കാഞ്ഞൂർ : കാഞ്ഞൂരിന്റെ ശബ്ദമായി ജോർജ് കോയിക്കര (79) അന്തരിച്ചു. വാർദ്ധക്യ സഹചമായ അസുഖത്തെ തുടർന്ന് ചികിത്‌സയിലായിരുന്നു. കാഞ്ഞൂർ സെന്റ്: മേരീസ് ഫൊറോന പളളിയിൽ ജനുവരിയിൽ നടക്കുന്ന വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിന് വിശുദ്ധന്റെ തിരുസ്വരൂപം അങ്ങാടി പ്രദക്ഷിണത്തിനായി എഴുന്നള്ളിക്കുമ്പോൾ വർഷങ്ങളായി ഉച്ചഭാഷിണിയിൽ അനൗൺസ്‌മെന്റ് നടത്തിയിരുന്നത് ജോർജായിരുന്നു. 15-ാം വയസ്സിലാണ് ജോർജ് കാഞ്ഞൂർ തിരുനാളിന് ഉച്ചഭാഷി അനൗൺസ്‌മെന്റ് തുടങ്ങിയത്. വർഷങ്ങൾക്കിപ്പുറവും ജോർജിന്റെ ശബ്ദദത്തിന് ഇടർച്ചകളൊന്നുമുണ്ടായില്ല. ഒരു വർഷം പോലും ജോർജ് തന്റെ സേവനം മുടക്കിയിരുന്നില്ല. തിരുനാൾ ആരംഭിച്ചാൽ മൈക്കിനു മുന്നിൽ ജോർജി കോയിക്കരയുണ്ട്. അങ്കമാലിയിൽ താമസിക്കുന്ന ജോർജ് കോയിക്കര ജനുവരിയായാൽ തിരുനാൾ തീരുന്നതുന്നതുവരെ കാഞ്ഞൂരിന്റെ ശബ്ദമായി കാഞ്ഞൂരിൽ തന്നെയുണ്ടാകുമായിരുന്നു.
തിങ്കളാഴ്ച്ച രാവിലെ 7 മണിയുടെ ദിവ്യബലിക്ക് ശേഷം മൃതദേഹം കാഞ്ഞൂർ പള്ളിയിൽ പൊതുദർശനത്തിന് വയ്ക്കം. സംസ്കാരം തിങ്കളാഴ്ച്ച വൈകിട്ട് 3 മണിക്ക് അങ്കമാലി സെൻ്റ് ജോർജ്ജ് ബസിലിക്കയിൽ.