കാലടി ശ്രീ ശാരദ വിദ്യാലയത്തിന് രാജ്യപുരസ്കാർ
കാലടി : ശ്രീ ശാരദ വിദ്യാലയത്തിലെ സ്കൗട്ട് ആൻഡ് ഗൈഡ് വിദ്യാർത്ഥികൾക്ക് ഹിന്ദുസ്ഥാൻ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് അസോസിയേഷൻ ഏർപ്പെടുത്തിയ രാജ്യപുരസ്കാർ അവാർഡ് ലഭിച്ചു. തിരുവനന്തപുരം കവടിയാർ ക്രൈസ്റ്റ് നഗർ സെൻട്രൽ സ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അവാർഡ് വിതരണം ചെയ്തു. പതിനൊന്നു കുട്ടികൾക്കാണ് രാജ്യപുരസ്കാർ അവാർഡ് ലഭിച്ചത്. ഹിന്ദുസ്ഥാൻ സ്കൗട്ട്സ് ആൻഡ് ഗൈഡ് സ്റ്റേറ്റ് ചീഫ് കമ്മീഷണർ അബ്ദുൽ നാസറിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ സംസ്ഥാന സെക്രട്ടറി എം. ജൗഹർ, […]
ചികിത്സിക്കാൻ പണമില്ല; 15 ദിവസം പ്രായമുള്ള മകളെ പിതാവ് ജീവനോടെ കുഴിച്ചുമൂടി
ഇസ്‌ലാമാബാദ്: പാക്കിസ്ഥാനിൽ 15 ദിവസം പ്രായമുള്ള മകളെ ജീവനോടെ കുഴിച്ചുമൂടിയ പിതാവ് അറസ്റ്റിൽ. സിന്ധ് പ്രവിശ്യയിലെ നൗഷാഹ്രോ ഫിറോസ് സ്വദേശിയായ തയ്യാബാണ് അറസ്റ്റിലായത്. മകളെ ചികിത്സിക്കാൻ പണമില്ലാത്തതിനാലാണ് തയ്യാബ് ഇത്തരമൊരു ക്രൂരകൃത്യം നടത്തിയതെന്ന് പൊലീസ് പറയുന്നു. ചാക്കിൽ പൊതിഞ്ഞ് കുട്ടിയെ കുഴിച്ചുമൂടുകയായിരുന്നു. തയ്യബിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പോസ്റ്റ്മോർട്ടത്തിനായി കുട്ടിയുടെ മൃതദേഹം പുറത്തെടുക്കാൻ കോടതി നിർദേശം നൽകി.
കൊരട്ടിയില്‍ വീട്ടില്‍ വന്‍ കവര്‍ച്ച; 35 പവന്‍ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു
തൃശൂർ: കൊരട്ടി ചിറങ്ങരയിൽ വൻ മോഷണം. റെയിൽവേ ഉദ്യോഗസ്ഥൻ ചെമ്പകശേരി പ്രകാശന്‍റെ വീട്ടിലാണ് മോഷണം നടന്നത്. ജനല്‍ കമ്പി പൊളിച്ച് വീടിനകത്ത് കടന്ന മോഷ്ടാക്കള്‍ അലമാരയില്‍ സൂക്ഷിച്ചിരുന്ന ആഭരണങ്ങള്‍ കവരുകയായിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. രാത്രി ഉറങ്ങാൻ കിടന്നതിനു ശേഷം 2.30 ഓടെ വെള്ളം കുടിക്കാന്‍ എഴുന്നേറ്റ പ്രകാശന്‍ ഒരു മുറിയില്‍ ലൈറ്റ് കത്തി കിടക്കുന്നത് കണ്ട് ചെന്നു നോക്കിയപ്പോഴാണ് മോഷണം നടന്നത് അറിഞ്ഞത്. അലമാരയില്‍ ഇരുന്ന സ്വര്‍ണമാണ് കവര്‍ന്നത്. അലമാരയിലെ സാധനസാമഗ്രികളെല്ലാം വലിച്ചുവാരിയിട്ട നിലയിലായിരുന്നു. അറ്റകുറ്റപ്പണി നടക്കുന്ന […]
യൂണിഫോമും കാർഡുമില്ലാതെ കൺസെഷൻ ചോദിച്ചു; ചോദ്യംചെയ്ത ബസ് കണ്ടക്ടര്‍ക്ക് ക്രൂരമർദനം
കോട്ടയം: സ്വകാര്യ ബസ് കണ്ടക്ടർക്ക് വിദ്യാര്‍ഥിനിയുടെ നേതൃത്വത്തില്‍ ക്രൂര മർദനം. യൂണിഫോമും കാർഡും ഇല്ലാതെ കൺസെഷൻ ആവശ്യപ്പെട്ടത് ചോദ്യം ചെയ്തതിനാണ് മർദനമേറ്റത്. പെൺകുട്ടി ബസിൽ നിന്ന് ഇറങ്ങിയ ശേഷം സുഹൃത്തുക്കളെ വിളിച്ചു കൊണ്ട് വന്ന് മർദിച്ചെന്ന് കണ്ടക്ടർ പറഞ്ഞു. വ്യാഴാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം. കണ്ടക്ടറെ മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട് യൂണിഫോം, ഐഡികാര്‍ഡ്, കണ്‍സെഷന്‍ കാര്‍ഡ്, ബാഗ് തുടങ്ങിയവയൊന്നുമില്ലാതെ വിദ്യാര്‍ഥിനി വിദ്യാർത്ഥി കൺസെഷൻ ടിക്കറ്റ് ആവശ്യപ്പെട്ടുവെന്നും കണ്ടക്ടര്‍ ആരോപിച്ചു. പിന്നീടാണ് പെണ്‍കുട്ടി സുഹൃത്തുക്കളെയും മറ്റും കൂട്ടിവന്ന് മര്‍ദിച്ചതെന്നാണ് വിവരം. […]
സഹപ്രവർത്തകയോട് മോശമായി പെരുമാറിയ ഫോറസ്റ്റ് ഉദ്യോഗസ്ഥനെ സസ്‌പെന്റ് ചെയ്തു
കാലടി: സഹപ്രവർത്തകയോട് മോശമായി പെരുമാറിയ ഫോറസ്റ്റ് ഉദ്യോഗസ്ഥനെ സസ്‌പെന്റ് ചെയ്തു. മലയാറ്റൂർ കുരിശുമുടി ഫോറസ്റ്റ് സ്റ്റേഷനിലെ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ വി.വി വിനോദിനെയാണ് സസ്‌പെന്റ് ചെയ്തത്. വനിത ബീറ്റ് ഓഫീസറോടാണ് മോശമായി പരുമാലിയത്. ഏപ്രിൽ 14 ആയിരുന്നു സംഭവം. ഉദ്യോഗസ്ഥ ഭർത്താവിനെ വിവരമറിയിക്കുകയും തുടർന്ന് കപ്ലെയ്റ്റ് സെല്ലിൽ പരാതി നൽകുകയുമായിരുന്നു. സെല്ല് നടത്തിയ അന്വേഷണത്തിൽ വിനോദ് കുറ്റക്കാരനാണെന്ന് കണ്ടെത്തി. തുടർന്നാണ് സസ്‌പെന്റ് ചെയ്തത്. സംഭവത്തിൽ കാലടി പോലീസ് കേസ് എടുത്തിട്ടുണ്ട്. പ്രതിക്കെതിരെ ഉടൻ കുറ്റപത്രം നൽകുമെന്ന് കാലടി […]
കാലടി– മലയാറ്റൂർ റോഡ്; കുഴികൾ നിറഞ്ഞ് യാത്ര ദുസ്സഹം
മലയാറ്റൂർ∙ കാലടി– മലയാറ്റൂർ റോഡ് കുഴികൾ നിറഞ്ഞ് യാത്ര ദുസ്സഹമായി. പലയിടത്തും അഗാധമായ കുഴികളാണ്. ചെറിയ കുഴികളും അനേകമുണ്ട്. നീലീശ്വരം കമ്പനിപ്പടി മുതൽ മലയാറ്റൂർ താഴത്തെ പള്ളി വരെയുള്ള ഭാഗമാണ് കൂടുതൽ തകർന്നു കിടക്കുന്നത്. കമ്പനിപ്പടി ട്രാൻസ്ഫോമർ, പള്ളുപ്പേട്ട, ഗോതമ്പ് റോഡ്, മലയാറ്റൂർ ആശുപത്രി ഭാഗങ്ങളിൽ അപകടകരമായ കുഴികളാണ്. ഇരുചക്ര വാഹന യാത്രക്കാർ പലപ്പോഴും അപകടത്തിൽ പെടുന്നു. ഇതുവഴി ഇരുചക്ര വാഹനത്തിലോ ഓട്ടോറിക്ഷയിലോ സഞ്ചരിച്ചാൽ നടുവേദന ഉറപ്പ്. ഇരുചക്ര വാഹനങ്ങളുടെ പിൻസീറ്റിലിരിക്കുന്നവർ സൂക്ഷിച്ചിരുന്നില്ലെങ്കിൽ െതറിച്ചു വീഴാൻ സാധ്യതയേറെയാണ്. […]
അങ്കമാലി-കാലടി കോടതി സമുച്ചയം: 21.048 കോടി രൂപ അനുവദിച്ചു
അങ്കമാലി: അങ്കമാലി-കാലടി ഒന്നാംക്ലാസ്സ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതികള്‍ക്ക് സ്വന്തമായി കെട്ടിടം നിര്‍മ്മിക്കുവാന്‍ 21.048 കോടി രൂപ അനുവദിച്ചതായി റോജി എം. ജോണ്‍ എം.എല്‍.എ അറിയിച്ചു. അങ്കമാലിയില്‍ കോടതി സമുച്ചയ പദ്ധതി എം.എല്‍.എ മുന്‍കയ്യെടുത്ത് സര്‍ക്കാരില്‍ സമര്‍പ്പിക്കുകയും തുക അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ നേരില്‍ കാണുകയും ചെയ്തിരുന്നു. ജലസേചന വകുപ്പുമായും, റവന്യു വകുപ്പ്മായും എം.എല്‍.എ നടത്തിയ ഇടപെടലുകളുടെ അടിസ്ഥാനത്തില്‍ ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇറിഗേഷന്‍ വകുപ്പിന്‍റെ കൈവശമുണ്ടായിരുന്ന 43 സെന്‍റ് സ്ഥലം കോടതിക്കായി സര്‍ക്കാര്‍ അനുവദിച്ചിരുന്നു. പ്രസ്തുത സ്ഥലത്താണ് […]
ബിഹാറിൽ ഇടിമിന്നലേറ്റ് 19 മരണം; 7 പേർക്ക് പരുക്ക്
പട്ന: ബിഹാറിൽ 24 മണിക്കൂറിനിടെ ഇടിമിന്നലേറ്റ് 19 മരണം. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലുണ്ടായ ഇടിമിന്നലേറ്റാണ് മരണം. 7 പേർക്ക് പരുക്കേറ്റിട്ടുണ്ട്. വയലിൽ പണിയെടുക്കുന്നതിനിടെയാണ് കൂടുതൽ പേരും മരിച്ചിരിക്കുന്നത്. ജെഹനാബാദ്, മാധേപുര, ഈസ്റ്റ് ചംപാരൻ, റോഹ്താസ്, സാരൻ, സുപൌൾ എന്നിങ്ങനെ ആറ് ജില്ലകളിലായാണ് 19 പേർ മരിച്ചത്. സംഭവത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് 4 ലക്ഷം രൂപ നഷ്ട്പരിഹാരം അനുവദിച്ച ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ബന്ധുക്കളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും വ്യക്തമാക്കി.
5 വയസുള്ള കുഞ്ഞിന് കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ; സംസ്ഥാനത്തെ ആദ്യ പീഡിയാട്രിക് ലിവർ ട്രാൻസ്പ്ലാന്‍റേഷൻ വിജയം
കോട്ടയം: കോട്ടയം മെഡിക്കൽ കോളെജിൽ 5 വയസുള്ള കുഞ്ഞിന് കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ പൂർത്തിയായി. കുഞ്ഞിന്‍റെ 25 വയസുള്ള അമ്മയാണ് കരൾ നൽകിയത്. സംസ്ഥാനത്തെ ആദ്യ പീഡിയാട്രിക് ലിവർ ട്രാൻസ്പ്ലാന്റേഷനാണ് നടന്നത്. രാജ്യത്തെ സർക്കാർ മെഡിക്കൽ കോളെജുകളിൽ അത്യപൂർവമാണ് പീഡിയാട്രിക് ലിവർ ലൈവ് ട്രാൻസ്പ്ലാന്‍റേഷൻ. സര്‍ജിക്കല്‍ ഗ്യാസ്‌ട്രോ വിഭാഗം മേധാവി ഡോ. ആര്‍.എസ്. സിന്ധുവിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് ട്രാൻസ്പ്ലാന്‍റേഷൻ നടത്തിയത്. അതിസങ്കീർണമായിട്ടുള്ള ഈ ട്രാൻസ്പ്ലാന്റേഷൻ ഏറ്റെടുത്ത് പൂർത്തിയാക്കിയ ഡോ. സിന്ധുവിനേയും ടീം അംഗങ്ങളേയും ആരോഗ്യ മന്ത്രി വീണാ ജോർജ് […]