FEATURED

വീട്ടില്‍ കെട്ടിയിട്ട് പീഡിപ്പിച്ചു; ‘ആറാട്ടണ്ണ’നും ഷോർട്ട് ഫിലിം സംവിധായകനും ഉൾപ്പെടെ 5 പേർക്കെതിരെ കേസ്

കൊച്ചി: സിനിമയിലെ ഭാഗങ്ങള്‍ വിശദീകരിക്കാൻ എന്ന പേരില്‍ വീട്ടില്‍ കെട്ടിയിട്ട് പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ ഷോർട്ട് ഫിലിം സംവിധായകൻ വിനീതിനെതിരെ പൊലീസ് കേസെടുത്തു. സിനിമയിലെ മേക്കപ്പ് ആര്‍ട്ടിസ്റ്റാണ് പരാതി നല്‍കിയത്. ചിറ്റൂർ ഫെറിക്കടുത്തുള്ള ഫ്ലാറ്റിൽ വെച്ച് കടന്നു പിടിക്കുകയും, കെട്ടിയിട്ട് പീഡിപ്പിച്ചെന്നുമാണ് പരാതി. ഏപ്രിൽ 12 ന് ഉണ്ടായ അതിക്രമത്തിലാണ് സംവിധായകൻ വിനീതിനെതിരെ ചേരാനെല്ലൂർ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സംഭവത്തില്‍ വിനീതിന്റെ സുഹൃത്തുക്കളായ അലൻ ജോസ് പെരേര, ആറാട്ടണ്ണൻ എന്ന് അറിയപ്പെടുന്ന സന്തോഷ് വർക്കി, ഷോര്‍ട്ട് […]

FEATURED

സിദ്ദിഖും നടിയും ഒരേ സമയം ഹോട്ടലിൽ, രജിസ്റ്ററിൽ ഇരുവരുടേയും പേരുകൾ; സിദ്ദിഖിനെതിരേ നിർണായക തെളിവുകൾ

തിരുവനന്തപുരം: ലൈംഗികാരോപണ പരാതിയിൽ നടൻ സിദ്ദിഖിനെതിരേ നിർണായക തെളിവുകൾ കണ്ടെത്തി അന്വേഷണ സംഘം. സിദ്ദിഖും പരാതിക്കാരിയായ യുവനടിയും തിരുവനന്തപുരത്തെ ഹോട്ടലില്‍ ഉണ്ടായിരുന്നതിന്റെ വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു. ഹോട്ടലിലെ രജിസ്റ്ററിൽ രണ്ടു പേരുടേയും പേരുകളുണ്ട്. പ്രിവ്യൂഷോയിക്ക് ശേഷമാണ് ഇരുവരും ഹോട്ടലിലെത്തിയത്. പ്രിവ്യൂവിന് ഇരുവരും ഉണ്ടായിരുന്നതായും അന്വേഷണ സംഘം സ്ഥിരീകരിച്ചിട്ടുണ്ട്. രജിസ്റ്ററിൽ പേരെഴുതി ഒപ്പു വച്ച ശേഷമാണ് നടി സിദ്ദിഖിന്‍റെ മുറിയിലെത്തുന്നത്. ഇരുവരും ഒരേ സമയത്ത് ഹോട്ടലിലുണ്ടായിരുന്നു. സിദ്ദിഖ് ഒന്നാം നിലയിലെ മുറിയിലാണുണ്ടായിരുന്നത്. തുടങ്ങിയ കാര്യങ്ങളാണ് അന്വേഷണ സംഘം കണ്ടെത്തിയത്. […]

FEATURED

പാസ്പോർട്ട് സേവാ പോർട്ടൽ നാല് ദിവസം പ്രവർത്തിക്കില്ല

ന്യൂഡൽഹി: അറ്റകുറ്റപ്പണിയുടെ ഭാഗമായി പാസ്‌പോർട്ട് അപേക്ഷകൾക്കുള്ള ഓൺലൈൻ പ്ലാറ്റ്ഫോമായ പാസ്പോർട്ട് സേവാ പോർട്ടൽ അടുത്ത നാല് ദിവസത്തേക്ക് പ്രവർത്തിക്കില്ലെന്ന് വിദേശകാര്യ മന്ത്രാലയം. പുതിയ അപ്പോയിന്‍റ്മെന്‍റുകളൊന്നും ഷെഡ്യൂൾ ചെയ്യാൻ കഴിയില്ല. ഓ​ഗസ്റ്റ് 29 രാത്രി എട്ട് മുതൽ സെപ്റ്റംബർ രണ്ട് വൈകീട്ട് ആറുവരെയാണ് സൈറ്റ് അടച്ചിടുക. നേരത്തെ ബുക്ക് ചെയ്ത അപ്പോയിന്‍റുകൾ വീണ്ടും ഷെഡ്യൂൾ ചെയ്യാമെന്നും വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. 2024 ആഗസ്റ്റ് 30-ന് ഇതിനകം ബുക്ക് ചെയ്തിട്ടുള്ള അപ്പോയിന്‍റുകൾ പുനഃക്രമീകരിക്കുകയും അപേക്ഷകരെ അറിയിക്കുകയും ചെയ്യും. ഷെഡ്യൂൾ […]

FEATURED

സുരേഷ് ഗോപിയുടെ പരാതി; മാധ്യമപ്രവർത്തകർക്കെതിരെ കേസെടുത്തു

തൃശൂർ: കേന്ദ്ര സഹമന്ത്രിയും നടനുമായ സുരേഷ് ഗോപിയുടെ പരാതിയിൽ മാധ്യമപ്രവർത്തകർക്കെതിരെ കേസ്. തൃശൂർ ഈസ്റ്റ് പൊലീസാണ് കേസെടുത്തിരിക്കുന്നത്. 3 ചാനലുകൾ ഉൾപ്പടെയുള്ള മാധ്യമങ്ങൾക്കെതിരെയാണ് കേസ്. സുരേഷ് ഗോപിയുടെ സുരക്ഷാ ഉദ്യോഗസ്ഥൻ വിഷ്ണുരാജിനെ ഭീഷണിപ്പെടുത്തി തള്ളി മാറ്റി, കേന്ദ്രമന്ത്രിയുടെ കൃത്യനിർവ്വഹണം തടസപ്പെടുത്തി തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയത്. ഭാരതീയ ന്യായ് സംഹിതയിലെ, 329 ( 3 ) , 126 (2) , 132 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്. ഇതിൽ രണ്ടെണ്ണം ജാമ്യമില്ലാ വകുപ്പുകളാണ്. ലൈംഗികാരോപണം നേരിടുന്ന എംഎൽഎ മുകേഷിന്‍റെ […]

FEATURED

ലൈംഗികാതിക്രമ പരാതി; ജയസൂര്യക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

തിരുവനന്തപുരം: ലൈംഗികാതിക്രമ പരാതിയില്‍ നടന്‍ ജയസൂര്യക്കെതിരെ പൊലീസ് കേസെടുത്തു. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഐപിസി 354A, 509 തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. തിരുവനന്തപുരം സെക്രട്ടറിയേറ്റിലെ ഷൂട്ടിങ്ങ് സെറ്റിലെ ശുചിമുറിയില്‍ വച്ച് തന്നോട് ജയസൂര്യ ലൈംഗിക അതിക്രമം കാട്ടിയെന്നായിരുന്നു കൊച്ചിയിലെ നടിയുടെ പരാതി. കന്റോണ്‍മെന്റ് പൊലീസാണ് കേസ് എടുത്തിരിക്കുന്നത്. പ്രത്യേക അന്വേഷണസംഘം കഴിഞ്ഞ ദിവസം നടിയുടെ വിശദമായ മൊഴി രേഖപ്പെടുത്തിയിരുന്നു.

FEATURED

അമ്മയിൽ അംഗത്വം നൽകാം എന്ന് പറഞ്ഞു പീഡിപ്പിച്ചു: ഇടവേള ബാബുവിനെതിരെ കേസ് എടുത്തു

കൊച്ചി: നടിയുടെ പരാതിയില്‍ നടന്‍ ഇടവേള ബാബുവിനെതിരെ പൊലീസ് കേസെടുത്തു. ലൈംഗികാതിക്രമ പരാതിയില്‍ ഐപിസി 376 വകുപ്പ് പ്രകാരമാണ് ഇടവേള ബാബുവിനെതിരെ കൊച്ചി നോര്‍ത്ത് പൊലീസ് കേസെടുത്തിരിക്കുന്നത്. താരസംഘടനയായ അമ്മയില്‍ അംഗത്വം നല്‍കാമെന്ന് പറഞ്ഞ് ഇടവേള ബാബു ഫ്‌ളാറ്റിലേക്ക് വിളിച്ചുവരുത്തി ഉപദ്രവിക്കാന്‍ ശ്രമിച്ചെന്നായിരുന്നു നടിയുടെ പരാതി. ഇതുമായി ബന്ധപ്പെട്ട് നടി പ്രത്യേക അന്വേഷണ സംഘത്തിന് മൊഴി നല്‍കിയതിന് പിന്നാലെയാണ് കേസെടുത്തിരിക്കുന്നത്.

FEATURED

നടിയുടെ പരാതി; മുകേഷിനെതിരെ കേസെടുത്ത് പൊലീസ്

കൊച്ചി : കൊച്ചിയിലെ നടി നൽകിയ ലൈംഗിക പീഡന പരാതിയിൽ മുകേഷ് എംഎൽഎക്കെതിരെ പൊലീസ് കേസെടുത്തു. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കൊച്ചി മരട് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. അമ്മയിൽ അംഗത്വവും ചാൻസും വാഗ്ദാനം ചെയ്ത് നടിയെ പീഡിപ്പിച്ചെന്നാണ് പരാതി. മുകേഷ് എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന ആവശ്യം ഉയരുന്നതിനിടെയാണ് കേസെടുത്തത്. മുകേഷിന് പുറമേ ജയസൂര്യ, മണിയൻപിള്ള രാജു , ഇടവേള ബാബു എന്നിവർക്കെതിരെയും രണ്ട് പ്രൊഡക്ഷൻ കൺട്രോളർമാർക്കെതിരെയും ലോയേഴ്സ് കോൺഗ്രസ് നേതാവ് ചന്ദ്രശേഖരനെതിരെയും നടി പരാതി നൽകിയിട്ടുണ്ട്. ഇതിൽ ജയസൂര്യക്കെതിരെ തിരുവനന്തപുരം കെന്ർറോൺമെന്‍റ് […]

FEATURED

അങ്കമാലി റെയിൽവേ ലൈനിൽ അറ്റകുറ്റപ്പണി; സെപ്റ്റംബർ ഒന്നിന് 2 സർവീസുകൾ പൂർണമായും 4 സർവീസുകൾ ഭാഗികമായും റദ്ദാക്കി

കൊച്ചി: അങ്കമാലി റെയിൽവേ ലൈനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ സെപ്റ്റംബർ ഒന്നിന് 2 സർവീസുകൾ പൂർണമായും 4 സർവീസുകൾ ഭാഗികമായും റദ്ദാക്കി. റദ്ദാക്കിയ ട്രെയിനുകൾ ഏതു സ്റ്റേഷനിലാണോ യാത്ര അവസാനിപ്പിച്ചത് അവിടെ നിന്ന് തിരികെ യാത്ര പുറപ്പെടുമെന്ന് റെയിൽവേ അറിയിച്ചു. പാലക്കാട് – എറണാകുളം മെമു (06797), എറണാകുളം – പാലക്കാട് മെമു (06798) എന്നിവയാണ് പൂർണമായും റദ്ദാക്കിയ രണ്ടു ട്രെയിനുകൾ. തൂത്തുക്കുടി – പാലക്കാട് പാലരുവി എക്സ്പ്രസ് (16791) ഭാ​ഗികമായി റദ്ദാക്കും.  

FEATURED

‘അമ്മ’യിലെ കൂട്ടരാജിയിൽ ഭിന്നത; രാജിവച്ചിട്ടില്ലെന്ന് സരയുവും അനന്യയും

കൊച്ചി: അമ്മയിലെ കൂട്ടരാജിയിൽ ഭിന്നത. സംഘടനയുടെ എക്സിക്യൂട്ടിവിൽ നിന്ന് തങ്ങൾ രാജിവച്ചിട്ടില്ലെന്ന് വ്യക്തമാക്കി നടിമാരായ സരയുവും അനന്യയും രംഗത്തെത്തി. ഭരണ സമിത പിരിച്ചുവിട്ട സാഹചര്യത്തിൽ എങ്ങനെ സ്ഥാനത്തു തുടരാനാകുമെന്നാണ് മുൻ നേതൃത്വത്തിന്‍റെ പ്രതികരണം. നിയമോപദേശം ലഭിച്ചതിനുശേഷമാണ് ഭരണസമിതി പിരിച്ചുവ വിട്ടതെന്നും മുൻ നേതൃത്വം പറഞ്ഞു. നടിമാരുടേത് അവരുടെ അഭിപ്രായം മാത്രമാണ്. നടിമാർ വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നെങ്കിലും ഭൂരിപക്ഷത്തിന്‍റെ അഭിപ്രായം കണക്കിലെടുത്താണ് അമ്മ ഭരണ സമിതി പ്രസിഡന്‍റ് മോഹൻലാൽ പിരിച്ചു വിട്ടത്.