കൊടകര: തൃശ്ശൂര്‍ കൊടകരയില്‍ വൻ കഞ്ചാവ് വേട്ട. പൊലീസ് പരിശോധനയ്ക്കിടെ നൂറു കിലോ കഞ്ചാവുമായി രണ്ടുപേര്‍ പിടിയിലായി. പെരുമ്പാവൂര്‍ സ്വദേശി അജി, ആലത്തൂര്‍ സ്വദേശി ശ്രീജിത്ത് എന്നിവരാണ് പിടിയിലായത്. പിടിയിലായവരില്‍ അജി എട്ടുകൊല്ലം മുമ്പ് കാലടി പുത്തൻകാവ് ക്ഷേത്രത്തിന് സമീപത്തു നടന്ന സനല്‍ കൊലക്കേസിലെ പ്രതിയാണ്. കേസിന്റെ നടത്തിപ്പിന് പണം കണ്ടെത്തുന്നതിനാണ് താന്‍ കഞ്ചാവ് കടത്തിലേക്ക് തിരിഞ്ഞതെന്നാണ് പ്രതി പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്. ആന്ധ്രപ്രദേശില്‍ നിന്ന് കാറില്‍ കടത്തുകയായിരുന്ന നൂറു കിലോ കഞ്ചാവാണ് ചാലക്കുടി ഡിവൈഎസ്പി സ്ക്വാഡും […]
ഒരു മാസത്തെ ക്ഷേമ പെൻഷൻ വിതരണം അടുത്തയാഴ്ച; 900 കോടി അനുവദിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു മാസത്തെ ക്ഷേമ പെൻഷൻ വിതരണം അടുത്ത ആഴ്ച. ബുധനാഴ്ച മുതല്‍ പെൻഷൻ വിതരണം നടക്കും. ഇതിനായി 900 കോടി രൂപ ധനവകുപ്പ് അനുവദിച്ചു. മസ്റ്ററിംഗ് പൂര്‍ത്തിയാക്കി, അര്‍ഹരായ എല്ലാവര്ക്കും പെൻഷൻ എത്തിക്കും. അഞ്ച് മാസത്തെ പെൻഷനാണ് ഇനി കുടിശിക ഉള്ളത്. ഏപ്രിൽ മുതൽ അതാത് മാസം പെൻഷൻ വിതരണം ചെയ്യുമെന്നായിരുന്നു സര്‍ക്കാര്‍ പ്രഖ്യാപനം. സഹകരണ കൺസോഷ്യം രൂപീകരിച്ച് പെൻഷൻ തുക കണ്ടെത്താനൊക്കെ ഇടയ്ക്ക് ശ്രമം നടന്നിരുന്നെങ്കിലും പ്രതീക്ഷിച്ച തുക സമാഹരിക്കാൻ ധനവകുപ്പിന് കഴിഞ്ഞിരുന്നില്ല. ഇതിനിടയ്ക്കാണ് […]
സലീഷ് ചെമ്മണ്ടൂർ അനുസ്മരണം നടത്തി
കാലടി: അകാലത്തിൽ മരണമടഞ്ഞ ബി.ജെ.പി നേതാവും പൊതു പ്രവർത്തകനുമായ സലീഷ് ചെമ്മണ്ടൂർ അനുസ്മരണം കാലടി എൻ.എസ്.എസ് ഹാളിൽ നടന്നു. ബി ജെ പി കാലടി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ യോഗത്തിൽ കാലടി മണ്ഡലം പ്രസിഡൻ്റ് ഷീജ സതീഷ് അദ്ധ്യക്ഷയായി. ബിജെപി നാഷണൽ കൗൺസിലംഗം പി.എം വേലായുധൻ, കാലടി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഷൈജൻ തോട്ടപ്പള്ളി, ബിജെപി ജില്ലാ പ്രസിഡൻ്റ് അഡ്വ. കെ. എസ് ഷൈജു, കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് റെന്നി പാപ്പച്ചൻ, സി.പി.ഐ നേതാവ് ബിജു […]
സ്തനാര്‍ബുദ നിര്‍ണയ ക്യാമ്പും ബോധവത്കരണവും നടത്തി
കാഞ്ഞൂര്‍: കാഞ്ഞൂർ ഗ്രാമപഞ്ചായത്ത് ഏഴാം വാര്‍ഡ് എഡിഎസും ആത്മജീവന്‍ ചാരിറ്റബിള്‍ ട്രസ്റ്റും മുത്തൂറ്റ് കാന്‍സര്‍ സെന്ററും സംയുക്തമായി സൗജന്യ സ്തനാര്‍ബുദ നിര്‍ണയ ക്യാമ്പും ബോധവത്കരണ ക്ലാസും നടത്തി. കിഴക്കുംഭാഗം ഉണ്ണിമിശിഹാ പള്ളി പാരിഷ് ഹാളില്‍ നടന്ന ക്യാന്പിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സിമി ടിജോ അധ്യക്ഷത വഹിച്ചു. കിഴക്കുംഭാഗം പള്ളി വികാരി ഫാ. സുഭാഷ് മാളിയേക്കല്‍, ആത്മജീവന്‍ ചാരിറ്റബിള്‍ ട്രസ്റ്റ് പ്രസിഡന്റ് ജോജോ മനയംപിള്ളി, മുത്തൂറ്റ് കാൻസർ […]
ഗൂഗിൾ മാപ്പ് ചതിച്ചു; മൂന്നാർ- ആലപ്പുഴ യാത്രയ്ക്കിടെ വിനോദസഞ്ചാരികളുടെ കാർ തോട്ടിൽ വീണു
കോട്ടയം: മൂന്നാറിൽ നിന്ന് ആലപ്പുഴയിലേക്ക് ഗൂഗിൾ മാപ്പ് നോക്കി യാത്ര ചെയ്തിരുന്ന വിനോദ സഞ്ചാരികളുടെ കാർ കോട്ടയം കുറുപ്പന്തറയിലെ തോട്ടിൽ വീണു. കാർ യാത്രക്കാർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. ഹൈദരാബാദ് സ്വദേശികളാണ് അപകടത്തിൽ പെട്ടത്. യാത്രക്കാരെ നാട്ടുകാരും പൊലീസും ചേർന്നാണ് രക്ഷപ്പെടുത്തിയത്. ശനിയാഴ്ച പുലർച്ചെ മൂന്നു മണിയോടെയാണ് അപടകമുണ്ടായത്. മൂന്നു പുരുഷന്മാരും ഒരു സ്ത്രീയുമാണ് കാറിലുണ്ടായിരുന്നത്. കുറുപ്പന്തറ പാലത്തിനു സമീപമുള്ള റോഡിൽ നിന്ന് ഗൂഗിൾ മാപ്പ് നിർദേശം അനുസരിച്ച് വണ്ടി തിരിച്ചപ്പോഴാണ് കാർ തോട്ടിലേക്ക് വീണത്. യാത്രക്കാരുടെ ബഹളം […]
കെഎസ്ആർടിസി ബസിൽ കഞ്ചാവുമായി യാത്ര; ഒരാൾ പിടിയിൽ
അമ്പലപ്പുഴ: കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസിൽ കഞ്ചാവുമായി യാത്ര ചെയ്തയാൾ പിടിയിൽ. പുറക്കാട് ഒറ്റപ്പന സ്വദേശിയാണ് അറസ്റ്റിലായത്. പ്ലാസ്റ്റിക് കവറിലും പേപ്പറിൽ പൊതിഞ്ഞും സൂക്ഷിച്ച 1.200 കിലോഗ്രാം കഞ്ചാവ് ഇയാളിൽനിന്ന് പിടികൂടി. തിരുവവന്തപുരത്തുനിന്നു പാലക്കാട്ടേക്കുള്ള സൂപ്പർഫാസ്റ്റ് ബസിൽ കൊല്ലത്തുനിന്നാണിയാൾ കയറിയത്. പൊലീസിന് ലഭിച്ച രഹസ്യവിവരത്തെത്തുടർന്നാണ് പ്രതിയെ പിടികൂടിയത്. സ്റ്റേഷനിലെത്തിച്ച പ്രതിയെ പൊലീസ് ചോദ്യം ചെയ്ത് വരുകയാണ്.
കാലടിയിലെ ഗതാഗതകുരുക്ക്; കാലടി മുതൽ മറ്റൂർ വരെ മീഡിയൻ. അനധികൃത പാർക്കിങ്ങിന് പിഴ
കാലടി: കാലടിയിലേയും പരിസര പ്രദേശങ്ങളിലെയും ഗതാഗത പ്രശ്നങ്ങൾ നേരിൽ കണ്ട് ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാർ. ഗതാഗത കുരുക്ക് അനുഭവപ്പെടുന്ന പ്രദേശങ്ങൾ സന്ദർശിച്ചശേഷം കാലടിയിൽ നടന്ന യോഗത്തിൽ പഞ്ചായത്തിൽ നിന്നും, വിവിധ മേഖലകളിൽ നിന്നും ലഭിച്ച നിർദേശങ്ങൾ പരിഗണിക്കുകയും താഴെ പറയുന്ന പരിഹാര നിർദേശങ്ങൾ മന്ത്രി നൽകുകയും ചെയ്തു. പ്രധാന നിർദേശങ്ങൾ സിയാലിന്റെ സഹായത്തോടെ മറ്റൂർ ജംഗ്ഷനിൽ റൗണ്ട് എബൗട്ട് ഉടനടി സ്ഥാപിക്കും. ചെമ്പിച്ചേരി റോഡിൽ നിന്നും കനാൽ സ്ലാബ് ഇട്ട് നികത്തി […]
കാഞ്ഞങ്ങാട് 10 വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവം; പ്രതി പിടിയിൽ
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് പടന്നക്കാട് പത്തുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതി സലീം പിടിയിൽ. ആന്ധ്രപ്രദേശിൽ നിന്നാണ് പ്രതി പിടിയിലായത്. കാഞ്ഞങ്ങാട് പിള്ളേരുപടിയിൽ നിന്ന് സിസിടിവി ദൃശ്യങ്ങൾ ലഭിച്ചതാണ് അന്വേഷണത്തിൽ നിർണായകമായത്. കഴിഞ്ഞ ബുധനാഴ്ച പുലർച്ചെയാണ് വീട്ടിൽ ഉറങ്ങി കിടക്കുകയായിരുന്ന പത്ത് വയസുകാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചത്. കുട്ടിയെ ലൈംഗികമായി ആക്രമിച്ച ശേഷം പ്രതി കുട്ടിയെ വയലിൽ ഉപേക്ഷിച്ചിട്ട് പോകുകയായിരുന്നു. പുലർച്ചെ മുത്തച്ഛൻ പശുവിനെ കറക്കാൻ തൊഴുത്തിലേക്ക് പോയ സമയത്താണ് പ്രതി കുട്ടിയെ തട്ടിക്കൊണ്ടുപോയത്. തുടർന്ന് വീടിന് ഒരു […]
വാഹനങ്ങൾക്കു മീതേ മരം ഒടിഞ്ഞുവീണു
തൃശൂർ: കനത്ത മഴ തുടരുന്നതിനിടെ തൃശൂർ ജില്ലാ ആശുപത്രിക്കു സമീപം കൂറ്റന്‍ മരം വീണു. റോഡ് സൈഡിൽ നിർത്തിയിട്ടിരുന്ന ഗുഡ്സ് ഓട്ടോ റിക്ഷകളുടെ മുകളിലേക്കാണ് മരം വീണത്. ഈ സമയം വാഹനങ്ങളിൽ ആളില്ലാത്തതിനാൽ വന്‍ അപകടമാണ് ഒഴിവായത്. തൃശൂർ സെന്റ് തോമസ് കോളെജ് റോഡിൽ ഗതാഗതം പൂർണമായി തടസപ്പെട്ടു. ഉഗ്ര ശബ്ദത്തോടെയാണ് മരം പൊട്ടി വീണതെന്നും അപകടം നടക്കുന്നതിനു തൊട്ടു മുന്‍പായി നിറയെ ആളുകളുമായുള്ള ബസ് റോഡിലൂടെ കടന്നുപോയിരുന്നതായും നാട്ടുകാർ പറഞ്ഞു. ജില്ലാ ആശുപത്രിയുടെ പീഡിയാട്രിക് വാർഡിനു സമീപമാണ് […]
മദ്യനയത്തിന്റെ പ്രാരംഭ ചർച്ചകൾ പോലുമായില്ല; പണപ്പിരിവിന് ശ്രമിക്കുന്നത് അതീവഗൗരവതരം: എം. ബി. രാജേഷ്
തിരുവനന്തപുരം: മദ്യനയത്തിന്റെ പ്രാരംഭ ചർച്ചനകൾ പോലുമായിട്ടില്ലെന്നും അതിനു മുൻപേ ചിലർ പണപ്പിരിവ് നടത്താൻ ശ്രമിക്കുന്നുവെന്ന് വ്യക്തമാക്കുന്ന ശബ്ദരേഖ അതീവ ഗൗരവതരമായി കാണുന്നുവെന്നും എക്സൈസ് മന്ത്രി എ.ബി. രാജേഷ്. ബാർ കോഴയുമായി ബന്ധപ്പെട്ട ശബ്ദ രേഖ പുറത്തു വന്ന സാഹചര്യത്തിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. മദ്യനയത്തിന്റെ ആലോചനകളിലേക്ക് സർക്കാർ കടന്നിട്ടില്ല. മദ്യനയം സർക്കാരാണ് ആവിഷ്കരിക്കുന്നത്. അതിനായുള്ള ചർച്ചകൾ നടക്കുന്നതിനു മുൻപു തന്നെ മാധ്യമങ്ങളിൽ പല തരത്തിലുള്ള വാർത്തകളും വരുന്നുണ്ട്. ആ വാർത്തകളുടെ ഉറവിടം അറിയില്ല. അതിന്റെ മറവിൽ ആരെങ്കിലും […]
അശാസ്ത്രീയമായ കാന നിർമ്മാണം കാലടിയിലെ വെള്ളക്കെട്ടിന് കാരണം; പഞ്ചായത്ത് അടിയന്തിര നടപടിക്കായി ജില്ലാ കളക്ടറെ സമീപിക്കും
കാലടി: കാലടി ടൗണിലെ മലയാറ്റൂർ റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ അടിയന്തിര അനുമതിക്കായി സ്വീകരിക്കാൻ ജില്ലാ കളക്ടറെ സമീപിക്കാൻ പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചതായി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഷൈജൻ തോട്ടപ്പിള്ളി. കാനയുടെ അശാസ്ത്രീയമായ നിർമ്മാണമാണ് വെള്ളക്കെട്ടിന് കാരണമെന്ന് കമ്മിറ്റി വിലയിരുത്തി. വെള്ളം ഒഴുകി പോകുന്ന വിധത്തിൽ കാന വൃത്തിയാക്കുന്നതിന് കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളത്. മാൻ ഹാളുകൾ തമ്മിൽ മീറ്ററുകൾ അകലമുള്ളതിനാൽ ഇറങ്ങി വൃത്തിയാക്കാൻ കഴിയുന്നില്ല. കാന വ്യത്തിയാക്കണമെങ്കിൽ സ്ലാബ് മാറ്റണം. അങ്ങനെ ചെയ്യുമ്പോൾ കൈവരിയും നടപ്പാതയും നഷ്ടപ്പെടും. ബി പി […]
വീണ്ടും ബാർ കോഴയ്ക്ക് നീക്കം; അസോസിയേഷൻ നേതാവിന്റെ ശബ്ദ സന്ദേശം പുറത്ത്
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ബാർ കോഴ വിവാദം. മദ്യനയത്തിലെ ഇളവിന് പകരമായി പണപ്പിരിവ് നിർദേശിച്ച് ബാർ ഉടമകളുടെ സംഘടന ഫെഡറേഷൻ ഓഫ് കേരള ഹോട്ടൽ അസോസിയേഷൻ വൈസ് പ്രസിഡന്റ് അനിമോൻ വാട്ട്സാപ്പിലൂടെ നൽകിയ ശബ്ദ സന്ദേശമാണ് പുറത്തായത്. ഡ്രൈ ഡേ ഒഴിവാക്കാനും ബാർ സമയം കൂട്ടാനുമടക്കം ഒരാൾ രണ്ടര ലക്ഷം രൂപ നൽകണമെന്നാണ് ഇടുക്കി ജില്ലാ പ്രസിഡന്റ് കൂടിയായ അനിമോൻ ശബ്ദസന്ദേശത്തിൽ ആവശ്യപ്പെടുന്നത്. സംഘടനയുടെ സംസ്ഥാന പ്രസിഡന്റിന്റെ നിർദേശപ്രകാരമാണ് പിരിവെന്നും ഇടുക്കി ജില്ലാ പ്രസിഡന്റ് ബാർ ഉടമകൾക്ക് […]
അതിശക്തമായ മഴ, 2 ജില്ലകളിൽ റെഡ് അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ്. എറണാകുളത്തും തൃശ്ശൂരും റെഡ് അലര്‍ട്ടാണ്. പത്തനംതിട്ടയിലും കോട്ടയത്തും ഇടുക്കിയിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരളാ തീരത്ത് കടലേറ്റത്തിന് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. മീൻപിടിത്തത്തിനുള്ള വിലക്ക് തുടരുകയാണ്. തുടർച്ചയായി മഴ ലഭിക്കുന്ന മലയോരമേഖലകളിലും പ്രത്യേക ജാഗ്രത വേണം. കേരളാ തീരത്തോട് ചേർന്ന് തെക്ക് കിഴക്കൻ അറബിക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടിട്ടുണ്ട്. ബംഗാൾ ഉൾക്കടലിലെ ശക്തികൂടിയ ന്യൂനമർദ്ദം അടുത്ത മണിക്കൂറുകളിൽ തീവ്രന്യൂനമർദമായി മാറിയേക്കും. ഇത് നാളെയോടെ ചുഴിക്കാറ്റായി മാറിയേക്കും. റിമാൽ […]
കാലടിയിലെ ഗതാഗത കുരുക്ക്; ഗതാഗത മന്ത്രിയുടെ യോഗം വെളളിയാഴ്ച്ച കാലടിയിൽ
കാലടി: കാലടിയിലെ ഗതാഗത കുരുക്ക് പരിഹരിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കുന്നത് സംബന്ധിച്ച് കാലടി ടൗൺ റെസിഡന്റസ് അസോസിയേഷൻ നൽകിയ നിവേദനത്തെ തുടർന്ന് കാലടിയിലെ ഗതാഗത പ്രശ്നങ്ങൾ നേരിട്ട് വിലയിരുത്താൻ ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാർ വെളളിയാഴ്ച്ച കാലടിയിൽ എത്തും. ഗതാഗതകുരുക്കുള്ള വിവിധ സ്ഥലങ്ങൾ സന്ദർശിച്ച ശേഷം മോട്ടോർ വാഹനം, പോലീസ്, പി.ഡബ്ലൂ.ഡി. എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥരോടൊപ്പം പഞ്ചായത്തിൽ നിന്നും, വിവിധ സംഘടനകളിൽ നിന്നും ലഭിച്ച പ്രായോഗിക നിർദേശങ്ങൾ ചർച്ച ചെയ്യും. ഉച്ചക്ക് ശേഷം 3 […]
മലങ്കര ഡാമിന്റെ ഷട്ടറുകള്‍ തുറന്നു; അതീവ ജാഗ്രത പാലിക്കണമെന്ന് നിർദേശം
കൊച്ചി: കനത്ത മഴയുടെ പശ്ചാത്തലത്തിൽ ജലനിരപ്പ് ഉയര്‍ന്നതോടെ മലങ്കര ഡാമിന്റെ 2 ഷട്ടറുകള്‍ കൂടി തുറന്നു. ഇതോടെ തുറന്ന ഷട്ടറുകളുടെ എണ്ണം നാലായി. 2 ഷട്ടറുകള്‍ 50 സെന്റി മീറ്റര്‍ വീതമാണ് ഉയർത്തിയിരിക്കുന്നത്. നേരത്തെ 2 ഷട്ടറുകൾ 20 സെന്റിമീറ്റര്‍ വീതം ഉയര്‍ത്തിയിരുന്നു. തൊടുപുഴ, മൂവാറ്റുപുഴ ആറുകളില്‍ ജലനിരപ്പ് ഉയർന്നു കൊണ്ടിരിക്കയാണ്. ആവശ്യമെങ്കില്‍ കൂടുതല്‍ വെള്ളം പുറത്തേക്ക് ഒഴുക്കുമെന്നും ആറിന്റെ ഇരുകരകളിലും താമസിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു.
‘പകർപ്പവകാശ നിയമം ലംഘിച്ചു’, മഞ്ഞുമ്മൽ ബോയ്സിന് വക്കീൽ നോട്ടീസയച്ച് ഇളയരാജ
ചെന്നൈ: മലയാള ചലച്ചിത്ര മേഖലയിൽ വമ്പൻ ഹിറ്റായി മാറിയ മഞ്ഞുമ്മൽ ബോയ്സ് സിനിമക്ക് പണിയായി ‘കണ്മണി അൻപോട്’ഗാനം. ബോക്സോഫിസിലെ എക്കാലത്തെയും വമ്പൻ പണം വാരിപടമായ മഞ്ഞുമ്മൽ ബോയ്സിൽ ഈ ഗാനം ഉൾപ്പെടുത്തിയത് അനുമതി തേടാതെയാണെന്ന് കാട്ടി സംഗീത സംവിധായകൻ ഇളയരാജ നിർമ്മാതാക്കൾക്ക് വക്കീൽ നോട്ടീസ് അയച്ചു. ‘കണ്മണി അൻപോട് ’ഗാനം ഉൾപെടുത്തിയതിന് അനുമതി തേടിയിരുന്നില്ലെന്ന് വ്യക്തമാക്കിയ ഇളയരാജ, ടൈറ്റിൽ കാർഡിൽ പരാമർശിച്ചത് കൊണ്ടു മാത്രം കാര്യമില്ലെന്നും വ്യക്തമാക്കിയാണ് വക്കീൽ നോട്ടീസ് അയച്ചത്. 15 ദിവസത്തിനകം നഷ്ടപരിഹാരം നൽകണമെന്ന് […]
കമ്പിവേലിയിൽ കുടുങ്ങിയ പുലി ചത്തു
പാലക്കാട്: കൊല്ലങ്കോട് കമ്പിവേലിയിൽ കുടുങ്ങിയ പുലി ചത്തു. പുലിയുടെ ആന്തരികാവയവങ്ങൾക്ക് പ്രശ്നം ഉണ്ടോ എന്ന് പരിശോധിക്കാനായി പോസ്റ്റ്മോര്‍ട്ടം നടത്തും. നാളെയാണ് പോസ്റ്റ്മോര്‍ട്ടം നിശ്ചയിച്ചിരിക്കുന്നത്. ആന്തരിക രക്തസ്രാവമാണ് മരണ കാരണം എന്നാണ് സംശയം. പുലിയെ കൂട്ടിലാക്കുന്നതിനായി വച്ച മയക്കുവെടി ശരീരത്തിൽ തട്ടി തെറിച്ചു പോയിരുന്നു. അതിനാൽ തന്നെ മരുന്ന് വളരെ കുറച്ച് മാത്രമേ പുലിയുടെ ശരീരത്തിൽ കയറിയിരുന്നുള്ളൂ. ഏറെ നേരം കമ്പിവേലിയിൽ തൂങ്ങിക്കിടന്നതിനാൽ ആന്തരികാവയവങ്ങളെ തകരാറിലാക്കിയിരിക്കാം എന്നാണ് കരുതുന്നത്. പുലിക്ക് കാലിനും വാലിനും വയറിലും കമ്പിവേലിയിൽ കുടുങ്ങി പരിക്കേറ്റിരുന്നു. […]
കമ്പിവേലിയിൽ കുരുങ്ങിയ പുലിയെ കൂട്ടിലേക്ക് മാറ്റി
പാലക്കാട്: കൊല്ലങ്കോട് കമ്പിവേലിയിൽ കുടുങ്ങിയ പുലിയെ രക്ഷപ്പെടുത്തി കൂട്ടിലാക്കി. മണിക്കൂറുകൾ നീണ്ട ദൗത്യത്തിനൊടുവിലാണ് ആർആർടി സംഘം പുലിയെ കൂട്ടിലാക്കിയത്. നാല് വയസ് തോന്നിക്കുന്ന പെൺപുലിയാണ് സ്വകാര്യ വ്യക്തിയുടെ പറമ്പിലെ കമ്പിവേലിയിൽ കുടുങ്ങിയത്. കൂട്ടിലാക്കിയ പുലിയെ വെറ്റിനറി ഡോക്ടർ പരിശോധിക്കും. ആരോഗ്യനില നോക്കിയ ശേഷമാകും പുലിയെ എങ്ങോട്ട് മാറ്റണമെന്ന കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുക.
പെരിയാറിലെ മത്സ്യക്കുരുതി: പിസിബി ഓഫീസിനു മുന്നിലേക്ക് ചത്തമീനുകളെറിഞ്ഞ് പ്രതിഷേധം
കൊച്ചി: പെരിയാറില്‍ രാസമാലിന്യം കലര്‍ന്ന് മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്ത സംഭവത്തില്‍ ഏലൂരിലെ മലിനീകരണ നിയന്ത്രണ ബോർഡിനു (പിസിബി) മുന്നിൽ പ്രതിഷേധവുമായി മത്സ്യക്കർഷകർ. ഉദ്യോഗസ്ഥരുടെ അനാസ്ഥക്കെതിരെ ചത്ത മീനുകളുമായി എത്തിയാണ് മത്സ്യക്കർഷകർ പ്രതിഷേധിക്കുന്നത്. പ്രതിഷേധക്കാരും പൊലീസും തമ്മിൽ ഉന്തും തള്ളും വാക്കേറ്റവുമുണ്ടായി. ഇതിനിടെ രോഷാകുലരായ പ്രതിഷേധക്കാർ ഓഫീസിനു മുന്നിലേക്ക് ചത്ത മീന്‍ എറിഞ്ഞു. മത്സ്യങ്ങളെറിയാനുള്ള ശ്രമം പൊലീസ് ഇടപെട്ട് തടഞ്ഞെങ്കിലും വിജയിച്ചില്ല. കോണ്‍ഗ്രസ്, എഐവൈഎഫ് പ്രവര്‍ത്തകരും പ്രതിഷേധത്തിന് പിന്തുണയുമായി എത്തിയിട്ടുണ്ട്. മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്‍മാന്റെ കാര്‍ ഓഫീസിന് […]