
കാലടി: കാലടിക്കടുത്ത് മേക്കാലടിയിൽ അതിഥി തൊഴിലാളികൾ താമസിക്കുന്ന സ്ഥലങ്ങളിൽ പോലീസ് പരിശോധന നടത്തി. പാക്കിസ്ഥാൻ സ്വദേശികൾ താമസിക്കുന്നുണ്ടെന്ന വിവരത്തെ തുടർന്നാണ് പോലീസ് പരിശോധന നടത്തിയത്. സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ല. തുടർന്നും വിവിധ സ്ഥലങ്ങളിൽ പോലീസ് പരിശോധന നടത്തും