
ന്യൂയോർക്ക്: സമൂഹമാധ്യമങ്ങളായ ഫെയ്‌സ്ബുക്ക്, മെസഞ്ചർ ഇൻസ്റ്റഗ്രാം എന്നിവയുടെ ആഗോളതലത്തിലുണ്ടായ തകരാർ പരിഹരിച്ചു. ചൊവ്വാഴ്ച 9 മണിയോടെയാണ് സമൂഹമാധ്യമങ്ങൾ തകരാറിലായത്. സാങ്കേതിക പ്രശ്‌നങ്ങളാണ് തകരാറിന് കാരണമെന്നാണ് കരുതുന്നത്. ഫോണുകളിലും കമ്പ്യൂട്ടറുകളിലും അക്കൗണ്ടുകൾ സ്വയം ലോഗ് ഔട്ട് ആകുകയായിരുന്നു. അക്കൗണ്ടുകൾ പെട്ടെന്ന് നിശ്ചലമായതോടെ ലക്ഷക്കണക്കിന് ഉപഭോക്താക്കളാണ് ആശങ്കയിലായത്.ഫേസ്ബുക്ക് അക്കൗണ്ടുകൾ ഉപയോഗിച്ചുകൊണ്ടിരിക്കെ ലോഗ് ഔട്ടാവുകയും പിന്നീട് ലോഗ് ഇൻ ചെയ്യാൻ കഴിയാതാവുകയുമായിരുന്നു.