തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി കോളെജിലെ സിദ്ധാർഥന്‍റെ മരണവുമായി ബന്ധപ്പെട്ട് കോളെജ് അധികൃതർ വിദ്യാർഥികൾക്കെതിരെ എടുത്ത നടപടി റദ്ദാക്കിയ സംഭവത്തിൽ ഇടപെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. നിയമോപദേശം പോലും തേടാതെ വിദ്യാർഥികളുടെ സസ്പെൻഷൻ പിൻവലിച്ച വിസിയുടെ നടപടിക്കെതിരെയാണ് ഗവർണർ വിശദീകരണം തേടിയത്.
സിദ്ധാർഥിനെതിരായ ആൾക്കൂട്ട വിചാരണയിൽ നേരിട്ടു പങ്കാളികളാകുകയോ കുറ്റകൃത്യം അധികൃതരിൽനിന്ന് മറച്ചുവയ്ക്കുകയോ ചെയ്ത വിദ്യാർഥികൾക്ക് എിരെയാണ് ആന്‍റി റാഗിങ് സ്ക്വാഡ് റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ആന്‍റി റാഗിങ് കമ്മിറ്റി നടപടിയെടുത്തത്. 31 പേരെ കോളെജിൽ നിന്നു പുറത്താക്കുകയും ഹോസ്റ്റലിൽ ഉണ്ടായിരുന്ന 90 പേരെ 7 ദിവസത്തേക്കു സസ്പെൻഡ് ചെയ്യുകയും ചെയ്തു. എന്നാൽ സസ്പെൻഷൻ നടപടി നേരിട്ടവർ നൽകിയ അപ്പീലിൽ സീനിയർ ബാച്ചിലെ 2 പേരുൾപ്പെടെ 33 വിദ്യാർഥികളെയാണ് വിസി തിരിച്ചെടുത്തത്.
അതേസമയം, സിദ്ധാർഥന്‍റെ മരണത്തിൽ നീതി കിട്ടുമോയെന്ന് സംശയിക്കുന്നതായി കുടുംബം ആശങ്ക പ്രകടിപ്പിച്ചു. സിബിഐ അന്വേഷണം പ്രഖ്യാപിച്ച് പ്രതിഷേധത്തിന്‍റെ വാമൂടിക്കെട്ടാനാണോ സർക്കാർ ശ്രമിച്ചതെന്നും സിദ്ധാർഥിന്‍റെ അച്ഛൻ പറഞ്ഞു.