
കാലടി: കാലടി പ്ലാന്റേഷൻ എണ്ണപ്പന തോട്ടത്തിൽ കാട്ടനയുടെ കൊമ്പ് കണ്ടെത്തി. വെറ്റിലപ്പാറ പാലത്തിനു സമീപമുള്ള ചെക്ക് പോസ്റ്റിൽ നിന്നും യാർഡിലേക്ക് പോകുന്ന വഴിയിലാണ് ആനയുടെ കൊമ്പ് കണ്ടെത്തിയത്.
പ്ലാന്റേഷൻ തോട്ടത്തിലെ തൊഴിലാളികളാണ് മറിഞ്ഞു കിടക്കുന്ന എണ്ണപനയുടെ സമീപം ഒടിഞ്ഞ നിലയിലാണ് കൊമ്പ്. എണ്ണപ്പന കുത്തി മറിച്ചിട്ടപ്പോഴോ, ആനകൾ തമ്മിലുള്ള കൊമ്പ് കോർക്കലിലൂടെയോ ഒടിഞ്ഞു വീണതാകമെന്നാണ് നിഗമനം