FEATURED

രണ്ട് കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ പോലീസ് പിടിയിൽ

പെരുമ്പാവൂർ : രണ്ട് കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ പോലീസ് പിടിയിൽ. ഒഡീഷ റായ്ഗഡ ചന്ദ്രപ്പൂർ സ്വദേശി ഡാനിയൽ ജിയോജ് രംഗ (32), ജിഹായ ജിയോജ് രംഗ (20) എന്നിവരെയാണ് പെരുമ്പാവൂർ പോലീസ് പിടികൂടിയത്. മത്സ്യ ചന്തയിൽ നിന്നുമാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.വിൽപ്പനയ്ക്കായി എത്തിയതാണ് രണ്ടു പേരും. കഞ്ചാവ് തൂക്കുന്ന ത്രാസും ഇവരിൽ നിന്ന് കണ്ടെടുത്തു. ഒഡീഷയിൽ നിന്നും കിലോയ്ക്ക് 3000 രൂപയ്ക്ക് വാങ്ങി പത്തിരട്ടി വിലയ്ക്കാണ് ചെറുകിട കച്ചവടം നടത്തുന്നത്. ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിലാണ് വിൽപ്പന. […]

FEATURED

ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ

നെടുമ്പാശ്ശേരി : ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിലായി കൊച്ചി വിമാനത്താവള കമ്പനി (സിയാൽ) പുതിയ പാലങ്ങൾ നിർമിക്കുന്നു. ചെങ്ങമനാട് പഞ്ചായത്തിലെ നെടുവന്നൂർ-ചൊവ്വര, മഠത്തിമൂല എന്നിവിടങ്ങളിലെ നിലവിലെ കലുങ്കുകൾക്കുപകരം വീതികൂടിയ പുതിയ പാലങ്ങളും കാഞ്ഞൂർ പഞ്ചായത്തിലെ തുറവുങ്കരയെയും കാലടി പഞ്ചായത്തിലെ പിരാരൂരിനെയും ബന്ധിപ്പിക്കുന്ന ചപ്പാത്തിനുപകരം പുളിയാമ്പിള്ളി പാലവുമാണ് നിർമിക്കുന്നത്. പാലങ്ങൾ നിർമിക്കുന്നതിനായി സിയാൽ ഡയറക്ടർ ബോർഡ് തീരുമാനമെടുത്ത് അറിയിച്ചിട്ടുണ്ടെന്ന് എം.എൽ.എ.മാരായ അൻവർ സാദത്തും റോജി എം. ജോണും അറിയിച്ചു. പുതിയ പാലങ്ങൾ നിർമിക്കണമെന്ന് മുഖ്യമന്ത്രിയെയും സിയാൽ അധികൃതരെയും നിരന്തരം ബന്ധപ്പെട്ട് […]

FEATURED

മനാഫിനെ പ്രതിപട്ടികയിൽ‌ നിന്ന് നീക്കിയേക്കും; അപകീർത്തികരമായി ഒന്നും ചെയ്തില്ലെന്ന് കണ്ടെത്തൽ

കോഴിക്കോട്: ഷിരൂർ മണ്ണിടിച്ചിലിൽ കൊല്ലപ്പെട്ട അർജുന്റെ കുടുംബത്തിന് നേരെയുണ്ടായ സൈബർ ആക്രമണ പരാതിയിൽ ലോറി ഉടമ മനാഫിനെ പ്രതിപട്ടികയിൽ നിന്ന് ഒഴിവാക്കിയേക്കും. സൈബർ ആക്രമണം അന്വേഷിക്കണമെന്നായിരുന്നു അർജുന്റെ സഹോദരി അഞ്ചുവിന്റെ പരാതി. പ്രാഥമിക അന്വേഷണത്തിൽ മനാഫ് അപകീർത്തിപരമായി ഒന്നും ചെയ്തില്ലെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് തീരുമാനം. കഴിഞ്ഞ ദിവസം പരാതിയിൽ അർജുന്റെ സഹോദരിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. ലോറി ഉടമ മനാഫ് എന്ന പേരിലുള്ള മനാഫിന്റെ യൂട്യൂബ് ചാനലിലെ വീഡിയോകളും പൊലീസ് പരിശോധിച്ചിരുന്നു. വീഡിയോയിൽ അർജുനെയോ കുടുംബത്തെയോ അപകീർത്തിപ്പെടുത്തുന്ന […]

FEATURED

ചെറുപ്പമാകാൻ ടൈം മെഷീൻ; ദമ്പതികൾ തട്ടിയത് 35 കോടി

കാൻപുർ:  എപ്പോഴും ചെറുപ്പമായിരിക്കാൻ ആഗ്രഹിക്കുന്നവർക്കായി ‘ഇസ്രയേൽ–നിർമിത ടൈം മെഷീൻ’ ഉണ്ടെങ്കിലോ? ഇല്ലാത്ത അങ്ങനെയൊരെണ്ണം ഉണ്ടെന്നു‌ വിശ്വസിപ്പിച്ച് ആളുകളിൽനിന്നു ദമ്പതികൾ തട്ടിയെടുത്തത് 35 കോടി രൂപ. ഉത്തർപ്രദേശിലെ കാൻപുരിലാണു വൻ തട്ടിപ്പ് അരങ്ങേറിയത്. രാജീവ് കുമാർ ദുബെ, ഭാര്യ രശ്മി ദുബെ എന്നിവർക്കെതിരെയാണു കേസ്. ഒളിവിൽപ്പോയ ഇരുവരും വിദേശത്തേക്കു കടന്നതായി സംശയിക്കുന്നു. ‘റിവൈവൽ വേൾഡ്’ എന്ന പേരിൽ കാൻപുരിലെ കിദ്വായ് നഗർ പ്രദേശത്തു രാജീവും രശ്മിയും തെറപ്പി സെന്റർ ആരംഭിച്ചിരുന്നു. ഇസ്രയേലിൽനിന്ന് ഇറക്കുമതി ചെയ്ത ‘ടൈം മെഷീൻ’ തെറപ്പി […]

FEATURED

സിനിമ ഷൂട്ടിംഗ് സെറ്റിൽ നിന്ന് കാടു കയറിയ ആനയ്ക്കായി തെരച്ചിൽ തുടങ്ങി

കൊച്ചി: കോതമംഗലത്തിനടുത്ത് ഭൂതത്താൻകെട്ടിൽ സിനിമ ഷൂട്ടിംഗ് സെറ്റിൽ നിന്ന് കാടു കയറിയ ആനയ്ക്കായി തെരച്ചിൽ തുടങ്ങി. പുതുപ്പളളി സാധു എന്ന ആന ഭൂതത്താൻകെട്ട് വനമേഖലയിലേക്കാണ് ഇന്നലെ വൈകിട്ട് അഞ്ചു മണിയോടെ കയറിപ്പോയത്. വിജയ് ദേവരക്കൊണ്ട നായകനാകുന്ന തെലുങ്ക് ചിത്രത്തിൻറെ ഷൂട്ടിങ്ങിനായി എത്തിച്ച ആന മറ്റൊരു നാട്ടാനയുമായി ഏറ്റുമുട്ടുകയായിരുന്നു. ഈ ആനയുടെ കുത്തേറ്റത്തോടെ വിരണ്ട് കാടു കയറിയ പുതുപ്പളളി സാധുവിനായി ഇന്നലെ രാത്രി പത്തു മണി വരെ വനപാലകർ കാടിനുളളിൽ തെരച്ചിൽ നടത്തിയെങ്കിലും പ്രയോജനമുണ്ടായില്ല. തുടർന്നാണ് തെരച്ചിൽ ഇന്ന് […]

FEATURED

കുരുമുളക് സ്പ്രേ അടിച്ച് പണംതട്ടി; പൾസർ സുനി ഉൾപ്പടെ 8 പേരെ വെറുതെവിട്ടു

കോട്ടയം: കിടങ്ങൂരിൽ മാർവാടിയെ കുരുമുളക് സ്പ്രേ ഉപയോഗിച്ച് ആക്രമിച്ച് പണം തട്ടിയ കേസിൽ പൾസർ സുനി അടക്കമുള്ളവരെ വെറുതെവിട്ടു. പൾസർ അടക്കം 8 പേരെയാണ് കോട്ടയം അഡീഷണൽ സെഷൻസ് കോടതി ഒന്ന് കുറ്റക്കാരല്ലെന്ന് കണ്ടെത്തി വെറുതെ വിട്ടത്. 2014 മേയ് 1നായിരുന്നു കേസിനാസ്പദമായ സംഭവം. ആസൂത്രണം ചെയ്തു നടത്തിയ കവർച്ചയെന്നയിരുന്നു പ്രോസിക്യൂഷൻ വാദം. എന്നാൽ തെളിവുകൾ നിരത്തി വാദം സാധൂകരിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

FEATURED

കോതമംഗലത്ത് സിനിമാ ഷൂട്ടിംഗിനിടെ നാട്ടാനകൾ ഏറ്റുമുട്ടി; പരിക്കേറ്റ ആന കാട്ടിലേക്കോടി

കോതമംഗലം: കോതമംഗലത്ത് സിനിമാ ഷൂട്ടിംഗിനിടെ നാട്ടാനകൾ തമ്മിൽ ഏറ്റുമുട്ടി. തെലുങ്ക് സിനിമയുടെ ഷൂട്ടിംഗിനെത്തിച്ച ആനകളാണ് ഏറ്റുമുട്ടിയത്. ഭൂതത്താൻകെട്ട് തുണ്ടം വനമേഖലയിൽ സിനിമ ചിത്രികരണത്തിന് കൊണ്ടുവന്ന നാട്ടാനകൾ തമ്മിലാണ് ഏറ്റുമുട്ടിയത്. കോതമംഗലം തുണ്ടം ഫോറസ്റ്റ് സ്റ്റേഷന് സമീപത്ത് വെള്ളിയാഴ്ച വൈകിട്ട് 5 മണിയോടെയാണ് സംഭവം നടന്നത്. പരിക്കേറ്റ പുതുപ്പള്ളി സാധു എന്ന ആന കാട്ടിലേക്ക് കയറി. റിസർവ് ഫോറസ്റ്റിലേക്ക് കയറിപ്പോയ ആനയെ കണ്ടെത്താനായി വനം വകുപ്പ് ഉദ്യോഗസ്ഥരും പാപ്പാൻമാരും വനത്തിലേക്ക് കയറി പോയി. പുതുപ്പള്ളി സാധുവിനോട് ഏറ്റുമുട്ടിയ മറ്റൊരു ആന […]

FEATURED

റോബോട്ടിക് സര്‍ജറിയില്‍ വീണ്ടും അപ്പോളോ മികവ്: 54 കാരിയുടെ വയറ്റില്‍ നിന്നും നീക്കം ചെയ്തത് 4.82 കിലോഗ്രാം വലിപ്പമുള്ള മുഴ

അങ്കമാലി: റോബോട്ടിക് സര്‍ജറിയിലൂടെ 54 കാരിയുടെ വയറ്റിലുണ്ടായ വലിപ്പമേറിയ മുഴ നീക്കം ചെയ്ത് അങ്കമാലി അപ്പോളോ അഡ്‌ലക്‌സിലെ മെഡിക്കല്‍ സംഘം. കാലിലുണ്ടായ വീനസ് അള്‍സര്‍ ഭേദമാകാത്തതിനെത്തുടര്‍ന്നാണ് ഇടുക്കി സ്വദേശിനിയായ 54 കാരി അങ്കമാലി അപ്പോളോ അഡ്‌ലക്‌സ് ആശുപത്രിയിൽ ചികിത്സയ്‌ക്കെത്തുന്നത്. കാലിലേക്കുള്ള രക്തയോട്ടം ദുര്‍ബലമാകുന്നതിനെത്തുടര്‍ന്ന് രക്തം കെട്ടിക്കിടന്ന് വിട്ടുമാറാത്ത മുറിവായി തുടരുന്ന അവസ്ഥയാണ് വീനസ് അള്‍സര്‍. കൂടാതെ പൂർണ ഗര്ഭാവസ്ഥയിലുള്ള ഒരു സ്ത്രീയുടെ അതേ വലിപ്പമുള്ള വയറുമായി ആശുപത്രിയിൽ എത്തിയ രോഗിയിൽ, തുടർന്നു നടത്തിയ വിദഗ്ധ പരിശോധനയിലാണ് വയറ്റിലെ […]

FEATURED

റോളർ സ്‌കേറ്റിങ് ചാമ്പ്യൻഷിപ്പിൽ ടോളിൻസ് വേൾഡ് സ്‌കൂൾ ചാമ്പ്യൻമാർ

കാലടി: മലയാറ്റൂർ ടോളിൽസ് വേർഡ് സ്‌കൂളിൽ നടന്ന സെൻട്രൽ കേരള സഹോദയ റോളർ സ്‌കേറ്റിങ് ചാമ്പ്യൻഷിപ്പിൽ എവർ റോളിംഗ് ട്രോഫി ടോളിൻസ് വേൾഡ് സ്‌കൂൾ കരസ്ഥമാക്കി. സെൻട്രൽ കേരളാ സഹോദയ സ്‌പോർട്‌സ് കോഡിനേറ്റർ സി.സി സുഭാഷ്, മലയാറ്റൂർ ടോളിൻസ് വേൾഡ് സ്‌കൂൾ ചെയർമാൻ ഡോ. കെ.വി. ടോളിൽ എന്നിവരിൽ നിന്ന് ടോളിൻസ് വേൾഡ് സ്‌കൂൾ സ്‌കേറ്റിങ് അധ്യാപകൻ വി.വി കണ്ണനും മത്സരാർത്ഥികളും അധ്യാപകരും ചേർന്ന് ട്രാഫി ഏറ്റ് വാങ്ങി. ആദ്യത്തെ റണ്ണറപ്പ് സെന്റ്. തോമസ് പബ്ലിക് സ്‌കൂൾ […]