
കാലടി: റോട്ടറി ക്ലബ്ബ് കാലടിയുടെ ആഭിമുഖ്യത്തിൽ നാഗാർജുന ആയുർവേദ ആശുപത്രിയും മയിൽ റൈസുമായി സഹകരിച്ച് സൗജന്യ ഔഷധക്കൂട്ട് വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഷൈജൻ തോട്ടപ്പിള്ളി വിതരണോദ്ഘാടനം നിർവഹിച്ചു. ക്ലബ്ബ് പ്രസിഡന്റ് ഉണ്ണികൃഷ്ണൻ പി.എസ് അധ്യക്ഷതവഹിച്ചു. നാഗാർജുന ചീഫ് ഫിസിഷ്യനും ഡയറക്ടറുമായ ഡോ. കെ.കൃഷ്ണൻ നമ്പൂതിരി ഔഷധസേവയുടെ പ്രാധാന്യം വിശദീകരിച്ച് ഔഷധസേവാ സന്ദേശം നൽകി. റോട്ടറി അസിസ്റ്റൻറ് ഗവർണർ ജോബി, കാലടി ടൗൺ വാർഡ് മെമ്പർ സജീവ്, കാലടി റോട്ടറി സെക്രട്ടറി ജോസ് പാറയ്ക്ക, മയിൽ റൈസ് സ്ഥാപക ആന്റോ കോട്ടയ്ക്കൽ തുടങ്ങിയവർ സംസാരിച്ചു. കർക്കിടകമാസ ആരോഗ്യ സംരക്ഷണത്തിന്റെ ഭാഗമായ ഔഷധക്കഞ്ഞി തയ്യാറാക്കുവാനുള്ള അരിയും മരുന്നുകൂട്ടുമാണ് നൽകിയത്.