
കാലടി: അമ്മയെയും പ്രായപൂർത്തിയാകാത്ത മകളെയും കുറിച്ച് അശ്ലീലക്കുറിപ്പ് എഴുതിയിടുകയും മൊബൈൽ ഫോണിലെ സിം ഊരിയെടുക്കുകയും ചെയ്ത യുവാവ് അറസ്റ്റിൽ. തുറവൂർ പുല്ലാനിയിൽ വാടകയ്ക്ക് താമസിക്കുന്ന അയ്യമ്പുഴ ചുള്ളി മാണിക്കത്താൻ വീട്ടിൽ ജിയൊ (24)നെയാണ് കാലടി പോലീസ് അറസ്റ്റ് ചെയ്തത്. 23 പുലർച്ചെയാണ് സംഭവം. കിടപ്പുമുറിയുടെ ജനലിലൂടെ കൈ കടത്തി മേശയ്ക്ക് മുകളിലിരുന്ന മൊബൈൽ ഫോണെടുത്തു. തുടർന്ന് സിം ഊരിയെടുത്ത് ഫോണിൻ്റെ കവറിനുള്ളിൽ അശ്ലീലം എഴുതി വച്ചു. അമ്മ കിടക്കുന്ന മുറിയിലും അശ്ലീലക്കുറിപ്പ് എഴുതിയിട്ടു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇൻസ്പെക്ടർ അനിൽകുമാർ ടി മേപ്പിള്ളി , എസ്.ഐ പി.ജി റെജിമോൻ, എ.എസ്.ഐ സെബാസ്റ്റ്യൻ, സീനിയർ സി പി ഒ മാരായ മനോജ്‌കുമാർ,ഷിജോ പോൾ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.