കാലടി: നിൽക്കാതെ പെയ്യുന്ന ശക്തമായ മഴയും, വീശിയടിക്കുന്ന കാറ്റും മൂലണ്ടാകുന്ന നാശനഷ്ടങ്ങൾക്ക് മുൻകരുതലുകൾ സ്വീകരിക്കുന്നതിന് കാലടി ഗ്രാമപഞ്ചായത്തിൽ അടിയന്തിര യോഗം ചേർന്നു. വീടുകളിൽ വെള്ളം കയറിയ പഞ്ചായത്തിലെ അഞ്ചാം വാർഡിലെ പ്രിയദർശിനി കോളനിയിലെ 6 കുടുംബങ്ങളെയും, ആറാം വാർഡിലെ 2 കുടുംബങ്ങളെയും, ഒൻപതാം വാർഡിലെ ഒരു കുടുംബത്തെയും മാണിക്കമംഗലം എൻ.എസ്.എസ്. സ്കൂളിൽ ആരംഭിച്ചു. ഇവർക്ക് വേണ്ട മുഴുവൻ സൗകര്യങ്ങളും ഒരുക്കും.
2018ൽ വെള്ളപൊക്കമുണ്ടായപ്പോൾ ദുരിതാശ്വാസ ക്യാമ്പുകൾ നടത്തിയ മാണിക്കമംഗലം സെൻ്റ് റോക്കോസ് പള്ളി, ശ്രീ ശങ്കരാ കോളേജ്, സെൻ്റ് ക്ലെയർ സ്കൂൾ, കാലടി ഗവ.യു.പി.സ്കൂൾ, മാണിക്കമംഗലം ഹരിജൻ വെൽഫെയർ സ്കൂൾ തുടങ്ങിയ സ്ഥലങ്ങളിൽ ആവശ്യം വന്നാൽ ക്യാമ്പുകൾ തുറക്കാൻ യോഗം തീരുമാനിച്ചു. ക്യാമ്പുകളിൽ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കും. അലോപ്പതി, ആയുർവ്വേദ, ഹോമിയോ തുടങ്ങിയ ചികിത്സ സൗകര്യങ്ങൾ ഉണ്ടാകും. ക്യാമ്പിൽ ആവശ്യമായ ഭക്ഷണത്തിന് സൗകര്യമൊരുക്കാൻ ഗ്രാമ പഞ്ചായത്ത് നേതൃത്വം നൽകും. അവശ്യ സമയങ്ങളിൽ സേവനം നൽകാൻ സന്നദ്ധ പ്രവർത്തകരെ സജീകരിക്കാൻ തീരുമാനിച്ചു.
പഞ്ചായത്ത് പ്രസിഡൻ്റ് ഷൈജൻ തോട്ടപ്പിള്ളി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻ്റ് അംബിക ബാലകൃഷ്ണൻ, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ ശാന്ത ചാക്കോ, ഷിജി വർഗീസ്, അംഗങ്ങളായ എം.പി. ആൻ്റണി, ബിനോയ് കൂരൻ, കെ.ടി. എൽദോസ്, പി.കെ. കുഞ്ഞപ്പൻ, ഷിജ സെബാസ്റ്റ്യൻ, ഷാനിത നൗഷാദ്, ശാന്ത ബിനു, സരിത ബൈജു, സ്മിത ബിജു, പി.ബി. സജീവ്, വില്ലേജ് ഓഫീസർമാരായ ടോണി, സജികുമാർ, മെഡിക്കൽ ഓഫീസർ ഡോ. നസീമ നജീബ്, കൃഷി ഓഫീസർ ഷിറിൻ ചെന്താര, പോലീസ് ഉദ്യോഗസ്ഥർ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ, മർച്ചൻ്റ്സ് അസോസിയേഷൻ ഭാരവാഹികൾ, റസിഡൻ്റ്സ്
അസോസിയേഷൻ ഭാരവാഹികൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ എന്നിവർ പങ്കെടുത്തു. യോഗാവസാനം റോജി എം ജോൺ എം.എൽ.എ. സ്ഥലത്തെത്തി എല്ലാ പ്രവർത്തനങ്ങൾക്കും മുഴുവൻ പിന്തുണയും വാഗ്ദാനം ചെയ്തു.
മലയാറ്റൂർ – നീലീശ്വരം
മലയാറ്റൂർ നിലീശ്വരം ഗ്രാമപഞ്ചായത്തിൽ ദുരന്തനിവാരണവുമായി ബന്ധപ്പെട്ട് അടിയന്തരഘട്ടങ്ങളിൽ വിവധ സ്ഥലങ്ങളിൽ ക്യാമ്പ് തുടങ്ങുന്നതിനും ഈ ക്യാമ്പുകൾ നടത്തുന്നതിന് സ്ഥലങ്ങൾ വിട്ടു തരുന്നതിനും സ്ഥാപന മേലധികാരികളോട് അഭ്യർത്ഥിക്കുന്നതിനും,അത്യാവശ്യഘട്ടങ്ങളിൽ ആവശ്യമായ മരം വെട്ടുന്ന ആളുകൾ, വഞ്ചി തുഴക്കാർ, ടോറസ് തുടങ്ങിയ വാഹനങ്ങൾ ഏർപ്പാടാക്കുന്നതിനും വഞ്ചികൾക്ക് ആവശ്യമായി വരുമ്പോൾ മണപ്പാട്ട്ച്ചിറയിൽ സവാരിക്ക് ഉപയോഗിക്കുന്ന ബോട്ടുകൾ വിട്ട് നൽകുന്നതിനും, അടിയന്തരഘട്ടങ്ങളിൽ റിപ്പോർട്ടുകൾ കൈമാറുന്നതിന് വിവിധ റിപ്പോർട്ട് ഡിപ്പാർട്ട്മെൻറ് ഉദ്യോഗസ്ഥരെയും ജനപ്രതിനിധികളെയും ഉൾപ്പെടുത്തി വാട്സ്ആപ്പ് തുടങ്ങുന്നതിനും, പഞ്ചായത്ത് തലത്തിൽ 24 മണിക്കൂർ പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറക്കുന്നതിനും തീരുമാനിച്ചു.
കൺട്രോൾ റൂം ചാർജുള്ളവരുടെ പേരും ഫോൺ നമ്പറും
ശരത്ത് 89 21 98 40 94
ക്രിസ്റ്റി 90 48 88 98 48
ഷാജു 99 46 0 4 24 20
യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് വിൻസൻകോയിക്കര അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ലൈജി ബിജു,പഞ്ചായ ത്ത് അഗംങ്ങളായ ഷിൽബി ആൻ്റണി,ഷിബു പറമ്പത്ത്, ജോയ്സൻ ഞാളിയൻ, ബിജു പള്ളിപ്പാടൻ, ആനി ജോസ്, ബിൻസി ജോയി, തമ്പാൻ കെ.എസ്, ബിജി സെബാസ്റ്റ്യൻ, സേവ്യർ വടക്കുംഞ്ചേരി, സതീ ഷാജി, വിജി രെജി, മിനി സേവ്യർ, ജോയി അവോക്കാരൻ, സെബി കിടങ്ങാൻ, കാലടിവില്ലേജ് ഓഫീസർ ടോണി പോൾ, മലയാറ്റൂർ വില്ലേജ് ഓഫീസർ സുധേഷ് കർമ്മ, ഹെൽത്ത് ഇൻസ്പെക്ടർ ലാലു ജോസഫ്, ഹെഡ് ക്ലാർക്ക് സ്നിഗ്ദ്ധ, കൃഷി അസിസ്റ്റൻ്റ് അംഗിത് ബാബു , ഓവർസിയർ നിവ്യ കെ. ജോസ്, ക്ലാർക്ക് ശരത് എന്നിവർ സംസാരിച്ചു.
കാഞ്ഞൂർ
കാലവർഷം ശക്തമായി തുടരുകയും മഴ തുടർച്ചയായി ലഭിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ, പെരിയാറിലെയും സമീപത്തോടുകളിലെയും ജലനിരപ്പ് ക്രമാതീതമായി ഉയർന്നതിനെ തുടർന്ന് പ്രളയ മുന്നൊരുക്കങ്ങൾ ശക്തമാക്കുന്നതിനും, ജനങ്ങളുടെ ആശങ്ക അകറ്റുന്നതിനും വേണ്ടി കാഞ്ഞൂർ ഗ്രാമപഞ്ചായത്തിൽ പ്രസിഡന്റ് വിജി ബിജുവിന്റെ അധ്യക്ഷതയിൽ സർവ്വകക്ഷി യോഗം ചേർന്നു. സർവ്വകക്ഷി യോഗത്തിനു മുമ്പ് ചേർന്ന അടിയന്തര ഗ്രാമപഞ്ചായത്ത് ഭരണസമിതി യോഗത്തിലെ തീരുമാനങ്ങൾ സർവ്വകക്ഷി യോഗത്തിൽ വിശദീകരിച്ചു. പഞ്ചായത്ത് കേന്ദ്രീകരിച്ച് കൺട്രോൾ റൂം തുറന്നു.അടിയന്തര സാഹചര്യങ്ങളിൽ ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിക്കുന്നതിന് തീരുമാനിച്ചു.
വിവിധ സർക്കാർ വകുപ്പുകളെ ഏകോപിപ്പിച്ചു കൊണ്ട്, പ്രളയ പ്രതിരോധ പ്രവർത്തനങ്ങൾക്ക് രൂപം നൽകി,സന്നദ്ധ സേന രൂപീകരിക്കുകയും,ആശുപത്രി ആംബുലൻസ് സേവനങ്ങൾ ഏർപ്പെടുത്തുകയും,അടിയന്തര സാഹചര്യങ്ങളിൽ നേരിടാൻ ആവശ്യമായ വാഹന സൗകര്യങ്ങളും,പ്രവർത്തന ഉപകരണങ്ങളും തയ്യാറാക്കി നിർത്തുന്നതിനും തീരുമാനിച്ചു. വാർഡ് തലങ്ങളിൽ അതത് വാർഡ് മെമ്പർമാരുടെ നേതൃത്വത്തിൽ പ്രകൃതിക്ഷോഭ സംബന്ധമായ അലർട്ടുകൾ നൽകുന്നതിന് തീരുമാനിച്ചു.
സരിതബാബു, കെ വി പോളച്ചൻ, പ്രിയ ലഘു,കെ എൻ കൃഷ്ണകുമാർ, ജയശ്രീ ടീച്ചർ, വിഎസ് വർഗീസ്, ടി എൻ ഷണ്മുഖൻ, എംവി സത്യൻ,ജിഷി ഷാജു, സഹകരണ ബാങ്ക് പ്രസിഡണ്ടുമാരായ ടി ഐ ശശി, എം ബി ശശിധരൻ, സി കെ ഡേവിസ്,കെ പി ബിനോയ്, പോൾ പെട്ട, ആന്റു തളിയൻ,എബിൻ ഡേവിസ്, രഞ്ജിത്ത് കെ ദേവൻ, പി അശോകൻ, തോമസ് കോയിക്കര, വിവിധ വകുപ്പ് ഉദ്യോഗസ്ഥന്മാർ എന്നിവർ പങ്കെടുത്തു.