
കാലടി: ഉത്തരാഖണ്ഡ് സംസ്ഥാനത്ത് വച്ച് നടന്ന നാഷണൽ ഗെയിംസിൽ മിക്സഡ് ഡബിൾസ് റിലേയിൽ കേരളത്തിനുവേണ്ടി സ്വർണ്ണ മെഡൽ കരസ്ഥമാക്കിയ കാലടി പഞ്ചായത്തിലെ നാലാം വാർഡ് യോദ്ധനാപുരം സ്വദേശി ശരൺ ഷാജിയെ റോജി എം.ജോൺ എംഎൽഎ വീട്ടിലെത്തി അനുമോദിച്ചു.
കോതമംഗലം എം.എ.കോളേജിൽ മൂന്നാം വർഷ ബിരുദ വിദ്യാർത്ഥിയാണ് ശരൺ ഷാജി. ശരണിന് ഇനിയും ഒട്ടേറെ ഉയരങ്ങൾ കീഴടക്കി നമ്മുടെ നാടിനും സംസ്ഥാനത്തിനും രാജ്യത്തിനും അഭിമാനമായി മാറാൻ കഴിയട്ടെ എന്ന് എംഎൽഎ ആശംസിച്ചു.കോൺഗ്രസ് കാലടി മണ്ഡലം നാലാം വാർഡ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് അനുമോദനം സംഘടിപ്പിച്ചത്.പഞ്ചായത്ത് പ്രസിഡൻറ് ഷൈജൻ തോട്ടപ്പള്ളി, വാർഡ് മെമ്പർ ബിനോയ് കൂരൻ, തോട്ടകം സെൻറ് ജോർജ് യാക്കോബായ പള്ളി വികാരി വർഗീസ് അറക്കൽ,അഡ്വ.കെ.ബി സാബു,പൗലോസ് കോനൂരാൻ,ഷാജി പുതുശ്ശേരി,ലേഖ വത്സൻ,ജയൻ എൻ ശങ്കരൻ തുടങ്ങിയവർ സംബന്ധിച്ചു