കാലടി : മറ്റൂർ മർച്ചന്റസ് അസോസിയേഷന്റെ നേതൃത്വത്തിൽ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. മറ്റൂർ സെന്റ്: മേരീസ് ടൗൺ ചർച്ച് ഹാളിൽ സംഘടിപ്പിച്ച ക്യാമ്പ് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന സെക്രട്ടറി അഡ്വ:എ.ജെ റിയാസ് ഉദ്ഘാടനം ചെയ്തു. മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് എൽദോ. സി.എബ്രഹാം അധ്യക്ഷത വഹിച്ചു. അങ്കമാലി അപ്പോളോ അഡലക്സ് ആശുപത്രി, മറ്റുർ സെന്റ് : മേരിസ് ടൗൺ ചർച്ച് എന്നിവയുടെ സഹകരണത്തോടെയാണ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചത്. അറ്റ്ലക്സ് ആശുപത്രി ചീഫ് ഓപ്പറേറ്റിങ് ഓഫീസർ ഡോ: ഷുഹൈബ് ഖാദർ, കാലടി ഗ്രാമപഞ്ചായത്ത് ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സിജു കല്ലുങ്ങ, സെന്റ് : മേരിസ് ടൗൺ ചർച്ച് വികാരി ഫാ. ബിജോയ് പാലാട്ടി, ഏകോപന സമിതി അങ്കമാലി നിയോജകമണ്ഡലം പ്രസിഡണ്ട് പി.കെ പുന്നൻ, ട്രഷറർ ജി.ഡി.പൗലോസ്, യൂത്ത് വിംഗ് ജില്ല ട്രഷറർ അജ്മൽ കാമ്പായി, യൂണിറ്റ് ഭാരവാഹികളായ ബാബു മാളിയേക്കൽ, കെ.എ.സദാനന്ദൻ,സുനിൽ സി.എസ്, പ്രദീപ്, സ്റ്റിജീഷ്, ജസീ കുഞ്ഞുമോൻ എന്നിവർ സംസാരിച്ചു.
Comments are closed.