
കാലടി: സംസ്ഥാന സ്‌കൂൾ കായികമേളയിൽ അണ്ടർ 19 സീനിയർ പെൺകുട്ടികളുടെ ജൂഡോ വിഭാഗത്തിൽ കാഞ്ഞൂർ സ്വദേശിനി ടി.എസ് ഹരിനന്ദന സ്വർണ്ണ മെഡൽ കരസ്ഥമാക്കി. കാഞ്ഞൂർ പഞ്ചായത്തിലെ നാലാം വാർഡിൽ തറനിലത്ത് വീട്ടിൽ ടി.എം സന്തോഷിന്റെയും ഷീജയുടെയും മകളാണ് ഹരിനന്ദന. ചെങ്ങൽ സെന്റ്. ജോസഫ് സ്‌കൂളിലെ പ്ലസ് വൺ ബയോമാക്‌സ് വിദ്യാർത്ഥിനിയാണ്. പാഠ്യവിഷയങ്ങളിലും മിടുക്കിയാണ് . പത്താം ക്ലാസിൽ മുഴുവൻ വിഷയങ്ങളിലും എപ്ലസ് കരസ്ഥമാക്കിയിരുന്നു.