കാലടി: തുർക്കിയിലെ ഇസ്താംബുൽ ഡിസംബർ 14,15 തിയതികളിൽ ഇന്റർനാഷണൽ ജൂഡോ ഫെഡറേഷൻ നടത്തുന്ന വേൾഡ് ടെക്‌നിക്കൽ സെമിനാറിൽ ഇന്ത്യയിൽ നിന്നും കാഞ്ഞൂർ പുതിയേടം സ്വദേശി ജെ.ആർ രാജേഷ് പങ്കെടുക്കും. ഇന്ത്യയിൽ നിന്നും രാജേഷിനെ മാത്രമാണ് നോമിനേറ്റ് ചെയ്തിട്ടൊളളു. സൗത്ത് ഇന്ത്യയിലേ ഏക ഇന്റർനാഷണൽ ജൂഡോ റഫ്‌റി ആണ് രാജേഷ്. കേരള സ്റ്റേറ്റ് സ്‌പോർട്‌സ് കൗൺസിൽ ടെക്‌നിക്കൽ ഓഫീസർ ആയി സേവനം അനുഷ്ഠിക്കുന്നു. നിരവധി അന്തർ ദേശീയ ജൂഡോ മത്സരങ്ങൾ നിയന്ത്രിച്ചിട്ടുണ്ട് രാജേഷ്.