എറണാകുളം: പഫ്സ് കഴിച്ച നാലംഗ കുടുംബത്തിന് ഭക്ഷ്യ വിഷബാധയേറ്റ സംഭവത്തിൽ അരലക്ഷം രൂപ ബേക്കറി ഉടമ നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതി ഉത്തരവിട്ടു. മൂവാറ്റുപുഴ സ്വദേശികളായ സന്തോഷ് മാത്യു, ഭാര്യ സുജ, മക്കളായ നാഥൻ, നിധി എന്നിവരുടെ പരാതിയിലാണ് ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതിയുടെ ഉത്തരവ്. മൂവാറ്റുപുഴയിലെ സുശീലാ ബേക്കറി ഉടമ കെ.എൻ ഭാസ്കരനെതിരെയാണ് സന്തോഷ് മാത്യുവും കുടുംബവും പരാകി നല്‍കിയിരുന്നത്. 2019 ജനുവരി 26 നാണ് ഇവർ ബേക്കറിയിൽ […]
വടകരയിൽ ‘ദൃശ്യം’ മോഡൽ; ദീർഘനാളായി അടച്ചിട്ടിരുന്ന കടമുറിക്കുള്ളിൽ തലയോട്ടി കണ്ടെത്തി
കോഴിക്കോട്: വടകരയിൽ ദൃശ്യം മോഡൽ സംഭവം. വടകര കുഞ്ചിപ്പള്ളിയിൽ ദീർഘനാളായി അടച്ചിട്ടിരുന്ന കടമുറിക്കുള്ളിൽ നിന്നും തലയോട്ടി കണ്ടെത്തി. ദേശീയപാത നിർമ്മാണത്തിനായി കെട്ടിടം പൊളിക്കുന്നതിനിടയിലാണ് തലയോട്ടി കണ്ടെത്തിയത്. വെള്ളിയാഴ്ച രാവിലെയാണ് സംഭവം. കെട്ടിടം പൊളിക്കുന്നതിനിടെ തൊഴിലാളികളാണ് പ്ലാസ്റ്റിക് മാലിന്യങ്ങൾക്കും പേപ്പറുകൽക്കുമിടയിൽ നിന്നും തലയോട്ടി കണ്ടെടുത്തത്. കടമുറിയുടെ ഷട്ടറുകൾ താഴ്ത്തിയ നിലയിലായിരുന്നു. അതിനാൽ തന്നെ ഒരു വർഷമായി ആരും തന്നെ കെട്ടിടത്തിലേക്കോ പരിസര പ്രദേശത്തോ വരുമായിരുന്നില്ല. ചോമ്പാല പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. ഫോറന്‍സിക്ക് സംഘം അടക്കമുള്ളവർ സ്ഥലത്തെത്തിയിട്ടുണ്ട്. പ്രദേശത്ത് […]
യുവാവ് ചികിത്സ സഹായം തേടുന്നു
കാലടി: വാഹനാപകടത്തിൽ ഗുരുതര പരിക്ക് പറ്റി ചികിത്സയിലുള്ള യുവാവ് ചികിത്സ സഹായം തേടുന്നു. കാലടി പഞ്ചായത്ത് മരോട്ടിച്ചു വട് ഒന്നാം വാർഡിൽ ബ്ലാവേലി മാധവൻ മകൻ രതീഷാണ്( 38) ഇരുചക്ര വാഹനാപകടത്തിൽപ്പെട്ട് ഗുരുതര പരിക്കുകളോടെ ആസ്റ്റർ മെഡിസിറ്റിയിൽ ചികിത്സയിൽ ഉള്ള യുവാവാണ് സഹായം തേടുന്നത്. ഡിസംബർ 24 രാത്രി ജോലി കഴിഞ്ഞ് മഞ്ഞപ്രയിൽ നിന്ന് മരോട്ടിചുവട്ടിലെ വീട്ടിലേക്ക് മടങ്ങും വഴി കുഴിയം പാടത്ത് വച്ച് നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിൽ ഇടിച്ച് മറിയുകയായിരുന്നു. തലക്ക് ഗുരുതര പരിക്ക് […]
അച്ഛനെയും മക്കളെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
കൊല്ലം: കൊല്ലത്ത് രണ്ട് മക്കളെയും അച്ഛനെയും ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കൊല്ലം പട്ടത്താനം ചെമ്പകശ്ശേരിയിൽ ജവഹർനഗറിൽ ജോസ് പ്രമോദ് ( 41 ) മകൻ ദേവനാരായണൻ (9) മകൾ ദേവനന്ദ (4) എന്നിവരെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തൂങ്ങി മരിച്ച നിലയിലാണ് ഇവരെ കണ്ടെത്തിയിരിക്കുന്നത്. മക്കളെ കൊന്ന് അച്ഛൻ ആത്മഹത്യ ചെയ്തതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം ഇന്ന് രാവിലെയാണ് മരണം സംഭവിച്ച വിവരം പൊലീസിനും ബന്ധുക്കൾക്കും ലഭിക്കുന്നത്. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പുരോഗമിക്കുകയാണ്. മക്കളുടെ […]
വിദ്യാർത്ഥിനിയെ തലയ്ക്ക് അടിച്ച് വീഴ്ത്തി, ആഭരണം കവർന്നു
കൊല്ലം:കൊല്ലം കൊട്ടാരക്കരയിൽ വിദ്യാർത്ഥിനിയുടെ തലയ്ക്ക് അടിച്ച് വീഴ്ത്തിയ ശേഷം അക്രമികള്‍ ആഭരണം കവർന്നു. ട്യൂഷന് പോകും വഴിയാണ് സംഭവം ഉണ്ടായത്. കൊട്ടാരക്കര ഗവ.ഹൈസ്ക്കൂളിലെ വിദ്യാർത്ഥിനിയ്ക്ക് നേരെയാണ് ആക്രമം ഉണ്ടായത്. വിദ്യാർത്ഥിനിയുടെ രണ്ട് കമ്മലും അക്രമികൾ കവർന്നു. ഓയൂർ കുരിശുംമൂട്ടിലാണ് സംഭവമുണ്ടായത്. പരാതിയുടെ നിജസ്ഥിതി പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു.
അയോധ്യ പ്രതിഷ്ഠ ചടങ്ങ്: ‘ഇന്ന് മുതൽ 11 ദിവസത്തേക്ക് വിശേഷ വ്രതം അനുഷ്ഠിക്കും’: പ്രധാനമന്ത്രി
ദില്ലി: അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായി 11 ദിവസത്തേക്ക് വിശേഷ വ്രതം അനുഷ്ഠിക്കുമെന്ന പ്രസ്താവനയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. സമൂഹമാധ്യമമായി എക്സിലാണ് മോദി ഈ വാർത്ത പങ്കുവെച്ചിരിക്കുന്നത്. ഇന്നു മുതൽ പതിനൊന്ന് ദിവസത്തേക്ക് വിശേഷ വ്രതം അനുഷ്ഠിക്കുമെന്നാണ് മോദി വ്യക്തമാക്കിയിരിക്കുന്നത്. ഇന്ത്യക്കാരുടെ മുഴുവൻ പ്രതിനിധിയായി പ്രാണപ്രതിഷ്ഠ നടത്താൻ ദൈവം നിയോഗിച്ചിരിക്കുന്നെന്നും മോദി കുറിപ്പിൽ പറഞ്ഞു.
ഡിജിറ്റൽ സാക്ഷരതയിൽ ഒന്നാമതായി ശ്രീമൂലനഗരം പഞ്ചായത്ത്
ശ്രീമൂലനഗരം: കേരള സർക്കാർ, പൊതുവിദ്യാഭ്യാസ വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ് കേരള സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റി, നടപ്പിലാക്കിയ ഇ – മുറ്റം പദ്ധതിയിലൂടെ ഡിജിറ്റൽ സാക്ഷരത നേടിയ എറണാകുളം ജില്ലയിലെ ആദ്യ പഞ്ചായത്തായി ശ്രീമൂലനഗരം പഞ്ചായത്ത്. ശ്രീമൂലനഗരംപഞ്ചായത്ത് ഹംസ മെമ്മോറിയൽ ഹാളിൽ വെച്ച് പഞ്ചായത്ത് പ്രസിഡന്റ് വി.എം.ഷംസുദ്ദീന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബെന്നി ബഹനാൻ എം പി ശ്രീമൂലനഗരം പഞ്ചായത്ത് സമ്പൂർണ ഡിജിറ്റൽ സാക്ഷരത കൈവരിച്ച പഞ്ചായത്തായി പ്രഖ്യാപനം നടത്തി. വൈസ് പ്രസിഡന്റ് സിന്ധു പാറപ്പുറം, […]
അടുക്കളയോട് ചേര്‍ന്നുള്ള ബാത്ത്റൂമിൽ അതിക്രമിച്ച് കയറി 15-കാരിയെ പീഡിപ്പിച്ചു; 35 വര്‍ഷം കഠിന തടവും പിഴയും
തൃശൂര്‍: 15 വയസ് പ്രയമുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് 35 വര്‍ഷം കഠിനതടവും 185000 രൂപ പിഴയും വിധിച്ചു. പൊന്നൂക്കര കുന്നുംപുറം വീട്ടില്‍ വിഷ്ണുവിനെതിരേയാണ് തൃശൂര്‍ ഫാസ്റ്റ് ട്രാക്ക് സ്പെഷല്‍ പോക്സോ കോടതി 2 ജഡ്ജി ജയപ്രഭു ശിക്ഷ വിധിച്ചത്. 2021 നവംബര്‍ മാസം അര്‍ധരാത്രിയില്‍ പ്രതി അതിജീവിതയുടെ വീട്ടിലേക്ക് അതിക്രമിച്ച് കയറി വീടിനുള്ളിലെ അടുക്കളയുടെ സമീപമുള്ള ബാത്ത്റൂമില്‍ വച്ച് അതിജീവിതയെ ലൈംഗികമായി പീഡിപ്പിച്ചതാണ് കേസിനാസ്പദമായ സംഭവം. വിവിധ വകുപ്പുകളിലായി 35 വര്‍ഷം കഠിന തടവും 185000 […]
ഇൻസ്റ്റഗ്രാം വഴി സൗഹൃദത്തിലായി ഫോട്ടോ കൈക്കലാക്കി, 14കാരിയുടെ ചിത്രം മോർഫ് ചെയ്ത യുവാവ് അറസ്റ്റിൽ
ഹരിപ്പാട്:14 വയസ്സുള്ള പെൺകുട്ടിയുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കൊല്ലം പടിഞ്ഞാറെ കല്ലട വൈകാശിയിൽ കാശിനാഥനെയാണ് (20) കരീലക്കുളങ്ങര പൊലീസ് അറസ്റ്റ് ചെയ്തത്. ഇൻസ്റ്റഗ്രാം വഴി പെൺകുട്ടിയുമായി സൗഹൃദത്തിലാകുകയും പിന്നീട് പെൺകുട്ടിയെ കബളിപ്പിച്ച് ഫോട്ടോകൾ കൈക്കലാക്കുകയും ചെയ്തു. ശേഷം വ്യാജ ഇൻസ്റ്റഗ്രാം ഐഡി ഉണ്ടാക്കി അതിലൂടെ പെൺകുട്ടിയുടെ ഫോട്ടോകൾ മോർഫ് ചെയ്ത് പ്രചരിപ്പിക്കുകയായിരുന്നു. പരാതിയെത്തുടർന്ന് അന്വേഷണം നടത്തിയ പൊലീസ് ആലപ്പുഴ സൈബർ സെല്ലിന്റെ സഹായത്താൽ പ്രതിയെ പിടികൂടുകയായിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ തെളിവെടുപ്പിന് […]
20,000 കൈക്കൂലി; വിജിലൻസ് പിടിയിലായ കാസർകോട് പെരിയ കേന്ദ്ര സർവ്വകലാശാലയിലെ പ്രൊഫസർക്ക് സസ്പെൻഷൻ
കാസർകോഡ്: കൈക്കൂലി വാങ്ങുന്നതിനിടയിൽ വിജിലൻസ് പിടിയിലായ കാസർകോട് പെരിയ കേന്ദ്ര സർവ്വകലാശാലയിലെ പ്രൊഫസർക്ക് സസ്പെൻഷൻ. സോഷ്യൽ വർക്ക് ഡിപ്പാർട്ട്മെന്റിലെ പ്രൊഫസർ എകെ മോഹനനെയാണ് വൈസ് ചാൻസലർ ഇൻ ചാർജ് പൊഫ. കെ സി ബൈജു സസ്പെൻഡ് ചെയ്തത്. താൽക്കാലിക അധ്യാപന നിയമനത്തിനായി 20,000 രൂപ വാങ്ങുന്നതിനിടെ ഇന്നലെയാണ് എകെ മോഹൻ വിജിലൻസ് പിടിയിലായത്.
നക്ഷത്ര തടാകം മെഗാകാർണിവൽ. ഇടതുമുന്നണി സമരം അപഹാസ്യം; ജനാധിപത്യ കേരള കോൺഗ്രസ്
കാലടി : മലയാറ്റൂർ നീലീശ്വരം ഗ്രാമപഞ്ചായത്തിലെ മണപ്പാട്ടുചിറയിൽ നടന്നുവരുന്ന നക്ഷത്ര തടാകം മെഗാകാർണിവലിന്റെ നടത്തിപ്പിന്റെ അഴിമതികളെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് പഞ്ചായത്തിന് മുൻപിൽ ഇടതുമുന്നണി സമരം നടത്താൻ പോകുന്നത് അപഹാസ്യമെന്ന് ജനാധിപത്യ കേരള കോൺഗ്രസ് സംസ്ഥനാന കമ്മറ്റിയംഗം ടി.ഡി സ്റ്റീഫൻ പറഞ്ഞു. സമരനാടകം ആരെ ബോധ്യപ്പെടുത്താനാണ് എന്ന് മനസ്സിലാവുന്നില്ല. എറണാകുളം ജില്ലയിലെ ഒരു പ്രധാന ആഘോഷമായി മാറിയിട്ടുള്ള നക്ഷത്ര തടാകത്തിന്റെ നടത്തിപ്പിലെ അഴിമതിയും ഗുണ്ടാവിളയാട്ടവും സംബന്ധിച്ച് ഒരന്വേഷണം നടത്തിക്കണമെന്ന് 2019 ൽ ഇടതുമുന്നണിയുടെ യോഗത്തിൽ ജനാധിപത്യ കേരള കോൺഗ്രസ് […]
യുവാവിനെ ഭീഷണിപ്പെടുത്തി കവർച്ച; മൂന്നുപേർ പിടിയിൽ
നെടുമ്പാശ്ശേരി: നെടുമ്പാശ്ശേരി സ്വദേശിയായ യുവാവിനെ ഭീഷണിപ്പെടുത്തി കവർച്ച നടത്തിയ കേസിൽ മൂന്നുപേർ പിടിയിൽ. പാലക്കാട് മണ്ണാർകാട് കൈതച്ചിറ വെള്ളാപ്പൈലി വീട്ടിൽ മുഹമ്മദ് ഇർഷാദ് (ഫ്രെഡി 20), മലപ്പുറം പൊന്നാനി പുതുപ്പറമ്പിൽ വീട്ടിൽ മുഹമ്മദ് ഫാസിൽ (പാച്ചു 22 ), ആലുവ ചൂർണ്ണിക്കര പുളിഞ്ചോട്ടിൽ വാടകയ്ക്ക് താമസിക്കുന്ന തോപ്പുംപടി വാലുമ്മൽ ചിറ കോളനി അരിക്കപ്പറമ്പിൽ വീട്ടിൽ മൻസൂർ (24) എന്നിവരെയാണ് ബിനാനിപുരം പോലീസ് അറസ്റ്റ് ചെയ്തത്. സ്വവർഗാനുരാഗികളുടെ ഡേറ്റിംഗ് ആപ്പുവഴിയാണ് യുവാവ് പ്രതികളെ പരിചയപ്പെട്ടത്. ഏലൂക്കരയിലെ ആളൊഴിഞ്ഞ കെട്ടിടത്തിലെത്തിയ […]
ബിരുദവിദ്യാർത്ഥിയായ നിമിഷ തമ്പിയുടെ കൊലപാതകം; പ്രതിക്ക് ഇരട്ട ജീവപര്യന്തം
പറവൂർ: ബിരുദവിദ്യാർത്ഥിയായ നിമിഷ തമ്പിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ മൂർഷിദാബാദ് സ്വദേശി ബിജു മൊല്ലയ്ക്ക് പറവൂർ അഡീഷണൽ സെഷൻസ് കോടതി ഇരട്ട ജീവപര്യന്തം വിധിച്ചപ്പോൾ എറണാകുളം റൂറൽ ജില്ലാ പോലീസിന് അഭിമാന നിമിഷം. പഴുതടച്ച കുറ്റപത്രമാണ് 86 ദിവസത്തിനുള്ളിൽ കോടതിയിൽ സമർപ്പിച്ചത്. നാൽപ്പതോളം സാക്ഷികളെ വിസ്തരിച്ചു. കൊലപാതകം, കൊലപാതകശ്രമം, ആയുധം ഉപയോഗിച്ച് കവർച്ച, അതിക്രമിച്ചു കയറൽ തുടങ്ങി പ്രോസ്യുക്യൂഷൻ ഉന്നയിച്ച കുറ്റങ്ങളെല്ലാം കോടതി അംഗീകരിച്ചിരുന്നു. ആദ്യം തടിയിട്ടപറമ്പ് പോലീസാണ് കേസ് അന്വേഷിച്ചത്. തുടർന്ന് റൂറൽ ജില്ലാ ക്രൈംബ്രാഞ്ചിന് […]
കുഴിമന്തി കഴിച്ച് ഭക്ഷ്യവിഷബാധ; പാതിരാക്കോഴി ഹോട്ടലിന്റെ ഉടമയ്ക്കും ജീവനക്കാർക്കുമെതിരെ കേസ്
കൊച്ചി: എറണാകുളം കളമശ്ശേരിയിൽ പത്തുപേർക്ക് കുഴിമന്തി കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ സംഭവത്തിൽ പാതിരാക്കോഴി ഹോട്ടലിന്റെ ഉടമയ്ക്കും ജീവനക്കാർക്കുമെതിരെ കേസ്. കളമശ്ശേരി പൊലീസാണ് കേസെടുത്തത്. ഹോട്ടലിൽ നിന്ന് കുഴിമന്തി കഴിച്ച പത്ത് പേർക്കാണ് ശാരീരിക അസ്വസ്ഥത ഉണ്ടായത്. വയറുവേദനയും ഛര്‍ദിയും ഉള്‍പ്പെടെയുള്ള അസ്വസ്ഥതയുണ്ടായതിനെ തുടര്‍ന്ന് ഇവര്‍ ചികിത്സ തേടുകയായിരുന്നു. ഇവരെ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി ഹോട്ടലില്‍നിന്ന് കുഴിമന്തി കഴിച്ചവര്‍ക്കാണ് അസ്വസ്ഥതയുണ്ടായത്. ആരോഗ്യവകുപ്പും പൊലീസും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിരുന്നു. ആശുപത്രിയിലുള്ളവരുടെ നില ഗുരുതരമല്ലെങ്കിലും ഛര്‍ദിയും വയറിളക്കവും ഉള്‍പ്പെടെയുള്ള […]
ഹെറോയിനുമായി ഇതര സംസ്ഥാനത്തൊഴിലാളി പോലീസ് പിടിയിൽ
പറവൂർ: ഹെറോയിനുമായി ഇതര സംസ്ഥാനത്തൊഴിലാളി പോലീസ് പിടിയിൽ ആസാം കാംപൂർ നാഗോൺ അയ്ജുൽ ഹക്ക് (34) നെയാണ് പറവൂർ പോലീസ് അറസ്റ്റ് ചെയ്തത് .ഇയാളിൽ നിന്ന് വിൽപ്പനയ്ക്കായി കൊണ്ടു വന്ന പത്ത് ഡപ്പി ഹെറോയിൻ കണ്ടെടുത്തു. പറവൂർ മന്ദം ജാറപ്പടി ഭാഗത്ത് നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. പോലീസിനെക്കണ്ട് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിന്തുടർന്ന് പിടികൂടുകയായിരുന്നു. ഒരുമിച്ച് വാങ്ങി ചെറിയ അളവുകളിലാക്കിയാണ് വിൽപ്പന. ഒരു ഡപ്പി രണ്ടായിരം രൂപയ്ക്കാണ് വിറ്റിരുന്നത്. തദ്ദേശിയർക്കും, അതിഥി ത്തൊഴിലാളികൾക്കുമിടയിൽ രാത്രികാലങ്ങളിലാണ് കച്ചവടം നടത്തിയിരുന്നത്. പോലീസിന്റെ […]
ബിഷപ്പ് റാഫേൽ തട്ടിൽ സിറോ മലബാര്‍ സഭയുടെ പുതിയ മേജര്‍ ആര്‍ച്ച് ബിഷപ്പ്
കൊച്ചി: ബിഷപ്പ് റാഫേൽ തട്ടിലിനെ സിറോ മലബാര്‍ സഭയുടെ പുതിയ മേജര്‍ ആര്‍ച്ച് ബിഷപ്പായി തെരഞ്ഞെടുത്തു. കര്‍ദ്ദിനാൾ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി രാജിവച്ച സാഹചര്യത്തിലാണ് രഹസ്യ ബാലറ്റിലൂടെ റാഫേൽ തട്ടിൽ പിതാവിനെ തെരഞ്ഞെടുത്തത്. ഷംഷാബാദു രൂപത ബിഷപ്പാണ് നിലവിൽ റാഫേൽ തട്ടിൽ. സഭയ്ക്ക് അനുയോജ്യനായ ബിഷപ്പാണ് റാഫേൽ തട്ടിലെന്ന് സ്ഥാനമൊഴിഞ്ഞ കര്‍ദ്ദിനാൾ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി പ്രതികരിച്ചു. തൃശ്ശൂരിലായിരുന്നു റാഫേൽ തട്ടിലിന്റെ ജനനം. 1956 ഏപ്രിൽ 21 ന് ജനിച്ച അദ്ദേഹം തൃശ്ശൂര്‍ പുത്തൻപള്ളി ഇടവകാംഗമായിരുന്നു. ത്രേസ്യ […]
കൈവെട്ട് കേസിലെ ഒന്നാം പ്രതി 13 വർഷത്തിനു ശേഷം അറസ്റ്റിൽ
കണ്ണൂർ: തൊടുപുഴ ന്യൂമാൻ കോളെജ് അധ്യാപകനായിരുന്ന പ്രൊഫ. ടി.ജെ. ജോസഫിന്റെ കൈ മത തീവ്രവാദികൾ വെട്ടി മാറ്റിയ കേസിലെ ഒന്നാം പ്രതി സവാദ് അറസ്റ്റിൽ. 13 വർഷത്തെ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടാൻ സാധിച്ചിരിക്കുന്നത്. കണ്ണൂരിൽ നിന്ന് എൻഐഎയാണ് ഇയാളെ കസ്റ്റഡിയിലെടുത്തതെന്നാണ് വിവരെ. അറസ്റ്റിന്റെ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല.അഫ്ഗാനിസ്ഥാൻ, പാക്കിസ്ഥാൻ, ദുബായ്, നേപ്പാൾ, മലേഷ്യ എന്നിവിടങ്ങളിലും ഇയാൾക്കായി അന്വേഷണം നടത്തിയിരുന്നു. സിറിയയിലേക്കു കടന്നതായും സംശയമുണ്ടായിരുന്നു. കേസിൽ 37 പ്രതികളാണുണ്ടായിരുന്നത്. ഇതിൽ പിടികിട്ടാനുണ്ടായിരുന്ന ആറു പേരൊഴികെ 31 പേരുടെ വിചാരണ പൂർത്തിയാക്കി […]
‘ചൈനയിലെ ഏറ്റവും ദയനീയ മനുഷ്യൻ’;16 വർഷം ഒപ്പം കഴിഞ്ഞ നാല് പെണ്മക്കളും തന്റെതല്ലെന്ന് അറിഞ്ഞു. വിവാഹമോചനത്തിന് അപേക്ഷ നൽകി ഭർത്താവ്
തന്റെ ഭാര്യ പ്രസവിച്ച നാല് കുട്ടികളിൽ ആരും തന്റെതല്ലെന്ന് ഭർത്താവ് തിരിച്ചറിഞ്ഞത് 16 വർഷങ്ങൾക്ക് ശേഷം. ഒടുവിൽ വിവാഹമോചനം തേടി ഭർത്താവ് കോടതിയെ സമീപച്ചതോടെയാണ് വിചിത്രമായ ഈ വഞ്ചനയുടെ കഥ പുറത്തു വന്നത്. ചൈനയിലെ ജിയാങ്സി പ്രവിശ്യയിലെ ഒരു കോടതിയിലാണ് 16 വർഷം നീണ്ടു നിന്ന വഞ്ചനയുടെ കഥ പറഞ്ഞ ഈ വിവാഹമോചന കേസ് കഴിഞ്ഞ വർഷം ഡിസംബർ അവസാനം രജിസ്റ്റർ ചെയ്തത് യു എന്ന കുടുംബപ്പേരിൽ അറിയപ്പെടുന്ന ഭാര്യയ്ക്കെതിരെ ചെൻ സിസിയാൻ എന്ന യുവാവാണ് വിവാഹമോചന […]
പ്രധാനമന്ത്രി വീണ്ടും കേരളത്തിൽ, 2 ദിവസം, കൊച്ചിയിൽ റോഡ് ഷോ
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും 2 ദിവസത്തേക്ക് കേരളത്തിലെത്തും. അടുത്ത ചൊവ്വാഴ്ചയും ബുധനാഴ്ചയുമാണ് പ്രധാനമന്ത്രി കേരളത്തിലുണ്ടാകുക. ചൊവ്വാഴ്ച വൈകിട്ട് അഞ്ചിന് കൊച്ചിയിൽ റോഡ് ഷോയിൽ മോദി പങ്കെടുക്കും. ബുധനാഴ്ച രാവിലെ ഏഴിന് ഗുരുവായൂരിൽ എത്തുന്ന മോദി സുരേഷ് ഗോപിയുടെ മകളുടെ വിവാഹം, സമൂഹവിവാഹം എന്നീ ചടങ്ങുകളിൽ പങ്കെടുക്കും. കൂടാതെ ക്ഷേത്രദർശനവും നടത്തും. കൊച്ചിയിൽ പാർട്ടി നേതൃയോഗത്തിലും വിവിധ കേന്ദ്ര പദ്ധതികളുടെ ഉദ്ഘാടന ചടങ്ങിലും പങ്കെടുത്തതിന് ശേഷം ഉച്ചതിരിഞ്ഞ് പ്രധാനമന്ത്രി മടങ്ങിപ്പോകും. ജനുവരി 3 ന് പ്രധാനമന്ത്രി […]