അങ്കമാലിയിൽ പൊലീസ് ഉദ്യോഗസ്ഥർക്ക് വിരുന്നൊരുക്കി ഗുണ്ടാനേതാവ്
അങ്കമാലി: അങ്കമാലിയിൽ ഗുണ്ടാ നേതാവിന്റെ വീട്ടിൽ പോലീസുകാർക്ക് വിരുന്ന്. കാപ്പ ലിസ്റ്റിൽ ഉൾപ്പെട്ട ഗുണ്ടാ നേതാവ് തമ്മനം ഫൈസലിന്റെ വീട്ടിലൊരുക്കിയ വിരുന്നിൽ ആലപ്പുഴ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയടക്കം നാല് പോലീസുകാർ പങ്കെടുത്തെന്നാണ് വിവരം. പുളിയനത്ത് ഞായറാഴ്ച വൈകീട്ട് ആറിന് അങ്കമാലി പോലീസ് നടത്തിയ റെയ്ഡിലാണ് ഡിവൈഎസ്പിയും സംഘവും കുടുങ്ങിയത്. ഭാഗമായാണ് അങ്കമാലി പോലീസ് തമ്മനം ഫൈസലിന്റെ വീട്ടിൽ എത്തിയത്. എന്നാൽ, ഡിവൈഎസ്പിക്കും പോലീസുകാർക്കുമുള്ള വിരുന്നാണ് നടക്കുന്നതെന്ന് പിന്നീടാണ് വ്യക്തമായത്. റെയ്ഡിനെത്തിയ അങ്കമാലി എസ്.ഐയെ കണ്ടതോടെ ഡിവൈഎസ്പി അടക്കമുള്ള പോലീസുകാർ […]
കാണാതായ പെൺകുട്ടിയെ അങ്കമാലിയിൽ നിന്നു കണ്ടു കിട്ടി
ആലുവ: ആലുവയിൽ നിന്ന് കാണാതായ 12 കാരിയെ കണ്ടെത്തി. അങ്കമാലി റെയിൽവെ ലൈനിന് സമീപം അങ്ങാടിക്കടവ് ഭാഗത്ത് നിന്നാണ് കണ്ടെത്തി. ബംഗാൾ സ്വദേശിയായ സുഹൃത്തിനോടൊപ്പമാണ് പെൺകുട്ടിയെ കണ്ടെത്തിയത് മുർഷിതാബാദിൽ നിന്നെത്തിയ യുവാവിനെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് സ്ഥലം കണ്ടെത്തിയത്. ബംഗാളിൽ നിന്ന് ഈയിടെ മാതാപിതാക്കളോടൊപ്പനത്തിയ പെൺകുട്ടിയെ ആലുവ എടയപ്പുറം ഭാഗത്ത് നിന്നാണ് വൈകിട്ടോടെ കാണാതായത്. പെൺകുട്ടി രണ്ട് യുവാക്കളോടൊപ്പം പോകുന്ന ദൃശ്യങ്ങൾ സി.സി.ടി.വിയിൽ പതിഞ്ഞിരുന്നു. ഏതാനും മാസങ്ങൾക്ക് മുമ്പ് ബാലികയെ വീട്ടിൽ നിന്ന് തട്ടികൊണ്ട് പോയി പീഡിപ്പിച്ച സ്ഥലത്തിനോടടുത്താണ് […]
ആലുവയിൽ 12 വയസ്സുകാരിയെ കാണാതായതായി
ആലുവ: ആലുവായിൽ 12 വയസ്സുള്ള അന്യസംസ്ഥാന തൊഴിലാളിയുടെ മകളെ കാണാനില്ലെന്ന് പരാതി. ഇന്ന് വൈകിട്ട് 5 മണിക്ക് കടയിൽ പോകുന്നു എന്നു പറഞ്ഞുകൊണ്ട് ഇറങ്ങിയ പെൺകുട്ടിയെ ആറു മണിയായിട്ടും കാണാത്തതിനെത്തുടർന്ന് മാതാപിതാക്കൾ പരിസരങ്ങളിൽ അന്വേഷിച്ചെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്ന് ആലുവ ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. പോലീസ് എത്തി അന്വേഷണം ഊർജിതമാക്കി. സമീപത്തെ സിസിടിവി ക്യാമറകൾ പരിശോധിച്ചതിൽ നിന്ന് പെൺകുട്ടി പോകുന്നതും അതിൻ്റെ പിന്നാലെ രണ്ടുപേരെ പെൺകുട്ടിയെ പിന്തുടർന്നതുമായി സിസിടിവി ദൃശ്യങ്ങളിൽ നിന്ന് ലഭിച്ചിട്ടുണ്ട്. അതിൻ്റെ […]
പുഴയിൽ കുളിക്കാനിറങ്ങിയ 2 പെൺകുട്ടികൾ ഒഴുക്കിൽപ്പെട്ടു മരിച്ചു
കൊച്ചി : എറണാകുളം പുത്തൻവേലിക്കരയി ൽ ചാലക്കുടി പുഴയിൽ കുളിക്കാനിറങ്ങി പെൺകുട്ടികൾ ഒഴുക്കിൽപ്പെട്ടു. രണ്ട് പേർ മരിച്ചു. ഒരാളെ രക്ഷപ്പെടുത്തി. ഇന്ന് രാവിലെ 10 മണിയോടെയാണ് അപകടമുണ്ടായത്. പെൺകുട്ടികൾ ഒഴുക്കിൽപ്പെട്ടത് കണ്ട സമീപത്തുണ്ടായിരുന്ന നാട്ടുകാർ ചേർന്ന് മൂന്ന് പേരെയും രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചെങ്കിലും ഇവരിൽ രണ്ട് പേർ മരണത്തിന് കീഴടങ്ങുകയായിരുന്നു. ഒരാൾ അപകടനില തരണം ചെയ്തു. മേഘ (26), ജ്വാല ലക്ഷ്മി (13) എന്നിവരാണ് മരിച്ചത്. മുത്തച്ഛന്റെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാൻ ബന്ധുവീട്ടിലെത്തിയ കുട്ടികളാണ് മരിച്ചത്. ഒരു കുട്ടി ആദ്യം പുഴയിലെ കുഴിയിലേക്ക് വീണു. […]
മദ്യപിക്കാൻ പണം നൽകിയില്ല; അമ്മയെ തീ കൊളുത്തി കൊല്ലാൻ ശ്രമിച്ച മകൻ പിടിയിൽ
തിരുവനന്തപുരം: തിരുവനന്തപുരം വിളപ്പിൽശാലയിൽ മദ്യപിക്കാൻ പണം നൽകാത്തതിന് അമ്മയെ തീകൊളുത്തി കൊല്ലാൻ ശ്രമം. നൂലിയോട് സ്വദേശി മനോജാണ് അമ്മ രംഭയെ കൊലപ്പെടുത്താൻ ശ്രമിച്ചത്. മനോജിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസമാണ് മനോജ് അമ്മയെ കൊല്ലാൻ ശ്രമിച്ചത്. സ്ഥിരമായി മനോജ് അമ്മയെ ശല്യപ്പെടുത്തി മദ്യപിക്കാൻ പണം വാങ്ങുമായിരുന്നുവെന്നാണ് ബന്ധുക്കൾ പൊലീസിന് നൽകിയ മൊഴി. മനോജിന്‍റെ കൂടെയായിരുന്നു അമ്മ രംഭയും താമസിച്ചിരുന്നത്. കഴിഞ്ഞ ദിവസവും മനോജ് മദ്യപിക്കാനായി പണം ആവശ്യപ്പെട്ടു. എന്നാൽ അമ്മ പണം നൽകിയില്ല. പണം കിട്ടാതെ വന്നതോടെ […]
ആറ് നവജാത ശിശുക്കൾ വെന്തുമരിച്ചു; ദില്ലിയിൽ കുട്ടികളുടെ ആശുപത്രിയിൽ തീപിടിത്തം
ദില്ലി: ദില്ലി കുട്ടികളുടെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ ആറ് നവജാതശിശുക്കൾ മരിച്ചു. ശനിയാഴ്ചയാണ് ആശുപത്രിയിൽ തീപിടിത്തമുണ്ടായത്. രാത്രി പതിനൊന്നരയോടെയാണ് തീപിടിത്തമുണ്ടായെന്ന് അറിയിച്ച് തങ്ങൾക്ക് ഫോൺകോൾ ലഭിച്ചതെന്ന് ഫയർ ഫോഴ്സ് വ്യക്തമാക്കി. വിവേക് വിഹാർ ഏരിയയിലെ ആശുപത്രിയിലാണ് സംഭവം. തീയണക്കാനായി ഒമ്പത് ഫയർഫോഴ്സ് യൂണിറ്റുകളെയാണ് സംഭവസ്ഥലത്തേക്ക് എത്തിച്ചത്. 12 കുട്ടികളെ തീപിടിത്തമുണ്ടായ ആശുപത്രിയിൽ നിന്ന് രക്ഷിച്ചുവെങ്കിലും ഇതിൽ ആറ് പേർ ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു. മറ്റ് ആറ് കുട്ടികൾ വെന്റിലേറ്ററിൽ ചികിത്സയിൽ തുടരുകയാണ്. തീപിടിത്തത്തിന്റെ കാരണമെന്തെന്ന് ഇനിയും വ്യക്തമായിട്ടില്ല. ദില്ലി സഹാദ്ര ഏരിയയിലെ […]
ഗുജറാത്തിലെ ഗെയിമിംങ് സോണിൽ വൻ തീപിടിത്തം; കുട്ടികൾ ഉൾപ്പടെ 24 മരണം
രാജ്‌കോട്ട്: ഗുജറാത്തിലെ രാജ്‌കോട്ടിൽ ഗെയിമിംങ് സോണിൽ വൻ തീപിടിത്തം. 24 ഓളം പേർ മരിച്ചു. മരിച്ചവരിൽ 15 പേർ കുട്ടികളാണെന്നും കെട്ടിടത്തിനുള്ളിൽ ഇനിയും നിരവധി പേർ കുടുങ്ങിക്കിടക്കുകയാണെന്നും റിപ്പോർട്ടുകളുണ്ട്. ടിആർപി ഗെയിം സോണിൽ ശനിയാഴ്ച വൈകീട്ടോടെയാണ് സംഭവം. തീയണക്കാനുള്ള ശ്രമം തുടരുകയാണ്. ഗുജറാത്ത് സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. താല്‍ക്കാലികമായി നിര്‍മിച്ച ഗെയിമിംങ് സെന്‍ററിലാണ് തീപിടിത്തമുണ്ടായത്. അപകടം എ.സിയിൽ പൊട്ടിത്തെറി ഉണ്ടായതിനെ തുടർന്നെന്നാണ് സൂചന. മൃതദേഹങ്ങൾ തിരിച്ചറയാനാകാത്ത വിധത്തിൽ കത്തിക്കരിഞ്ഞതിനാൽ ഡിഎന്‍എ പരിശോധന വേണ്ടിവരുമെന്ന് രാജ്കോട്ട് പൊലീസ് കമ്മീഷണർ രാജു […]
കാലടി സനൽ കൊലക്കേസിലെ പ്രതി കേസ് നടത്താൻ പണത്തിന് കഞ്ചാവ് വിൽപ്പന; നൂറു കിലോ കഞ്ചാവുമായി രണ്ടുപേര്‍ പിടിയിൽ
കൊടകര: തൃശ്ശൂര്‍ കൊടകരയില്‍ വൻ കഞ്ചാവ് വേട്ട. പൊലീസ് പരിശോധനയ്ക്കിടെ നൂറു കിലോ കഞ്ചാവുമായി രണ്ടുപേര്‍ പിടിയിലായി. പെരുമ്പാവൂര്‍ സ്വദേശി അജി, ആലത്തൂര്‍ സ്വദേശി ശ്രീജിത്ത് എന്നിവരാണ് പിടിയിലായത്. പിടിയിലായവരില്‍ അജി എട്ടുകൊല്ലം മുമ്പ് കാലടി പുത്തൻകാവ് ക്ഷേത്രത്തിന് സമീപത്തു നടന്ന സനല്‍ കൊലക്കേസിലെ പ്രതിയാണ്. കേസിന്‍റെ നടത്തിപ്പിന് പണം കണ്ടെത്തുന്നതിനാണ് താന്‍ കഞ്ചാവ് കടത്തിലേക്ക് തിരിഞ്ഞതെന്നാണ് പ്രതി പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്. ആന്ധ്രപ്രദേശില്‍ നിന്ന് കാറില്‍ കടത്തുകയായിരുന്ന നൂറു കിലോ കഞ്ചാവാണ് ചാലക്കുടി ഡിവൈഎസ്പി സ്ക്വാഡും […]
ഒരു മാസത്തെ ക്ഷേമ പെൻഷൻ വിതരണം അടുത്തയാഴ്ച; 900 കോടി അനുവദിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു മാസത്തെ ക്ഷേമ പെൻഷൻ വിതരണം അടുത്ത ആഴ്ച. ബുധനാഴ്ച മുതല്‍ പെൻഷൻ വിതരണം നടക്കും. ഇതിനായി 900 കോടി രൂപ ധനവകുപ്പ് അനുവദിച്ചു. മസ്റ്ററിംഗ് പൂര്‍ത്തിയാക്കി, അര്‍ഹരായ എല്ലാവര്‍ക്കും പെൻഷൻ എത്തിക്കും. അഞ്ച് മാസത്തെ പെൻഷനാണ് ഇനി കുടിശിക ഉള്ളത്. ഏപ്രിൽ മുതൽ അതാത് മാസം പെൻഷൻ വിതരണം ചെയ്യുമെന്നായിരുന്നു സര്‍ക്കാര്‍ പ്രഖ്യാപനം. സഹകരണ കൺസോഷ്യം രൂപീകരിച്ച് പെൻഷൻ തുക കണ്ടെത്താനൊക്കെ ഇടയ്ക്ക് ശ്രമം നടന്നിരുന്നെങ്കിലും പ്രതീക്ഷിച്ച തുക സമാഹരിക്കാൻ ധനവകുപ്പിന് കഴിഞ്ഞിരുന്നില്ല. ഇതിനിടയ്ക്കാണ് […]