തിരുവൈരാണിക്കുളം കലാക്ഷേത്രം ആരംഭിച്ചു
കാലടി: ക്ഷേത്രകലകളെ പ്രോത്സാഹിപ്പിക്കുന്നതിനും ക്ഷേത്രകലാരംഗത്ത് പുതിയ പ്രതിഭകളെ വാർത്തെടുക്കുന്നതിനും തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്ര ട്രസ്റ്റിന്റെ കീഴിൽ തിരുവൈരാണിക്കുളം കലാക്ഷേത്രം പ്രവർത്തനനം ആരംഭിച്ചു. കേരള സംഗീത നാടക അക്കാദമി ചെയമാൻ. പദ്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ ഉദ്ഘാടനം നിർവ്വഹിച്ചു. ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റ് എ.മോഹൻ കുമാർ അദ്ധ്യക്ഷത വഹിച്ചു. ക്ഷേത്ര ട്രസ്റ്റ് സെക്രട്ടറി എ.എൻ മോഹനൻ, വാർഡ് മെമ്പർ ഷിജിത സന്തോഷ് , ചോറ്റാനിക്കര വിജയൻ മാരാർ, കലാമണ്ഡലം ശങ്കരവാര്യർ, ചേരാനല്ലൂർ ശങ്കരൻകുട്ടി മാരാർ, ചെറുതാഴം കുഞ്ഞിരാമ മാരാർ, […]
കാലടി ക്യാറ്റ്‌സ് ക്ലബ് നിർമാണം പൂർത്തികരിച്ച് നൽകിയ വീട് കൈമാറി
കാലടി: കാലടി ക്യാറ്റ്‌സ് ക്ലബ് മാണിക്യമംഗലത്ത് പാതിവഴിയിൽ നിർമ്മാണം നിലച്ച വനജ ഗോപിയുടെ വീട് പൂർത്തീകരിച്ച് നൽകി. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മനോജ് മൂത്തേടൻ താക്കോൽ ദാനം നിർവ്വഹിച്ചു. ക്ലബ് പ്രസിഡന്റ് ടി.കെ.സാജൻ അദ്ധ്യക്ഷത വഹിച്ചു. കാലടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷൈജൻ തോട്ടപ്പിള്ളി മുഖ്യാതിഥിയായി. വാർഡ് മെമ്പർ സ്മിത ബിജു, ക്ലബ് ഭാരവാഹികളായ അഡ്വ.കെ.ബി.സാബു, പി.എ.ജോയി, എം.ജെ.ജോൺസൺ, ടി.വി.രഘു എന്നിവർ സംസാരിച്ചു. ക്ലബ് നിർമിച്ച് നൽകുന്ന ആറാമത്തെ വീടാണിത്. ഏഴാമത്തെ വീടിന്റെ പൂർത്തീകരണവും നടന്ന് കൊണ്ടിരിക്കുന്നു.കാലടിയിൽ കഴിഞ്ഞ […]
കാലടി പോലീസ്; കുടുംബ സംഗമം സംഘടിപ്പിച്ചു
കാലടി: കാലടി പോലീസ് സ്റ്റേഷൻ സേനാംഗങ്ങളുടെ കുടുംബ സംഗമം സംഘടിപ്പിച്ചു. എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവി എം.ഹേമലത ഉദ്ഘാടനം ചെയ്തു. പുത്തൻകുരിശ് ഡിവൈഎസ്പി വി,ടി ഷാജൻ ആധ്യക്ഷത വഹിച്ചു. കോട്ടയം സബ് കളക്ടർ രഞ്ജിത്ത് മുഖ്യാതിഥിയായിരുന്നു. കാലടി എസ് എച്ച് ഒ അനിൽകുമാർ ടി മേപ്പിള്ളി, സബ് ഇൻസ്‌പെക്ടർ ജോസി എം ജോൺസൺ തുടങ്ങിയവർ സംസാരിച്ചു. കുടുംബാംഗങ്ങൾക്കായി വിവിധ കലാകായിക മത്സരങ്ങൾ സംഘടിപ്പിച്ചു. സമ്മേളനത്തിൽ 250 ഓളം പേർ പങ്കെടുത്തു. സേനാംഗങ്ങളുടെ കുടുംബ ബന്ധങ്ങൾ ഊട്ടിയുറപ്പിക്കുന്നതിനും, […]
കൊച്ചി വിമാനത്താവളത്തിന് അഞ്ച് കിലോമീറ്റർ ചുറ്റളവിൽ ഡ്രോണുകൾക്ക് നിരോധനം
നെടുമ്പാശ്ശേരി : കൊച്ചി രാജ്യാന്തര വിമാനത്താവളത്തിന്റെ അഞ്ച് കിലോമീറ്റർ ചുറ്റളവിൽ (റെഡ് സോൺ) മൈക്രോലൈറ്റ് എയർക്രാഫ്റ്റ്, എയ്റോ മോഡലുകൾ, പാര ഗ്ലൈഡറുകൾ, ആളില്ലാ വ്യോമ സംവിധാനങ്ങൾ (UAS), ഡ്രോണുകൾ, പവർ ഹാൻഡ് ഗ്ലൈഡറുകൾ, ലേസർ രശ്മികൾ, ഹോട്ട് എയർ ബലൂണുകൾ എന്നിവയുടെ ഉപയോഗം നിരോധിച്ച് എറണാകുളം ജില്ലാ മജിസ്‌ട്രേറ്റ് കൂടിയായ ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷ് ഉത്തരവിട്ടു. വിമാനത്താവള ഡയറക്ടർ, എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവി, ആലുവ എന്നിവിടങ്ങളിൽ നിന്ന് ലഭിച്ച റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് നടപടി. […]
ഭാര്യയുടെ സോപ്പ് ഉപയോഗിച്ച് കുളിച്ചു, ചെറിയ വഴക്ക് കയ്യാങ്കളിയായി; ഒടുവിൽ ഭർത്താവ് ഗാർഹിക പീഡനക്കേസിൽ പ്രതി
കാൺപൂർ: ഭാര്യയുടെ സോപ്പ് ഉപയോഗിച്ച് കുളിച്ചതിനെച്ചൊല്ലിയുള്ള വഴക്കിനൊടുവിൽ ഭർത്താവിനെതിരെ കേസ്. ഉത്തർപ്രദേശ് അലിഗഡിലെ ക്വാർസിയിലാണ് സംഭവം. നിസാര വഴക്ക് കയ്യാങ്കളിയിലേക്കെത്തുകയും ഒടുവിൽ ഭാര്യ ഭർത്താവിനെതിരെ ഗാർഹിക പീഡന പരാതിയും നൽകി. 39 കാരനായ പ്രവീൺ കുമാറിനെതിരെയാണ് ഭാര്യയുടെ പരാതിയിൽ പൊലീസ് കേസെടുത്തത്. എന്തിനാണ് തന്‍റെ സോപ്പ് ഉപയോഗിച്ചതെന്ന് ചോദിച്ച് ഭാര്യ പ്രവീണിനെ ചോദ്യം ചെയ്തതോടെയാണ് സംഭവങ്ങളുടെ തുടക്കമെന്ന് പൊലീസ് പറയുന്നു. 13 വർഷം മുൻപായിരുന്നു പ്രവീണും ഭാര്യയും വിവാഹിതരായത്. ഇവർക്ക് രണ്ട് കുട്ടികളുണ്ട്. പ്രവീൺ രണ്ട് ദിവസം […]
ആലപ്പുഴയിൽ പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് കർഷകന് ദാരുണാന്ത്യം
ആലപ്പുഴ: ആലപ്പുഴ താമരക്കുളത്ത് പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് കർഷകൻ മരിച്ചു. താമരക്കുളം സ്വദേശി ശിവൻകുട്ടി പിള്ളയാണ് മരിച്ചത്. 63 വയസായിരുന്നു. ഇന്ന് രാവിലെ 9 മണിയോടെയാണ് സംഭവം. കൃഷിയിടത്തിലേക്ക് മറ്റൊരാളുടെ സ്ഥലത്തുകൂടി പോയപ്പോഴാണ് പന്നിക്കെണിയിൽ നിന്ന് ശിവൻകുട്ടിക്ക് ഷോക്കേറ്റത്. ഫോണിൽ വിളിച്ചിട്ട് കിട്ടാത്തതിനെ തുടർന്ന് വീട്ടുകാർ അന്വേഷിച്ചെത്തിയപ്പോഴാണ് കൃഷിയിടത്തിൽ അബോധാവസ്ഥയിൽ കിടക്കുന്ന ശിവൻകുട്ടിയെ കണ്ടത്. നാട്ടുകാരുടെ സഹായത്തോടെ ഉടന്‍ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ലോക രക്തദാന ദിനത്തിൽ രക്തദാതാക്കളെ ആദരിച്ച് അപ്പോളോ അഡ്ലക്സ് ആശുപത്രി
അങ്കമാലി: ലോക രക്തദാന ദിനാചരണത്തിൻ്റെ ഭാഗമായി സന്നദ്ധ രക്തദാതാക്കളെ ആദരിച്ച് അങ്കമാലി അപ്പോളോ അഡ്ലക്സ് ആശുപത്രി. അടിയന്തര ഘട്ടത്തിൽ സ്ഥിരമായി രക്തം ദാനം ചെയ്യുന്ന 45 പേർക്ക് പ്രത്യേക മെമൻ്റോയും ഏറ്റവും കൂടുതൽ തവണ രക്തദാനം ചെയ്ത 15 പേർക്ക് മെമൻ്റോയും കൂടാതെ സൗജന്യ ആരോഗ്യ പരിശോധനാ പാക്കേജും നൽകിയാണ് ദാതാക്കളെ ആദരിച്ചത്. അനേകം രോഗികൾക്ക് സമയോചിതമായ പരിചരണം സാധ്യമാക്കിയവരാണ് ഇവരെന്നും മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാനുള്ള ഇത്തരം പ്രവർത്തികളെ ആദരിക്കുന്നുവെന്നും അപ്പോളോ അഡ്ലക്സ് ആശുപത്രി സിഇഒ ഡോ. […]
പോലീസ് ഉദ്യോഗസ്ഥനെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമം
മൂവ്വാറ്റുപുഴ: മൂവ്വാറ്റുപുഴ കദളിക്കാട് വാഹന പരിശോധന നടത്തുകയായിരുന്ന പോലീസ് ഉദ്യോഗസ്ഥനെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമം. കല്ലൂർക്കാട് പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്‌പെക്ടർ മുഹമ്മദിന് നേരെയാണ് ആക്രമണം ഉണ്ടായത്. ശരീരത്തിലൂടെ കാർ കയറ്റിയിറക്കി. രണ്ടുപേരാണ് കാറിൽ ഉണ്ടായിരുന്നത് പ്രതികൾക്കായി പോലീസ് വ്യാപകമായ തിരച്ചിൽ ആരംഭിച്ചു.
പോലീസ് ഉദ്യോഗസ്ഥനെ കാറടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമം
മൂവ്വാറ്റുപുഴ: മൂവ്വാറ്റുപുഴ കദളിക്കാട് വാഹന പരിശോധന നടത്തുകയായിരുന്ന പോലീസ് ഉദ്യോഗസ്ഥനെ കാറടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമം. കല്ലൂർക്കാട് പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്‌പെക്ടർ മുഹമ്മദിന് നേരെയാണ് ആക്രമണം ഉണ്ടായത്. ശരീരത്തിലൂടെ കാർ കയറ്റിയിറക്കി. രണ്ടുപേരാണ് കാറിൽ ഉണ്ടായിരുന്നത് പ്രതികൾക്കായി പോലീസ് വ്യാപകമായ തിരച്ചിൽ ആരംഭിച്ചു.



