ആദിശങ്കരയിൽ ബ്രഹ്മ; 29 മാർച്ച് 1,2 തീയതികളിൽ

കാലടി: ആദിശങ്കര എൻജിനീയറിങ്ങ് കോളജിൽ ദേശീയ ടെക്‌നോ കൾചറൽ ഫെസ്റ്റ് ബ്രഹ്മ – 2024 ഈ മാസം 29, മാർച്ച് 1,2 തീയതികളിൽ നടക്കുമെന്ന് പ്രിൻസിപ്പാൾ ഡോ.എം.എസ്.മുരളി അറിയിച്ചു. ഇന്ത്യയിലെ വിവിധ കോളജുകളിലെ വിദ്യാർഥികൾ പങ്കെടുക്കുന്ന പരിപാടിയിൽ 40 മത്സരയിനങ്ങളിലായി ആറുലക്ഷം രൂപയുടെ സമ്മാനങ്ങളാണ് നൽകുന്നത്. 29ന് പ്രമുഖ കർണ്ണാടക സംഗീതജ്ഞർ നയിക്കുന്ന ത്യാഗരാജ ആരാധനയോടെയാണ് പരിപാടികൾ ആരംഭിക്കുന്നത്. വിദ്യാർത്ഥികളും അധ്യാപകരും സംഗീത ആരാധനയിൽ പങ്കെടുക്കും. പ്രശസ്ത വയലിനിസ്റ്റ് ശ്രീറാം കുമാറിനെ ആദിശങ്കര ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റി […]

നെടുമ്പാശേരി എൽഡിഎഫിന് അട്ടിമറി വിജയം;യുഡിഎഫിന് ഭരണം നഷ്ടമാകും

നെടുമ്പാശേരി:നെടുമ്പാശേരി ഗ്രാമപഞ്ചായത്തിലെ 14-ാം വാർഡിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫിന് അട്ടിമറി വിജയം.എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിച്ച എൻ.എസ്. അർച്ചന 98 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിച്ച സ്വാതി ശിവനേയും എൻ.ഡി.എ സ്ഥാനാർത്ഥിയായി നീതു ജയേഷിനേയുമാണ് അർച്ചന തോൽപ്പിച്ചത്.അർച്ചനയുടെ വിജയത്തോടെ യുഡിഎഫിന് പഞ്ചായത്ത് ഭരണം നഷ്ടമാകും. പോൾ ചെയ്ത വോട്ട് – 859 എൽഡിഎഫ് – 395 യുഡിഎഫ് – 297 എൻഡിഎ – 167 പഞ്ചായത്തിലെ 14ാം വാർഡ് അത്താണി കൽപ്പക നഗറിൽ വ്യാഴാഴ്ച നടന്ന […]

കൊയിലാണ്ടിയിൽ സി.പി.എം നേതാവിനെ വെട്ടിക്കൊന്ന സംഭവം: ഒരാൾ കസ്റ്റഡിയിൽ

കോഴിക്കോട്: കൊയിലാണ്ടിയില്‍ സി.പി.എം നേതാവ് പി.വി സത്യനാഥിനെ വെട്ടിക്കൊന്ന സംഭവത്തില്‍ ഒരാൾ കസ്റ്റഡിയിൽ. സംഭവത്തില്‍ സിപിഎം മുന്‍ ബ്രാഞ്ച് കമ്മിറ്റിയംഗവും സത്യനാഥന്‍റെ അയല്‍വാസിയുമായ അഭിഷാഷ് പിടിയിലായി. ഇന്നലെ രാത്രി പത്ത് മണിയോടെയാണ് സംഭവം നടന്നത്. കൊയിലാണ്ടി പെരുവട്ടൂർ ചെറിയപുറം ക്ഷേത്രോത്സവത്തിലെ ഗാനമേളയ്ക്കിടെ സത്യനാഥനെ ആക്രമിക്കുയായിരുന്നു. ശരീരത്തിൽ മഴുകൊണ്ട് നാലിലധികം വെട്ടേറ്റ് വീണ സത്യനാഥനെ ഉടന്‍തന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. സംഭവത്തില്‍ മുന്‍ സിപിഎം ബ്രാഞ്ച് കമ്മിറ്റിയംഗമായ അഭിലാഷിനെ ഉടന്‍തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ കൊയിലാണ്ടി […]

17 വയസുകാരിയുടെ മരണം; പ്രതിയായ കരാട്ടെ അധ്യാപകനെ റിമാൻഡ് ചെയ്തു

മലപ്പുറം: മലപ്പുറം എടവണ്ണപ്പാറയിൽ 17 വയസുകാരിയുടെ മൃതദേഹം ചാലിയാറിൽ കണ്ടെത്തിയ സംഭവത്തില്‍ കരാട്ടെ അധ്യാപകൻ സിദ്ധീഖ് അലി റിമാൻഡിൽ. മഞ്ചേരി പോക്സോ കോടതിയാണ് പ്രതിയെ റിമാൻഡ് ചെയ്തിരിക്കുന്നത്. പെൺകുട്ടിയെ കരാട്ടെ മാസ്റ്റർ പീഡനത്തിന് ഇരയാക്കിയെന്ന കുടുംബത്തിന്‍റെ പരാതിയിലാണ് വാഴക്കാട് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.  കരാട്ടെ അധ്യാപകൻ സിദ്ദീഖലി നേരത്തെയും മറ്റൊരു പോക്സോ കേസിൽ റിമാൻഡിലായിട്ടുണ്ട്. തിങ്കളാഴ്ച വൈകിട്ട് വീട്ടിൽ നിന്ന് കാണാതായ പ്ലസ് വൺ വിദ്യാർഥിനിയുടെ മൃതദേഹം 100 മീറ്റർ അകലെ ചാലിയാറിലാണ് കണ്ടെത്തിയത്. കഴിഞ്ഞ‌ […]

സിപിഎം ലോക്കല്‍ സെക്രട്ടറിയെ വെട്ടിക്കൊന്നു

കോഴിക്കോട്: സിപിഐഎം ലോക്കല്‍ സെക്രട്ടറിയെ വെട്ടിക്കൊന്നു. പുളിയോറ വയല്‍ സത്യന്‍ ആണ് മരിച്ചത്.ചെറിയപ്പുറം അമ്പലത്തില്‍ ഉത്സവത്തോടനുബന്ധിച്ചുണ്ടായ സംഘര്‍ഷത്തിലാണ് വെട്ടേറ്റത്. ഗാനമേളക്കിടെയാണ് സംഘര്‍ഷമുണ്ടായത്. മകന്റെ മുന്നില്‍ വെച്ചായിരുന്നു സത്യന് വെട്ടേറ്റത്. പ്രദേശത്ത് സംഘര്‍ഷാവസ്ഥ ഉണ്ടായിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു. സത്യനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കൊയിലാണ്ടി സെന്‍ട്രല്‍ ലോക്കല്‍ സെക്രട്ടറിയാണ് സത്യന്‍. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. സംഭവവുമായി ബന്ധപ്പെട്ട് ഇന്ന് കൊയിലാണ്ടിയില്‍ ഹര്‍ത്താലിന് ആഹ്വാനം. സിപിഐഎം കൊയിലാണ്ടി ഏരിയാ കമ്മിറ്റിയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. സംഭവത്തില്‍ […]

അനധികൃത മദ്യവിൽപ്പന. ഒരാൾ കാലടിയിൽ പിടിയിൽ

കാലടി: അനധികൃത മദ്യവിൽപ്പന. ഒരാളെ കാലടി എക്‌സൈസ് പിടികൂടി. മറ്റൂർ കാഞ്ഞൂക്കാരൻ വീട്ടിൽ ജോയ് (58) ആണ് പിടിയിലായത്. ഇയാളിൽ നിന്നും 3.5 ലിറ്റർ മദ്യം കണ്ടെടുത്തു. പ്രതിക്കെതിരെ വ്യാപകമായ പരാതി ഉയർന്ന് വന്നിരുന്നു. തുടർന്ന് ഇയാളെ എക്‌സൈസ് നിരീക്ഷിച്ച് വരികയായിരുന്നു. ബിവറേജിൽ നിന്നും മദ്യം വാങ്ങിയാണ് ഇയാൾ വിൽപ്പന നടത്തിയിരുന്നത്. എക്‌സൈസ് ഇൻസ്‌പെക്ടർ കെ.ഐ പോൾ, ഉദ്യോഗസ്ഥരായ ടി.വി ജോൺസൻ, പി.ഒ ജോമോൻ, സിദ്ധിഖ്, രജിത്, തസിഎ, സജീഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

കണ്ണൂര്‍ സ്ക്വാഡ് മോഡലില്‍ പ്രതികളെ പിടിച്ച് ആലുവാ സ്ക്വാഡ്

ആലുവ: കവര്‍ച്ച കേസ് പ്രതികളെ തേടി അജ്മീറില്‍ എത്തിയ കേരള പോലീസ് സംഘത്തിനു നേരെ ആക്രമികളുടെ വെടിവയ്പ്പ്. ആലുവയിലെ വീട് കുത്തിത്തുറന്ന് കവര്‍ച്ച നടത്തിയ പ്രതികളെ തേടിയാണ് പോലീസ് അജ്മീറില്‍ എത്തിയത്. വെടിവയ്പ്പില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട പോലീസ് സംഘം അക്രമികളില്‍ രണ്ടു പേരെ പിടികൂടി. ഉത്തരാഖണ്ഡ് സ്വദേശികളായ ഡാനിഷ് (23) ഷെഹ്ജാദ് (33) എന്നിവരാണ് പിടിയിലായത്. ആലുവയിലും പരിസരത്തും വീടുകള്‍ കുത്തി തുറന്ന് കവര്‍ച്ച നടത്തി നാടുവിട്ട പ്രതികളെ തേടിയാണ് ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ […]

യുവതിയെ ദ്രാവകം കൊടുത്ത് മയക്കി പീഢിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ

അങ്കമാലി: യുവതിയെ ദ്രാവകം കൊടുത്ത് മയക്കി പീഢിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ. തുറവൂർ ചാമവളപ്പിൽ വിമൽ ആന്‍റോ വർഗീസ് (39) നെയാണ് അങ്കമാലി പോലീസ് അറസ്റ്റ് ചെയ്തത്. യുവതിയുമായി പരിചയത്തിലായ ഇയാൾ കാറിൽക്കയറ്റി മയങ്ങുന്നതിനുള്ള ഏതോ ദ്രാവകം നൽകി ഇയാളുടെ തുറവൂരിലുള്ള വീട്ടിലെത്തിച്ച് പീഢിപ്പിക്കുകയായിരുന്നു. സംഭവം പുറത്തു പറഞ്ഞാൽ യുവതിയെയും കുടുംബത്തേയും കൊലപ്പെടുത്തുമെന്നും, നഗ്നചിത്രങ്ങൾ സോഷ്യൽ മീഡിയായിൽ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി. തുടർന്നും ഭീഷണിപ്പെടുത്തി പീഢിപ്പിച്ചു. ഇയാൾക്കെതിരെ കാലടി സ്റ്റേഷനിലും സമാന രീതിയിലുള്ള കേസുണ്ട്.

കാഞ്ഞൂർ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് മാർച്ച് 4ന്

കാലടി: കാഞ്ഞൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് മാർച്ച് 4ന് നടക്കും. രാവിലെ 11 ന് പഞ്ചായത്ത് ഓഫീസിൽ വച്ചാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഗ്രേസി ദയാനന്ദൻ പ്രസിഡന്റ് സ്ഥാനം രാജി വച്ചതിനെ തുടർന്നാണ് വീണ്ടും പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കുന്നത്. യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്തിൽ ഗ്രൂപ്പ് സമവാക്യത്തിന്റെ ഭാഗമായി ആദ്യ മൂന്ന് വർഷം എ ഗ്രൂപ്പിലെ ഗ്രേസി ദയാനന്ദനും ഒരു വർഷം ഐ ഗ്രൂപ്പിലെ പ്രിയ രഘുവിനും അവസാന വർഷം സിമി ടിജോക്കും എന്നതായിരുന്നു ധാരണ.ഈ ധാരണ പ്രകാരമാണ് ഗ്രേസി […]

അജ്മീറില്‍ കേരള പൊലീസ് സംഘത്തിന് നേരെ വെടിവെപ്പ്

അജ്മീർ: മോഷ്ടാക്കളെ പിടിക്കാൻ അജ്മീറിലെത്തിയ കേരള പൊലീസ് സംഘത്തിന് നേരെ വെടിവെപ്പ്. സ്വർണമോഷണ സംഘത്തെ പിടികൂടാനെത്തിയ എറണാകുളത്തു നിന്നുള്ള പൊലീസുകാർക്ക് നേരെയാണ് വെടിവയ്പ്പുണ്ടായത്. പൊലീസുകാർക്ക് നേരെ ആക്രമികൾ മൂന്ന് റൗണ്ട് വെടിവെച്ചു. അജ്മീർ ദർഗ പൊലീസ് സ്‌റ്റേഷൻ പരിധിയിലാണ് സംഭവമുണ്ടായത്. സംഭവത്തിലെ പ്രതികളായ ഷെഹ്സാദ്, സാജിദ് എന്നിവർ പിടിയിലായി. ആലുവ റൂറൽ പോലീസ് പരിധിയിൽ നിന്നുള്ള ഉദ്യോഗസ്ഥരാണ് സംഘത്തിൽ ഉണ്ടായിരുന്നത്. മോഷണ കേസിലെ പ്രതിയെ തിരഞ്ഞാണ് അജ്മീറിലേക്ക് പോയത്. വെടിവെപ്പിൽ ഉദ്യോഗസ്ഥർക്ക് പരിക്കില്ലെന്ന് ആലുവ റൂറൽ എസ്പി […]

കാലടി പ്ലാൻ്റേനിൽ കാട്ടന ആക്രമണം. തൊഴിലാളിക്ക് പരിക്കേറ്റു

കാലടി: കാലടി പ്ലാൻ്റേഷൻ 16 ബ്ലോക്കിൽ കാട്ടന ആക്രമണം. തൊഴിലാളിക്ക് പരിക്കേറ്റു.  പാണ്ടുപാറ സ്വദേശി ബിജു വിനാണ് പരിക്കേറ്റത്. രാവിലെ ടാപ്പിങ്ങ് ജോലിക്ക് വന്നപ്പോഴായിരുന്നു സംഭവം. ഒരു കൂട്ടം ആനകൾ തൊഴിലാളികളെ ഓടിക്കുകയായിരുന്നു. ആനക്കുട്ടം ഓടിച്ചപ്പോൾ ഭയന്നോടിയ ബിജു വീഴുകയായിരുന്നു.  പരിക്കേറ്റ ബിജുവിനെ അങ്കമാലി എൽ എ ഫ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 9 ആനകൾ ഉളള കൂട്ടമായിരുന്നു. സ്ത്രീ തൊഴിലാളികൾ അടങ്ങുന്ന 4 പേർക്ക് നേരേയാണ് കാട്ടാനക്കൂട്ടം ആക്രമിച്ചത്.

ആദിശങ്കരയിൽ ദേശീയ സൈബർ റിസോഴ്സ് സെന്റർ പ്രവർത്തനം ആരംഭിച്ചു

കാലടി: ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗ് ആന്റ് ടെക്‌നോളജിയിൽ ദേശീയ സൈബർ റിസോഴ്സ് സെന്റർ പ്രവർത്തനം ആരംഭിച്ചു.നാഷ്ണൽ സൈബർ സെക്യൂരിറ്റി റിസർച്ച് കൗൺസിൽ (ചഇടഞഇ)ലുമായി സഹകരിച്ചാണ് സെന്റർ പ്രവർത്തിക്കുന്നത്. എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേന ഉദ്ഘാടനം ചെയ്തു. മൊബൈലുകളിൽ ഇൻസ്റ്റാൾ ചെയ്യുന്ന ആപ്പുകൾ നമ്മുടെ വ്യക്തി വിവരങ്ങൾ ചോത്തുന്നവയാണെന്നും. അതിൽ ജനങ്ങൾ ബോധവാൻമാരാകണമെന്നും ഡോ. വൈഭവ് സക്സേന പറഞ്ഞു. നാഷ്ണൽ സൈബർ സെക്യൂരിറ്റി ഡയറക്ടർ ഡോ. ഇ ഖലീരാജ് മുഖ്യാഥിതിയായിരുന്നു. പ്രിൻസിപ്പാൾ […]

തട്ടിക്കൊണ്ടുപോയ രണ്ട് വയസുകാരിയെ കണ്ടെത്തി

തിരുവനന്തപുരം: തലസ്ഥാനത്ത് നിന്ന് തട്ടിക്കൊണ്ടുപോയ രണ്ട് വയസുകാരിയെ 20 മണിക്കൂറിന് ശേഷം കണ്ടെത്തി. കൊച്ചുവേളി റെയിൽവേ സ്റ്റേഷന് സമീപത്തു നിന്നുള്ള ഓടയിൽ നിന്നാണ് മേരിയെ കണ്ടെത്തിയത്. പൊലീസ് പരിശോധന ശക്തമായതോടെ കുട്ടിയെ പ്രതികൾ ഇവിടെ കൊണ്ടുവന്ന് വെച്ചതാകാമെന്നാണ് നിഗമനം. അതേസമയം തന്നെ പ്രതിയെക്കുറിച്ചുള്ള സൂചനകൾ ലഭിച്ചതായി പൊലീസ് പറയുന്നുണ്ട്. സി സി ടി വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണത്തിലാണ് പൊലീസ്. അന്വേഷണത്തിൽ  ബ്രഹ്മോസിന് സമീപത്ത് നിന്ന് ലഭിച്ച സി സി ടി വി ദൃശ്യങ്ങൾ ഏറെ നിർണായകമാണെന്നാണ് സൂചന. […]

തൂക്ക വഴിപാട്. കുഞ്ഞ് താഴേ വീണ സംഭവം; തൂക്കക്കാരനെതിരെ കേസെടുത്തു

പത്തനംതിട്ട: പത്തനംതിട്ട ഏഴംകുളം ക്ഷേത്രത്തിൽ തൂക്ക വഴിപാടിനിടെ കുഞ്ഞ് താഴെവീണ് പരിക്കേറ്റ സംഭവത്തില്‍ പൊലീസ് സ്വമേധയ കേസെടുത്തു. തൂക്കവില്ലിലെ തൂക്കക്കാരൻ അടൂർ സ്വദേശി സിനുവിനെ പ്രതിചേർത്താണ് അടൂർ പൊലീസ് സ്വമേധയ കേസെടുത്തത്. സിനുവിന്‍റെ അശ്രദ്ധ കൊണ്ടാണ് കുഞ്ഞിന് വീണ് പരിക്കേറ്റതെന്നാണ് എഫ്ഐആറില്‍ പറയുന്നത്. സംഭവത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പത്തനംതിട്ടയിലെ ഏറെ പ്രശസ്തമായ ക്ഷേത്രമാണ് ഏഴംകുളം ദേവീ ക്ഷേത്രം. ക്ഷേത്രത്തിൽ കഴിഞ്ഞ ദിവസം രാത്രിയാണ് ഗരുഡൻ തൂക്കം വഴിപാട് നടന്നത്. കുട്ടിയക്കം മറ്റ് ആളുകളും ഗരുഡൻ തൂക്കത്തിൽ ഉണ്ടായിരുന്നു. ഇതിനിടെ […]

രണ്ട് വയസുകാരിയെ തട്ടികൊണ്ടുപോയി

തിരുവനന്തപുരം: തിരുവനന്തപുരം പേട്ടയില്‍ രണ്ട് വയസുകാരിയെ തട്ടികൊണ്ടുപോയി. സഹോദരങ്ങള്‍ക്കൊപ്പം ഉറങ്ങികിടന്ന കുഞ്ഞിനെയാണ് അജ്ഞാതര്‍ തട്ടികൊണ്ടുപോയതെന്ന് രക്ഷിതാക്കള്‍ പറയുന്നു. ബിഹാർ ദമ്പതികളുടെ മകളെയാണ് തട്ടികൊണ്ടുപോയത്. ഹൈദ്രബാദ് എൽ പി നഗർ സ്വദേശികളാണ് ഇവര്‍. അമർദ്വീപ് – റമീനദേവി ദമ്പതികളുടെ മകളാണ്. മേരി എന്നാണ് കുഞ്ഞിന്റെ പേര്. ഇവർക്ക് നാലുകുട്ടികളാണുള്ളത്. ഇവരെല്ലാം ഒന്നിച്ചാണ് ഉറങ്ങാൻ കിടന്നത്. ഇക്കൂട്ടത്തിൽ നിന്നാണ് പെൺകുഞ്ഞിനെ തട്ടിക്കൊണ്ടുപോയിരിക്കുന്നത്. സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പൊലീസ് പരിശോധിച്ചുവരികയാണ്. നഗരത്തില്‍ മുഴുവന്‍ പരിശോധന നടക്കുന്നുണ്ടെന്ന് പൊലീസ് അറിയിച്ചു. ഒരു ആക്ടീവ […]

മകൾ ആൺസുഹൃത്തിനൊപ്പം പോയി, കൊല്ലത്ത് മനംനൊന്ത് മാതാപിതാക്കൾ ജീവനൊടുക്കി

കൊല്ലം : മകൾ ആൺസുഹൃത്തിനൊപ്പം ഇറങ്ങിപ്പോയതിൽ മനംനൊന്ത്  മാതാപിതാക്കൾ ജീവനൊടുക്കി. പാവുമ്പ സ്വദേശി സൈനികനായ ഉണ്ണികൃഷ്ണപിള്ള (52) ഭാര്യ ബിന്ദു (48) എന്നിവരാണ് മരിച്ചത്. അമിതമായി ഗുളിക കഴിച്ച് ഇരുവരും ജീവനൊടുക്കുകയായിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ബിന്ദു വെള്ളിയാഴ്ച രാത്രിയും ഉണ്ണികൃഷ്ണപിള്ള ഇന്ന് പുലർച്ചെയും മരണത്തിന് കീഴടങ്ങി.

കാര്‍ നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിഞ്ഞ് 2 പേർക്ക് ദാരുണാന്ത്യം

കാസര്‍കോട് : കാസര്‍കോട് പെരിയ ദേശീയ പാതയില്‍ കാര്‍ നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ട് പേര്‍ മരിച്ചു. തായന്നൂര്‍ ചപ്പാരപ്പടവ് സ്വദേശികളായ സി. രാജേഷ് (38), രഘുനാഥ് (57) എന്നിവരാണ് മരിച്ചത്. പെരിയയില്‍ തെയ്യം കണ്ട് മടങ്ങുന്നതിനിടെ ഇന്ന് പുലര്‍ച്ചെ ഒരു മണിയാടെയാണ് അപകടം. നാല് പേരാണ് കാറിലുണ്ടായിരുന്നത്. ഒപ്പമുണ്ടായിരുന്ന രാഹുല്‍, രാജേഷ് എന്നിവര്‍ക്കും പരിക്കേറ്റു. ഇവർ മംഗലാപുരത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

കാഞ്ഞൂർ പഞ്ചായത്ത്; ഗ്രേസി ദയാനന്ദൻ പ്രസിഡന്റ് സ്ഥാനം രാജി വച്ചു

കാഞ്ഞൂർ :കാഞ്ഞൂർ പഞ്ചായത്ത് പ്രസിഡന്റ് ഗ്രേസി ദയാനന്ദൻ പ്രസിഡന്റ് സ്ഥാനം രാജി വച്ചു.ഗ്രൂപ്പ് സമവാക്യത്തിന്റെ ഭാഗമായി ആദ്യ മൂന്ന് വർഷം എ ഗ്രൂപ്പിലെ ഗ്രേസി ദയാനന്ദനും ഒരു വർഷം ഐ ഗ്രൂപ്പിലെ പ്രിയ രഘുവിനും അവസാന വർഷം സിമി ടിജോക്കും എന്നതായിരുന്നു ധാരണ.ഈ ധാരണ പ്രകാരമാണ് ഗ്രേസി രാജി വച്ചത്. കാഞ്ഞൂർ ഗ്രാമപഞ്ചായത്തിൽ 15 അംഗ ഭരണസമിതിയിൽ കോൺഗ്രസ് – 7, സിപിഎം- 5, സിപിഐ – 1, സ്വതന്ത്രർ – 2 എന്നിങ്ങനെയാണ് കക്ഷി നില. […]

അയ്യമ്പുഴ ഗിഫ്റ്റ് സിറ്റി. ഭൂവുടമകൾക്ക് നൽകാൻ ഫണ്ടില്ല; മന്ത്രി പി.രാജീവ്

അങ്കമാലി: കൊച്ചി-ബാംഗ്ലൂര്‍ വ്യവസായ ഇടനാഴി പദ്ധതിയുടെ ഭാഗമായ അയ്യമ്പുഴ ഗിഫ്റ്റ് സിറ്റി പദ്ധതിക്ക് ഏറ്റെടുക്കുന്ന ഭൂമിയുടെ വില ഭൂവുടമകള്‍ക്ക് നല്‍കാന്‍ വൈകുന്നത് സാമ്പത്തിക ഞെരുക്കം മൂലമാണെന്ന് വ്യസായ വകുപ്പ് മന്ത്രി പി.രാജീവ് വ്യക്തമാക്കി. ഇത് സംബന്ധിച്ച് റോജി എം. ജോണ്‍ എം.എല്‍.എ നിയമസഭയില്‍ ഉന്നയിച്ച ചോദ്യത്തിന് രോഖാമൂലം നല്‍കിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കിഫ്ബി ധനസഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. കിഫ്ബിയില്‍ നിന്ന് ഫണ്ട് ലഭ്യമാകുന്ന മുറയ്ക്ക് മാത്രമേ ഭുവുടമകള്‍ക്ക് പണം നല്‍കാനാകൂ. അയ്യമ്പുഴ ഗ്രാമത്തിലെ ഭുവുടമകളില്‍ […]

മലയാറ്റൂരിൽ കിണറ്റിൽ കുട്ടിയാന വീണു

കാലടി: മലയാറ്റൂർ ഇല്ലിത്തോട്ടിൽ റബർ തോട്ടത്തിലെ കിണറ്റിൽ കുട്ടിയാന വീണു. ഇന്ന് വെളുപ്പിനാണ് വീണത്. സമീപത്ത് കാട്ടാനകൂട്ടം നിലയുറപ്പിച്ചിട്ടുണ്ട്. അതിനാൽ കിണറിന് സമീപത്തേക്ക് വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് എത്താൻ കഴിഞ്ഞിട്ടില്ല.