ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ പില്‍ഗ്രിം റിജുനേഷന്‍ ആന്‍ഡ് സ്പിരിച്വല്‍ ഓഗ്മെന്റേഷന് ഡ്രൈവ് (പ്രസാദ്) സ്കീമില്‍ ഉള്‍പ്പെട്ട ചേരമാന്‍ ജുമാ മസ്ജിദിനും മലയാറ്റൂര്‍ സെന്റ്. തോമസ് പള്ളിക്കും പദ്ധതിയുടെ പൂര്‍ത്തീകരണത്തിന് മുടങ്ങി കിടക്കുന്ന ധനമന്ത്രാലയത്തിന്റെ സാമ്പത്തിക അനുമതി ഉടന്‍ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ബെന്നി ബഹനാന് എംപിയും, റോജി എം ജോണ്‍ എംഎല്‍എയും കേന്ദ്ര ടൂറിസം സഹമന്ത്രി സുരേഷ് ഗോപിയെ നേരില്‍ കണ്ട് നല്കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു.
രണ്ട് പദ്ധതികളുടെയും ഡി.പി.ആര് പൂര്‍ത്തിയാക്കി അന്തിമ പദ്ധതി റിപ്പോര്‍ട്ട് കേരള സര്‍ക്കാര്‍ കേന്ദ്രത്തിന് സമര്‍പ്പിച്ചിട്ടുള്ളതാണ്. ധനമന്ത്രാലയത്തിന്റെ സാമ്പത്തിക അനുമതി കൂടെ ലഭിച്ചാല്‍ മാത്രമേ പദ്ധതി പൂര്‍ണ്ണമാകൂ. അതിന് ടൂറിസം മന്ത്രാലയത്തിന്റെ ശ്രമം കൂടിയേ മതിയാകൂ. 2022 മാര്‍ച്ച് അവസാനവാരം മേല്‍പ്പറഞ്ഞ രണ്ട് തീര്‍ത്ഥാടനകേന്ദ്രങ്ങളും പ്രസാദ് സ്കീമില്‍ ഉള്‍പ്പെടുത്തിയതായി ടൂറിസം വകുപ്പ് സെക്രട്ടറി ബെന്നി ബഹനാന് എംപിയെ രേഖാമൂലം അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പദ്ധതിയുടെ പൂര്‍ത്തീകരണത്തിന് ധനവകുപ്പിന്റെ അനുമതി ഉടന്‍ ലഭ്യമാക്കാനുള്ള നടപടികള്‍ ടൂറിസം സഹമന്ത്രി എന്ന നിലയില്‍ കൈക്കൊള്ളണമെന്നാവശ്യപ്പെട്ടാ