അങ്കമാലി-കുണ്ടന്നൂർ ബൈപ്പാസ് കളക്ടറേറ്റിനു മുന്നിൽ ധർണ നാളെ
അങ്കമാലി : അങ്കമാലി-കുണ്ടന്നൂർ ബൈപ്പാസ് (എറണാകുളം ബൈപ്പാസ്) പദ്ധതി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്നാരോപിച്ച് യുഡിഎഫ് എംപിമാരും എംഎൽഎമാരും ബുധനാഴ്ച എറണാകുളം കളക്ടറേറ്റിനു മുന്നിൽ ധർണ നടത്തും. എംപിമാരായ ബെന്നി ബഹനാൻ, ഹൈബി ഈഡൻ, ഫ്രാൻസിസ് ജോർജ്, എംഎൽഎമാരായ കെ. ബാബു, റോജി എം. ജോൺ, അൻവർ സാദത്ത്, എൽദോസ് കുന്നപ്പിള്ളി, അനൂപ് ജേക്കബ് എന്നിവരുടെ നേതൃത്വത്തിലാണ് ധർണ. രാവിലെ പത്തിന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല സമരം ഉദ്ഘാടനം ചെയ്യും. അങ്കമാലി-കുണ്ടന്നൂർ ബൈപ്പാസ് കടന്നുപോകുന്ന മേഖലയിലെ […]
അങ്കമാലി മേഖലയിൽ സ്വകാര്യ ബസ് തൊഴിലാളികളുടെ സമരം വ്യാഴാഴ്ച മുതൽ
അങ്കമാലി : അങ്കമാലി-കാലടി-അത്താണി-കൊരട്ടി മേഖലകളിലെ പ്രൈവറ്റ് ബസ് തൊഴിലാളികളുടെ സേവന-വേതന വ്യവസ്ഥകൾ പുതുക്കുന്നതു സംബന്ധിച്ച് ജില്ലാ ലേബർ ഓഫീസറുടെ നേതൃത്വത്തിൽ നടന്ന ചർച്ച പരാജയം. ഇതേത്തുടർന്ന് വ്യാഴാഴ്ച മുതൽ ഈ മേഖലകളിലെ സ്വകാര്യ ബസ് ജീവനക്കാർ അനിശ്ചിതകാല പണിമുടക്ക് തുടങ്ങാൻ തീരുമാനിച്ചു. സേവന-വേതന കരാർ പുതുക്കണമെന്നാവശ്യപ്പെട്ട് ഈ മേഖലയിലെ ബസ് ഉടമ സംഘടനകൾക്ക് മാർച്ച് 21-ന് ഡിമാൻഡ് നോട്ടീസ് നൽകുകയും പലവട്ടം ചർച്ചകൾ നടത്തുകയും ചെയ്തു. വിദ്യാർഥികളുടെ യാത്രാനിരക്ക് കൂട്ടിക്കിട്ടിയാൽ മാത്രമേ തൊഴിലാളികളുടെ കൂലി കൂട്ടാനാകൂ എന്ന […]
ഓണസദ്യയിൽ നിന്നും കുട്ടികൾക്ക് ഭക്ഷ്യവിഷബാധ
കാലടി : കാലടി ചെങ്ങൽ സെന്റ്: ജോസഫ് ഗേൾസ് ഹൈസ്കൂളിൽ ഭക്ഷ്യവിഷബാധ. 40 ഓളം കുട്ടികൾക്ക് ഭക്ഷ്യവിബാധ ഏറ്റു. സമീപത്തെ വിവിധ ആശുപത്രികളിൽ കുട്ടികൾ ചികിത്സ തേടി. വയറിളക്കവും ശർദിയുമാണ് അനുഭവപ്പെട്ടത്. കഴിഞ്ഞദിവസം സ്കൂളിൽ ഓണസദ്യ ഉണ്ടായിരുന്നു. അതിൽ നിന്നുമാണ് ഭക്ഷ്യവിഷബാധ ഏറ്റതെന്നാണ് കരുതുന്നത്. സ്കൂളിലാണ് ഓണസദ്യ തെയ്യാറാക്കിയത്.
ആംബുലൻസ് നാടിന് സമർപ്പിച്ചു
കാഞ്ഞൂർ: പാറപ്പുറം എസ്എൻഡിപി യൂത്ത് മൂവ് മെന്റിന്റെ നേതൃത്വത്തിൽ വാങ്ങിയ ആംബുലൻസ് നാടിന് സമർപ്പിച്ചു. ആംബുലൻസിന്റെ താക്കോൽ ദാനം കുന്നത്ത് നാട് എസ്എൻഡിപി യൂണിയൻ ചെയർമാൻ കെ.കെ കർണൻ നിർവഹിച്ചു. അൻവർ സാദത് എംഎൽഎ ഫ്ലാഗോഫ് ചെയ്തു. കുന്നത്ത്നാട് യൂണിയൻ അംഗം ടി,എസ് ജയൻ, പാറപ്പുറം എസ്എൻഡിപി യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് കെ.ജി നിഷാദ്, യൂണിയൻ സമതി യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് ആനന്ദ് ഓമനക്കുട്ടൻ, സെക്രട്ടറി മഹേഷ് പാറപ്പുറം, എസ്എൻഡിപി ശാഖ ഭാരവാഹികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു
സഹോദരനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ
കാലടി: സഹോദരനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ. മഞ്ഞപ്ര വടക്കുംഭാഗം നടമുറിഭാഗത്ത് പൈനാടത്ത് വീട്ടിൽ ഷിജു (46) വിനെയാണ് കാലടി പോലീസ് അറസ്റ്റ് ചെയ്തത്. മുൻ വൈരാഗ്യം നിമിത്തം ശനിയാഴ്ച വൈകിട്ട് നടമുറി ഭാഗത്ത് വച്ച് വാക്കത്തി ഉപയോഗിച്ച് വെട്ടുകയായിരുന്നു. ഇൻസ്പെക്ടർ അനിൽ കുമാർ ടി മേപ്പിള്ളി, എസ്.ഐമാരായ ജോസി’എം ജോൺസൻ, ടി.വി സുധീർ, റെജിമോൻ, ഷിജു, ഏ.എസ്.ഐ സെബാസ്റ്റ്യൻ , സീനിയർ സി പി ഒ മാരായ മനോജ്, സുമേഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
കണ്ണൂരിൽ വൻ സ്ഫോടനം: ഒരു മരണം
കണ്ണൂര്‍: കണ്ണപുരം കീഴറയിൽ വാടക വീട്ടിൽ വൻ സ്ഫോടനം. ശരീരഭാഗങ്ങൾ ചിന്നിച്ചിതറി. സ്ഫോടനം പടക്കനിര്‍മാണത്തിനിടെയെന്ന് സൂചന. സംഭവത്തില്‍ കൊല്ലപ്പെട്ടയാളെ പോലീസ് തിരിച്ചറിഞ്ഞു. ചാലാട് സ്വദേശി മുഹമ്മദ് ആഷാം ആണ് മരിച്ചതെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ പി. നിതിന്‍രാജ് മാധ്യമങ്ങളോട് സ്ഥിരീകരിച്ചു. ഇയാളുടെ മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അനൂപ് മാലിക്ക് എന്നയാളാണ് സ്ഫോടനം നടന്ന വീട് വാടകയ്ക്കെടുത്തതെന്നാണ് കമ്മീഷണര്‍ മാധ്യമങ്ങളോട് പറഞ്ഞത്. ഇയാള്‍ക്കെതിരേ കണ്ണപുരം പോലീസ് കേസെടുത്തിട്ടുണ്ട്. ഒരുവര്‍ഷമായി ഇവര്‍ വീട് വാടകയ്ക്കെടുത്ത് താമസിക്കുന്നുണ്ട്. […]
ടാഗോർ സ്മൃതി മാധ്യമപുരസ്കാരം സിജോ പൈനാടത്തിന്
തിരുവനന്തപുരം: കലാനിധി സെന്റർ ഫോർ ഇന്ത്യൻ ആർട്സ് ആൻഡ് കൾച്ചറൽ ഹെറിറ്റേജ് ട്രസ്റ്റിന്റെ രബീന്ദ്രനാഥ് ടാഗോർ സ്മൃതി മാധ്യമപുരസ്കാരം ദീപിക കൊച്ചി ബ്യൂറോ ചീഫ് സിജോ പൈനാടത്തിന്. സന്നദ്ധ അവയവദാനം നടത്തിയവരുടെയും സ്വീകരിച്ചവരുടെയും ജീവിതങ്ങളെക്കുറിച്ചു 2024 ജൂണ്‍ 25 മുതല്‍ 29 വരെ ദീപികയില്‍ പ്രസിദ്ധീകരിച്ച ‘പകുത്തേകിയ ജീവിതങ്ങള്‍’ എന്ന പരന്പരയ്ക്കാണു പുരസ്കാരം. ഓഗസ്റ്റ് 31ന് ഉച്ചയ്ക്കു രണ്ടിനു തിരുവനന്തപുരം സെക്രട്ടേറിയറ്റിനു സമീപത്തെ മന്നം ഹാളിൽ നടക്കുന്ന ചടങ്ങിൽ മുൻ ഡിജിപി ഡോ. ബി. സന്ധ്യ പുരസ്കാരം […]
ഒക്കൽ ഗണേശോത്സവം പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചു
പെരുമ്പാവൂർ : ഒക്കൽ ഗണേശോത്സവത്തിന്റെ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ഗണേശോത്സവം 2025 പുരസ്കാരം കെ.പി മനോജ് കുമാറിനും, ദമ്പതി പുരസ്കാരം പി.എൻ. അശോക് കുമാർ, സുജാത ദമ്പതികൾക്കും, മാധ്യമശ്രേഷ്ഠ പുരസ്കാരം ജന്മഭൂമി കൊച്ചി ബ്യൂറോ ചീഫ് എൻ. പി. സജീവ് എന്നിവർക്കും ഗണേശോത്സവം 2025 പുരസ്കാരങ്ങൾ നൽകി ആദരിക്കുന്നു. കുടാതെ സായി കേന്ദ്രം ഡയറക്ടർ ശ്രീനിവാസനെ ചടങ്ങിൽ ആദരിക്കും. 30 ന് വൈകിട്ട് ആറുമണിക്ക് ജയ് ഗണേശ ഭക്ത സംഗമത്തിൽ വച്ച് ദമ്പതി പൂജയിലും, കുടുംബ ഐശ്വര്യ പൂജയിലും, […]
കളഞ്ഞു കിട്ടിയ കൈ ചെയിൻ പോലീസിൽ ഏൽപ്പിച്ച് ഓട്ടോറിക്ഷ ഡ്രൈവർ
കാലടി: കളഞ്ഞു കിട്ടിയ കൈ ചെയിൻ പോലീസിൽ ഏൽപ്പിച്ച് ഓട്ടോറിക്ഷ ഡ്രൈവർ മാതൃകയായി. കാലടിയിൽ ഓട്ടോറിക്ഷ ഓടിക്കുന്ന കൈപ്പട്ടൂർ സ്വദേശിയായ പോരോത്താൻ ഡേവിസിന്റെ ഓട്ടോറിക്ഷയിൽ കളഞ്ഞുകിട്ടിയ കൈചെയിനാണ് ഡേവിസ് പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചത്. കാലടി പോലീസിന്റെ സഹായത്തോടെ ഉടമസ്ഥനെ കണ്ടെത്തി കാലടി പോലീസ് സ്റ്റേഷനിൽ വച്ച് ഉടമസ്ഥന് കൈചെയിൻ കൈമാറി. ഇളമ്പക്കപ്പിള്ളി സ്വദേശിനിയുടെ കൈചെയിൻ ആണ് ഓട്ടോറിക്ഷയിൽ സഞ്ചരിക്കവേ നഷ്ടപ്പെട്ടത്



