ചെന്നൈ : എഐഎഡിഎംകെ നേതാവായ നേതാവായ ട്രാൻസ്ജെൻഡർ അപ്സര റെഡ്ഡി നൽകിയ മാനനഷ്ടക്കേസിൽ,യൂട്യൂബർ 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് മദ്രാസ് ഹൈക്കോടതി വിധി. യൂട്യൂബറായ ജോ മൈക്കൽ പ്രവീണിനോടാണ് 50 ലക്ഷം നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവിട്ടത്.
വ്യക്തിഹത്യ ചെയ്യുന്ന രീതിയിലെ വീഡിയോകൾ ജോ അപ്ലോഡ് ചെയ്തതിന് പിന്നാലെ, പരിപാടികളിൽ നിന്നും തന്നെ ഒഴിവാക്കിയെന്നും, ഇത് കാരണം കടുത്ത മാനസിക സംഘർഷം നേരിട്ടതായും പരാതിയിൽ ചൂണ്ടിക്കാട്ടിയായിരുന്നു അപ്സര റെഡ്ഡി പരാതി നൽകിയത്. യൂട്യൂബിൽ വീഡിയോകൾ അപ്ലോഡ് ചെയ്യാൻ സ്വാതന്ത്യമുണ്ടെങ്കിലും, സ്വകാര്യതയിലേക്ക് കടന്നുകയറിയുള്ള അഭിപ്രായപ്രകടനങ്ങൾ അംഗീകരിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി.