കനത്ത മഴയില്‍ വീട് ഇടിഞ്ഞുവീണ് അമ്മയും മകനും മരിച്ചു

പാലക്കാട്:പാലക്കാട് കോട്ടേക്കാട് കനത്ത മഴയില്‍ വീട് ഇടിഞ്ഞുവീണ് അമ്മയും മകനും മരിച്ചു.വീട്ടിനുള്ളില്‍ കിടന്നുറങ്ങുകയായിരുന്നവരാണ് മരിച്ചത്. കോട്ടേക്കാട് കോടക്കുന്ന്  വീട്ടിൽ പരേതനായ ശിവന്റെ ഭാര്യ  സുലോചന, മകൻ രഞ്ജിത് എന്നിവരാണ് മരിച്ചത്. ഫയർഫോഴ്‌സ് സ്ഥലത്തെത്തി മൃതദേഹം ആലത്തൂർ ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെ രാത്രിയോടെയാണ് സംഭവം. ഒറ്റമുറി വീട്ടിലായിരുന്നു കിടപ്പുരോഗിയായ സുലോചനയും മകൻ രഞ്ജിത്തും കഴിഞ്ഞിരുന്നത്. സ്വകാര്യ ബസ് കണ്ടക്ടറാണ് രഞ്ജിത്ത്. ഇന്നലെ രാവിലെ മുതല്‍ പ്രദേശത്ത് ശക്തമായ കാറ്റും മഴയുമായിരുന്നു. രാത്രിയില്‍ വീടിന്‍റെ പിന്‍ഭാഗത്തെ ചുവര്‍ ഇടിഞ്ഞുവീഴുകയായിരുന്നു. ഇവര്‍ […]

കണ്ണുകൾ ദാനം ചെയ്യുമെന്ന സമ്മതപത്രം യേശുദാസ് നൽകിയത് ദയാനന്ദൻ്റെ കൈയ്യിൽ, പാറപ്പുറത്തിന് നഷ്ടമായത് മികച്ച സാമൂഹിക പ്രവർത്തകനെ

കാലടി: മികച്ച സംഘാടകനും, രാഷ്ട്രീയ, സാമൂഹിക പ്രവർത്തകനുമായിരുന്നു അന്തരിച്ച കാഞ്ഞൂർ പാറപ്പുറം സ്വദേശി കെ.എൻ ദയാനന്ദൻ. കാഞ്ഞൂർ പാറപ്പുറം മേഖലകളിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ വളർത്തുന്നതിൽ മുഖ്യ പങ്കാണ് ദയാനന്ദൻ വഹിച്ചത്. പിന്നീട് അഭിപ്രായ വ്യത്യാസത്തെ തുടർന്ന് സിപിഎമ്മിൽ നിന്നും മാറി കോൺഗ്രസിൽ ചേർന്ന് പ്രവർത്തിക്കുകയായിരുന്നു. പാറപ്പുറത്ത് യുവധാര എന്ന സംഘടന ആരംഭിച്ചത് ദയാനന്ദന്റെ നേതൃത്വത്തിലായിരുന്നു. ജനങ്ങൾക്ക് നാടകത്തെ അടുത്തറിയാൻ ഈ സംഘടനയിലൂടെ കഴിഞ്ഞിരുന്നു. വർഷത്തിൽ പത്തോളം പ്രൊഫഷണൽ നാടക സമിതികളുടെ നാടകങ്ങളാണ് യുവധാരയിലൂടെ പാറപ്പുറത്ത്കാർക്ക് ആസ്വധിക്കാൻ കഴിഞ്ഞത്. […]

99-ലെ വെള്ളപ്പൊക്കത്തിന് ഒരു നൂറ്റാണ്ട്; ചരിത്ര രേഖകൾ സൂക്ഷിച്ച് പുതിയേടം ക്ഷേത്രവും, കാലടി തലയാറ്റുംപ്പിള്ളി മനയും

പ്രശാന്ത് പാറപ്പുറം   കാലടി:കേരളം എക്കാലവും ഓർക്കുന്ന വെളളപൊക്കമാണ് ’99 ലെ വെളളപൊക്കം’.1924 ജൂലൈ 14  നാണ്  ആ മഹാപ്രളയം ഉണ്ടായത്.കൊല്ലവർഷം 1099 ൽ.അതുകൊണ്ടാണ് ആപ്രളയം ’99 ലെ വെളളപൊക്കം’ എന്നറിയപ്പെട്ടത്.വൻ നാശ നഷ്ടമാണ് അന്നുണ്ടായത്.ആയിരക്കണക്കിന് മനുഷ്യ ജീവനുകൾ പൊലിഞ്ഞു.ഒട്ടനവധി പേർക്ക് വീടും, സ്വത്തുവകകളും,കൃഷിടങ്ങളും,വളർത്തുമൃഗങ്ങളും നഷ്ടപ്പെട്ടു.വന്മരങ്ങളും, കുടിലുകളും, ചത്ത മൃഗങ്ങളും മലവെള്ളത്തിൽ ഒഴുകിവന്നു. മൂന്നാഴ്ചയോളം തുടർച്ചയായി പെയ്ത അതിശക്തമായ മഴയായിരുന്നു വെളളപൊക്കത്തിനു കാരണം.തിരുവിതാംകൂറിനെയും മലബാറിൻറെ ഏതാനും ഭാഗങ്ങളെയും ബാധിച്ച പ്രളയം ഏറ്റവുമധികം കടന്നാക്രമിച്ചത് ഇന്നത്തെ മധ്യകേരളത്തെയായിരുന്നു. തൃശ്ശൂർ, എറണാകുളം, ആലപ്പുഴ, കോട്ടയം, ഇടുക്കി […]

കണ്ണുകൾ ദാനം ചെയ്യുമെന്ന സമ്മതപത്രം യേശുദാസ് നൽകിയത് ദയാനന്ദൻ്റെ കൈയ്യിൽ, പാറപ്പുറത്തിന് നഷ്ടമായത് മികച്ച സാമൂഹിക പ്രവർത്തകനെ

കാലടി: മികച്ച സംഘാടകനും, രാഷ്ട്രീയ, സാമൂഹിക പ്രവർത്തകനുമായിരുന്നു അന്തരിച്ച കാഞ്ഞൂർ പാറപ്പുറം സ്വദേശി കെ.എൻ ദയാനന്ദൻ. കാഞ്ഞൂർ പാറപ്പുറം മേഖലകളിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ വളർത്തുന്നതിൽ മുഖ്യ പങ്കാണ് ദയാനന്ദൻ വഹിച്ചത്. പിന്നീട് അഭിപ്രായ വ്യത്യാസത്തെ തുടർന്ന് സിപിഎമ്മിൽ നിന്നും മാറി കോൺഗ്രസിൽ ചേർന്ന് പ്രവർത്തിക്കുകയായിരുന്നു. പാറപ്പുറത്ത് യുവധാര എന്ന സംഘടന ആരംഭിച്ചത് ദയാനന്ദന്റെ നേതൃത്വത്തിലായിരുന്നു. ജനങ്ങൾക്ക് നാടകത്തെ അടുത്തറിയാൻ ഈ സംഘടനയിലൂടെ കഴിഞ്ഞിരുന്നു. വർഷത്തിൽ പത്തോളം പ്രൊഫഷണൽ നാടക സമിതികളുടെ നാടകങ്ങളാണ് യുവധാരയിലൂടെ പാറപ്പുറത്ത്കാർക്ക് ആസ്വധിക്കാൻ കഴിഞ്ഞത്. […]

മദ്യപിക്കാനെത്തിയ ആൾ ബാറിന് മുകളിൽ നിന്നും ചാടി ആത്മഹത്യ ചെയ്തു

കൊച്ചി: കടവന്ത്രയിൽ മദ്യപിക്കാനെത്തിയ ആൾ ബാറിന്റെ 11-ാംനിലയില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തു. വൈറ്റില സ്വദേശി ക്രിസ് ജോര്‍ജ് എബ്രഹാം (23) ആണ് ആത്മഹത്യ ചെയ്തത്. ഇന്ന് ഉച്ചയോടെ കടവന്ത്ര ജംഗ്ഷനിലെ ഒലീവ് ഡൗൺ ടൗൺ ഹോട്ടലിൽ ആയിരുന്നു സംഭവം. എതിർ വശത്തെ കെട്ടിടത്തിലെ ജീവനക്കാരിയാണ് യുവാവ് ബാറിന് മുകളിൽ നിന്നും ചാടുന്നത് കണ്ടത്. ചാട്ടത്തിൽ ഇയാളുടെ കാല് വേർപ്പെട്ടു. ഇയാളുടെ കൈയിൽ നിന്ന് ഇംഗ്ലീഷിലെഴുതിയ ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. ‘All good things must come […]

ജോയിയുടെ മൃതദേഹം സംസ്കരിച്ചു

തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട്ടില്‍ വീണു മരിച്ച ശുചീകരണത്തൊഴിലാളി ജോയിയുടെ മൃതദേഹം സംസ്കരിച്ചു. മാരായമുട്ടത്തെ ജോയിയുടെ വീട്ടുവളപ്പിലായിരുന്നു സംസ്‌കാരചടങ്ങുകള്‍. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷമാണ് മൃതദേഹം വീട്ടിലെത്തിച്ചത്. 46 മണിക്കൂർ നേരത്തെ തിരച്ചിലിനൊടുവിൽ തകരപ്പറമ്പ് വഞ്ചിയൂർ റോ‍ഡിലെ കനാലിൽ നിന്നുമാണ് ജോയിയുടെ മൃതദേഹം കണ്ടെത്തിയത്. ജീർണിച്ച അവസ്ഥയിലായിരുന്നു മൃതദേഹം. കഴിഞ്ഞ രണ്ട് ദിവസമായി ഫയർഫോഴ്സ്, എൻഡിആർഎഫ് സംഘങ്ങൾ റെയിൽവേയുടെ ഭാഗത്ത് തെരച്ചിൽ നടത്തിയിരുന്നെങ്കിലും ജോയിയെ കണ്ടെത്താനായിരുന്നില്ല. ഇന്ന് കൊച്ചിയിൽ നിന്നുള്ള നേവി സംഘവും സ്ഥലത്ത് തെരച്ചിലിനെത്തിയിരുന്നു. ഇന്നത്തെ തെരച്ചിൽ ആരംഭിക്കാനിരിക്കെയാണ് […]

കാലടിയിലെ ഗതാഗതക്കുരുക്ക്; മുഴുവൻ തീരുമാനങ്ങളും നടപ്പാക്കണം. ഓട്ടോറിക്ഷ സ്റ്റാൻഡുകൾ മാറ്റിയിട്ടില്ല; ബസ്സ് ഉടമകൾ

കാലടി: കാലടിയിലെയും മറ്റുരിലെയും ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ട്രാഫിക് അഡൈ്വസറി യോഗത്തിലെ മുഴുവൻ തീരുമാനങ്ങളും നടപ്പിലാക്കണമെന്ന് ബസ്സുടമകൾ. കാലടി ശ്രീശങ്കര പാലം മുതൽ മറ്റൂർ കോളേജ് ജംഗ്ഷൻ വരെയുള്ള റോഡരികിലെ പാർക്കിംഗ് ഒഴിവാക്കുന്നതും ടൗണിൽ മുസ്ലിം പള്ളിക്ക് മുമ്പിലെ ഓട്ടോറിക്ഷ സ്റ്റാൻഡ് നിർത്തലാക്കുന്നതും മലയാറ്റൂർ ഭാഗത്തേക്കുള്ള വാഹനങ്ങൾക്ക് വൺവേ ഏർപ്പെടുത്തുന്നതടക്കമുള്ള തീരുമാനങ്ങൾ നടപ്പിലാക്കാത്തതുമൂലം മീഡിയൻ സ്ഥാപിച്ചത് പലപ്പോഴും കുരുക്ക് ഉണ്ടാകുവാൻ കാരണമാകുന്നു. ഏതെങ്കിലും വാഹനം വാഹനം അപകടത്തിൽ പെടുകയോ തകരാറിലായോ ചെയ്താൽ പോലും റോഡിൽ നിന്നും ഉടനടി നീക്കം […]

ബസ് യാത്രയ്ക്കിടെ നിയമ വിദ്യാർത്ഥിനിയെ കടന്നുപിടിച്ചു; സർക്കാർ ജീവനക്കാരന്‍ അറസ്റ്റില്‍

കോട്ടയം: ബസ് യാത്രയ്ക്കിടയിൽ നിയമ വിദ്യാർത്ഥിനിയെ കടന്നുപിടിച്ച സർക്കാർ ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട മൈലപ്ര സ്വദേശി സുരാജ് (36) ആണ് പിടിയിലായത്. മൈനർ ഇറിഗേഷൻ വകുപ്പിലെ ഡിവിഷണൽ അക്കൗണ്ടന്റാണ് സുരാജ്. കോട്ടയം – തിരുവനന്തപുരം സൂപ്പർ ഫാസ്റ്റ് ബസില്‍ ചെങ്ങന്നൂരിനും കാരയ്ക്കാടിനും മധ്യേയാണ് സംഭവം നടന്നത്. പെരുമ്പാവൂരുള്ള ഭാര്യ വീട്ടിൽ പോയി വരുവായിരുന്നു ഇയാൾ. സുരാജിനെ പന്തളം പൊലീസ് കസ്റ്റഡിയിലെടുത്തു. കേസ് ചെങ്ങന്നൂർ പൊലീസിന് കൈമാറും.

ലിഫ്റ്റിനുള്ളിൽ രോഗി കുടുങ്ങിയ സംഭവത്തിൽ മൂന്ന് ജീവനക്കാർക്ക് സസ്പെൻഷൻ

തിരുവനന്തപുരം: തിരുവനന്തപുരത്ത് മെഡിക്കൽ കോളെജ് ആശുപത്രിയിൽ ലിഫ്റ്റിനുള്ളിൽ രോഗി കുടുങ്ങിയ സംഭവത്തിൽ മൂന്ന് ജീവനക്കാർക്ക് സസ്പെൻഷൻ. 2 ലിഫ്റ്റ് ഓപ്പറേറ്റർ, ഡ്യൂട്ടി സർജന്‍റ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. സംഭവം പുറത്തു വന്നതിനു പിന്നാലെ അടിയന്തര അന്വേഷണത്തിന് ആരോഗ്യ മന്ത്രി വീണാ ജോർജ് നിർദേശിച്ചിരുന്നു. അന്വേഷണ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് സസ്പെൻഷൻ. മെഡിക്കൽ കോളെജ് ആശുപത്രിയിൽ ലിഫ്റ്റിൽ 48 മണിക്കൂറാണ് രോഗി കുടുങ്ങിയത്. ഉള്ളൂർ സ്വദേശിയായ 59 കാരൻ രവീന്ദ്രനാണ് ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ ലിഫ്റ്റിൽ കുടുങ്ങിയത്. ഇദ്ദേഹത്തെ പുറത്തെത്തിച്ചത് […]

കെ.എൻ ദയാനന്ദൻ അന്തരിച്ചു

കാലടി: കോൺഗ്രസ് നെടുമ്പാശ്ശേരി ബ്ലോക്ക് സെക്രട്ടറി കെ എൻ ദയാനന്ദൻ അന്തരിച്ചു. കാഞ്ഞൂർ പാറപ്പുറം സ്വദേശിയാണ്. കാഞ്ഞൂർ പഞ്ചായത്ത് മുൻ പ്രസിഡന്റ് ഗ്രയ്‌സി ദയാനന്ദൻ ഭാര്യയാണ്.  

പെട്രോൾ പമ്പ് ജീവനക്കാരനെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവം; പൊലീസുകാരൻ അറസ്റ്റിൽ

കണ്ണൂർ: കണ്ണൂർ തളാപ്പിൽ പെട്രോൾ പമ്പ് ജീവനക്കാരനെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച പൊലീസുകാരന്‍റെ അറസ്റ്റ് രേഖപ്പെടുത്തി. എആർ ക്യാമ്പിലെ ഡ്രൈവർ കെ. സന്തോഷ് കുമാറിനെയാണ് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരേ വധശ്രമകേസ് ചുമത്തിയിരുന്നു.പ്രതിയെ സർവീസിൽ നിന്നും സിറ്റി പൊലീസ് കമ്മീഷണർ സസ്പെന്‍റ് ചെയ്തിട്ടുണ്ട്. പെട്രോൾ അടിച്ചതിനു പിന്നാലെ പണം ചോദിച്ച ജീവനക്കാരനെ കാറിന്‍റെ ബോണറ്റിലിരുത്തി സ്റ്റേഷൻ വരെ ഓടിച്ച് പോവുകയായിരുന്നു. ഞായറാഴ്ച 3 മണിയോടെയായിരുന്നു സംഭവം. കണ്ണൂർ തളാപ്പിലെ ഭാരത് പെട്രോൾ പമ്പിലാണ് സംഭവം. പള്ളിക്കുളം സ്വദേശിയായ അനിലിനെയാണ് ബോണറ്റിലിരുത്തി […]

കോപ്പ അമേരിക്ക അർജന്‍റീനയ്ക്കു തന്നെ

മയാമി: കോപ്പ അമേരിക്ക ഫുട്ബോൾ ടൂർണമെന്‍റിൽ തുടരെ രണ്ടാം വട്ടവും അർജന്‍റീന ചാംപ്യൻമാർ. ഫൈനലിൽ കൊളംബിയയെ കീഴടക്കിയത് എതിരില്ലാത്ത ഒരു ഗോളിന്. ഇരു ടീമുകൾക്കും റെഗുലേഷൻ ടൈമിൽ ഗോൾ നേടാൻ സാധിക്കാതിരുന്നതോടെ മത്സരം എക്സ്ട്രാ ടൈമിലാണ് പൂർത്തിയാക്കിയത്. മത്സരത്തിനിടെ സൂപ്പർ താരം ലയണൽ മെസി പരുക്കേറ്റു പുറത്തായെങ്കിലും ലൗറ്റാരോ മാർട്ടിനസിന്‍റെ ഗോളിൽ അർജന്‍റീന കപ്പുയർത്തുകയായിരുന്നു. എക്സ്ട്രാ ടൈം പൂർത്തിയാകാൻ എട്ട് മിനിറ്റ് മാത്രം ശേഷിക്കെയായിരുന്നു കളിയുടെ വിധി നിർണയിച്ച മാർട്ടിനസിന്‍റെ ഗോൾ. ഇതോടെ രണ്ട് യൂറോ കപ്പും […]

ശുചീകരണത്തൊഴിലാളി ജോയിയുടെ മൃതദേഹം കണ്ടെത്തി

മുംബൈ: കേരളം, കർണാടക, ഗോവ, മഹാരാഷ്‌ട്ര എന്നീ സംസ്ഥാനങ്ങളുടെ തീരദേശങ്ങളിൽ വരും ദിവസങ്ങളിൽ കനത്ത മഴയ്ക്കു സാധ്യത. രാജ്യത്തിന്‍റെ പടിഞ്ഞാറൻ തീരത്തുള്ള ഈ സംസ്ഥാനങ്ങളിലെല്ലാം കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. കേരളം, ഗോവ സംസ്ഥാനങ്ങളിൽ വിവിധ മേഖലകളിൽ സ്കൂളുകൾ അതതു ജില്ലാ കലക്റ്റർമാർ അവധി പ്രഖ്യാപിച്ചു.കേരളത്തിലും ഗോവയിലും കർണാടകുംയ വരും ദിവസങ്ങളിൽ 20 സെന്‍റീമീറ്റർ വരെ മഴ പെയ്യുമെന്നാണ് പ്രവചനം. മഹാരാഷ്‌ട്രയിൽ സത്താര, കോലാപുർ, സിന്ധ്ദുർഗ്, രത്നഗിരി ജില്ലകളിലായിരിക്കും മഴ ഏറ്റവും ശക്തമാകുക. ഇവിടങ്ങളിൽ […]

ശുചീകരണത്തൊഴിലാളി ജോയിയുടെ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം : തിരുവനന്തപുരത്ത് ആമയിഴഞ്ചാൻ തോട്ടില്‍ വീണ് കാണാതായ  ശുചീകരണത്തൊഴിലാളി ജോയിയുടെ മൃതദേഹം കണ്ടെത്തി. പഴവങ്ങാടി തകരപറമ്പ്- വഞ്ചിയൂർ റോഡിലെ കനാലിലാണ് മൃതദേഹം കണ്ടെത്തിയത്. റെയിൽവേയുടെ ഭാഗത്തുളള കനാലിലാണ്  ജോയിയെ കാണാതായത്. റെയിൽവേയുടെ ഭാഗത്ത് നിന്നും വെള്ളം ഒഴികിയെത്തുന്ന സ്ഥലത്താണ് ഇപ്പോൾ മൃതദേഹം കണ്ടെത്തിയത്. 46 മണിക്കൂറിന് ശേഷമാണ് മൃതദേഹം കണ്ടെത്തിയത്. ജീർണിച്ച അവസ്ഥയിലാണെങ്കിലും ബന്ധുക്കളും സുഹൃത്തുക്കളും ജോയി തന്നെയെന്ന് സ്ഥിരീകരിച്ചു.  

പെരിയാറിൽ നിന്ന് മണൽക്കടത്ത്; കൊച്ചിയിൽ 2 പേർ പിടിയിൽ

ആലുവ: പെരിയാറിൽ നിന്ന് മണൽക്കടത്ത്, രണ്ട് പേർ അറസ്റ്റിൽ. കൊല്ലം കരുനാഗപ്പള്ളി പുതിയകാവ് കളിയിക്കൽത്തറയിൽ വീട്ടിൽ സുനിൽ (39), കരുനാഗപ്പള്ളി എസ്.പി എം മാർക്കറ്റ് മനയത്തറയിൽ പടീട്ടതിൽ റഷീദ് (37) എന്നിവരെയാണ് ആലുവ പൊലീസ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച പുലർച്ചെ ബൈപ്പാസിൽ വച്ചാണ് മണൽ വാഹനം പിടികൂടിയത്. കൊല്ലം ഭാഗത്തേക്ക് കടത്തുകയായിരുന്നു. മണൽക്കടത്തുമായി ബന്ധപ്പെട്ട് ഇവർ നേരത്തെയും ആലുവ പോലീസിന്റെ പിടിയിലായിട്ടുണ്ട്. ഇൻസ്പെക്ടർ എം.എം മഞ്ജു ദാസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് മണൽക്കടത്ത് പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു

ഓൺലൈൻ ഗെയിമിൽ തോൽവി; പതിനാലുകാരൻ ജീവനൊടുക്കി

കൊച്ചി: കൊച്ചിയിൽ പതിനാലുകാരൻ ആത്മഹത്യ ചെയ്തു. ചെങ്ങമനാട് കപ്രശേരി വടക്കുഞ്ചേരി വീട്ടിൽ ജെയ്മിയുടെ മകൻ‌ അഗ്നൽ (14) ആണ് മരിച്ചത്. ഓൺലൈൻ ഗെയിമിലെ തോൽവിയാണ് ആത്മഹത്യയിലേക്ക് നയിച്ചെന്നാണ് വിവരം. ഫാനിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. വെള്ളിയാഴ്ച സ്കൂളിൽ നിന്നും വീട്ടിലെത്തി ഭക്ഷണം കഴിച്ച് മുറിയിലേക്ക് പോയതിനു പിന്നാലെയായിരുന്നു സംഭവം. വാതിൽ തുറക്കാതെ വന്നതോടെ വീട്ടുകാർ വാതിൽ ചവിട്ടി തുറക്കുകയായിരുന്നു. റി തുറന്നപ്പോഴാണ് കുട്ടിയെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

വേങ്ങൂരിൽ മഞ്ഞപ്പിത്തം ബാധിച്ചു ചികിത്സയിലായിരുന്ന യുവതി മരിച്ചു

കൊച്ചി:പെരുമ്പാവൂർ  വേങ്ങൂരിൽ മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലിരുന്ന യുവതി മരിച്ചു.  ചികിത്സയിലിരുന്ന അജ്ഞന ചന്ദ്രൻ (27) ആണ് മരിച്ചത്. യുവതി 76 ദിവസമായി വെന്‍റിലേറ്ററിലായിരുന്നു. അഞ്ചനയ്ക്ക് രോഗം കരളിനെയും വൃക്കയേയും ബാധിച്ചിരുന്നു. മാസങ്ങളോളം ചികിത്സ നടത്തിയെങ്കിലും മരിക്കുകയായിരുന്നു. വേങ്ങൂരിൽ ഇതുവരെ 253 പേർക്കാണ് രോഗം ബാധിച്ചത്. ഇന്നലെ മലപ്പുറത്തും മഞ്ഞപ്പിത്തം ബാധിച്ച് ഒരാൾ മരിച്ചിരുന്നു. രണ്ടു മാസത്തിനിടെ മൂന്നുപേരാണ് മലപ്പുറം ജില്ലയിൽ മരിച്ചത്.

നിരന്തര കുറ്റാവാളിയെ കാപ്പ ചുമത്തി നാട് കടത്തി

കാലടി: നിരന്തര കുറ്റാവാളിയെ കാപ്പ ചുമത്തി നാട് കടത്തി. കാലടി മുണ്ടങ്ങാമറ്റം മാത്തോലി വീട്ടിൽ അരുൺ ബാബു (32) വിനെയാണ് ഒരു വർഷത്തേക്ക് നാട് കടത്തിയത്. ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എറണാകുളം റേഞ്ച് ഡി ഐ ജി പുട്ട വിമലാദിത്യയാണ് ഉത്തരവിട്ടത്. കാലടി പോലീസ് സ്റ്റേഷൻ പരിധിയിൽ ആവർത്തിച്ചുള്ള കൊലപാതക ശ്രമം, കഠിന ദേഹോപദ്രവം, ഭീഷണിപ്പെടുത്തൽ, ആയുധം ഉപയോഗിച്ചുള്ള കുറ്റകൃത്യം, പട്ടികജാതി പട്ടികവർഗക്കാർക്കെതിരെയുള്ള കുറ്റകൃത്യം തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ്. […]

പിഎസ്‌സി കോഴ: പ്രമോദ് കോട്ടൂളിയെ സിപിഎമ്മില്‍ നിന്ന് പുറത്താക്കി

കോഴിക്കോട്: പിഎസ്‌സി കോഴ ആരോപണത്തില്‍ പ്രമോദ് കോട്ടൂളിയെ സിപിഎമ്മില്‍ നിന്ന് പുറത്താക്കി.തിരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളില്‍ നിന്നും മാറ്റും. സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റിയുടേതാണ് തീരുമാനം. പ്രമോദ് നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്ന് ജില്ലാ കമ്മിറ്റി.

ഭാര്യയെ കഴുത്തറുത്ത് കൊന്ന ശേഷം ഭർത്താവ് തൂങ്ങിമരിച്ചു

കൊച്ചി: ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ഭർത്താവ് തൂങ്ങി മരിച്ചു. പറവൂർ സ്വദേശി വാലത്ത് വിദ്യാധരൻ (63) ആണ് ഭാര്യ വനജയെ (58) കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം തൂങ്ങി മരിച്ചത്. രണ്ടര വർഷം മുമ്പാണ് ഇവർ പറവൂറിൽ താമസം തുടങ്ങിയത്. എറണാകുളത്ത് സ്വകാര്യ ഏജൻസിയിൽ സെക്യൂരിറ്റി ജീവനക്കാരനാണ് വിദ്യാധരൻ. നന്ത്യാട്ടുകുന്നം ഗാന്ധി മന്ദിരത്തിലെ റിട്ട. ജീവനക്കാരിയാണ് വനജ. കാഴ്ചക്കുറവ് ഉണ്ടായതിനെ തുടർന്ന് ചില മാനസിക പ്രശ്നങ്ങൾ വനജയ്ക്ക് ഉണ്ടായിരുന്നതായി പറയുന്നു. ഇതുമൂലം ഇവർക്കിടയിൽ വഴക്കുണ്ടാകുന്നത് പതിവായിരുന്നുവെന്നാണ് പ്രദേശവാസികൾ […]