തിരുവനന്തപുരം: സംസ്ഥാനത്തെ നാല് ജില്ലകളിൽ വരും മണിക്കൂറിൽ മഴ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഏഴ് മണിക്ക് ശേഷം പുറത്തിറക്കിയ അറിയിപ്പ് പ്രകാരം അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ പത്തനംതിട്ട, ഇടുക്കി, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് മഴ സാധ്യത ശക്തം. ഈ നാല് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.
ഇലന്തൂർ നരബലി; ലൈലയുടെ ജാമ്യാപേക്ഷ കോടതി തള്ളി
ഇലന്തൂർ നരബലിക്കേസിലെ മൂന്നാം പ്രതി പത്തനംതിട്ട കാരംവേലി കരയിൽ കടകംപിള്ളി വീട്ടിൽ ലൈല (59) യുടെ ജാമ്യാപേക്ഷ എറണാകുളം ജില്ലാ സെഷൻസ് കോടതി നിരുപാധികം തള്ളി. ജാമ്യാപേക്ഷയെ എതിർത്ത് അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന മുൻ അഡീഷണൽ എസ്.പി ടി.ബിജി ജോർജ് സമർപ്പിച്ച റിപ്പോർട്ട് ശരിവച്ച കോടതി പ്രതിയുടെ കുറ്റകൃത്യത്തിലുള്ള പങ്ക് വ്യക്തമാണെന്ന് നിരീക്ഷിച്ചു കൊണ്ടാണ് ഉത്തരവ് പുറപ്പെടുവിച്ചത്. കേസിലെ മറ്റ് പ്രതികളായ ഷാഫി, ഭഗവൽ സിംങ്ങ് എന്നിവർ വിചാരണത്തടവുകാരായി ജയിലിലാണ്. പ്രോസിക്യൂഷന് വേണ്ടി ജില്ലാ പ്രോസിക്യൂട്ടറായ ബി.ആർ.സിന്ധു ഹാജരായി. […]
പെൺസുഹൃത്തിനെ കബളിപ്പിച്ച് പണവും സ്വർണ്ണാഭരണങ്ങളും തട്ടിയെടുത്ത യുവാവ് പിടിയിൽ
കാലടി: പെൺസുഹൃത്തിനെ കബളിപ്പിച്ച് പണവും സ്വർണ്ണാഭരണങ്ങളും തട്ടിയെടുത്ത യുവാവ് പിടിയിൽ. കണ്ണൂർ പാപ്പിനിശേരി പാതാള പുതിയ പുരയിൽ വീട്ടിൽ നിയാസ് (28) നെയാണ് കാലടി പോലീസ് അറസ്റ്റ് ചെയ്തത്. പതിനാറ് പവൻ സ്വർണ്ണവും ഒരു ലക്ഷം രൂപയുമാണ് തട്ടിയെടുത്തത്. പെൺസുഹൃത്തും ഇയാളും ഒരുമിച്ച് ശ്രീഭൂത പുരത്ത് വാടകയ്ക്ക് താമസിക്കുകയായിരുന്നു. പലപ്പോഴായി ഇയാൾ ഓരോ കള്ളങ്ങൾ പറഞ്ഞ് പത്ത് പവൻ സ്വർണ്ണം വാങ്ങി. പിന്നീട് ആറ് പവൻ സ്വർണ്ണം ബലമായും തട്ടിയെടുത്തു. ഇത് തിരികെ ചോദിച്ചപ്പോൾ യുവതിയെ മർദ്ദിക്കുയായിരുന്നു. […]