കാലടി: യുവാവിനെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ 5 പ്രതികൾക്ക് 24 വർഷം വീതം കഠിന തടവും പിഴയും വിധിച്ചു. മലയാറ്റൂർ കാടപ്പാറ മണിയാട്ട് വീട്ടിൽ റിതിൻ രാജിനെയാണ് സുഹൃത്തിന്റെ വിവഹതലേന്ന് കുത്തികൊലപ്പെടുത്തുവാൻ പ്രതികൾ ശ്രമിച്ചത്. ഒന്നാം പ്രതി മലയാറ്റൂർ കാടപ്പാറ തോട്ടക്കര വീട്ടിൽ ബോബി (37), നാലാം പ്രതി മലയാറ്റൂർ കാടപ്പാറ ചെത്തിക്കാട്ടിൽ വീട്ടിൽ കാരരെതീഷ് എന്ന് വിളിക്കുന്ന രതീഷ് (39), അഞ്ചാം പ്രതി മൂക്കന്നൂർ കരയിടത്ത് വീട്ടിൽ ആച്ചി എൽദോ എന്ന് വിളിക്കുന്ന എൽദോ (41), ആറാം പ്രതി മലയാറ്റൂർ കാടപ്പാറ കോമാട്ടിൽ വീട്ടിൽ കുരുവി എന്ന് വിളിക്കുന്ന അരുൺ (30), ഏഴാം പ്രതി മൂക്കന്നൂർ താമ്പോർ കോഴിക്കാടൻ വീട്ടിൽ ഇണ്ടാവ എന്ന് വിളിക്കുന്ന ഗിന്റേഷ് (36) എന്നിവരെയാണ് പെരുമ്പാവൂർ അഡീഷണൽ സെഷൻസ് കോടതി ജഡ്ജി എം.ഐ. ജോൺസൻ ശിക്ഷിച്ചത്.
മൂന്നാം പ്രതി മലയാറ്റൂർ കാടപ്പാറ വെട്ടിക്ക വീട്ടിൽ ലൂണ മനോജ് എന്ന് വിളിക്കുന്ന മനോജ് വിചാരണയിൽ പങ്കെടുക്കാതെ ഒളിവിൽ കഴിയുകയാണ്. രണ്ടാം പ്രതിയായിരുന്ന മലയാറ്റൂർ മന്ത്രിമുക്ക് ഭാഗത്ത് പാടശ്ശേരി വീട്ടിൽ തുമ്പൻ എന്ന് വിളിക്കുന്ന ആൽമ്പിനെ കോടതി വെറുതെ വിട്ടു. 2016 സെപ്റ്റംബറിൽ റിതിൻ രാജ് സുഹൃത്തിന്റെ വിവാഹത്തിന്റെ തലേദിവസത്തെ ചടങ്ങിൽ പങ്കെടുക്കുന്നതിനാണ് മലയാറ്റൂർ മന്ത്രിമുക്ക് ഭാഗത്തുള്ള സുഹൃത്തിന്റെ വീട്ടിൽ എത്തിയത്. വീട്ടിൽ ഭക്ഷണം കഴിച്ച് കൊണ്ടിരിക്കുമ്പോൾ റിതിൻ രാജിന്റെ തലക്ക് കസേരകൊണ്ട് അടിച്ച് വീഴ്ത്താൻ ശ്രമിച്ചെങ്കിലും അതിൽ നിന്നും രക്ഷപ്പെട്ടിരിന്നു. തുടർന്ന് വീട്ടിലേക്ക് പോകുന്ന വഴി റിതിൻ രാജിനെ റോഡിൽ വച്ച് കമ്പിവടിക്ക് കാലിലും നടുവിലും അടിച്ച് വീഴ്ത്തി. തുടർന്ന് കത്തിക്ക് പിറക് വശം നട്ടെല്ലിന് പലപ്രാവശ്യം കുത്തുകയായിരുന്നു. കത്തികുത്തിൽ റിതിൻ രാജിന്റെ നട്ടെല്ലിന് പൊട്ടലും, സ്പൈനൽ കോഡിനും, കിഡ്നിക്കും ഗുരുതരമായ പരിക്കും നടുവിന് താഴേക്ക് ചലനശേഷി നഷ്ടപെടുകയും ചെയ്തു. റിതിൻ രാജ് ഇപ്പോൾ ചക്രകസേരയിലാണ് സഞ്ചരിക്കുന്നത്.
അങ്കമാലി-കാലടി റൂട്ടിൽ ഒടുന്ന വിഗ്നേഷ് എന്ന ബസ്സിലെ ഡോർ ചെക്കറായിരുന്നു റിതിൻ രാജ്. 2014 മാർച്ചിൽ അങ്കമാലി വേങ്ങൂർ നായരങ്ങാടി ഭാഗത്ത് വച്ച് ബസ്സ് തടഞ്ഞ് നിറുത്തി മുൻ വൈരാഗ്യത്തെ തുടർന്ന് റിതിൻ രാജിനെ വാളിന് വെട്ടികൊല്ലാൻ ശ്രമിച്ചിരുന്നു. എന്നാൽ വെട്ട് മാറികൊണ്ട് തൃക്കാക്കര കാർഡിനൽ ഹൈസ്‌ക്കൂളിലെ ഹെഡ്മിസ്ട്രസിന്റെ തലക്കും തോൾ ഭാഗത്തും ഗുരുതര പരിക്ക് ഏറ്റിരുന്നു. ഈ കേസിലെ സാക്ഷിയായിരുന്ന റിതിൻ രാജ് പ്രതികൾക്കെതിരെ മൊഴിപറയുകയും, അതിന്റെ അടിസ്ഥാനത്തിൽ കോടതി പ്രതികളെ പത്ത് വർഷം കഠിന തടവിന് ശിക്ഷിക്കുകയും ചെയ്തിരുന്നു. അതിന്റെ വിരോധത്തിലാണ് പറവൂർ കോടതിയിലെ കേസിൽ അപ്പീൽ ജാമ്യത്തിൽ ജയിലിൽ നിന്നും ഇറങ്ങിയ പ്രതികൾ വീണ്ടും റിതിൻ രാജിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്.
അഡീഷണൽ പബ്ളിക് പ്രോസിക്യൂട്ടർ അഡ്വ. എം.ജി. ശ്രീകുമാർ കേസിൽ ഹാജരായി. കാലടി സിഐ ആയിരുന്ന സജി മാർക്കോസാണ് കേസ്
അന്വേഷിച്ചത്