
കാലടി: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്‌കൂട്ടർ യാത്രികൻ മരിച്ചു. കാലടി പിരാരൂർ തൊഴുത്തുങ്ങൽ പടവിൽ വീട്ടിൽ ചന്ദ്രൻ (66) ആണ് മരിച്ചത്. മറ്റൂർ എയർപോർട്ട് റോഡിൽ തൃക്കൈ ക്ഷേത്രപരിസരത്ത് ഞായറാഴ്ച വൈകിട്ട് ചന്ദ്രൻ സഞ്ചരിച്ച സ്‌കൂട്ടറും ബൈക്കും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതര പരിക്ക് പറ്റിയ ചന്ദ്രനെ ചികിത്സക്ക് അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് ആലുവ രാജഗിരി ആശുപത്രിയിൽ അടിയന്തിര ശസ്ത്രക്രിയ നടത്തിയെങ്കിലും മരണപ്പെടുകയായിരുന്നു