FEATURED

തൃശ്ശൂർ ചാലക്കുടിയിൽ പട്ടാപ്പകൽ ബാങ്ക് കൊള്ള

തൃശ്ശൂർ: തൃശ്ശൂർ ചാലക്കുടിയിൽ പട്ടാപ്പകൽ ബാങ്ക് കൊള്ള. ഫെഡറൽ ബാങ്കിന്റെ പോട്ട ശാഖയിലാണ് കത്തി കാണിച്ച്  ഭീഷണിപ്പെടുത്തി പണം കവർന്നത്. കൗണ്ടറിൽ എത്തിയ അക്രമി കത്തി കാട്ടി ഭീഷണിപ്പെടുത്തി ഗ്ലാസ് തല്ലി തകർത്ത ശേഷം പണം കവരുകയായിരുന്നു. ബൈക്കിൽ എത്തിയ അക്രമിയാണ് കവർച്ച നടത്തിയത്. തൃശ്ശൂർ ഭാഗത്തേക്കാണ് അക്രമി കടന്നിട്ടുള്ളതെന്ന് പൊലീസ് വ്യക്തമാക്കി. പോലീസ് അന്വേഷണം ഊർജിതപ്പെടുത്തി. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. ഇവ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം ഊര്‍ജിതപ്പെടുത്തിയിരിക്കുന്നത്. അക്രമി ബൈക്കിൽ ബാങ്കിന് മുന്നിലെത്തുന്നത് […]

FEATURED

ലഹരിക്കെതിരെ നാടുണർത്താൻ റോഡ് വാക്ക് ആൻ്റ് റണ്ണുമായി കാലടി പോലീസ്

കാലടി: ലഹരിക്കെതിരെ നാടുണർത്താൻ റോഡ് വാക്ക് ആൻ്റ് റണ്ണുമായി കാലടി പോലീസ്. മലയാറ്റൂർ അടിവാരത്താണ് വെള്ളിയാഴ്ച രാവിലെ പരിപാടി സംഘടിപ്പിച്ചത്. ഇൻസ്പെക്ടർ അനിൽ കുമാർ .ടി മേപ്പിള്ളി ഉദ്ഘാടനം ചെയ്തു. സ്റ്റേഷനിലെ പോലീസുദ്യോഗസ്ഥർ പങ്കെടുത്തു. പരിശീലന പരിപാടികളുമുണ്ടായിരുന്നു. അടുത്തയാഴ്ച വിപുലമായ പരിപാടികൾ സംഘടിപ്പിക്കാനാണ് പോലീസ് പദ്ധതിയിടുന്നത്.

FEATURED

കൊയിലാണ്ടിയിൽ ഉത്സവത്തിനിടെ ആനകൾ ഇടഞ്ഞു; മൂന്ന് മരണം, നിരവധി പേർക്ക് പരിക്ക്

കോഴിക്കോട് : കൊയിലാണ്ടി കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ആന ഇടഞ്ഞു. ഇതിനെ തുടർന്നുണ്ടായ തിക്കിലും തിരക്കിലും പെട്ട് മൂന്ന് പേർ മരിച്ചു. കുറുവങ്ങാട് വെട്ടാം കണ്ടി താഴെകുനി ലീല (65), വടക്കയിൽ അമ്മുക്കുട്ടി അമ്മ (70), കൊയിലാണ്ടി സ്വദേശി രാജൻ എന്നിവരാണ് മരണപ്പെട്ടത്. നിരവധി പേർക്ക് പരിക്കുണ്ട്. എട്ടുപേരുടെ നില ഗുരുതരം. മുപ്പതോളം പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജിലും സമീപപ്രദേശത്തെ ആശുപത്രികളിലേക്കും മാറ്റി. ഉത്സവത്തിനിടെ രണ്ട് ആനകളാണ് ഇടഞ്ഞത്. ഒരാന മറ്റൊരു ആനയെ […]

FEATURED

ആൺസുഹൃത്തിന്റെ വീട്ടിൽ വന്ന് യുവതി തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു

കാലടി: ശ്രീമൂലനഗരത്ത് ആൺസുഹൃത്തിന്റെ വീട്ടിൽ വന്ന് യുവതി തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ചെങ്ങമനാട് കരയാംപറമ്പ് സ്വദേശി നീതുവാണ് അത്മഹത്യയ്ക്ക് ശ്രമിച്ചത്. നീതു വിവാഹിതയും 2 കുട്ടികളുടെ മാതാവുമാണ്. 2.30 ഓടെയായിരുന്നു സംഭവം. ഗുരുതരമായി പൊളളലേറ്റ യുവതി വെന്റിലേറ്ററിലാണ്  

FEATURED

വിദ്യാർഥികളും വനം വകുപ്പും ഫയർഫോഴ്സും ഒത്ത് ചേർന്നു; മാലിന്യം നിറഞ്ഞ മണപ്പാട്ടുചിറയും കാട്ടുവഴികളും വൃത്തിയാക്കി

മലയാറ്റൂർ: ഡയപ്പറും ഭക്ഷണാവശിഷ്ടങ്ങളും അറവുമാലിന്യവും നിറഞ്ഞ് മലിനമായ മലയാറ്റൂർ മണപ്പാട്ടുചിറയും  കാട്ടുവഴികളും വൃത്തിയാക്കാൻ ഒന്നിച്ച് വിദ്യാർഥികളും വനം വകുപ്പും ഫയർഫോഴ്സും. കേരള ഫയർഫോഴ്സ് സിവിൽ ഡിഫെൻസ്, അങ്കമാലി, ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിലെ ഡിസാസ്റ്റർ മാനേജ്മെന്‍റിലെ പി.ജി. വിദ്യാർത്ഥികളും, കാരക്കാട് ഫോറസ്റ്റ്‌ സ്റ്റേഷനിലെ സ്റ്റാഫുകളും ചേർന്നാണ് തടാകവും കാട്ടുപാതകളും വൃത്തിയാക്കിയത്. അതു മാത്രമല്ല 1963 തെക്ക് പ്ലാന്‍റേഷനിൽ വന്യജീവികൾക്ക് കുടിവെള്ളത്തിനായി ഒരു കുളവും നിർമിച്ചതിനു ശേഷമാണ് സംഘം മടങ്ങിയത്. മലയാറ്റൂരിന്‍റെ ഏറ്റവും മനോഹരമായ ഇടങ്ങളിൽ ഒന്നാണ് നക്ഷത്ര തടാകവും […]

FEATURED

വിദ്യാർഥികളും വനം വകുപ്പും ഫയർഫോഴ്സും ഒത്ത് ചേർന്നു; മാലിന്യം നിറഞ്ഞ മണപ്പാട്ടുചിറയും കാട്ടുവഴികളും വൃത്തിയാക്കി

മലയാറ്റൂർ: ഡയപ്പറും ഭക്ഷണാവശിഷ്ടങ്ങളും അറവുമാലിന്യവും നിറഞ്ഞ് മലിനമായ മലയാറ്റൂർ മണപ്പാട്ടുചിറയും  കാട്ടുവഴികളും വൃത്തിയാക്കാൻ ഒന്നിച്ച് വിദ്യാർഥികളും വനം വകുപ്പും ഫയർഫോഴ്സും. കേരള ഫയർഫോഴ്സ് സിവിൽ ഡിഫെൻസ്, അങ്കമാലി, ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിലെ ഡിസാസ്റ്റർ മാനേജ്മെന്‍റിലെ പി.ജി. വിദ്യാർത്ഥികളും, കാരക്കാട് ഫോറസ്റ്റ്‌ സ്റ്റേഷനിലെ സ്റ്റാഫുകളും ചേർന്നാണ് തടാകവും കാട്ടുപാതകളും വൃത്തിയാക്കിയത്. അതു മാത്രമല്ല 1963 തെക്ക് പ്ലാന്‍റേഷനിൽ വന്യജീവികൾക്ക് കുടിവെള്ളത്തിനായി ഒരു കുളവും നിർമിച്ചതിനു ശേഷമാണ് സംഘം മടങ്ങിയത്. മലയാറ്റൂരിന്‍റെ ഏറ്റവും മനോഹരമായ ഇടങ്ങളിൽ ഒന്നാണ് നക്ഷത്ര തടാകവും […]

FEATURED

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; 27 വയസുകാരന് ദാരുണാന്ത്യം

വയനാട്: സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണത്തില്‍ മരണം. വയനാട് അട്ടമല ഏറാട്ടുകുണ്ട് കോളനിയിലെ ബാലനാണ് കൊല്ലപ്പെട്ടത്. 27 വയസായിരുന്നു. 40 ദിവസത്തിനുള്ളില്‍ കാട്ടാന ആക്രമണത്തില്‍ ഏഴാമത്തെ മരണമാണിത്. കാട്ടാനയാക്രണത്തിൽ കഴിഞ്ഞ എട്ടുവർഷത്തിനുള്ളിൽ 180 ജീവനകളാണ് സംസ്ഥാനത്ത് പൊലിഞ്ഞത്. കഴിഞ്ഞ വർഷം 12 പേർ കാട്ടാന ആക്രമണത്തില്‍ മരിച്ചു.

FEATURED

പകുതി വില തട്ടിപ്പിൽ കേസ് രജിസ്റ്റർ ചെയ്ത് ഇഡി

കൊച്ചി: പകുതി വിലയ്ക്ക് സ്കൂട്ടറും ലാപ്ടോപ്പും അടക്കമുള്ളവ നൽകുമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടിച്ച സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് എൻഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റ്. പ്രാഥമിക അന്വേഷണത്തിനു പിന്നാലെയാണ് കേസ് ഫയൽ ചെയ്തിരിക്കുന്നത്. സ്കൂട്ടറും ലാപ്ടോപ്പും അടക്കമുള്ളവ സ്ത്രീകൾക്ക് പകുതി വിലയ്ക്ക് ലഭ്യമാക്കുന്നു എന്ന പ്രചരണവുമായാണ് കഴിഞ്ഞ പാർലമെന്‍റ് തെരഞ്ഞെടുപ്പിനു മുൻപ് പദ്ധതി തുടങ്ങിയത്. തെരഞ്ഞെടുപ്പിനു മുന്നോടിയായി കേന്ദ്ര സർക്കാർ ആരംഭിച്ച പദ്ധതിയാണെന്നു വരെ അന്നു പ്രചാരണമുണ്ടായിരുന്നു. എന്നാൽ, തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ കുടുംബശ്രീ പദ്ധതി എന്നായി പ്രചരണം. ഇതിന് […]

FEATURED

ചൂട് ശക്തം; ഉച്ചക്ക് 12 മുതൽ വൈകിട്ട് 3 വരെ തൊഴിലാളികൾക്ക് വിശ്രമവേള 

സംസ്ഥാനത്ത് പകൽ താപനില ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ ജോലി സമയം മെയ് 10 വരെ പുനക്രമീകരിച്ചു. സൂര്യാഘാത സാധ്യത കണക്കിലെടുത്താണ് തീരുമാനം. രാവിലെ 7:00 മുതൽ വൈകുന്നേരം 7:00 മണി വരെയുള്ള സമയത്തിൽ എട്ട് മണിക്കൂറായി ജോലി സമയം നിജപ്പെടുത്തി. പകൽ സമയം ജോലി ചെയ്യുന്ന എല്ലാ തൊഴിലാളികൾക്കും ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം മൂന്ന് മണിവരെ വിശ്രമവേളയായിരിക്കും. ഷിഫ്റ്റ് വ്യവസ്ഥയിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് ഷിഫ്റ്റുകൾ ഉച്ചയ്ക്ക് 12:00 മണിക്ക് […]