വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന ആറ് ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യവുമായി അറുപത്തിനാലുകാരൻ കാലടിയിൽ പിടിയിൽ
കാലടി: വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന ആറ് ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യവുമായി അറുപത്തിനാലുകാരൻ പോലീസ് പിടിയിൽ. ചൊവ്വര കല്ലയം കിഴക്കുംകുടി തങ്കപ്പൻ (64) നെയാണ് കാലടി പോലീസ് പിടികൂടിയത്. പോലീസിന് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ ഇയാൾ നിരീക്ഷണത്തിലായിരുന്നു. വീടിൻ്റെ പുറകുവശം വിറകുകൾക്കിടയിലാണ് മദ്യം സൂക്ഷിച്ചിരുന്നത്. മദ്യം ആവശ്യക്കാർക്കിടയിലെത്തിച്ചായിരുന്നു വിൽപ്പന. ഇൻസ്പെക്ടർ അനിൽ കുമാർ ടി മേപ്പിള്ളി, എസ്.ഐമാരായ ജയിംസ് മാത്യു, ഒ.എ ഉണ്ണി, എ എസ് ഐ എസ്.എ ബിജു, സീനിയർ സി പി ഒ മാരായ കെ.എം […]
പി കെ സ്ക്വയറിന് തുക അനുവദിക്കണമെന്നാവശ്യപ്പെട്ട് സിയാലിന് നിവേദനം നൽകി
കാലടി:എറണാകുളം ജില്ലയിലെ പ്രഥമ പഞ്ചായത്ത് പ്രസിഡൻ്റായിരുന്ന പി കെ ഇബ്രാഹിംകുട്ടിയുടെ പേരിൽ കാഞ്ഞൂർ തുറവുംങ്കരയിലുള്ള പി കെ സ്ക്വയറിന് തുക അനുവദിക്കണമെന്നാവശ്യപ്പെട്ട് സിയാൽ എംഡി എസ് സുഹാസിന് ജില്ലാ പഞ്ചായത്ത് അംഗം ശാരദ മോഹൻ നിവേദനം നൽകി.ഇവിടെ ജില്ലാ പഞ്ചായത്ത് നിർമ്മിക്കുന്ന ഓപ്പൺ ജിമ്മിന്റെ പ്രവർത്തികൾ അവസാന ഘട്ടത്തിലാണ്.ഇതോടനുബന്ധിച്ച് ബാക്കി സ്ഥലങ്ങളിൽ ടൈൽ വിരിക്കുന്നതിനും,ജിമ്മിനോട് ചേർന്നുള്ള ചെങ്ങൽ തോടിൽ കൈവരികൾ സ്ഥാപിക്കുന്നതിനും,ജിമ്മിന് മുകളിൽ കവറിങ് ചെയ്യുന്നതിനും,വനിതാ കോഫി ഷോപ്പിനും,ബയോ ടോയ്ലറ്റിനും,കുട്ടികൾക്കും വയോജനങ്ങൾക്കുമായി മിനി പാർക്കിനും ആവശ്യമായ തുക […]
കഞ്ചാവ് കേസിലെ പ്രതിയെ തടങ്കലിലടച്ചു
ആലുവ: പിറ്റ് എൻ.ഡി.പി. എസ് ആക്ട് പ്രകാരം (പ്രിവെൻഷൻ ഓഫ് ഇല്ലിക്ട് ട്രാഫിക്ക് ഇൻ നർക്കോട്ടിക്ക് ഡ്രഗ്സ് ആൻ്റ് സൈക്കോട്രോപ്പിക്ക് സബ്സ്റ്റൻസ് ആക്ട് ) പ്രകാരം കഞ്ചാവ് കേസിലെ പ്രതിയെ തടങ്കലിലടച്ചു. കൂവപ്പടി കോട്ടുവയൽ വടക്കേക്കര വീട്ടിൽ അജി.വി നായർ (29)നെയാണ് അറസ്റ്റ് ചെയ്ത് പൂജപ്പുര സെൻട്രൽ ജയിലിലടച്ചത്. ജില്ലാ പോലീസ് മേധാവി ഡോ വൈഭവ് സക്സേനയുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് നടപടി. ഒറീസയിൽ നിന്നും എറണാകുളത്തേക്ക് കാറിൽ കടത്തുകയായിരുന്ന 88 കിലോ കഞ്ചാവ് കൊടകര പോലീസ് പിടികൂടിയ […]
നിരന്തര കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു
ആലുവ: നിരന്തര കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു. കൊമ്പനാട് ക്രാരിയേലി മാനാംകുഴി വീട്ടിൽ ലാലു (29 ) വിനെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രർ ജയിലിലടച്ചത്. റൂറൽ ജില്ലാ പോലീസ് മേധാവി ഡോ.വൈഭവ് സക്സേനയുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ എറണാകുളം ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷാണ് ഉത്തരവിട്ടത്. കുറുപ്പംപടി, കോടനാട്, പെരുമ്പാവൂർ, ഊന്നുകൽ, കണ്ണൂർ ടൗൺ, തൃശ്ശൂർ ഈസ്റ്റ് പോലീസ് സ്റ്റേഷൻ പരധികളിൽ കൊലപാതകശ്രമം, കഠിന ദേഹോപദ്രവം, കവർച്ച, അടിപിടി, ആയുധ നിയമം തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ്. […]
ബാല വീണ്ടും വിവാഹിതനായി; ബന്ധു കോകിലയാണ് വധു
കൊച്ചി: നടൻ ബാല വീണ്ടും വിവാഹിതനായി. ബാലയുടെ ബന്ധുകൂടിയായ ചെന്നൈ സ്വദേശിയായ കോകിലയാണ് വധു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും വിവാഹ ചടങ്ങിൽ പങ്കെടുത്തു. രാവിലെ 8.30ഓടെ എറണാകുളം കലൂർ പാവക്കുളം ക്ഷേത്രത്തിൽ വെച്ചായിരുന്നു വിവാഹം. അടുത്തിടെ ഫെയ്സ്ബുക്കിലൂടെ പുതിയ വിവാഹത്തിന്റ സൂചനകൾ നൽകിയിരുന്നു. ഇതിനിടെയാണ് അമ്പലത്തിൽവെച്ച് വിവാഹം കഴിച്ചത്. കരൾ ട്രാൻസ്പ്ലാന്റേഷന് ശേഷം എനിക്കും ഒരു തുണ വേണമെന്ന് തോന്നി. എന്റെ സ്വന്തക്കാരി കൂടിയാകുമ്പോൾ ഐ ആം കോൺഫിഡന്റ്. മുമ്പ് ഒരു ഇന്റർവ്യൂയിൽ പറഞ്ഞിരുന്നു, ഇപ്പോൾ നല്ല […]
പാലക്കാട് കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ച് മരണം
പാലക്കാട്: ദേശീയപാതയിൽ കല്ലടിക്കോട് കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ചുപേർ മരിച്ചു. കല്ലടിക്കോട് അയ്യപ്പൻകാവ് ക്ഷേത്രത്തിന് സമീപമാണ് സംഭവം. കാർ യാത്രികരായ കോങ്ങാട് സ്വദേശികളാണ് മരിച്ചത്. നാലുപേർ സംഭവസ്ഥലത്തും ഒരാൾ ആശുപത്രിയിൽ വെച്ചുമാണ് മരിച്ചത്. മൃതദേഹങ്ങൾ പോസ്റ്റ് മോർട്ടം നടപടിക്രമങ്ങൾക്കായി പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഇൻക്വസ്റ്റ് നടപടികൾ രാവിലെ നടക്കും. കാറിൻ്റെ അമിതവേഗമാണ് അപകടത്തിന് ഇടയാക്കിയതെന്ന് കല്ലടിക്കോട് പോലീസ് മാധ്യമങ്ങളോട് പറഞ്ഞു. ചൊവ്വാഴ്ച രാത്രി 10: 40 ഓടെ മഴയ്ക്കിടെയായിരുന്നു അപകടം. കോങ്ങാട് മണിക്കശ്ശേരി എസ്റ്റേറ്റ് സ്റ്റോപ്പിൽ […]
കാലടിയിൽ സ്കൂൾ വിദ്യാർത്ഥിനിയെ തട്ടികൊണ്ട് പോകാൻ ശ്രമം; പോലീസ് അന്വേഷണം ആരംഭിച്ചു
കാലടി: കാലടിയിൽ സ്കൂൾ വിദ്യാർത്ഥിനിയെ തട്ടികൊണ്ട് പോകാൻ ശ്രമിച്ചതായി പരാതി. സ്കൂൾ ബസിൽ നിന്നും ഇറങ്ങി കാലടി ആശ്രമം റോഡിലെ കെഎസ്ഇബി ഓഫീസിന് സമീപമുള്ള വഴിയിൽ കൂടി വീട്ടിലേക്ക് നടന്ന് പോകുമ്പോൾ അപരിചിതനായ ഒരാൾ ബൈക്കിൽ വന്ന് കുട്ടിയെ ബൈക്കിൽ കയറ്റി കൊണ്ട് പോകാൻ ശ്രമിക്കുകയായിരുന്നു. ഭയപ്പെട്ട കുട്ടി ബൈക്കിൽ കയറാൻ കൂട്ടാക്കാതെ ഓടി രക്ഷപെടുകയും ചെയ്തു. ഈ സമയം വഴിയിൽ മറ്റാരും ഇല്ലായിരുന്നു.കുറച്ച് ദൂരം ബൈക്കിൽ പിന്തുടർന്ന വ്യക്തി പിന്നീട് തിരിച്ചു് പോവുകയും ചെയ്തു. തുടർന്ന് […]
കാലടി റോട്ടറി ക്ലബ് റൈറ്റിംഗ് ബോർഡുകൾ വിതരണം ചെയ്തു
കാലടി: റോട്ടറി ക്ലബ് കാലടിയുടെ സ്കൂൾ വിദ്യാർത്ഥികൾക്കായുള്ള പഠനസഹായ പദ്ധതിയുടെ ഭാഗമായി മാണിക്യമംഗലം എൻഎസ്എസ് ഹൈസ്കൂളിൽ റൈറ്റിംഗ് ബോർഡുകൾ വിതരണം ചെയ്തു. കാലടി റോട്ടറി ക്ലമ്പ് പ്രസിഡൻറ് ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷനായ ചടങ്ങിൽ റോട്ടറി അസിസ്റ്റൻറ് ഗവർണർ ജോബി വിതരണോദ്ഘാടനം ഉദ്ഘാടനം നിർവഹിച്ചു. ഹൈസ്കൂൾ പ്രധാന അധ്യാപിക സ്മിത എസ് നായർ. ഡോ: കൃഷ്ണൻ നമ്പൂതിരി, റെജി ജോസ് പാറക്ക തുടങ്ങിയവർ സംസാരിച്ചു.
അങ്കമാലി ഉപജില്ല സ്കൂൾ കലോത്സവം; കാലടി ബ്രഹ്മാനന്ദോദയം ഓവറോൾ ചാമ്പ്യൽമാർ
കാലടി : കാലടി ബ്രഹ്മാനന്ദോദയം സ്കൂളിൽ നടന്ന അങ്കമാലി ഉപജില്ല കേരള സ്കൂൾ കലോത്സവം സമാപിച്ചു. നാല് ദിവസമായി നടന്ന കലാമാമാങ്കത്തിൽ കാലടി ബ്രഹ്മാനന്ദോദയം ഹയർ സെക്കൻഡറി സ്കൂൾ 470 പോയിന്റുമായി ഒന്നാം സ്ഥാനവും ക്രിസ്തുരാജ് എച്ച് എസ് കുറ്റിപ്പുഴ 406 പോയിന്റുമായി രണ്ടാം സ്ഥാനവും ഡിപോൾ ഇംഗ്ലീഷ് മീഡിയം എച്ച്എസ്എസ് അങ്കമാലി 391 പോയിന്റുമായി മൂന്നാം സ്ഥാനം നേടി. സംസ്കൃതത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ ബ്രഹ്മാനന്ദോദയം ഹയർ സെക്കൻഡറി സ്കൂളും യുപി വിഭാഗത്തിൽ ബിഎസ് യുപിഎസ് കാലടിയും […]