07

Mar

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
505 views 0 sec 0 Comment

കോളോറെക്ടൽ ക്യാൻസർ അഥവാ മലാശയ അർബുദം. നേരത്തെ കണ്ടെത്തിയാൽ ചികിത്‌സിച്ച് മാറ്റാം; സ്ക്രീനിംഗ് പാക്കേജുമായി അപ്പോളോ അഡ്‌ലക്സ് ഹോസ്പിറ്റൽ

admin - March 15, 2025

കൊച്ചി: കോളോറെക്ടൽ ക്യാന്‍സര്‍ അവെയര്‍നെസ്സ് മാസത്തോടനുബന്ധിച്ച് ഡിപ്പാർട്മെന്റ് ഓഫ് ഗ്യാസ്‌ട്രോ സയൻസിന്റെ നേതൃത്വത്തിൽ കോളോറെക്ടൽ ക്യാൻസർ സ്ക്രീനിംഗ് പാക്കേജുമായി അങ്കമാലി അപ്പോളോ അഡ്‌ലക്സ് ഹോസ്പിറ്റല്‍. കൊളനോസ്‌ കോപ്പി/ഒ ജി ഡി സ്‌കോപ്പി, അൾട്രാസൗണ്ട്, ക്യാൻസർ മാർക്കർ ടെസ്റ്റുകൾ ഉള്‍പ്പെടെയുള്ള 20ൽ അധികം പരാമീറ്റര്‍ ചെക്കപ്പുകള്‍ 4999 രൂപയ്ക്ക് ലഭ്യമാകും.

മാർച്ച് 1 മുതല്‍ ആരംഭിച്ച സ്ക്രീനിംഗ് മാർച്ച് 31 വരെ ലഭ്യമായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്കായി 8593882299 എന്ന നമ്പറില്‍ ബന്ധപ്പെടുക.

ഈ ലക്ഷണങ്ങളെ ഒരിക്കലും അവഗണിക്കരുതേ

മലവിസര്‍ജ്ജനത്തിന് സഹായിക്കുന്ന വന്‍കുടലിന്റെ അവസാന ഭാഗങ്ങളായ കോളോണ്‍, റെക്ടം, മലദ്വാരം എന്നിവിടങ്ങളെ ബാധിക്കുന്ന ക്യാന്‍സര്‍ ആണ് കോളോറെക്ടല്‍ ക്യാന്‍സര്‍ അഥവാ മലാശയ അര്‍ബുദം. പല കാരണങ്ങള്‍ കൊണ്ടും കോളൻ ക്യാൻസർ വരാം. ജീവിതശൈലിയിലെ മാറ്റങ്ങള്‍, കൊഴുപ്പ് അടങ്ങിയ ഭക്ഷണ പദാര്‍ഥങ്ങള്‍, സംസ്കരിച്ച മാംസവിഭവങ്ങള്‍, മറ്റ് ഫാസ്റ്റ് ഫുഡ് അല്ലെങ്കില്‍ ജങ്ക് ഫുഡ്, വ്യായാമമില്ലായ്മ, അമിതവണ്ണം, പുകവലി, മദ്യപാനം എന്നിവയെല്ലാം മലാശയ ക്യാന്‍സറിന്‍റെ സാധ്യതകള കൂട്ടാം.

ഒന്നാം ഘട്ടത്തിലോ രണ്ടാം ഘട്ടത്തിലോ വച്ച് കണ്ടെത്തി കഴിഞ്ഞാല്‍ 90 ശതമാനത്തിന് മുകളിലുള്ള കേസുകളില്‍ കോളോറെക്ടല്‍ അര്‍ബുദം ചികിത്സിച്ച് മാറ്റാനാകുമെന്നും ഡോക്ടര്‍മാര്‍ പറയുന്നു. എന്നാല്‍ ഇവ പ്രാരംഭ ഘട്ടത്തിൽ പലപ്പോഴും ലക്ഷണരഹിതമായിരിക്കും. ക്യാൻസർ ഒരു നിശ്ചിത വലുപ്പത്തിലേക്ക് വളരുകയോ വൻകുടലിനുള്ളിൽ ഒരു പ്രത്യേക സ്ഥലത്ത് എത്തുകയോ ചെയ്താൽ മാത്രമേ ലക്ഷണങ്ങൾ പ്രകടമാകൂ.

മലവിസർജ്ജന ശീലങ്ങളിലെ മാറ്റങ്ങൾ ആണ് മലാശയ അര്‍ബുദത്തിന്‍റെ ഒരു പ്രധാന ലക്ഷണം. അതിനാല്‍ വയറ്റില്‍ നിന്ന് പോകുന്നതിന്റെ ആവൃത്തിയിലുണ്ടാകുന്ന മാറ്റം ശ്രദ്ധിക്കാതെ പോകരുത്. വയറിളക്കം, മലബന്ധം, മലാശയ രക്തസ്രാവം അല്ലെങ്കിൽ മലത്തിൽ രക്തം പോവുക, മലത്തിന്‍റെ രൂപം, അളവ് എന്നിവയിലെല്ലാം മാറ്റങ്ങള്‍ വരുക, ഗ്യാസ്, മറ്റ് ദഹന പ്രശ്നങ്ങള്‍, വയറു വേദന തുടങ്ങിയവയൊക്കെ കോളോറെക്ടല്‍ അര്‍ബുദത്തിന്‍റെ ലക്ഷണങ്ങളാണ്. വിളര്‍ച്ച, വിശപ്പില്ലായ്മ, ശരീരഭാരം കുറയുക , മനംപുരട്ടല്‍, ഛര്‍ദ്ദി, ക്ഷീണം, തലച്ചുറ്റല്‍ തുടങ്ങിയവയൊക്കെ പല രോഗങ്ങളുടെയും ലക്ഷണങ്ങളാണെങ്കിലും മലാശയ അര്‍ബുദത്തിന്‍റെ സൂചനകളായും ഇവ കാണപ്പെടാം.

PREVIOUS

കളമശ്ശേരി പോളിടെക്നിക് ലഹരിവേട്ട; ഹോസ്റ്റലിൽ കഞ്ചാവ് എത്തിച്ച രണ്ട് പൂർവ വിദ്യാർത്ഥികൾ പിടിയിൽ

NEXT

കഞ്ചാവുമായി പത്താം ക്ലാസുകാരൻ പിടിയിൽ
Related Post
July 6, 2024
സഹപ്രവർത്തകയോട് മോശമായി പെരുമാറിയ ഫോറസ്റ്റ് ഉദ്യോഗസ്ഥനെ സസ്‌പെന്റ് ചെയ്തു
April 20, 2024
അങ്കമാലി അർബൻ സഹകരണ സംഘം; തിങ്കളാഴ്ച മുതൽ നിക്ഷേപം തിരിച്ച് നൽകും
March 15, 2025
കളമശ്ശേരി പോളിടെക്നിക് ലഹരിവേട്ട; ഹോസ്റ്റലിൽ കഞ്ചാവ് എത്തിച്ച രണ്ട് പൂർവ വിദ്യാർത്ഥികൾ പിടിയിൽ
December 19, 2024
അങ്കമാലി അർബൻ സഹകരണ സംഘം തട്ടിപ്പ്; ഡയറക്ടർ ബോർഡംഗങ്ങളായിരുന്ന മുന്നുപേർ കൂടി അറസ്റ്റിൽ
Comments are closed.
ജസ്‍ലിയയുടെ മരണം; പ്രതി പിടിയിൽ
March 6, 2026
സംസ്കൃത സർവ്വകലാശാല വിസി ഗീതാകുമാരിയെ മാറ്റി: പകരം ചുമതല സിസ്സാ തോമസിന്
March 5, 2026
അങ്കമാലിയിൽ 19 കാരി ജാസ്ലിയയുടെ മരണം; ഇടിച്ച് കടന്നു കളഞ്ഞ വാഹനം കണ്ടെത്തി
March 3, 2026
മരണത്തിലും മങ്ങാത്ത പുഞ്ചിരിയായി ജാസ്ലിയ; നാല് പേർക്ക് പുതുജീവനേകി പത്തൊമ്പതുകാരിയുടെ മടക്കം
March 3, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

ജസ്‍ലിയയുടെ മരണം; പ്രതി പിടിയിൽ
News Vision
News Vision
സംസ്കൃത സർവ്വകലാശാല വിസി ഗീതാകുമാരിയെ മാറ്റി: പകരം
News Vision
അങ്കമാലിയിൽ 19 കാരി ജാസ്ലിയയുടെ മരണം; ഇടിച്ച്
News Vision
മരണത്തിലും മങ്ങാത്ത പുഞ്ചിരിയായി ജാസ്ലിയ; നാല് പേർക്ക്

Recent Posts

  • ജസ്‍ലിയയുടെ മരണം; പ്രതി പിടിയിൽ
  • സംസ്കൃത സർവ്വകലാശാല വിസി ഗീതാകുമാരിയെ മാറ്റി: പകരം ചുമതല സിസ്സാ തോമസിന്
  • അങ്കമാലിയിൽ 19 കാരി ജാസ്ലിയയുടെ മരണം; ഇടിച്ച് കടന്നു കളഞ്ഞ വാഹനം കണ്ടെത്തി
  • മരണത്തിലും മങ്ങാത്ത പുഞ്ചിരിയായി ജാസ്ലിയ; നാല് പേർക്ക് പുതുജീവനേകി പത്തൊമ്പതുകാരിയുടെ മടക്കം
  • ജെ.ആർ രാജേഷിന് 6th ഡാൻ ബ്ലാക്ക് ബെൽറ്റ് പദവി; പദവി കരസ്ഥമാക്കുന്ന ഏക മലയാളി
© Copyright 2025 - Newsvision. All Rights Reserved