കാലടി: കൈപ്പട്ടൂർ പരിശുദ്ധ വ്യാകുലമാതാ പള്ളിയിൽ ജപമാല തിരുനാളിന് കൊടി കയറി. വികാരി ഫാ.മാത്യു മണവാളൻ കൊടി കൊടി കയറ്റി. 21 ന് വൈകിട്ട് 6.15ന് ഫാ. ജോബി ഞാളിയന്റെ മുഖ്യകാർമ്മികത്വത്തിൽ പാട്ടുകുർബാന, പ്രസംഗം, ജപമാല, പരിശുദ്ധ കുർബാനയുടെ ആശീർവാദം. 22 ന് വൈകിട്ട് 6 ന് മെഗാ മാർഗ്ഗംകളി, തുടർന്ന് ഫാ.ആന്റണി പുന്നയ്ക്കലിന്റെ മുഖ്യകാർമ്മികത്വത്തിൽ പാട്ടുകുർബാന, പ്രസംഗം, ജപമാല, പരിശുദ്ധ കുർബാനയുടെ ആശീർവാദം. 23 ന് വൈകിട്ട് 6.15 ന് ഫാ.അഗസ്റ്റിൻ ഭരണികുളങ്ങരയുടെ മുഖ്യകാർമികത്വത്തിൽ പാട്ടുകുർബാന, പ്രസംഗം, ജപമാല, പരിശുദ്ധ കുർബാനയുടെ ആശീർവാദം. 24 ന് വൈകിട്ട് 6.15ന് ഫാ. അഖിൽ ഇടശ്ശേരിയുടെ മുഖ്യകാർമ്മികത്വത്തിൽ പാട്ടുകുർബാന , പ്രസംഗം, ജപമാല, പരിശുദ്ധ കുർബാനയുടെ ആശീർവാദം.
25 ന് വൈകിട്ട് 6.15 ന് ഫാ. ജോൺ കക്കാട്ടിന്റെ മുഖ്യകാർമ്മികത്വത്തിൽ പാട്ടുകുർബാന, പ്രസംഗം, ജപമാല, പരിശുദ്ധ കുർബാനയുടെ ആശീർവാദം. 26 ന് വൈകിട്ട് 6.15 ന് ഫാ. ജോസഫ് കണിയാംപറമ്പിലിന്റെ മുഖ്യകാർമ്മികത്വത്തിൽ പാട്ടുകുർബാന, പ്രസംഗം, ജപമാല, പരിശുദ്ധ കുർബാനയുടെ ആശീർവാദം . 27 ന് വൈകിട്ട് 6.15 ന് ഇടവകയിലെ വൈദീകരുടെയും മുൻ വൈദീകരുടെയും മുഖ്യകാർമ്മികത്വത്തിൽ സമൂഹബലി, പ്രസംഗം, ജപമാല, പരിശുദ്ധ കുർബാനയുടെ ആശീർവാദം. 28 ന് വൈകിട്ട് 5.45 ന് ഫാ. ജോസ് മണ്ടാനത്തിന്റെ മുഖ്യകാർമികത്വത്തിൽ പാട്ടുകുർബാന, ഫാ. ജോസ് വടക്കന്റെ പ്രസംഗം, ജപമാല, പരിശുദ്ധ കുർബാനയുടെ ആശീർവാദം പള്ളി ചുറ്റി മെഴുകുതിരി പ്രദക്ഷിണം നടക്കും. 29 ന് വൈകിട്ട് 4.30 ന് പ്രസുദേന്തി വാഴ്ച, 5 ന് ഫാ. ആൽഫിൻ മണവാളന്റെ മുഖ്യകാർമികത്യത്തിൽ പാട്ടുകുർബാന, ഫാ. മാത്യു കിലുക്കന്റെ പ്രസംഗം, ജപമാല, പരിശുദ്ധ കുർബാനയുടെ ആശീർവാദം, ചരിത്രപ്രസിദ്ധമായ ജപമാല പ്രദക്ഷിണം.
30 ന് പരിശുദ്ധ ജപമാല തിരുനാളിന്റെ പ്ലാറ്റിനം ജൂബിലി സമാപന ആഘോഷത്തിന്റെ ഭാഗമായി വൈകിട്ട് 5 ന് ഫാ. ജോയി ഐനിയാടന്റെ മുഖ്യകാർമ്മികത്വത്തിൽ ജപമാല, പാട്ടുകുർബാന, പ്രസംഗം വൈകിട്ട് 7 ന് നടക്കുന്ന പൊതുസമ്മേളനം ഹൈകോർട്ട് ജസ്റ്റീസ് സോഫി തോമസ് ഉദ്ഘാടനം ചെയ്യും .റോജി എം ജോൺ എംഎൽഎ, കാലടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈജൻ തോട്ടപ്പിള്ളി, കാഞ്ഞൂർ ഫൊറോന വികാരി ഫാ. ജോസഫ് കണിയാംപറമ്പിൽ തുടങ്ങിയവർ പ്രസംഗിക്കും.ജൂബിലി സ്മാരക ഭവനത്തിന്റെ താക്കോൽദാനം , ചികിത്സാ സഹായം, ജീവകാരുണ്യ നിധിയുടെ ഉദ്ഘാടനം, സുവനിയർ പ്രകാശനം കലാസന്ധ്യ എന്നിവ ഉണ്ടാകും.