തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് ബോംബ് ഭീഷണി. വിളിച്ചയാളെ തിരിച്ചറിഞ്ഞുവെന്ന് പൊലീസ്. ഫോൺ വിളിച്ചയാളെ തിരിച്ചറിഞ്ഞു. കുളത്തൂർ സ്വദേശി നിധിൻ എന്നയാളാണ് വിളിച്ചതെന്ന് പൊലിസ് പറയുന്നു. പൊലീസ് ഇയാളെ ചോദ്യം ചെയ്ത് വരികയാണ്. മാനസികാസ്വാസ്ഥ്യമുള്ളയാളാണ് വിളിച്ചതെന്നാണ് പൊലീസ് പറയുന്നത്. ഇക്കാര്യം സ്ഥിരീകരിക്കാനായി വിശദമായി ചോദ്യം ചെയ്യുകയാണ്. പൊഴിയൂർ പൊലിസ് ആണ് ചോദ്യം ചെയ്യുന്നത്. സന്ദേശത്തിന്റെ അടിസ്ഥാനത്തിൽ സെക്രട്ടറിയേറ്റിന്റെ ചുറ്റളവിൽ നടത്തിവന്ന പരിശോധന പൂർത്തിയായി. അസ്വാഭാവികമായി ഒന്നും കണ്ടെത്തിയില്ലെന്നാണ് വിവരം.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഢിപ്പിച്ച 53 കാരന് 26 വർഷം കഠിന തടവും, പിഴയും
പെരുമ്പാവൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഢിപ്പിച്ച കേസിലെ പ്രതിയ്ക്ക് 26 വർഷം കഠിന തടവും മുപ്പത്തിഅയ്യായിരം രൂപ പിഴയും വിധിച്ചു. കടുവാൾ സലിം കോർട്ടേഴ്സിൽ താമസിക്കുന്ന വട്ടേക്കാട്ട് വീട്ടിൽ രാജു (53) വിനെയാണ് പെരുമ്പാവൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി (പോക്സോ) ജഡ്ജി ദിനേഷ്.എം.പിള്ള കഠിന തടവും പിഴയും വിധിച്ചത്. 2021 ൽ ആണ് സംഭവം. പെൺകുട്ടിയെ രാജു തട്ടി കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. ഇൻസ്പെക്ടർമാരായ സി.ജയകുമാർ, ആർ.രഞ്ജിത്ത്, സീനിയർ സിവിൽ പോലീസ് ഓഫീസർ സി.കെ.മീരാൻ തുടങ്ങിയവരാണ് അന്വേഷണം നടത്തി […]
ഗുരുവായൂർ ആനക്കോട്ടയിൽ പാപ്പാനെ ആന കുത്തിക്കൊന്നു
തൃശൂര്‍: ഗുരുവായൂര്‍ ആനക്കോട്ടയില്‍ പാപ്പാനെ ആന കുത്തിക്കൊന്നു. രണ്ടാം പാപ്പാൻ എ.ആർ.രതീഷിനെയാണ് ആന തന്‍റെ ഒറ്റക്കൊമ്പ് കൊണ്ട് കുത്തിയത്. ആക്രമണത്തെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ പാപ്പാനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒന്നാം പാപ്പാൻ അവധിയായിരുന്നതിനാൽ രണ്ടാം പാപ്പാനാണ് വെള്ളം കൊടുക്കാനെത്തിയത്. വെള്ളം കൊടുക്കുന്നതിനിടെ ആന പ്രകോപിതനാവുകയായിരുന്നു. മദപ്പാടുകാലത്ത് ചങ്ങല പൊട്ടിക്കുന്നത് ഒറ്റക്കൊമ്പൻ പതിവായിരുന്നു. നീരില്‍ തളച്ച സമയത്ത് ഇടഞ്ഞ് ചങ്ങല പൊട്ടിച്ചതിനെ തുടര്‍ന്ന് മൂന്ന് തവണ മയക്കുവെടി ഏറ്റുവാങ്ങേണ്ടിയും വന്നിട്ടുണ്ട്. കെ.എന്‍. […]
ബാറിൽ വാക്കുതർക്കം; വിമുക്തഭടനെ അടിച്ചുകൊന്നു
തിരുവനന്തപുരം: പൂജപ്പുരയില്‍ ബാറിലുണ്ടായ വാക്കുതര്‍ക്കത്തെത്തുടര്‍ന്ന് മധ്യവയസ്‌കനെ അടിച്ചുകൊന്നു. വിമുക്തഭടനായ പൂന്തുറ സ്വദേശി പ്രദീപ്(54) ആണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം. ബാറിലുണ്ടായ വാക്കുതര്‍ക്കത്തെത്തുടര്‍ന്ന് ആറംഗസംഘമാണ് പ്രദീപിനെ ബാറിന് പുറത്തുവെച്ച് ആക്രമിച്ചത്. മര്‍ദനത്തിനിടെ പിടിച്ചുതള്ളിയപ്പോള്‍ തലയിടിച്ചുവീണാണ് പ്രദീപിന്റെ മരണം സംഭവിച്ചതെന്നാണ് പ്രാഥമികവിവരം. സംഭവത്തിന് പിന്നാലെ പ്രതികളെല്ലാം സ്ഥലത്തുനിന്ന് കടന്നുകളഞ്ഞു. ദൃക്‌സാക്ഷികളില്ലാത്ത സംഭവത്തില്‍ അവ്യക്തമായ ചില സിസിടിവി ദൃശ്യങ്ങള്‍ മാത്രമാണ് പോലീസിന് തുമ്പായി കിട്ടിയത്. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ മൂന്നുപേരെ കസ്റ്റഡിയിലെടുത്തതായാണ് സൂചന. എന്നാല്‍, ഇവര്‍ […]
സ്വകാര്യ ബസ് ഇടിച്ച് സ്കൂട്ടര്‍ യാത്രികരായ രണ്ടുപേര്‍ക്ക് പരിക്ക്
കോഴിക്കോട്: സ്വകാര്യ ബസ് ഇടിച്ച് സ്കൂട്ടര്‍ യാത്രികരായ രണ്ടുപേര്‍ക്ക് പരിക്ക്. കോഴിക്കോട് വടകരയില്‍ ദേശീയപാതയിലാണ് അപകടമുണ്ടായത്. സ്കൂട്ടര്‍ യാത്രികരായ കണ്ണൂക്കര സ്വദേശി സുനീർ, സഹോദരി സുനീറ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്ന് ഉച്ചക്ക് 2 മണിയോടെയാണ് സംഭവം. ദേശീയ പാതയിൽ പാർക്കോ ആശുപത്രിക്ക് സമീപമാണ് അപകടമുണ്ടായത്. കണ്ണൂരിൽ നിന്നും കോഴിക്കോടേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ് സ്കൂട്ടറിനെ ഇടിച്ചതോടെ രണ്ട് പേരും റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു. ഇടിച്ചശേഷം സ്കൂട്ടര്‍ ബസിനുള്ളില്‍ കുരുങ്ങി. തുടര്‍ന്ന് സ്കൂട്ടറുമായി ബസ് 20 മീറ്ററോളം മുന്നോട്ട് […]
നിരന്തര കുറ്റാവാളിയെ കാപ്പ ചുമത്തി നാട് കടത്തി
ആലുവ:നിരന്തര കുറ്റാവാളിയെ കാപ്പ ചുമത്തി നാട് കടത്തി. ചേലാമറ്റം വല്ലം സ്രാമ്പിക്കൽ വീട്ടിൽ ആദിൽഷാ (27) യെയാണ് കാപ്പ ചുമത്തി ഒരു വർഷത്തേക്ക് നാട് കടത്തിയത്. ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്‍റെ ഭാഗമായി ജില്ല പോലീസ് മേധാവി വിവേക് കുമാർ സമർപ്പിച്ച റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ എറണാകുളം റേഞ്ച് ഡി.ഐ.ജി പുട്ട വിമലാദിത്യയാണ് ഉത്തരവിട്ടത്. പെരുമ്പാവൂർ, പാലാരിവട്ടം പോലീസ് സ്റ്റേഷൻ പരിധികളിൽ കൊലപാതകശ്രമം, കവർച്ച, അതിക്രമിച്ച് കടക്കൽ, ദേഹോപദ്രവം, ഭീഷണിപ്പെടുത്തൽ, മയക്കുമരുന്ന് തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ്. കഴിഞ്ഞ സെപ്റ്റംബറിൽ […]
ശബരിമല തീർത്ഥാടകർക്കായി കാലടിയിൽ വിപുലമായ ഒരുക്കങ്ങൾ
കാലടി: കാലടിയിൽ എത്തിചേരുന്ന ശബരിമല തീർത്ഥടാകാർക്ക് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ആവശ്യമായ സൗകര്യങ്ങൾ ഏർപ്പെടുത്തുവാൻ ഇന്നലെ കൂടിയ അവലോകനയോഗത്തിൽ തീരുമാനമായി. കഴിഞ്ഞ കാലങ്ങളിൽ നിന്നും വ്യത്യസ്തമായി ഇത്തവണ നേരത്തെയാണ് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ആലോചന യോഗം ചേർന്നത്. റോജി എം ജോൺ അധ്യക്ഷത വഹിച്ചു. കാലടിയിൽ എത്തിച്ചേരുന്ന അയ്യപ്പഭക്തര്‍ക്ക് വിപുലമായ സൌകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനും നിലവിലെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനും തീരുമാനിച്ചു. ഒരു മുഴുവന്‍ സമയ ശുചീകരണ തൊഴിലാളിയെ നിയമിച്ചു. ടോയ് ലറ്റും അനുബന്ധ പ്രദേശങ്ങളും വൃത്തിയാക്കുന്നതിനും കൂടുതല്‍ സൌകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനും […]
ഓപ്പറേഷന്‍ മരട്; മരട് അനീഷ് പിടിയില്‍
കൊച്ചി: ഒട്ടനവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ആനക്കാട്ടില്‍ അനീഷിനെ (മരട് അനീഷ്) കൊച്ചി സിറ്റി പോലീസ് ആശുപത്രി വളഞ്ഞു പിടികൂടി. 2022-ല്‍ തൃക്കാക്കര പോലീസ് സ്റ്റേഷന്‍ അതിര്‍ത്തിയില്‍ നടന്ന കൊലപാതകശ്രമ കേസിലും ഒക്ടോബര്‍ 31-ന് പനങ്ങാട് പോലീസ് സ്റ്റേഷന്‍ അതിര്‍ത്തിയില്‍ നടന്ന തട്ടിക്കൊണ്ടുപോകല്‍ കേസിലും പോലീസ് ഇയാളെ അന്വേഷിക്കുകയായിരുന്നു. അനീഷിനെതിരേ കാപ്പ ചുമത്തിയിട്ടുണ്ട്. ഒളിവില്‍ കഴിയുകയായിരുന്ന ഇയാള്‍ കൈയ്ക്കു പരിക്കേറ്റ് ആശുപത്രിയിലെത്തിയതായി കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ എ. അക്ബറിന് രഹസ്യവിവരം ലഭിക്കുകയായിരുന്നു. രാത്രി 12.30 ഓടെ […]
മാവോയിസ്റ്റ് – തണ്ടര്‍ ബോള്‍ട്ട് ഏറ്റുമുട്ടല്‍; 2 പേര്‍ പിടിയില്‍
മാനന്തവാടി: വയനാട് പേര്യ ചപ്പാരം കോളനിയില്‍ മാവോയിസ്റ്റുകളും തണ്ടര്‍ ബോള്‍ട്ട് സംഘവും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ 2 മാവോയിസ്റ്റുകള്‍ പിടിയിൽ. ചന്ദ്രു, ഉണ്ണിമായ എന്നിവരാണ് പിടിയിലായത്. സുന്ദരി, ലത എന്നിവർ രക്ഷപ്പെട്ടു. ഏറ്റമുട്ടലില്‍ വെടിയേറ്റയാള്‍ ചികിത്സ തേടാന്‍ സാധ്യതയുള്ളതിനാല്‍ കണ്ണൂര്‍- വയനാട് അതിര്‍ത്തികളിലെ ആശുപത്രികളില്‍ പൊലീസ് നിരീക്ഷണം ശക്തമാക്കി. ഇന്നലെ രാത്രി 7 മണിയോടെയാണ് 3 സ്ത്രീകളും ഒരു പുരുഷനും അടങ്ങുന്ന മാവോയിസ്റ്റ് സംഘം ചപ്പാരം കോളനിയിലെ അനീഷിന്‍റെ വീട്ടിലെത്തിയത്. വീട്ടില്‍ മൊബൈല്‍ ഫോണുകളും, ലാപ് ടോപ്പും ചാര്‍ജ് […]
ദുരഭിമാനക്കൊല; ഫാത്തിമയുടെ സംസ്‌ക്കാരം ഇന്ന്
കൊച്ചി: ഇതര മതസ്ഥനെ പ്രണയിച്ചതിന്റെ പേരിൽ പിതാവ് ക്രൂരമായി മർദിച്ചു വിഷം കുടിപ്പിച്ച പത്താം ക്ലാസുകാരിയുടെ സംസ്‌ക്കാരം ഇന്ന്. ആലുവ കരുമാലൂർ മറിയപ്പടി ഐക്കരക്കുടി വീട്ടിൽ ഫാത്തിമയാണു (14) മരിച്ചത്. പിതാവ് അബീസിനെ (43) പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 29നു രാവിലെയായിരുന്നു സംഭവം. അബീസ് ഫാത്തിമയെ കമ്പിവടി കൊണ്ട് അടിച്ച ശേഷം കളനാശിനി ബലമായി വായിലേക്ക് ഒഴിക്കുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. പെൺകുട്ടി കളനാശിനി തുപ്പിക്കളയാൻ ശ്രമിച്ചെങ്കിലും പിന്നീട് ഛർദിച്ച് അവശയായി. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും വിഷം ആന്തരികാവയവങ്ങളുടെ […]
രണ്ട് അതിഥി തൊഴിലാളികളുടെ കൊലപാതകം; പ്രതിയെ പിടികൂടി
മൂവാറ്റുപുഴ : മൂവാറ്റുപുഴയിൽ രണ്ട് അതിഥി തൊഴിലാളികളുടെ കൊലപാതകത്തിലെ പ്രതിയെ പിടികൂടി. ഒഡീഷ സ്വദേശി ഗോപാൽ ആണ് പിടിയിലായത്. ഒഡീഷയിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. കൊല്ലപ്പെട്ടവരുടെ കൂടെ കഴിഞ്ഞിരുന്ന ആളാണ് പ്രതി. മൂവാറ്റുപുഴ അടൂപറമ്പിലെ തടിമില്ലിൽ ജോലി ചെയ്യുന്ന അസം സ്വദേശികളായ മോഹൻതോ, ദീപങ്കർ ശർമ എന്നിവരെ മരിച്ചനിലയിൽ കണ്ടെത്തിയത്. കഴുത്ത് മുറിഞ്ഞ് രക്തം വാർന്ന നിലയിലായിരുന്നു മൃതദേഹം. ഇരുവരും ഏറെക്കാലമായി തടിമില്ലിലെ തൊഴിലാളികളാണ്. കൂട്ടത്തിൽ ഒരാളുടെ ഭാര്യ നാട്ടിൽ നിന്ന് ഫോണിൽ വിളിച്ച് കിട്ടാതായതോടെ മില്ലുടമയെ […]
സംസ്കൃത സർവ്വകലാശാലയുടെ പ്രദീപൻ പാമ്പിരികുന്ന് സ്മാരക മാതൃഭാഷാപുരസ്കാരം ഡോ.ജോർജ് ഇരുമ്പയത്തിന്
കാലടി: മാതൃഭാഷയുടെ സംരക്ഷണത്തിനും വികാസത്തിനും വേണ്ടിയുള്ള പ്രവർത്തനങ്ങൾക്ക് ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല ഏർപ്പെടുത്തിയിട്ടുള്ള പ്രദീപൻ പാമ്പിരികുന്ന് സ്മാരക മാതൃഭാഷാപുരസ്കാരത്തിന് ഡോ.ജോർജ് ഇരുമ്പയം അർഹനായി. അധ്യാപകൻ, സാഹിത്യ നിരൂപകൻ, ഗവേഷകൻ, പത്രാധിപർ, തുടങ്ങിയ നിലകളിൽ പ്രശസ്തനായ ഡോ. ജോർജ് ഇരുമ്പയം മലയാള ഭാഷാസംരക്ഷണത്തിന് വേണ്ടി നടത്തിയ പ്രവർത്തനങ്ങൾ മുൻനിർത്തിയാണ് ഈ പുരസ്കാരം നൽകുന്നത്. വിദ്യാഭ്യാസരംഗത്ത് മലയാളം നേരിടുന്ന അവഗണനകൾക്കെതിരെ സംഘടിതമായ പ്രവർത്തനങ്ങൾക്ക് 1989ൽ തുടക്കം കുറിച്ചത് ഡോ. ഇരുമ്പയം നേതൃത്വം നൽകിയ മലയാള സംരക്ഷണ വേദിയാണ്. കേരളത്തിൽ മലയാളപഠനം […]
അങ്കമാലി മൂക്കന്നൂരിൽ പുലിയിറങ്ങി
അങ്കമാലി: മൂക്കന്നൂർ പഞ്ചായത്തിലുൾപ്പെട്ട ഒലിവ് മൗണ്ട് ഭാഗത്ത് പുലിയിറങ്ങി. നൂറുകണക്കിന് കുടുംബങ്ങൾ താമസിക്കുന്ന ഈ പ്രദേശത്തുള്ള ആഞ്ഞിലിക്കൽ സിജു ഫ്രാൻസിസിന്‍റെ സിസി ടിവി ക്യാമറയിലാണ് പുലിയുടെ ദൃശ്യങ്ങൾ പതിഞ്ഞത്. വീടിനു മുൻപിൽ അൽപ്പനേരം നിന്ന പുലി പിന്നീട് ഓടിമറയുന്നതാണ് ദൃശ്യങ്ങളിലുള്ളത്. തിങ്കളാഴ്ച്ച രാത്രി 11 മണിയോടെയാണ് ദൃശ്യം ക്യാമറയിൽ പതിഞ്ഞിരിക്കുന്നത്. വനപ്രദേശത്തിന് കിലോമീറ്ററുകൾക്കിപ്പുറം പുലിയെ കാണാനിടയാക്കിയത് നാട്ടുകാരിൽ പരിഭ്രാന്തിക്കു കാരണമായിട്ടുണ്ട്. ഫോറസ്റ്റ് ഓഫിസിൽ വിവരമറിയിച്ചതിലെത്തുടർന്ന് റെയ്ഞ്ച് ഓഫിസറുടെ നേതൃത്വത്തിൽ വനപാലകർ സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും മറ്റ് സൂചനകളൊന്നും ലഭ്യമായിച്ചില്ല. […]
ആലുവയില്‍ ദുരഭിമാന കൊല; പതാനാലുകാരിയായ മകളെ അച്ഛന്‍ വിഷം കൊടുത്ത് കൊന്നു
കൊച്ചി: എറണാകുളം ആലുവയില്‍ ദുരഭിമാന കൊല. ഇതര മതക്കാരനായ സഹപാഠിയെ പ്രണയിച്ചതിന് പതാനാലുകാരിയായ മകളെ അച്ഛന്‍ വിഷം കൊടുത്ത് കൊന്നു. വിഷം ബലമായി വായിൽ ഒഴിച്ചതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ കുട്ടി ഒരാഴ്ച്ചയായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് വൈകിട്ട് നാലേ മുക്കാലോടെ 14 കാരി മരണത്തിന് കീഴടങ്ങുകയായിരുന്നു. സംഭവത്തില്‍ കുട്ടിയുടെ അച്ഛനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
കാലടി പാലം; അറ്റകുറ്റപണികൾക്കായി 1 കോടി 80 ലക്ഷം രൂപയുടെ ഭരണാനുമതി
കാലടി : പെരുമ്പാവൂർ, അങ്കമാലി നിയോജക മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന പെരിയറിന് കുറുകെയുള്ള നിലവിലുള്ള ശ്രീ ശങ്കര പാലത്തിന്റെ അറ്റകുറ്റപണികൾക്ക് 1 കോടി 80 ലക്ഷം രൂപയുടെ ഭരണാനുമതി ലഭ്യമായതായി പെരുമ്പാവൂർ എം . എൽ എ എൽദോസ് കുന്നപ്പിള്ളിയും, അങ്കമാലി എംഎൽഎ റോജി എം ജോണും അറിയിച്ചു. എസ്റ്റിമേറ്റ് അംഗീകരിച്ച് ടെൻഡർ നടപടികൾ വേഗത്തിൽ പൂർത്തിയാക്കി നിർമ്മാണം ആരംഭിക്കും. പാലത്തിന്റെ നിലവിലെ സ്ഥിതി, ഭാരം വഹിക്കുന്നതിനുള്ള ശേഷി, കോൺക്രീറ്റിന്റെ ബലം തുടങ്ങിയവ സംബന്ധിച്ച് കാര്യങ്ങൾ പഠിക്കാനായി വിദഗ്ധസംഘം […]
അങ്കമാലിയിൽ വൻ മയക്ക്മരുന്ന് വേട്ട
അങ്കമാലി: അങ്കമാലിയിൽ വൻ മയക്ക്മരുന്ന് വേട്ട. 50 ഗ്രാം എം.ഡി.എം.എ യുമായ് രണ്ടു പേർ പോലീസ് പിടിയിൽ . നോർത്ത് പറവൂർ സ്വദേശികളായ സിയ രാജീവ്, സജിത്ത് എന്നിവരാണ് പിടിയിലായത്. ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ബാംഗ്ലൂരിൽ നിന്ന് എറണാകുളത്തേക്ക് വന്ന ടൂറിസ്റ്റ് ബസിൽ നടത്തിയ പരിശോധനയിലാണ് രാസലഹരി കണ്ടെടുത്തത്.
അങ്കമാലിയിൽ വൻ മയക്ക്മരുന്ന് വേട്ട
അങ്കമാലി: അങ്കമാലിയിൽ വൻ മയക്ക്മരുന്ന് വേട്ട. 50 ഗ്രാം എം.ഡി.എം.എ യുമായ് രണ്ടു പേർ പോലീസ് പിടിയിൽ . നോർത്ത് പറവൂർ സ്വദേശികളായ സിയ രാജീവ്, സജിത്ത് എന്നിവരാണ് പിടിയിലായത്. ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ബാംഗ്ലൂരിൽ നിന്ന് എറണാകുളത്തേക്ക് വന്ന ടൂറിസ്റ്റ് ബസിൽ നടത്തിയ പരിശോധനയിലാണ് രാസലഹരി കണ്ടെടുത്തത്.
ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
പാലക്കാട്: പാലക്കാട് നല്ലേപ്പിള്ളിയിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു. 32 വയസുള്ള ഊർമിളയാണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. ഊർമിളയും ഭർത്താവ് സജേഷ് ഏറെ കാലമായി പ്രശ്നങ്ങളെ തുടർന്ന് മാറി താമസിക്കുകയായിരുന്നു. ഇതിനിടയിൽ ഇന്ന് രാവിലെ ഭർത്താവ് ഊർമിളയുടെ വീട്ടിലെത്തുകയും തർക്കങ്ങളുണ്ടാവുകയുമായിരുന്നു. തുടർന്ന് ഊർമിള ജോലി സ്ഥലത്തേക്ക് പോവുകയായിരുന്നു. വഴിയിൽ പാടത്ത് വെച്ച് ഭർത്താവ് ഊർമിളയെ ആക്രമിച്ചു. സംഭവം കണ്ട പ്രദേശവാസികൾ ഉടൻ തന്നെ യുവതിയെ ചിറ്റൂർ താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും മരണത്തിന് കീഴടങ്ങി. ഭർത്താവ് സംഭവ സ്ഥലത്ത് നിന്ന് […]
തൃശൂർ നഗരത്തിൽ യുവാവ് കുത്തേറ്റ് മരിച്ചു
തൃശൂർ: തൃശൂർ നഗരത്തിൽ യുവാവ് കുത്തേറ്റ് മരിച്ചു. ഒളരിക്കര സ്വദേശി ശ്രീരാഗ് (26) ആണ് മരിച്ചത്. ഇയാളുടെ സഹോദരനും കുത്തേറ്റു. രണ്ട് സംഘങ്ങൾ തമ്മിലുള്ള സംഘട്ടനമാണ് കൊലപാതകത്തിലേക്കെത്തിയതെന്നാണ് വിവരം. ഇന്നലെ രാത്രി 11.30 തോടെയാണ് സംഭവങ്ങളുണ്ടായത്. ദിവാൻജിമൂല പാസ്പോർട്ട് ഓഫിസിന് സമീപത്ത് വെച്ചായിരുന്നു സംഘട്ടനം. മരിച്ച ശ്രീരാഗിന്റെ സഹോദരങ്ങളായ ശ്രീരാജ് , ശ്രീനേഗ്, പ്രതിയായ അൽത്താഫ് എന്നവരാണ് പരിക്കേറ്റ് ചികിത്സയിലുള്ളത്. ഇതിൽ ശ്രീനേഗിന് കുത്തേറ്റിട്ടുണ്ട്. മറ്റ് രണ്ട് പേർക്ക് അടി പിടിയിലുള്ള പരിക്കാണ്. പരിക്കുകൾ ഗുരുതരമല്ല. ശ്രീരാഗും […]
11 കെ വി ലൈനിൽ നിന്നും ഷോക്കേറ്റു, കെഎസ്ഇബി ജീവനക്കാരന് ദാരുണാന്ത്യം
തൃശൂർ: കൈപമംഗലത്ത് 11 കെ വി ലൈനിൽ നിന്നും ഷോക്കേറ്റ് കെഎസ്ഇബി ജീവനക്കാരൻ മരിച്ചു. കെഎസ്ഇബി കയ്പമംഗലം സെക്ഷനിലെ ജീവനക്കാരൻ അഴീക്കോട് പേബസാർ സ്വദേശി തമ്പി (45) ആണ് മരിച്ചത്. ചെന്ത്രാപ്പിന്നി ചിറക്കൽ പള്ളിക്കടുത്ത് ഉച്ചക്ക് പന്ത്രണ്ടരയോടെ ആയിരുന്നു അപകടം. ഏരിയൽ ട്രോളി വാഹനത്തിൽ കയറി 11 കെ.വി ലൈനിലെ ഇൻസുലേറ്റർ മാറാനായി ശ്രമിക്കുമ്പോഴാണ് ഷോക്കേറ്റത്. ലൈൻ ഓഫ് ചെയ്ത ശേഷമാണ് ജോലിക്ക് കയറിയതെന്ന് ഉദ്യോഗസ്ഥർ പറയുന്നു. എന്നാല് എങ്ങിനെയാണ് വൈദ്യുതി പ്രവഹിച്ചതെന്ന് വ്യക്തമല്ല. ഉടൻ തന്നെ […]