FEATURED

പോലീസുദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ യുവാവ് പിടിയിൽ

അങ്കമാലി: പോലീസുദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ യുവാവ് പിടിയിൽ. അയ്യമ്പുഴ ചുള്ളി ഒലിവ് മൗണ്ട് മാങ്ങാൻ വീട്ടിൽ ഷിൻ്റോ (27) നെയാണ് അങ്കമാലി പോലീസ് പിടികൂടിയത്. അപകടകരമായി ഓടിച്ചു വന്ന കാർ താബോർ ഭാഗത്ത് വച്ച്‌ പട്രോളിംഗ്‌ നടത്തുകയായിരുന്ന പോലീസ് തടഞ്ഞു. വാഹനത്തിൽ നിന്ന് പുറത്തിറങ്ങിയ ഇയാൾ പോലീസുദ്യോഗസ്ഥരെ ആക്രമിക്കുകയായിരുന്നു. സബ് ഇൻസ്പെക്ടർ സിത്താര ,സി പി ഒ അജിതാ തിലകൻ എന്നിവർക്കാണ് പരിക്കേറ്റത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

FEATURED

മുല്ലപ്പെരിയാര്‍ ഡാം തുറന്നു

ഇടുക്കി : മുല്ലപ്പെരിയാര്‍ ഡാം തുറന്നു. 13 ഷട്ടറുകള്‍ തുറന്നു. 10 സെ.മീ വീതമാണ് ഷട്ടര്‍ തുറന്നത്. സെക്കന്‍ഡില്‍ 250 ഘനയടി വെള്ളമാണ് ഒഴുക്കിവിടുന്നത്.  ജലനിരപ്പ് റൂൾ കർവ് പരിധിയായ 136 അടിയിൽ എത്തിയതിനെ തുടര്‍ന്നാണ് ഡാം തുറന്നത്. ഇന്നലെ രാത്രി 10 മണിയോടെ തന്നെ ജലനിരപ്പ് 136 അടിയില്‍ എത്തിയിരുന്നു. രാത്രിയിൽ അണക്കെട്ട് തുറക്കരുതെന്ന് കോടതി ഉത്തരവ് ഉള്ളതിനാലും ഇടുക്കി ജില്ല ഭരണകൂടത്തിന്റെ നിർദ്ദേശം പരിഗണിച്ചുമാണ് രാവിലെ തുറക്കാൻ തീരുമാനിച്ചത്. ഇന്ന് രാവിലെ ജലനിരപ്പ് 136.10 […]

FEATURED

ആംബുലൻസ് കിട്ടിയില്ല; സ്വന്തം കാർ ആംബുലൻസാക്കി ഡോക്ടർ രോഗിയെ രക്ഷിച്ചു

കാലടി∙ഹൃദയാഘാതം വന്ന രോഗിയെ സ്വന്തം കാറിൽ അടിയന്തര വിദഗ്ധചികിത്സയ്ക്കെത്തിച്ച് യുവ ഡോക്ടർ. കാലടി സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടർ ഷെഹൻഷാ പരീതാണ് രോഗിക്ക് തക്കസമയത്ത് ചികിത്സകിട്ടാൻ തുണയായത്. സാമൂഹികാരോഗ്യ കേന്ദ്രത്തിൽ എത്തിയ രോഗി ഒക്കൽ പിലാപ്പിള്ളി ഗോപിയെ ഡോക്ടർ പരിശോധിക്കുകയും തുടർന്ന് ഇസിജി എടുക്കുകയും ചെയ്തപ്പോൾ കടുത്ത ഹൃദയാഘാതമാണെന്ന് മനസ്സിലായി. അടിയന്തര വിദഗ്ധചികിത്സ ആവശ്യമായതിനാൽ അങ്കമാലി എൽഎഫ് ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ശ്രമിച്ചപ്പോൾ ആംബുലൻസ് കിട്ടിയില്ല. രോഗിയുടെ ജീവൻ അപകടത്തിലാണെന്ന് ബോദ്ധ്യപ്പെട്ട ഡോക്ടർ ഡ്യൂട്ടിയിലുണ്ടായിരുന്ന സിസ്റ്റർ ടി.വി. അമ്പിളിയേയും കൂട്ടി […]

FEATURED

പത്ത് പോലീസുദ്യോഗസ്ഥർ മികച്ച സേവനത്തിനുള്ള ബാഡ്ജ്ഓഫ് ഓണർ ഏറ്റുവാങ്ങി

ആലുവ: എറണാകുളം റൂറൽ ജില്ലയിൽ നിന്നുള്ള പത്ത് പോലീസുദ്യോഗസ്ഥർ മികച്ച സേവനത്തിനുള്ള ബാഡ്ജ്ഓഫ് ഓണർ ഡിജിപി ഡോ: ഷെയ്ക്ക് ദർവേഷ് സാഹിബിൽ നിന്ന് ഏറ്റുവാങ്ങി.വിവേക് കുമാർ (മുൻ റൂറൽ എസ്.പി) എം.എം മഞ്ജുദാസ് (ഇൻസ്പെക്ടർ ) എസ്.എസ് ശ്രീലാൽ (എസ്.ഐ) എ.കെ.സന്തോഷ് കുമാർ (എസ്.ഐ), ജി.എസ് അരുൺ (എസ്.ഐ), ബോബി കുര്യാക്കോസ് (എ.എസ്.ഐ), കെ.ബി പ്രസാദ്’ (എ.എസ്.ഐ), എൻ.എം. മുഹമ്മദ് അമീർ (സി പി ഒ), മാഹിൻ ഷാ അബൂബക്കർ (സി.പി.ഒ), കെ.എം മനോജ് (സി പി […]

FEATURED

ഡിജെ പാർട്ടിക്കിടെ യുവതിയോട് അപമര്യാദയായി പെരുമാറി; യുവാവിനെ ബിയർ കുപ്പികൊണ്ട് കുത്തിപ്പരിക്കേൽപിച്ചു

കൊച്ചി : എറണാകുളത്ത് ബാറിൽ ഡിജെ പാർട്ടിക്കിടെ സംഘർഷം. ഒരാൾക്ക് പരിക്കേറ്റു. ഡിജെ പാർട്ടിക്കിടെ മോശമായി പെരുമാറിയെന്നാരോപിച്ച് യുവതി യുവാവിനെ ബിയർ കുപ്പികൊണ്ട് ആക്രമിക്കുകയായിരുന്നു. രാത്രി പത്തു മണിയോടെ കൊച്ചി എടശേരി ബാറിലാണ് സംഭവമുണ്ടായത്. പരിക്കുകളോടെ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു . സംഭവത്തിൽ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു. ഡിജെ പാർട്ടി പൊലീസെത്തി നിർത്തിവെപ്പിച്ചു .  ഡിജെ പാർട്ടിക്ക് എത്തിയ യുവതിയോട് ഒരാൾ അപമര്യാദയായി പെരുമാറിയതിന് പിന്നാലെയാണ് സംഘർഷമുണ്ടായത്.

FEATURED

മലയാറ്റൂർ-നീലീശ്വരം പഞ്ചായത്തിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥീരീകരിച്ചു

കാലടി: മലയാറ്റൂർ – നീലീശ്വരം പഞ്ചായത്തിൽ രണ്ടാം വാർഡിൽ പാണ്ട്യൻചിറയിൽ പന്നികൾക്ക് ആഫ്രിക്കൻ പന്നിപ്പനി സ്ഥീരീകരിച്ചു.സ്വകാര്യ വ്യക്ത്തിയുടെ പന്നി ഫാമിലാണ് ആഫ്രീക്കൻ പന്നി പനി സ്ഥീരീകരിച്ചിരിക്കുന്നത്. ഫാമിലെ 34 പന്നികളെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഇന്ന് ഉച്ചയോടെ കൊന്ന് സംസ്‌ക്കരിച്ചു. രോഗം സ്ഥിരികരിച്ചിട്ടുള്ള പന്നി ഫാമിന് ചുറ്റുമുള്ള ഒരു കിലോമീറ്റർ പ്രദേശം രോഗബാധിതപ്രദേശമായും പത്ത് കിലോമീറ്റർ ചുറ്റളവ് രോഗനിരീക്ഷണ മേഖലയായും പ്രഖ്യാപിച്ച് കളക്ടർ ഉത്തരവിട്ടു. രോഗബാധിത പ്രദേശങ്ങളിൽ നിന്നും പന്നി മാംസം വിതരണ ചെയ്യുന്നതും മാംസം വിതരണം ചെയ്യുന്ന […]

FEATURED

അമ്മയെ വെട്ടിക്കൊന്ന പ്രതി കുറ്റം സമ്മതിച്ചു; പ്രതി ലഹരിക്ക് അടിമ

കോട്ടയം: കോട്ടയം പള്ളിക്കത്തോട് അമ്മയെ വെട്ടിക്കൊന്ന പ്രതി പൊലീസിനോട്‌ കുറ്റം സമ്മതിച്ചു. ഭക്ഷണം ഉണ്ടാക്കുന്നതിനെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് വിവരം. പ്രതി അരവിന്ദ് അമ്മയുമായി വാക്ക് തർക്കം ഉണ്ടായതിനെ തുടർന്നാണ് വെട്ടുകത്തി കൊണ്ട് വെട്ടിയത്. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇന്നലെയായിരുന്നു സംഭവം. ഇളമ്പള്ളി സ്വദേശി സിന്ധു ആണ് മരിച്ചത്. സിന്ധുവിന്റെ മകൻ അരവിന്ദിനെ പൊലീസ് അറസ്റ്റ് ചെയ്തു. അമിതമായ ലഹരി ഉപയോഗം മൂലം മാനസിക പ്രശ്നങ്ങളുള്ള ആളാണ് മകൻ അരവിന്ദെന്ന് പൊലീസ് പറയുന്നു. പള്ളിക്കത്തോട് കവലയിൽ […]

FEATURED

ഇരുനില കെട്ടിടം ഇടിഞ്ഞുവീണ് മൂന്ന് മരണം

തൃശ്ശൂർ: തൃശ്ശൂർ കൊടകരയിൽ പഴയ കെട്ടിടം ഇടിഞ്ഞുവീണ് മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾ മരിച്ചു. പശ്ചിമബംഗാൾ സ്വദേശികളായ രൂപേൽ, രാഹുൽ, ആലിം എന്നിവരാണ് മരിച്ചത്. കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടന്ന ഇവരുടെ മൃതദേഹങ്ങള്‍ പുറത്തെടുത്തു. ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്. കൊടകര ടൗണില്‍ തന്നെയുള്ള ഇതര സംസ്ഥാന തൊഴിലാളികളെ പാര്‍പ്പിച്ചിരുന്ന പഴയ ഇരുനില കെട്ടിടമാണ് തകര്‍ന്നുവീണത്. ചെങ്കല്ലുകൊണ്ട് നിര്‍മിച്ച കെട്ടിടം കനത്ത മഴയെ തുടർന്നാണ് തകർന്നത്. കെട്ടിടത്തില്‍ 17 പേരാണ് താമസിച്ചിരുന്നത്. തൊഴിലാളികൾ രാവിലെ ജോലിക്ക് പോകുന്നതിന് വേണ്ടി […]

FEATURED

വെള്ളിയാഴ്ച 5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

തിരുവനന്തപുരം: ശക്തമായ കാറ്റും മഴയും കണക്കിലെടുത്ത് വെള്ളിയാഴ്ച (June 27) 5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി. എറണാകുളം, തൃശൂർ, ഇടുക്കി, കോട്ടയം, വയനാട് ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്. പ്രഫഷണൽ കോളെജുകളടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. സി.ബി.എസ്.സി, ഐ.സി.എസ്.സി, കേന്ദ്രീയ വിദ്യാലയം, അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെന്‍ററുകൾ, ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടുകൾ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. അതേസമയം, മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റം ഉണ്ടായിരിക്കില്ലെന്ന് തൃശൂർ, കോട്ടയം ജില്ലാ കളക്റ്റർമാർ വ്യക്തമാക്കി.