
കാലടി : കാലടി ബ്രഹ്‌മാനന്ദോദയം സ്‌കൂളിൽ നടന്ന അങ്കമാലി ഉപജില്ല കേരള സ്കൂൾ കലോത്സവം സമാപിച്ചു. നാല് ദിവസമായി നടന്ന കലാമാമാങ്കത്തിൽ കാലടി ബ്രഹ്മാനന്ദോദയം ഹയർ സെക്കൻഡറി സ്കൂൾ 470 പോയിന്റുമായി ഒന്നാം സ്ഥാനവും ക്രിസ്തുരാജ് എച്ച് എസ് കുറ്റിപ്പുഴ 406 പോയിന്റുമായി രണ്ടാം സ്ഥാനവും ഡിപോൾ ഇംഗ്ലീഷ് മീഡിയം എച്ച്എസ്എസ് അങ്കമാലി 391 പോയിന്റുമായി മൂന്നാം സ്ഥാനം നേടി. സംസ്കൃതത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ ബ്രഹ്മാനന്ദോദയം ഹയർ സെക്കൻഡറി സ്കൂളും യുപി വിഭാഗത്തിൽ ബിഎസ് യുപിഎസ് കാലടിയും വിജയികളായി. അറബിക്കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ ജിഎച്ച്എസ്എസ് ചെങ്ങമനാട് ,യു പി വിഭാഗത്തിൽ ക്രിസ്തുരാജ് കുറ്റിപ്പുഴയും എൽ പി വിഭാഗത്തിൽ ഗവൺമെൻറ് ജെബിഎസ് കുന്നുകര ,ഗവൺമെൻറ് എൽപിഎസ് ചെങ്ങമനാട് എന്നിവരും വിജയികളായി.