കാലടി: മറ്റൂരിൽ വൃദ്ധയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ദേവസം കുടി വീട്ടിൽ ഏല്യാക്കുട്ടിയെ (83) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് വൈകീട്ട് മുതൽ ഏല്യാക്കുട്ടിയെ കാണാനില്ലായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിലാണ് വീടിന് സമീപത്തെ ഉപയോഗ ശ്യൂന്യമായ കിണറിൽ മൃതദേഹം കണ്ടെത്തുന്നത്. അങ്കമാലിയിൽ നിന്നും ഫയർ ഫോഴ്‌സ് എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. വശങ്ങൾ കെട്ടിക്കാത്ത കിണറാണ്.
Comments are closed.