കാലടി. കോൺഗ്രിഗേഷൻ ഓഫ് ദി മിഷൻ സഭാംഗം ഫാ .ഡോ ജോണി കോയിക്കരയുടെ പൗരോഹിത്യത്തിന്റെ രജത ജൂബിലി ആഘോഷങ്ങൾ നവംബർ 9 ശനിയാഴ്ച കൊറ്റമം സെന്റ്. ജോസഫ് ദേവാലയത്തിൽ വെച്ച് ആഘോഷിക്കും. രാവിലെ 10 ന് ആഘോഷമായ വിശുദ്ധ കുർബാന, തുടർന്ന് പൊതു സമ്മേളനം, സ്നേഹ വിരുന്ന് എന്നിവ നടക്കും. ഒറീസയിലെ ബാരിപതയിലെ ജ്യോതി നിവാസ് മൈനർ സെമിനാരിയിൽ വൈദിക പഠനം ആരംഭിച്ച ഫാ. ജോണി കോയിക്കര ലാളിത്യവും സൗഹൃദവും സുതാര്യതയും അദ്ദേഹത്തിന്റെ മുഖമുദ്രകളായിരുന്നു. 1992 ൽ ഗോപാൽപൂർ ഉള്ളസ്റ്റെല്ല മാരിസ് നിന്നും നൊവിഷ്യേറ്റും’ അക്വിനാസ് കോളജിൽ ഫിലോസഫി ബിരുദ പഠനവും പൂർത്തിയാക്കി. തുടർന്ന് കട്ടാക്ക് ഭുവനേശ്വർ രൂപതയിലെ പാടങ്യി പള്ളിയിൽ റീജന്റ് ആയി സേവനമനുഷ്ഠിച്ചു.
1999ൽ പൂനെയിലെ ജ്ഞാനദീപ വിദ്യാപീഠിത്തിൽ നിന്നും ദൈവ ശാസ്ത്ര പഠനം പൂർത്തിയാക്കി 1999 മെയ് മാസത്തിൽ മൈസൂർ ബിഷപ്പ് റവ.ജോസഫ് റോയ് പിതാവിൽ നിന്ന് ഡീക്കൻ പട്ടം സ്വീകരിച്ചു. 2000 ജനുവരി 1 ന് എറണാകുളം -അങ്കമാലി അതിരൂപത കർദ്ദിനാൾ മാർ വർക്കി വിതയത്തിൽ പിതാവിൽ നിന്ന് പൗരോഹിത്യം സ്വീകരിച്ചു. ശിവഗംഗൈ രൂപതയിലെ കല്ലേൽ ക്വീൻ ഓഫ് ദി മിഷൻ ദേവാലയത്തിൽ അസിസ്റ്റന്റ് വികാരിയായി നിയമതിനായ്. പിന്നിട് രാജസ്ഥാനിലെ നിംബാ ഹാരെയിലെ സെന്റ് പോൾസ് സ്കൂളിൽ വൈസ് പ്രിൻസിപ്പാളായും ബർസാറായും സേവനമനുഷ്ഠിച്ചു. വൈദിക വൃത്തിയോടൊപ്പം വിദ്യാഭ്യാസ മേഖലയിലേക്കും പ്രവേശിച്ചു.
മൈസൂരിലെ ഡി പോൾ ഇന്റർ നാഷണൽ റെസിഡൻഷ്യൽ സ്കൂളിൽ വൈസ് പ്രിൻസിപ്പളായും മൈനർ സെമിനാരി റെക്ടറായും സേവനം ചെയ്തു. തുടർന്ന് ചെന്നൈയിലെ സെന്റ് വിൻസെന്റ്സ് മെട്രിക്കുലേഷൻ ഹയർ സെക്കന്ററി സ്കൂളിൽ എട്ടു വർഷം പ്രിൻസിപ്പാളായ് സേവനമനുഷ്ഠിച്ചു. മൈസൂർ ഡി പോൾ കോളജിന്റെ ഡയറക്ടറായിരിക്കെ കോയമ്പത്തൂർ ഭാരതീയാർ യൂണിവേഴ്സിറ്റിയിൽ നിന്നും ഡോക്ടറേറ്റ് നേടി. കാലടി കൊറ്റമം ഇടവക കോയിക്കര പരേതനായ പൈലിയുടെയും അന്നത്തിന്റെയും മകനാണ്. ഇപ്പോൾ കൊല്ലം കേരളപുരം സെന്റ് വിൻസെന്റ് കോൺവന്റ് സ്കൂളിന്റെ പ്രിൻസിപ്പാളായി സേവനം ചെയ്യുന്നു