ഇടുക്കി: ചിന്നക്കനാലിലെ ഭൂമികൈയേറിയതിന് കോൺഗ്രസ് നേതാവും എംഎൽഎയുമായ മാത്യു കുഴൽനാടനെതിരെ വന്യു വകുപ്പ് കേസ് എടുത്തു. ഹിയറിങ്ങിന് ഹാജരാകാൻ ആവശ്യപ്പെട്ട് മാത്യുവിന് നോട്ടീസ് നൽകി. ആധാരത്തിലുള്ളതിനേക്കാൾ 50 സെന്‍റ് സർക്കാർ അധിക ഭൂമി കൈവശം വച്ചതിനാണ് ഭൂസംരക്ഷണ നിയമ പ്രകരം കേസെടുത്തത്. ഇടുക്കി ചിന്നക്കനാല്‍ വില്ലേജില്‍ മാത്യു കുഴല്‍നാടന്‍ വാങ്ങിയ സ്ഥലത്തിനോട് ചേര്‍ന്ന് 50 സെന്‍റ് സര്‍ക്കാര്‍ ഭൂമി ആധാരത്തിൽ വില കുറച്ചു കാണിച്ച് രജിസ്ട്രേഷൻ നടത്തിയെന്ന സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയുടെ പരാതിയോടെയാണ് മാത്യു കുഴൽനാടന്‍റെ ചിന്നക്കനാലിലെ […]
ഭർത്താവ് ഭാര്യയെ വിറകുകൊള്ളികൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി
പാലക്കാട് : ഭർത്താവ് ഭാര്യയെ വിറകുകൊള്ളികൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി. പാലക്കാട് കോട്ടായി ചേന്ദങ്കാട്ടിൽ ഇന്നലെ രാത്രിയോടെയാണ് സംഭവമുണ്ടായത്. ചേന്ദങ്കാട് സ്വദേശി വേശുക്കുട്ടി (65)ആണ് മരിച്ചത്. വീട്ടിലെ കുടുംബവഴക്കിനെ തുടർന്ന് ഭർത്താവ് വിറക് ക്കൊള്ളി കൊണ്ട് തലയ്ക്കടിക്കുകയായിരുന്നുവെന്നാണ് വിവരം. തലയ്ക്ക് അടിയേറ്റ വേശുക്കുട്ടി തൽക്ഷണം മരിച്ചു. ഭർത്താവ് വേലായുധനെ കോട്ടായി പൊലീസ് കസ്റ്റഡിയിലെടുത്തു.
തെങ്കാശിയിൽ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 6 പേർക്ക് ദാരുണാന്ത്യം.
ചെന്നൈ : തെങ്കാശിയിൽ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 6 പേർക്ക് ദാരുണാന്ത്യം. വിനോദയാത്രാ സംഘം സഞ്ചരിച്ച കാറും സിമന്റുമായി വന്ന ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ആറ് പേരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. കുറ്റാലം വെള്ളച്ചാട്ടം സന്ദർശിച്ച് മടങ്ങുകയായിരുന്ന സംഘം സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. തെങ്കാശി പുളിയാങ്കുടി സ്വദേശികളായ കാർത്തിക്, വേൽ, സുബ്രഹ്മണ്യൻ, മനോജ്, മനോഹരൻ, മുതിരാജ് എന്നിവരാണ് മരിച്ചത്. രാവിലെ മൂന്ന് മണിയോടെയാണ് അപകടമുണ്ടായത്. ആറ് പേരും സുഹൃത്തുക്കളാണ്. പൂർണമായും തകർന്ന കാർ ജെസിബി ഉപയോഗിച്ച് പൊളിച്ചാണ് മൃതദേഹങ്ങൾ […]
റോഡപകടത്തെ കുറിച്ച് പരാതി നൽകിയ കന്യാസ്ത്രീ അതേ സ്ഥലത്ത് ബസിടിച്ച് മരിച്ചു
കണ്ണൂർ : കണ്ണൂരിൽ റോഡപകടം കുറയ്ക്കാൻ നടപടിയാവശ്യപ്പെട്ട് പരാതി നൽകിയ കന്യാസ്ത്രീ, അതേ സ്ഥലത്ത് ബസിടിച്ച് മരിച്ചതിന്റെ ഞെട്ടലിലാണ് ഒരുനാടാകെ. മുന്നറിയിപ്പുകൾ അധികൃതർ അവഗണിച്ചതാണ് സിസ്റ്റർ സൗമ്യയുടെ ജീവനെടുത്തതെന്നിരിക്കെ, സിസ്റ്ററിന്റെ മരണത്തിന് പിന്നാലെ തളിപ്പറമ്പ്- ആലക്കോട് റോഡിലെ പൂവത്ത് അപകടം നടന്നയിടത്ത് ഒരു ബാരിക്കേഡ് വച്ചിരിക്കുകയാണ് പൊലീസ്. പൂവം സെന്‍റ് മേരീസ് കോൺവെന്‍റിലെ മദർ സുപ്പീരിയറായിരുന്നു സിസ്റ്റർ സൗമ്യ. തൊട്ടടുത്ത പളളിയിലേക്ക് പോകാൻ കോൺവെന്‍റിന് മുന്നിലെ റോഡ് മുറിച്ചുകടക്കുമ്പോഴാണ് അതിവേഗമെത്തിയ സ്വകാര്യ ബസിടിച്ചത്. കോൺവെന്‍റും സ്കൂളുമുളള ഭാഗത്ത് […]
വിദ്യാർഥിനിക്ക് മദ്യം നൽകി പീഡനം; യുവതിക്ക് 13 വര്‍ഷം തടവും പിഴയും
തിരുവനന്തപുരം: പോക്‌സോ കേസില്‍ യുവതിക്ക് കഠിന തടവും പിഴയും വിധിച്ച് കോടതി. അരുവിക്കുഴി സ്വദേശിനി സന്ധ്യയ്ക്കാണ് കഠിനതടവും പിഴയും ചുമത്തിയത്. 13 വര്‍ഷം കഠിനതടവാണ് സന്ധ്യക്ക് വിധിച്ചത്. 50,000 രൂപ പിഴയും ഒടുക്കണം. പിഴത്തുക ഒടുക്കി ഇല്ലെങ്കില്‍ പത്തുമാസം കൂടി അധിക ജയില്‍ ശിക്ഷ അനുഭവിക്കണമെന്നും കോടതി ഉത്തരവിട്ടു. തലസ്ഥാനത്തെ പ്രസിദ്ധമായ സര്‍ക്കാര്‍ സ്‌കൂളിലെ വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുവന്ന് മദ്യം കൊടുത്ത് മര്‍ദ്ദിച്ച ശേഷം ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന കേസിലാണ് വിധി. 2016 ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം. ഷോര്‍ട്ട് ഫിലിം […]
പോലീസ് ഇൻസ്‌പെക്ടർമാർക്ക് സ്ഥലം മാറ്റം; എൻ.എ അനൂപ് കൊരട്ടിയിലേക്ക്
കാലടി: ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി പോലീസ് ഇൻസ്‌പെക്ടർമാർക്ക് സ്ഥലം മാറ്റം. കാലടി ഇൻസ്‌പെക്ടർ എൻ.എ അനൂപ് കൊരട്ടിയിലേക്കും, പെരുമ്പാവൂർ ഇൻസ്‌പെക്ടർ ആർ. രഞ്ജിത്ത് പാവറട്ടിയിലേക്കും, നെടുമ്പാശ്ശേരി ഇൻസ്‌പെക്ടർ ബേസിൽ തോമസ് കാളിയാറിലേക്കും, അയ്യമ്പുഴ ഇൻസ്‌പെക്ടർ എം.മനോജ് മാറനല്ലൂരിലേക്കും. ചെങ്ങമനാട് ഇൻസ്‌പെക്ടർ സോണി മത്തായി മാളയിലേക്കും ആണ് സ്ഥലം മാറി പോകുന്നത്. 419 പോലീസുകാർക്കാണ് സ്ഥലം മാറ്റം. തെരഞ്ഞെടുപ്പ് സമയങ്ങളിൽ സ്വന്തം ജില്ലയിൽ ഇൻസ്‌പെക്ടർമാർ സേവനം ചെയ്യാൻ പാടില്ല, തെരഞ്ഞെടുപ്പിന് ശേഷം അതാത് പോലീസ് സ്‌റ്റേഷനിലേക്ക് ഇവർക്ക് മടങ്ങിവരാം.
ദേശീയ പതാക ചരിത്ര പ്രദർശനം
കാലടി: കാലടി ശ്രീ ശാരദ വിദ്യാലയ ഹിന്ദുസ്ഥാൻ സ്കൗട്ട്സ് ആൻറ് ഗൈഡ്സ് ഗ്രൂപ്പിന്റെ നേതൃത്വത്തിൽ ദേശീയ പതാക ചരിത്ര പ്രദർശനം നടത്തി.റിപ്പബ്ലിക്ക് ദിനാഘോഷങ്ങളുടെ ഭാഗമായി നടത്തിയ പ്രദർശനം സീനിയർ പ്രിൻസിപ്പാളും ഹിന്ദുസ്ഥാൻ സ്കൗട്ട്സ് ആൻറ് ഗൈഡ്സ് സംസ്ഥാന ട്രഷററുമായ ഡോ.ദീപ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.വെക്സിലോളജിസ്റ്റായ കെ.ശിവകുമാർ ജഗ്ഗുവിന്റ ശേഖരണത്തിലുള്ള ചരിത്ര പ്രാധാന്യമുള്ള പതാകകളാണ് പ്രദർശിപ്പിച്ചത്.ഗൈഡ് ക്യാപ്റ്റൻ ശ്രീജാ വർമ്മ,കബ്ബ് മാസ്റ്റർ പി. സുബില എന്നിവർ നേതൃത്വം നൽകി.
നടന വൈഭവം കൊണ്ട് ശ്രദ്ധേയമായി ടാപ് ഫെസ്റ്റിവൽ
കാലടി: യുവനർത്തകിമാരായ ഭാവന ഉണ്ണികൃഷ്ണന്റെയും എം.എസ്. ഗൗരിപ്രിയയുടെയും നടന വൈഭവം കൊണ്ട് കാലടി ശ്രീശങ്കര സ്‌കൂൾ ഓഫ് ഡാൻസിന്റെ രണ്ടാമത് ടാപ് ഫെസ്റ്റിവൽ ശ്രദ്ധേയമായി. 6 സോളോ ഇനങ്ങളോടൊപ്പം ഒരു യുഗ്മ നൃത്തവും അവതരിപ്പിച്ചാണ് തിരുവനന്തപുരം ഗോകുലം കോളേജിലെ ഗൗരിയും ആലുവ യു.സി കോളേജിലെ ഭാവനയും മികവ് തെളിയിച്ചത്. രാഗമാലിക ആദിതാളത്തിൽ ചിട്ടപ്പെടുത്തിയ കുച്ചിപ്പുടിയിലെ പൂജയോടുകൂടിയാണ് നൃത്തക്കച്ചേരി ആരംഭിച്ചത്. തുടർന്ന് വെമ്പട്ടി ചിന്നസത്യം ചിട്ടപ്പെടുത്തിയ കൃഷ്ണശബ്ദം,കുറിഞ്ചി രാഗത്തിലുള്ള മുദ്ദുക്കാരി എന്ന് തുടങ്ങുന്ന ഇനം, ദേവി സ്തുതി, ശിവാ […]
കുളിക്കുന്നതിനിടെ രണ്ടു സഹോദരങ്ങൾ മുങ്ങിമരിച്ചു
നിലമ്പൂർ : കുറുവൻ പുഴയിൽ കണ്ണംകുണ്ടിൽ കുളിക്കുന്നതിനിടെ രണ്ടു സഹോദരങ്ങൾ മുങ്ങിമരിച്ചു. ചാലിയാർ പഞ്ചായത്തിലെ അകമ്പാടം പനയ്ക്കൽ അനീഷ് ബാബുവിന്റെയും നസീമയുടെയും മക്കളായ റിൻഷാദ്(14), റാഷിദ് (11) എന്നിവരാണ് മരിച്ചത്. റിൻഷാദ് എരഞ്ഞിമങ്ങാട് ജിഎച്ച്എസ്എസിൽ ഒൻപതാം ക്ലാസ് വിദ്യാർഥിയും റാഷിദ് ജിയുപിഎസിൽ ആറാം ക്ലാസ് വിദ്യാർഥിയുമാണ്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് അപകടം. നാലംഗ സംഘമാണ് കണ്ണംകുണ്ടിലെത്തിയത്. റിൻഷാദും റാഷിദും കയത്തിൽ മുങ്ങിത്താഴുന്നതു കണ്ട് കൂട്ടുകാർ ഓടിച്ചെന്ന് അൽപ്പം അകലെയുള്ള വീട്ടിലെത്തി വിവരം പറഞ്ഞു. കടമ്പോടൻ കമാൽ, ഇല്ലിക്കൽ […]
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
കാലടി: സംസ്ഥാന സർക്കാരിന്റെ ക്രിസ്മസ്-പുതുവത്സര ബംപർ ലോട്ടറിയുടെ രണ്ടാം സമ്മാനം മലയാറ്റൂർ-നീലീശ്വരം പഞ്ചായത്തിലെ കൊറ്റമത്ത് താമസിക്കുന്ന ഇമ്പദുരൈയ്ക്ക് ലഭിച്ചു. കൊറ്റമം കീർത്തി ഫർണിച്ചർ സ്ഥാപനത്തിലെ ജീവനക്കാരനാണ് ഇമ്പദുരൈ (24). കൊറ്റമത്ത് ലോട്ടറി കച്ചവടം നടത്തുന്ന കളമ്പാട്ടുപുരം കുറിയേടം പൗലോസിൽ നിന്നാണ് ഇമ്പദുരൈ 2 ലോട്ടറി ടിക്കറ്റുകൾ വാങ്ങിയത്. അതിൽ ഒന്നിലാണ് ഭാഗ്യം ഒളിഞ്ഞിരുന്നത്. ദിവസവും 200 രൂപയുടെ ലോട്ടറി ടിക്കറ്റുകൾ ഇമ്പദുരൈ വാങ്ങാറുണ്ട്. ചെറിയ സമ്മാനങ്ങൾ നേരത്തെ കിട്ടിയിട്ടുണ്ട്. പണം കിട്ടിയാൽ നാട്ടിൽ ഒരു വീട് വയ്ക്കണമെന്നും […]
കൃഷിയിടത്തിലെ വൈദ്യുതി വേലിയില്‍ നിന്നും ഷോക്കേറ്റ് ഭാര്യയും ഭര്‍ത്താവും മരിച്ചു
പുല്പള്ളി: കൃഷിയിടത്തിലെ വൈദ്യുതി വേലിയില്‍ നിന്നും ഷോക്കേറ്റ് ഭാര്യയും ഭര്‍ത്താവും മരിച്ചു. കാപ്പിസെറ്റ് ചെത്തിമറ്റം പുത്തന്‍ പുരയില്‍ ശിവദാസ് (62), ഭാര്യ സരസു (62) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച വൈകുന്നേരം നാലുമണിയോടെയാണ് അപകടമുണ്ടായത്. ഇവരുടെ വീടിനോട് ചേര്‍ന്നുള്ള കൃഷിയിടത്തില്‍ വന്യമൃഗങ്ങളെ തുരത്തുന്നതിനായി വൈദ്യുതി വേലി സ്ഥാപിച്ചിരുന്നു. ഇതിലേക്ക് വൈദ്യുതി പ്രവാഹമുണ്ടെന്നറിയാതെ അബദ്ധത്തിൽ തട്ടി ഷോക്കേല്‍ക്കുകയായിരുന്നു. ഷോക്കേറ്റ സരസുവിനെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചപ്പോഴാണ് ശിവദാസിന് ഷോക്കേറ്റത്. ഇവരുടെ നിലവിളികേട്ട് ഓടിയെത്തിയ നാട്ടുകാരാണ് വൈദ്യുതി ബന്ധം വിച്ഛേദിച്ച് ഇവരെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചത്. […]
നിരവധി മോഷണക്കേസിലെ പ്രതി പിടിയിൽ
പെരുമ്പാവൂർ: നിരവധി മോഷണക്കേസിലെ പ്രതി പിടിയിൽ. കണ്ണൂർ തലശ്ശേരി കടയപ്പുറം തെരുവ് ചാലിൽ വീട്ടിൽ ഫാസിൽ (33) നെ ആണ് പെരുമ്പാവൂർ പോലീസ് പിടികൂടിയത്. കഴിഞ്ഞ ഒക്ടോബറിൽ വെങ്ങോല ബഥനി കുരിശ് ഭാഗത്തുള്ള ആളില്ലാത്ത വീട്ടിൽ കയറി മോഷണം നടത്താൻ ശ്രമിച്ചതിന് കോട്ടയത്തു നിന്നുമാണ് ഇയാളെ പിടികൂടിയത്. പ്രതിയെ ചോദ്യം ചെയ്തതിൽ 17ന് വഴിയാത്രിക്കാരിയായ സ്ത്രീയുടെ സ്വർണ്ണമാല സ്കൂട്ടറിലെത്തി പൊട്ടിച്ചെടുത്തതും, 20 ന് പുത്തൻകുരിശ് പോലീസ് സ്റ്റേഷൻ പരിധിയിൽ സ്കൂട്ടറിൽ എത്തി നടന്നുപോയ സ്ത്രീയുടെ സ്വർണ്ണമാല പൊട്ടിച്ചെടുത്തതും, […]
യാത്രക്കാരുടെ ജീവൻ പണയം വച്ച് കാലടിയിൽ സ്വകാര്യ ബസുകളുടെ മരണപ്പാച്ചിൽ
കാലടി: കാലടിയിൽ സ്വകാര്യ ബസുകളുടെ മരണപ്പാച്ചിൽ. യാത്രക്കാരുടെ ജീവൻ പണയംവച്ചാണ് ബസുകളുടെ മരണപ്പാച്ചിൽ. വ്യാഴാഴ്ച്ച രണ്ട് ബസുകൾ വൻ അപകടകരമായാണ് സർവീസ് നടത്തിയത്. പെരുമ്പാവൂർ ഭാഗത്ത് നിന്നും വരികയായിരുന്ന ഫ്രണ്ട്‌സ് ബസും, ഫ്രണ്ട്ഷിപ്പ് ഷിപ്പ് ബസും തൊട്ടുരുമിയാണ് പോയത്. ബസുകളിൽ നിരവധി യാത്രക്കാരുളളപ്പോഴായിരുന്നു മരണപാച്ചിൽ. മറ്റൂരിൽ വച്ചായിരുന്നു സഭവം. യാത്രക്കാർ ഒച്ചവച്ചപ്പോഴാണ് ബസ് സാധാരണ രൂപത്തിൽ സർവീസ് നടത്തിയത്. സ്വകാര്യ ബസുകളുടെ നിയമ ലംഘനങ്ങളും മരണപ്പാച്ചിലും രൂക്ഷമാകുകയാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കാലടിയിൽ വൻ ഗതാഗത കരുക്കാണ് […]
നയ പ്രഖ്യാപനം ഒരു മിനിറ്റിൽ അവസാനിപ്പിച്ച് ഗവർണർ
തിരുവനന്തപുരം: നയ പ്രഖ്യാപന പ്രസംഗം ഒരു മിനിറ്റിൽ അവസാനിപ്പിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മുഖ്യമന്ത്രിയും സ്പീക്കറും മന്ത്രി കെ രാധാകൃഷ്ണനും ചേർന്നാണ് ഗവർണറെ നിയമസഭയിൽ സ്വീകരിച്ചത്. എന്നാൽ മുഖ്യമന്ത്രി ബൊക്കെ നൽകിയെങ്കിലും മുഖത്ത് പോലും ഗവർണർ നോക്കിയില്ല. സൗഹൃദ ഭാവമില്ലാതെ അകത്തേയ്ക്ക് പ്രവേശിച്ച ഗവർണർ നയപ്രഖ്യാന പ്രസംഗത്തിലെ അവസാന പാരഗ്രാഫ് വായിച്ച് അവസാനിപ്പിക്കുകയായിരുന്നു. നിയമസഭാ മന്ദിരത്തിൽ നിന്ന് പുറത്തേക്കിറങ്ങിയ ഗവർണറെ മുഖ്യമന്ത്രിയും സ്പീക്കറും ചേർന്ന് യാത്രയാക്കി. അതേസമയം, സർക്കാരുമായി ഉടക്ക് ആവർത്തിക്കുന്ന നിലപാട് സ്വീകരിച്ച ഗവർണർ […]
മൂക്കന്നൂര്‍ കൂട്ടക്കൊല: എല്ലാ കുറ്റങ്ങളും തെളിഞ്ഞു, പ്രതി ബാബു കുറ്റക്കാരനെന്ന് കോടതി
കൊച്ചി: കേരളത്തെ നടുക്കിയ മൂക്കന്നൂര്‍ കൂട്ടക്കൊലയില്‍ പ്രതി ബാബു കുറ്റക്കാരനെന്ന് കോടതി. ബാബുവിനെതിരായ എല്ലാ കുറ്റങ്ങളും തെളിഞ്ഞതായി കോടതി കണ്ടെത്തി. കൃത്യമായ രേഖകളും സാക്ഷിമൊഴികളും ഹാജരാക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞതോടെയാണ് കുറ്റം തെളിയിക്കാന്‍ കഴിഞ്ഞത്. പ്രതിക്കുള്ള ശിക്ഷയിന്മേലുള്ള വാദം 29-ന് നടക്കും. 2018 ഫെബ്രുവരി 11-നാണ് അങ്കമാലിക്കടുത്ത് മൂര്‍ക്കന്നൂരില്‍ കൂട്ടക്കൊല നടന്നത്. സഹോദരനായ ശിവന്‍, ശിവന്റെ ഭാര്യ വത്സല, മകള്‍ സ്മിത എന്നിവരെയാണ് പ്രതി ബാബു വെട്ടിക്കൊന്നത്. അക്രമം തടയാന്‍ ശ്രമിച്ച സ്മിതയുടെ ഇരട്ടക്കുട്ടികളായ അശ്വിന്‍, അപര്‍ണ എന്നിവരേയും […]
എംഡിഎംഎ എന്നു കരുതി എക്സൈസ് കസ്റ്റഡിയിൽ എടുത്തത് ഇന്തുപ്പ്
വടകര : തട്ടുകടയിൽനിന്ന് എംഡിഎംഎ എന്നു കരുതി എക്സൈസ് കസ്റ്റഡിയിൽ എടുത്തത് ഇന്തുപ്പ് ആണെന്ന് പരിശോധനയിൽ തെളിഞ്ഞു. ഇന്നലെ ഉച്ചയോടെ കേരള കൊയർ പരിസരത്തെ തട്ടുകടയിൽനിന്നാണ് പ്ലാസ്റ്റിക് കവറിൽ സൂക്ഷിച്ച വെള്ളപ്പൊടി എക്സൈസ് പിടികൂടിയത്. എംഡിഎംഎ സൂക്ഷിച്ചിട്ടുണ്ടെന്ന് രഹസ്യ ഫോൺ കോൾ കിട്ടിയതിനെ തുടർന്നായിരുന്നു പരിശോധന. എന്നാൽ രാസ പരിശോധനയിൽ ഇന്തുപ്പ് ആണെന്നു മനസിലായതോടെ കേസ് ഉപേക്ഷിച്ചു. ഇന്തുപ്പ് സൂക്ഷിച്ചത് കണ്ടാൽ ലഹരി വസ്തുവാണെന്നു സംശയിക്കുന്ന തരത്തിലായിരുന്നു. ഇതോടെയാണ് എക്സൈസ് ആശയക്കുഴപ്പത്തിലായത്. സമാന സ്വഭാവമുള്ള കേസിൽ എക്സൈസിനും […]