കലാമണ്ഡലം സത്യഭാമക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തു

ചാലക്കുടി : അധിക്ഷേപ പരാമർശത്തിൽ കലാമണ്ഡലം സത്യഭാമക്കെതിരെ പൊലീസ് കേസെടുത്തു. കലാഭവൻ മണിയുടെ സഹോദരനും മോഹിനിയാട്ടം കലാകാരനുമായ ആർഎൽവി രാമകൃഷ്ണൻ നൽകിയ പരാതിയിലാണ് തിരുവനന്തപുരം കൻ്റോമെൻ്റ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. എസ് ഇ എസ് ടി വകുപ്പ് പ്രകാരമാണ് കേസെടുത്തത്. ജാമ്യമില്ലാ വകുപ്പാണ് സത്യഭാമയ്ക്കെതിരെ ചുമത്തിയത്.  യൂട്യൂബ് പരാമർശത്തിലൂടെ തന്നെ വ്യക്തിപരമായി അപമാനിച്ചെന്നാണ് കലാമണ്ഡലം സത്യഭാമക്കെതിരായ പരാതി. ചാലക്കുടി ഡിവൈ.എസ്.പിയ്ക്കാണ് രാമകൃഷ്ണൻ പരാതി നൽകിയത്. തുടർ നടപടിക്കായി പരാതി തിരുവനന്തപുരം പൊലീസിന് കൈമാറുകയായിരുന്നു. അഭിമുഖം നൽകിയ യൂട്യൂബ് ചാനലിനെതിരെയും നടപടി വേണമെന്നു പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ ഇഡി പിടിച്ചെടുത്ത പണം നിക്ഷേപകർക്ക് തിരികെ നൽകുമെന്ന് മോദി

തൃശൂർ : കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ കുറ്റക്കാരായ ഒരാളെ പോലും വെറുതെ വിടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കേസിൽ ഉന്നത സിപിഎം നേതാക്കളുടെ പേരുകള്‍ ഉയര്‍ന്നിട്ടുണ്ടെന്നും, ഇഡി പിടിച്ചെടുത്ത പണം നിക്ഷേപകര്‍ക്ക് തിരികെ നല്‍കുമെന്നും മോദി പറഞ്ഞു. കേരളത്തിൽ പോരടിക്കുന്ന ഇന്ത്യ സഖ്യത്തിലെ പാർട്ടികൾ, ബിജെപിയെ തോൽപിക്കാൻ മറ്റ് സംസ്ഥാനങ്ങളിൽ കൈകോർക്കുന്നത് തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ തുറന്ന് കാട്ടണമെന്നും കേരളത്തിലെ ബിജെപി പ്രവർത്തകരോട് മോദി നടത്തിയ സംവാദത്തിൽ നിർദേശിച്ചു. ഇത്തവണ കേരളത്തിൽ ബിജെപി റെക്കോഡ് വിജയം സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷയെന്നും മോദി […]

പെരുമ്പാവൂരിൽ കഞ്ചാവ് മദ്യവിൽപ്പനക്കാർ പിടിയിൽ

പെരുമ്പാവൂർ: പെരുമ്പാവൂരിൽ കഞ്ചാവ് മദ്യവിൽപ്പനക്കാർ പിടിയിൽ . ഒരു കിലോ കഞ്ചാവുമായി മൂർഷിദാബാദ് ഉത്തരഘോഷപ്പാറ വാഷ് അലി (34), സ്ക്കൂട്ടറിൽ മദ്യവിൽപ്പന നടത്തുന്ന തണ്ടേക്കാട് കൂറ്റായി വീട്ടിൽ ഷാജി (കൂറ്റായി ഷാജി 49) എന്നിവരെയാണ് പെരുമ്പാവൂർ പോലീസ് പിടികൂടിയത്. പെരുമ്പാവൂർ മാവിൻ ചുവട് ഭാഗത്ത് നിന്നാണ് കഞ്ചാവ് വിൽപ്പനക്കാരനെ പിടികൂടിയത്. അതിഥി തൊഴിലാളികൾക്കിടയിലും, മലയാളികളായ യുവാക്കൾക്കിടയിലും 1000, 500 രൂപയുടെ പൊതികളാക്കിയാണ് വിൽപ്പന. ബംഗാളിൽ നിന്നാണ് ഇയാൾ കഞ്ചാവ് കൊണ്ടുവന്നിരുന്നത്. പോലീസ് നിരിക്ഷണത്തിലായിരുന്നു വാഷ് അലി.കഞ്ചാവ് വിറ്റ […]

അനധികൃതമായി വിൽപ്പനയ്ക്ക് സൂക്ഷിച്ച നാൽപ്പത്തിരണ്ടര ലിറ്റർ മദ്യവുമായി 2 പേർ പിടിയിൽ

ഞാറയ്ക്കൽ: അനധികൃതമായി വിൽപ്പനയ്ക്ക് സൂക്ഷിച്ച നാൽപ്പത്തിരണ്ടര ലിറ്റർ മദ്യം ഞാറയ്ക്കൽ പോലീസ് പിടികൂടി. ഇതുമായി ബന്ധപ്പെട്ട് എളങ്കുന്നപ്പുഴ കൊടുത്താളിപ്പറമ്പിൽ ഇമ്മാനുവൽ നിജോഷ് (21) എളങ്കുന്നപ്പുഴ കളരിക്കൽ വീട്ടിൽ ഗ്രീഷ്മ (26) എന്നിവരെ അറസ്റ്റ് ചെയ്തു. ജില്ലാ പോലീസ് മേധാവി ഡോ.വൈഭവ് സക്സേനയ്ക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് വളപ്പ് ഭാഗത്തുള്ള ബിപീഷ് എന്നയാളുടെ വീട്ടിലും പരിസരത്തും നടത്തിയ പരിശോധനയിൽ 85 അരലിറ്ററിന്റെ മദ്യകുപ്പികളാണ് കണ്ടെടുത്തത്. ബിപീഷിന്റെ കിടപ്പുമുറിയിലും പരിസരത്തുള്ള വീടിന്റെ ടെറസിലും പറമ്പിലുമായി സൂക്ഷിച്ച നിലയിലാണ് മദ്യകുപ്പികൾ കണ്ടെടുത്തത്. […]

ഭാര്യയുമായി വഴക്കിട്ട ശേഷം ഭര്‍ത്താവ് ജീവനൊടുക്കി

തിരുവനന്തപുരം: വിതുരയില്‍ ഭാര്യയുമായി വഴക്കിട്ട ശേഷം ഭര്‍ത്താവ് ജീവനൊടുക്കി. തിരുവനന്തപുരം വിതുര സ്വദേശി സ്മിതേഷ് (38) ആണ് മരിച്ചത്. ഭാര്യയുമായി വഴക്കുണ്ടാക്കിയ ശേഷം കത്തിയെടുത്ത് കഴുത്തിൽ മുറിവേൽപ്പിക്കുകയായിരുന്നു. നെടുമങ്ങാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

മലയാറ്റൂരിൽ തീർത്ഥാനത്തിനെത്തിയ 2 പേർ കൂടി പുഴയിൽ മുങ്ങി മരിച്ചു

മലയാറ്റൂരിൽ തീർത്ഥാനത്തിനെത്തിയ 2 പേർ കൂടി പുഴയിൽ മുങ്ങി മരിച്ചു. ഊട്ടി സ്വദേശികളായ മണികണ്ഠൻ, റൊണാൾഡ് എന്നി വരാണ് മരിച്ചത്. മലയാറ്റൂർ താഴത്തെ പള്ളിക്ക് സമീപത്തെ പുഴയിൽ കുളിക്കാനിറങ്ങിയതായിരുന്നു. ഉച്ചയ്ക്കാ യിരുന്നു സംഭവം. 5 പേരടങ്ങുന്ന സംഘമാണ് കുളിക്കാനിറങ്ങിയത്. രാവിലെ തീർത്ഥാടത്തിനെത്തിയ വൈപ്പിൻ സ്വദേശി സനോജ് പുഴയിൽ മുങ്ങി മരിച്ചിരുന്നു. ഇതോടെ മരണം മൂന്നായി.

ബ്രൗൺഷുഗർ വില്പന നടത്തിയ അതിഥി തൊഴിലാളിയെ എക്സൈസ് അറസ്റ്റ് ചെയ്തു

പെരുമ്പാവൂർ: പെരുമ്പാവൂർ പാത്തിപ്പാലം ജംഗ്ഷന് സമീപം ബ്രൗൺഷുഗർ വില്പന നടത്തിയ അതിഥി തൊഴിലാളിയെ കുന്നത്തുനാട് എക്സൈസ് അറസ്റ്റ് ചെയ്തു. അസാം സ്വദേശി ഉമർ അലി ആണ് പിടിയിലായത്. ഉച്ചയ്ക്ക് 11.30ന് ആയിരുന്നു സംഭവം. ഈ പ്രദേശത്ത് ഒരു ചെറിയ ബോക്സിൽ കൊണ്ടുവന്ന ബ്രൗൺഷുഗർ വില്പനയ്ക്ക് ശ്രമിച്ച പ്രതിയെ നാട്ടുകാർ ചേർന്ന് തടഞ്ഞുവെച്ചു. പിന്നീട് എക്സൈസിനെ വിവരമറിയിച്ചു. നാട്ടുകാർ പിടികൂടാൻ ശ്രമിക്കുന്നതിനിടെ ഇയാൾ കൈവശമുണ്ടായിരുന്ന ബ്രൗൺഷുഗറിന്‍റെ ഭൂരിഭാഗവും എവിടെയോ എറിഞ്ഞു കളഞ്ഞു എന്നാണ് പറയുന്നത്. അതിനാൽ ഉദ്യോഗസ്ഥർക്ക് ഇയാളുടെ […]

റിയാസ് മൗലവി വധക്കേസിൽ മൂന്ന് പ്രതികളെയും കോടതി വെറുതെ വിട്ടു

കാസര്‍കോട്: കാസർകോട്ടെ പ്രമാദമായ റിയാസ് മൗലവി വധക്കേസിൽ മൂന്ന് പ്രതികളെയും കോടതി വെറുതെ വിട്ടു. കാസര്‍കോട് ജില്ലാ പ്രിൻസിപ്പല്‍ സഷൻസ് കോടതിയുടേതാണ് വിധി. കേളുഗുഡെ സ്വദേശികളായ അജേഷ്, നിതിന്‍ കുമാര്‍, അഖിലേഷ് എന്നീ ആര്‍എസ്എസ് പ്രവര്‍ത്തകരാണ് പ്രതികള്‍. മൂന്ന് പേരും ആര്‍എസ്എസ് പ്രവര്‍ത്തകരാണ്. 2017 മാര്‍ച്ച് 20 നാണ് കാസര്‍കോട് ചൂരി മദ്രസയിലെ അധ്യാപകനായ റിയാസ് മൗലവി കൊല്ലപ്പെടുന്നത്. ചൂരി പള്ളിയില്‍ അതിക്രമിച്ച് കയറിയ പ്രതികള്‍ 27 വയസുള്ള റിയാസ് മൗലവിയെ വെട്ടിക്കൊല്ലുകയായിരുന്നു. കുടക് സ്വദേശിയാണ് റിയാസ് […]

മലയാറ്റൂർ തീർത്ഥാടനത്തിന് എത്തിയ യുവാവ് മുങ്ങി മരിച്ചു

കാലടി: മലയാറ്റൂർ ഇല്ലിത്തോട് പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. വൈപ്പിൽ ഓച്ചൻതുരുത്ത് സ്വദേശി സിജോ (19) ആണ് മരിച്ചത്. മലയാറ്റൂർ തീർത്ഥാടനത്തിന് എത്തിയതായിരുന്നു. ഇല്ലിത്തോട് കല്ലടിക്കടവിലായിരുന്നു സംഭവം. മലയിറങ്ങിയതിന് ശേഷം കുട്ടുകാരോത്ത് കുളിക്കാൻ പോയതായിരുന്നു. രാവിലെ 8.30 ഓടെയായിരുന്നു അപകടം നടന്നത്‌

മലയാറ്റൂർ തീർത്ഥാടനത്തിന് എത്തിയ യുവാവ് മുങ്ങി മരിച്ചു

കാലടി: മലയാറ്റൂർ ഇല്ലിത്തോട് പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. വൈപ്പിൽ ഓച്ചൻതുരുത്ത് സ്വദേശി സിജോ (19) ആണ് മരിച്ചത്. മലയാറ്റൂർ തീർത്ഥാടനത്തിന് എത്തിയതിയിരുന്നു. ഇല്ലിത്തോട് കല്ലടിക്കടവിലായിരുന്നു സംഭവം. മലയിറങ്ങിയതിന് ശേഷം കുട്ടുകാരോത്ത് കുളിക്കാൻ പോയതായിരുന്നു. രാവിലെ 8.30 ഓടെയായിരുന്നു അപകടം നടന്നത്‌

മദ്രസ അധ്യാപകൻ റിയാസ് മൗലവി വധക്കേസിൽ വിധി ഇന്ന്

കാസർകോട്: കാസർകോട് മദ്രസ അധ്യാപകൻ റിയാസ് മൗലവി വധക്കേസിൽ വിധി ഇന്ന്. കാസർകോട് പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജ് കെ. കെ ബാലകൃഷ്ണനാണ് കേസിൽ വിധി പറയുക. കാസർകോട് ചൂരി മദ്രസയിലെ അധ്യാപകനായിരുന്ന കുടക് സ്വദേശി റിയാസ് മൗലവി 2017 മാർച്ച്‌ 20നാണ് കൊല്ലപ്പെട്ടത്. മദ്രസയ്ക്ക് സമീപത്തെ താമസസ്ഥലത്തുവച്ച് മൗലവിയെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. കാസർകോട് കേളുഗുഡ്‌ഡെ സ്വദേശികളായ അജേഷ്, നിതിൻ, കേളുഗുഡ്‌ഡെ ഗംഗെ നഗറിലെ അഖിലേഷ് എന്നിവരാണ് കേസിലെ പ്രതികൾ. കണ്ണൂർ ക്രൈംബ്രാഞ്ച് എസ്‌പി ആയിരുന്ന ഡോ.എ ശ്രീനിവാസിന്‍റെ […]

കാട്ടുപന്നികളെ വെടിവച്ചു കൊന്നു

പാലക്കാട്: കുഴൽമന്ദത്ത് രണ്ടു കാട്ടുപന്നികളെ വെടിവച്ചു കൊന്നു. വനം വകുപ്പ് ഉദ്യോഗസ്ഥരെത്തിയാണ് വെടിവച്ചത്. ഇന്നലെ കുഴൽമന്ദത്ത് സ്ത്രീയുടെ കാൽ കാട്ടുപന്നി കടിച്ചുമുറിച്ചിരുന്നു. ഇതിനുപിന്നാലെയാണ് വനം വകുപ്പ് നടപടി. ഗുരുതരമായി പരുക്കേറ്റ തത്ത എന്ന സ്ത്രീ നിലവില്‍ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. പതിവായി കാട്ടുപന്നി ആക്രമണം നടക്കുന്ന പ്രദേശമാണിത്. പലതവണ ഈ പ്രശ്നമുന്നയിച്ച് നാട്ടുകാര്‍ പരാതിപ്പെട്ടിട്ടുണ്ടെങ്കിലും ഫലമുണ്ടായിരുന്നില്ല. ഇന്നലെ വീട്ടുപരിസരത്ത് വച്ചാണ് തത്തയ്ക്ക് നേരെ ക്രൂരമായ ആക്രമണമുണ്ടായത്. വീടിനു പിന്നിൽ കരിയിലകള്‍ അടിച്ചുകൂട്ടുകയായിരുന്നു തത്ത. ഇതിനിടെ കാട്ടുപന്നി […]

പാക്കിസ്ഥാൻകാര്‍ക്ക് രക്ഷകരായി ഇന്ത്യൻ നാവികസേന; 12 മണിക്കൂ‍റിൽ കൊള്ളക്കാരെ കീഴടക്കി

ന്യൂഡല്‍ഹി: അറബിക്കടലില്‍ വീണ്ടും കടല്‍ക്കൊള്ളക്കാരെ നേരിട്ട് ഇന്ത്യന്‍ നാവികസേന. 12 മണിക്കൂര്‍ നീണ്ട തന്ത്രപരമായ നീക്കങ്ങള്‍ക്കും ഏറ്റുമുട്ടലുകള്‍ക്കുമൊടുവില്‍ കടല്‍ക്കൊള്ളക്കാരില്‍ നിന്ന് ഇറാനിയന്‍ മത്സ്യബന്ധന കപ്പലും അതിലെ 23 പാകിസ്താന്‍ ജീവനക്കാരേയും നാവികസേന മോചിപ്പിച്ചു. ഒമ്പത് സായുധരായ കടല്‍ക്കൊള്ളക്കാരടങ്ങുന്ന സംഘം ഇറാനിയന്‍ കപ്പലില്‍ കയറിയതായുള്ള റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് വെള്ളിയാഴ്ച വൈകീട്ടോടെയാണ് ഇന്ത്യന്‍ നാവികസേന ഓപ്പറേഷനിലേര്‍പ്പെട്ടത്. സമുദ്ര സുരക്ഷയ്ക്കായി അറബിക്കടലില്‍ വിന്യസിച്ച ഐഎന്‍എസ് സുമേധ, ഐഎന്‍എസ് ത്രിശൂല്‍ എന്നീ പടക്കപ്പലുകളാണ് ദൗത്യത്തില്‍ ഏര്‍പ്പെട്ടിരുന്നത്. അല്‍ കംബാര്‍ എന്ന ഇറാനിയന്‍ കപ്പലായിരുന്നു […]

തമിഴ് നടൻ ഡാനിയൽ ബാലാജി അന്തരിച്ചു

ചെന്നൈ: തമിഴ് ചലച്ചിത്ര താരം ഡാനിയൽ ബാലാജി (48) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് വെള്ളിയാഴ്ച രാത്രിയായിരുന്നു അന്ത്യമെന്നാണ് റിപ്പോർട്ടുകൾ. നെഞ്ചുവേദനയെ തുടർന്ന് ചെന്നൈ കൊട്ടിവാകത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 1975-ലാണ് ഡാനിയൽ ബാലാജിയുടെ ജനനം. കമൽ ഹാസന്റെ ‘മരുതനായക’ത്തിൽ യൂണിറ്റ് പ്രൊഡക്ഷൻ മാനേജറായാണ് സിനിമാ രംഗത്തേക്കുള്ള പ്രവേശനം. ടെലിവിഷൻ സീരിയലിലൂടെയാണ് അഭിനയത്തിലേയ്ക്ക് ചുവടുവെച്ചത്. തമിഴിന് പുറമെ മലയാളം, കന്നഡ ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. വേട്ടയാട് വിളയാട്, വട ചെന്നൈ, മായവൻ, ഭെെരവ തുടങ്ങിയവയാണ് ശ്രദ്ധേയമായ തമിഴ് ചിത്രങ്ങൾ. […]

കോൺഗ്രസിനും സിപിഐയ്ക്കും തൃണമൂൽ കോൺഗ്രസിനും പിന്നാലെ സിപിഎമ്മിനും ആദായ നികുതി വകുപ്പിന്റെ നോട്ടീസ്

ദില്ലി : കോൺഗ്രസിനും സിപിഐയ്ക്കും തൃണമൂൽ കോൺഗ്രസിനും പിന്നാലെ സിപിഎമ്മിനും ആദായ നികുതി വകുപ്പിന്റെ നോട്ടീസ്. 15 കോടി അടയ്ക്കാനാവശ്യപ്പെട്ടാണ് ആദായ നികുതി വകുപ്പ് നോട്ടീസ് നൽകിയത്. ഒരു ബാങ്ക് അക്കൗണ്ടിൻ്റെ വിവരങ്ങൾ രേഖപ്പെടുത്തിയില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. 22 കോടി രൂപയുടെ വരുമാനം കണക്കാക്കി 15.59 കോടി രൂപ പിഴയിട്ടു. ആദായനികുതി വകുപ്പ് നടപടിക്കെതിരെ ദില്ലി ഹൈക്കോടതിയെ സമീപിച്ചതായി സിപിഎം അറിയിച്ചു. തെരഞ്ഞെടുപ്പ് പടിവാതിലില്‍ നില്കുമ്പോള്‍ 1823.08 കോടി രൂപ ഉടൻ  അടയ്ക്കണം എന്നാവശ്യപ്പെട്ടാണ് ആദായനികുതി വകുപ്പ് കോണ്‍ഗ്രസിന് നോട്ടീസ് നൽകിയത്. […]

മൊബൈൽ ബാർ നടത്തിപ്പുകാരൻ ഹണി അലി എക്സൈസ് പിടിയിൽ

പെരുമ്പാവൂർ: ഫോൺ വിളിച്ചാൽ ബൈക്കിൽ ആവശ്യക്കാർക്ക് മദ്യം എത്തിച്ചുകൊടുക്കുന്ന ഹണി അലി എന്ന് വിളിപേരിൽ അറിയപ്പെടുന്ന അലി ഹൈദ്രോസ് വളയഞ്ചിറങ്ങര കാരിക്കോട് വച്ച് കുന്നത്തുനാട് എക്‌സൈസിന്റെ പിടിയിലായി. ഇയാൾ വില്പനയ്ക്കായി സൂക്ഷിച്ചിരുന്ന 13.5 ലിറ്റർ വിദേശ മദ്യവും എക്സൈസ് പിടികൂടി. പ്രതിയുടെ സ്കൂട്ടറും, മദ്യം വിറ്റ് ലഭിച്ച 3000 രൂപയും എക്സൈസ് കസ്റ്റഡിയിൽ എടുത്തു. കൂടുതലും ഹണീബി ബ്രാണ്ടി ഇനത്തിൽപ്പെടുന്ന മദ്യം വിൽക്കുന്നത് കൊണ്ടാണ് ഹണി അലി എന്ന് വിളിപ്പേര് ഉണ്ടായത്. പലവട്ടം എക്സൈസ് പിന്തുടർന്നെങ്കിലും ഇയാളെ […]

ട്രെയിനിൽ ഓടിക്കയറുന്നതിനിടെ വീണ് യുവാവ് മരിച്ചു

കാസർകോട് : കാസർകോട്ട് ട്രെയിനിൽ ഓടിക്കയറുന്നതിനിടെ വീണ് യുവാവ് മരിച്ചു. ഒഡീഷ സ്വദേശിയും മംഗ്ളൂറിൽ പെട്രോൾ പമ്പിൽ ജോലിക്കാരനുമായ സുശാന്ത് (41) ആണ് മരിച്ചത്. ഉച്ചക്ക് രണ്ടരയോടെ കാസർകോട് റെയിൽവേ സ്‌റ്റേഷനിലാണ് അപകടം. മംഗലാപുരത്ത് നിന്നും ചെന്നൈയിലേക്കുളള ട്രെയിനിലായിരുന്നു സുശാന്ത് ഉണ്ടായിരുന്നത്. കാസ‍ര്‍കോട് വെച്ച് വെളളം വാങ്ങാനായി ഇറങ്ങി. ട്രെയിൻ നീങ്ങുന്നത് കണ്ട് ഓടിക്കയറാൻ ശ്രമിച്ചപ്പോൾ ട്രെയിനിനും പ്ലാറ്റ്ഫോമിനുമിടയിലേക്ക് വീഴുകയായിരുന്നു. യാത്രക്കാര്‍ ട്രെയിൻ ചങ്ങല വലിച്ച് നിര്‍ത്തിയെങ്കിലും മരിച്ചു.

ലൈസൻസില്ല; കാലടിയിലെ ജവഹർ തിയ്യേറ്ററിന് പഞ്ചായത്ത് സ്‌റ്റോപ്പ് മെമ്മോ നൽകി

കാലടി: ലൈസൻസ് ഇല്ലാത്തതിനെ തുടന്ന് കാലടിയിലെ ജവഹർ തിയ്യേറ്ററിന് പഞ്ചായത്ത് സ്‌റ്റോപ്പ് മെമ്മോ നൽകി.  നിലവിൽ തിയ്യേറ്റർ ലൈസൻസ് ഇല്ലാതെയാണ് പ്രവർത്തിച്ചിരുന്നത്. ലൈസൻസിനുളള അപേക്ഷ പഞ്ചായത്തിൽ നൽകിയിരുന്നുവെങ്കിലും അതിനുളള രേഖകർ സമർപ്പിച്ചിരുന്നില്ല. ഫയർ ആന്റ് സേഫ്റ്റി അടക്കമുളള രേഖകളാണ് നൽകാതിരുന്നത്. കഴിഞ്ഞ ദിവസം ഇവിടെ കുഴി കുത്തിയിരുന്നു. ഇതിനെതിരെ പരാതി ഉയർന്ന് വന്നു. പരാതിയെ തുടർന്ന് പഞ്ചായത്ത് അധികൃതർ സ്ഥലം സന്ദർശിക്കുകയും, നിർമാണ പ്രവർത്തികൾ നിർത്തിവയ്പ്പിക്കുകയും ചെയ്തു. മാസങ്ങളോളം അടഞ്ഞുകിടന്ന തിയ്യേറ്റർ കഴിഞ്ഞ ഒക്‌റ്റോബറിലാണ് വീണ്ടും പ്രവർത്തനമാരംഭിച്ചത്. […]

2 പെൺമക്കള്‍ വീടിനുള്ളില്‍ മരിച്ച നിലയിൽ, അച്ഛൻ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

കോഴിക്കോട്: കോഴിക്കോട് പയ്യോളിയിൽ അച്ഛനും രണ്ടു മക്കളും മരിച്ച നിലയിൽ. 15ഉം 12ഉം വയസുള്ള പെണ്‍മക്കളെ വീടിനുള്ളിലും അച്ഛനെ റെയില്‍വെ ട്രാക്കിലുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അയനിക്കാട് സ്വദേശി സുമേഷിനെ (42) ആണ് വീടിന് അടുത്തുള്ള റെയില്‍വെ ട്രാക്കില്‍ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്. സുമേഷിന്‍റെ മക്കളായ മക്കളായ ഗോപിക (15), ജ്യോതിക (12) എന്നിവർ വീട്ടിനുള്ളിലുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വിഷം ഉള്ളിൽ ചെന്നാണ് കുട്ടികള്‍ മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. സുമേഷിന്‍റെ ഭാര്യ നാലു […]

വനത്തിൽ തേൻ ശേഖരിക്കാൻ പോയ ആദിവാസി സ്ത്രീ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടു

കല്‍പ്പറ്റ: മേപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ ആദിവാസി സ്ത്രീ കൊല്ലപ്പെട്ടു. മേപ്പാടിയില്‍ നിന്നും പത്ത് കിലോമീറ്റര്‍ മാറി വനത്തിനുള്ളിലാണ് കാട്ടാന ആക്രമണം ഉണ്ടായിരിക്കുന്നത്. മേപ്പാടി പരപ്പന്‍പാറ കോളനിയിലെ സുരേഷിന്റെ ഭാര്യ മിനിയാണ് മരിച്ചത്. ആക്രമണത്തില്‍ സുരേഷിന് പരിക്കേറ്റിട്ടുണ്ട്. ഇരുവരും കാടിനുള്ളില്‍ തേന്‍ ശേഖരിക്കാന്‍ പോയപ്പോഴായിരുന്നു ആനയുടെ മുന്നില്‍ അകപ്പെട്ടത്. മേപ്പാടിയില്‍ നിന്നും നിലമ്പൂരില്‍ നിന്നും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പ്രദേശത്തേക്ക് തിരിച്ചിട്ടുണ്ടെന്നാണ് വിവരം.