തിരുവനന്തപുരം: സംസ്ഥാനത്തെ 2023-24 അക്കാദമിക വർഷത്തെ രണ്ടാം വർഷ ഹയർസെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷാ ഫലങ്ങൾ പ്രഖ്യാപിച്ചു. 78.69 ശതമാനമാണ് വിജയം. 3,73755 പേരാണ് ഹയര്‍ സെക്കന്‍ഡറി പരീക്ഷ എഴുതിയത്. ഇതില്‍ 2,94,888 പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി. കഴിഞ്ഞ വര്‍ഷം 82.95ശതമാനമായിരുന്നു പ്ലസ് ടു പരീക്ഷയിലെ വിജയം. മുന്‍ വര്‍ഷത്തേക്കാള്‍ വിജയ ശതമാനം ഇത്തവണ കുറഞ്ഞു.
സയൻസ് വിഭാഗത്തിൽ 84.84 ശതമാനവും കോമേഴ്സ് വിഭാഗത്തിൽ 67.09 ശതമാനവും ഫുമാനിറ്റിസിൽ 76.11 ശതമാനവുമാണ് വിജയം. വിജയശതമാനം ഏറ്റവും കൂടുതൽ എറണാകുളത്തും കുറവ് വയനാട്ടിലുമാണ്. 39242 പേർ എല്ലാ വിഷയത്തിനും എപ്ലസ് നേടി.
സേ പരീക്ഷാ ജൂൺ 12 മുതൽ 20 വരെ നടക്കും. 4 മണി മുതൽ വെബ്സൈറ്റിൽ ഫലങ്ങൾ ലഭ്യമാവും. സംസ്ഥാനത്ത് 63 സ്കൂളുകള്‍ 100ശതമാനം വിജയം നേടി. ഇതില്‍ ഏഴെണ്ണം സര്‍ക്കാര്‍ സ്കൂളുകളാണ്.