FEATURED

മലയാറ്റൂരിൽ കിണറ്റിൽ കുട്ടിയാന വീണു

കാലടി: മലയാറ്റൂർ ഇല്ലിത്തോട്ടിൽ റബർ തോട്ടത്തിലെ കിണറ്റിൽ കുട്ടിയാന വീണു. ഇന്ന് വെളുപ്പിനാണ് വീണത്. സമീപത്ത് കാട്ടാനകൂട്ടം നിലയുറപ്പിച്ചിട്ടുണ്ട്. അതിനാൽ കിണറിന് സമീപത്തേക്ക് വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് എത്താൻ കഴിഞ്ഞിട്ടില്ല.

FEATURED

പൊലീസ് ഉദ്യോഗസ്ഥനെ വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി

കൊല്ലം: ചടയമംഗലത്ത് പൊലീസ് ഉദ്യോഗസ്ഥനെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. പാങ്ങോട് പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ ബിനു (41)ആണ് മരിച്ചത്. ഔട്ട് ഹൗസിലെ ഫാനിൽ തൂങ്ങിയാണ് മരണം. സംഭവ സമയത്ത് വീട്ടിൽ അമ്മയും ഭാര്യയും ഉണ്ടായിരുന്നു. എന്താണ് മരണ കാരണമെന്ന് വ്യക്തമല്ല. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റും. പോസ്റ്റ്മോർട്ടത്തിന് ശേഷം വീട്ടുകാർക്ക് വിട്ടുനൽകും.  

FEATURED

12 വയസുകാരനെ കാണാതായതായി പരാതി

തിരുവനന്തപുരം:തിരുവനന്തപുരം നാലാഞ്ചിറയിൽ നിന്ന് 12 വയസുകാരനെ കാണാതായതായി പരാതി. നാലഞ്ചിറ കോൺവെൻ്റ് ലൈനിൽ ജിജോയുടെ മകൻ ജോഹിനെയാണ് കാണാതായത്. രാവിലെ ആറ് മണിക്ക് ശേഷം കുട്ടിയെ വീട്ടിൽ കണ്ടിട്ടില്ലെന്നാണ് വീട്ടുകാര്‍ പറയുന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.

FEATURED

സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിലെ കമ്പിവേലിയിൽ കടുവ കുടുങ്ങി

കണ്ണൂർ: കണ്ണൂർ കൊട്ടിയൂർ പന്നിയാംമലയിൽ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിൽ കടുവ കുടുങ്ങി. കൃഷിയിടത്തിലെ കമ്പിവേലിയിലാണ് കടുവ കുടുങ്ങിയത്. രാവിലെ ടാപ്പിംഗ് തൊഴിലാളികളാണ് കടുവ കമ്പിവേലിയിൽ കുടുങ്ങി നിൽക്കുന്നത് കണ്ടത്. വനം വകുപ്പ് സംഘം സ്ഥലത്തെത്തി. കടുവ കമ്പി വേലിയിൽ നിന്നും രക്ഷപ്പെട്ട് പുറത്തേക്ക് ചാടാൻ സാധ്യതയുളളതിനാൽ പ്രദേശത്തേക്കുളള റോഡുകൾ അടച്ചു. സ്ഥലത്ത് ജാഗ്രതാ നിർദ്ദേശം നൽകി.

FEATURED

കുട്ടികളുടെ ഡോക്ടർ, സംസ്ഥാന ക്രിക്കറ്റ് ടീം അംഗം; കളിക്കളത്തിൽ വിസ്മയം തീർത്ത് ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേന

ആലുവ: സഹപ്രവർത്തകർക്കൊപ്പം ക്രിക്കറ്റ് മത്സരത്തിനറങ്ങിയ ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്‌സേനയുടെ മിന്നുന്ന പ്രകടനം കണ്ട് കളിക്കാനെത്തിയവർക്കും കാണികൾക്കും ഒരുപോലെ അത്ഭുതം. ലഹരിക്കെതിരെ റൂറൽ പോലീസ് സംഘടിപ്പിച്ച ക്രിക്കറ്റ് മത്സരത്തിലാണ് എസ്.പി വിസ്മയമായത്. ക്ലാസിക്ക് പ്ലെയറുടെ ശൈലിയിലാണ് ഓരോ കളിയിലും ബാറ്റ് ചെയ്തത്. അവസാന ഓവറുകളിൽ ഹാർഡ് ഹിറ്റ് ചെയ്ത് റൺ മഴ പെയ്യിപ്പിച്ചു. രണ്ട് മത്സരങ്ങളിലും ഓപ്പൺ ബാറ്റ്‌സ്മാനായിറങ്ങി പുറത്താവാതെ തിളങ്ങുകയും, തുടർച്ചയായി സിക്‌സറുകളും ബൗണ്ടറികളുമടിച്ച് അമ്പരിപ്പിക്കുകയും ചെയ്തു. സിംഗിൾ റൊട്ടേറ്റിലും മികവു പുലർത്തി. […]

FEATURED

വാഹനാപകടത്തിൽ ചികിത്‌സയിലായിരുന്ന യുവാവ് മരിച്ചു

മലയാറ്റൂർ: മലയാറ്റൂർ നടുവട്ടത്ത് വാഹനാപകടത്തിൽ ചികിത്‌സയിലായിരുന്ന യുവാവ് മരിച്ചു. നടുവട്ടം കോനുരാൻ ജോസിന്റെ മകൻ ആഷിക് (26) ആണ് മരിച്ചത്. ഞായറാഴ്ച്ച രാത്രി 12 മണിയോടെയാണ് അപകടം നടന്നത്. നടുവട്ടത്ത് ബൈക്ക് മറിഞ്ഞ് പരിക്കേറ്റ് കിടക്കുന്ന നിലയിൽ കണ്ട ആഷിക്കിനെ നാട്ടുകാർ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. മോട്ടോർ മെക്കാനികാണ്‌ ആഷിക്.  

FEATURED

‘ഭ്രമയുഗ’ത്തിനെതിരെ കോട്ടയം ജില്ലയിലെ കുഞ്ചമൺ ഇല്ലം ഹൈക്കോടതിയിൽ; കുടുംബത്തിന്റെ സത്കീർത്തിയെ ബാധിക്കം

കൊച്ചി ∙ മമ്മൂട്ടിയെ നായകനാക്കി രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ‘ഭ്രമയുഗ’ത്തിന് അനുവദിച്ച സെൻസർ സർട്ടിഫിക്കറ്റ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹർജി. ചിത്രം അടുത്ത ദിവസം റിലീസ് ചെയ്യാനിരിക്കെയാണിത്. ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിക്കുന്ന ‘കുഞ്ചമൺ പോറ്റി’ അല്ലെങ്കിൽ ‘പുഞ്ചമൺ പോറ്റി’ എന്നത് തങ്ങളുടെ കുടുംബപ്പേരും സ്ഥാനപ്പേരുമാണെന്നും സിനിമയിലെ കഥാപാത്രം ദുര്‍മന്ത്രവാദങ്ങളും മറ്റും ചെയ്യുന്നതായി കാണിച്ചിരിക്കുന്നത് തങ്ങളുടെ കുടുംബത്തിന്റെ സത്കീർത്തിയെ ബാധിക്കുമെന്നും ചൂണ്ടിക്കാട്ടി കോട്ടയം ജില്ലയിലെ കുഞ്ചമൺ ഇല്ലക്കാരാണ് ഹൈക്കോടതിയെ സമീപിച്ചത്. ഹർജിയില്‍ കോടതി ബന്ധപ്പെട്ട കക്ഷികൾക്ക് നോട്ടിസ് […]

FEATURED

തൃപ്പൂണിത്തുറയിൽ ഉ​ഗ്ര സ്ഫോടനം; ഒരാൾ മരിച്ചു, 16 പേർ ആശുപത്രിയിൽവൻ സ്ഫോടനം

കൊച്ചി : തൃപ്പൂണിത്തുറയിലെ തെക്കുംഭാഗത്ത് പടക്കക്കടയ്ക്ക് തീപിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ​ഗുരുതരമായി പരുക്കേറ്റ് തൃപ്പൂണിത്തുറ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന തിരുവനന്തപുരം ഉള്ളൂർ സ്വദേശി വിഷ്ണുവാണ് മരിച്ചത്. സംഭവത്തിൽ 16 പേരാണ് പരുക്കേറ്റ് ചികിത്സയിൽ കഴിയുന്നത്. ഇതിൽ നാല് പേർ അത്യാഹിത വിഭാ​ഗത്തിലാണ്. വലിയ സ്ഫോടനമാണുണ്ടായെന്നാണ് നാട്ടുകാർ പറയുന്നത്. ‌ സമീപത്തെ വീടുകളിലുണ്ടായിരുന്നവര്‍ക്കും പരുക്ക് സംഭവിച്ചിട്ടുണ്ട്. ഫയർ ഫോഴ്സ് എത്തിയാണ് തീയണച്ചത്. പരുക്കറ്റവരെ ആംബുലൻസിലാണ് ആശുപത്രിയിലേക്ക് മാറ്റിയത്. 300 മീറ്റർ അപ്പുറത്തേക്ക് അവശിഷ്ടങ്ങൾ തെറിച്ചു വീണുവെന്നാണ് സമീപ […]

FEATURED

മാനന്തവാടിയിൽ 144 പ്രഖ്യാപിച്ചു; മൃതദേഹവുമായി നാട്ടുകാരുടെ പ്രതിഷേധം

സുൽത്താൻ ബത്തേരി: വയനാട്ടിൽ റേഡിയോ കോളർ ഘടിപ്പിച്ച ആനയുടെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ മാനന്ത വാടിയിൽ വൻ പ്രതിഷേധം. ആക്രമണത്തിൽ കൊല്ലപ്പെട്ട അജിയുടെ മൃതദേഹവുമായി നാട്ടുകാർ പ്രതിഷേധിക്കുകയാണ്. മാനന്തവാടിയില്‍ പ്രതിഷേധക്കാര്‍ റോഡ് ഉപരോധിക്കുകയും വാഹനങ്ങള്‍ തടയുകയും ചെയ്തു.മൂവായിരത്തോളം പേരാണ് മാനന്തവാടി ഗാന്ധിജംക്‌ഷനിൽ പ്രതിഷേധിക്കുന്നത്. മെഡിക്കൽ കോളെജിലേക്ക് വരുകയായിരുന്ന വയനാട് എസ്പി ടി. നാരായണന്‍റെ വാഹനം നാട്ടുകാർ‌ ഗോ ബാക്ക് വിളികളോടെ തടഞ്ഞു. എസ്‍പിയോടു വാഹനത്തിൽനിന്ന് ഇറങ്ങി നടന്ന് പോകാൻ നാട്ടുകാർ പറഞ്ഞു. വാഹനത്തിൽനിന്നിറങ്ങിയതിനു പിന്നാലെ എസ്പിക്കു നേരെ […]

FEATURED

വയനാട്ടില്‍ വീണ്ടും കാട്ടാന, ഗേറ്റ് തകര്‍ത്ത് അകത്ത് കയറി, ആക്രമണത്തില്‍ ഒരു മരണം

സുല്‍ത്താന്‍ ബത്തേരി: വയനാട് വീണ്ടും ആനപ്പേടിയില്‍. ഇന്നു രാവിലെ അതിര്‍ത്തിയിലെ കാട്ടില്‍ നിന്നെത്തിയ ആന പടമലയിലെ ജനവാസ മേഖലയില്‍ കടന്നു. വീടിന്‍റെ ഗേറ്റും മതിലും തകര്‍ത്ത് അകത്ത് കടന്ന ആനയുടെ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു.പടമല സ്വദേശി അജിയാണ് മരിച്ചത്.കര്‍ണാടകയില്‍ നിന്നുള്ള റേഡിയോ കോളർ ഘടിപ്പിച്ച  ആനയാണ് വയനാട്ടിലിറങ്ങിയത്.ഇത് മോഴയാനയാണ്.ആനയുടെ ആക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ മാനന്തവാടി നഗരസഭയിലെ 4 വാർഡുകളിൽ 144 പ്രഖ്യാപിച്ചു.കുറുക്കന്മൂല, പയ്യമ്പള്ളി കുറുവ, കാടൻകൊല്ലി എന്നീവടങ്ങലിലാണ് നിരോധനാജ്ഞ

FEATURED

തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തിൽ മഹാദേവന്റെ ഉത്സവം 11 മുതൽ 20 വരെ ആഘോഷിക്കും

കാലടി : തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തിൽ മഹാദേവന്റെ ഉത്സവം 11 മുതൽ 20 വരെ ആഘോഷിക്കും. ഞായറാഴ്ച വൈകീട്ട് 6 മുതൽ ശുദ്ധിക്രിയകൾ, 7-ന് കോട്ടയ്ക്കൽ പി.എസ്.വി. നാട്യസംഘത്തിന്റെ ‘ഉത്തരാസ്വയംവരം’ കഥകളി. തിങ്കളാഴ്ച രാവിലെ 5.30 മുതൽ അഭിഷേകങ്ങൾ, കലശപൂജ, ഹോമം, വൈകീട്ട് 6.30-ന് തിരുവാതിരകളി, ഫ്യൂഷൻ നൈറ്റ്, 8-ന് തിരുവൈരാണിക്കുളം എം.കെ. വാരിയർ നാടകാലയം അവതരിപ്പിക്കുന്ന ‘ആയുസ്സിന്റെ പുസ്തകം’ നാടകം. ചൊവ്വാഴ്ച രാവിലെ പരികലശാഭിഷേകം, ബ്രഹ്മകലശാഭിഷേകം, വൈകീട്ട് 6.30-ന് കോൽ തിരുവാതിരകളി, 7.30-ന് കൊടിയേറ്റ്, 8-ന് സോപാനസംഗീതം. […]

FEATURED

വിദേശത്ത് ജോലി വാഗ്ദാനം; ഉദ്യോഗാർത്ഥികളിൽ നിന്ന് ലക്ഷങ്ങൾ തട്ടിയ കേസിൽ മുഖ്യപ്രതി പിടിയിൽ

കോതമംഗലം: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാർത്ഥികളിൽ നിന്ന് ലക്ഷങ്ങൾ തട്ടിയ കേസിൽ മുഖ്യപ്രതി പിടിയിൽ. മൈസൂർ, കാഡ്ബഗരുവിൽ താമസിക്കുന്ന ചാവക്കാട് സ്വദേശി ഷാജഹാൻ (36) നെയാണ് മീനാക്ഷിപുരത്തുനിന്ന് കോതമംഗലം പോലീസ് പിടികൂടിയത്. കോതമംഗലം ചേലാട് വാടകയ്ക്ക് താമസിക്കുന്ന സഹോദരങ്ങൾക്ക് യു.കെയിൽ തൊഴിൽ വിസ നൽകാമെന്നു പറഞ്ഞ് ആറ് ലക്ഷത്തി പതിനാലായിരം രൂപ തട്ടിയ കേസിലാണ് അറസ്റ്റിലാകുന്നത്. സംസ്ഥാനത്തിനകത്ത് സമാനമായ മുപ്പതിലേറെ കേസുകൾ പ്രതിയുടെ പേരിലുണ്ട്. വിശാലമായ സൗഹൃദ വലയമാണ് പ്രതിയ്ക്കുള്ളത്. ഇതുപയോഗിച്ചാണ് ആളുകളെ കണ്ടെത്തുന്നത്. കമ്മീഷൻ […]

FEATURED

പാസ്പോർട്ടിൽ കൃത്രിമം കാണിച്ച് വിദേശത്തേക്ക് സ്ത്രീകളെ ജോലിക്ക് കൊണ്ടുപോകാൻ ശ്രമിച്ച മുഖ്യ ഏജൻറ് പിടിയിൽ

ആലുവ: പാസ്പോർട്ടിൽ കൃത്രിമം കാണിച്ച് വിദേശത്തേക്ക് സ്ത്രീകളെ ജോലിക്ക് കൊണ്ടുപോകാൻ ശ്രമിച്ച കേസിൽ മുഖ്യ ഏജൻറ് പിടിയിൽ. മലപ്പുറം എടയാറ്റൂർ മാനഴി പൂത്തോട്ടിൽ വീട്ടിൽ ലിയാഖത്ത് അലി (53) നെയാണ് എറണാകുളം റൂറൽ ജില്ലാ ക്രൈംബ്രാഞ്ച് പിടികൂടിയത്. കഴിഞ്ഞ സെപ്തംബറിലാണ് അഞ്ച് സ്ത്രീകളെ നെടുമ്പാശേരി വിമാനത്താവളം വഴി കുവൈത്തിലേക്ക് കൊണ്ടുപോകാൻ ശ്രമിച്ചത്. വീട്ടുജോലിയാണ് പറഞ്ഞിരുന്നത്. വിദ്യാഭ്യാസം കുറഞ്ഞ 40 വയസിൽ താഴെയുള്ള ഇവർക്ക് എമിഗ്രേഷൻ ക്ലിയറൻസ് വേണമായിരുന്നു. അതുകൊണ്ട് ടൂറിസ്റ്റ് വിസയിൽ മസ്ക്കറ്റിലെത്തിച്ച് അവിടെ നിന്ന് കുവൈറ്റിലേക്ക് […]

FEATURED

നൃത്ത രംഗത്ത് സുധാ പീതംബരൻ 50 വർഷം പൂർത്തിയാക്കുന്നു

കാലടി: നൃത്ത രംഗത്ത് സുധാ പീതംബരൻ 50 വർഷം പൂർത്തിയാക്കുന്നു. കലാമണ്ഡലം മോഹനതുളസി ടീച്ചറുടെ കീഴിലാണ് നൃത്ത പരിശീലനം ആരംഭിച്ചത്. 1993-ൽ കാലടിയിൽ ശ്രീ ശങ്കരാ സ്‌കൂൾ ഓഫ് ഡാൻസ് ആരംഭിച്ചു. നിരവധി പരമ്പരാഗത നൃത്ത ഇനങ്ങളും കാലിക പ്രസക്തിയുള്ള നൃത്താവിഷ്‌കാരങ്ങളും അവതരിപ്പിച്ച് ശ്രദ്ധ നേടിയിട്ടുണ്ട്.55 വേദികളിൽ അവതരിപ്പിച്ച കൃഷ്ണായ നമ: മാസ്റ്റർ പീസുകളിൽ ഒന്നാണ്. മോഹിനിയാട്ടത്തിൽ ദേശീയ സ്‌കോളർഷിപ്പ്, ദൂരദർശൻ എ ഗ്രേഡ് പദവി, കേന്ദ്രസർക്കാറിന്റെ ഐ.സി.സി.ആർ.പാനൽ ആർട്ടിസ്റ്റ് എന്നീ പദവികൾ കൂടാതെ പ്രൊഫ.പി. സി.വാസുദേവൻ […]

FEATURED

ലഹരിക്കെതിരെ ബോധവൽക്കരണ ക്യാമ്പയിനുമായി റൂറൽ ജില്ലാ പോലീസ്

ആലുവ: ലഹരിക്കെതിരെ ബോധവൽക്കരണ ക്യാമ്പയിനുമായി റൂറൽ ജില്ലാ പോലീസ്. ഇതിൻറെ ഭാഗമായി 11 ന് സൈക്കിൾ റാലി, ക്രിക്കറ്റ് ടൂർണ്ണമെൻറ് എന്നിവ നടത്തും. ജില്ലാ പോലീസ് മേധാവി ഡോ:വൈഭവ് സക്‌സേനയുടെ നേതൃത്വത്തിൽ ജില്ലയിലെ പ്രമുഖ സൈക്കിൾ ക്ലബുകളെ പങ്കെടുപ്പിച്ച് കൊണ്ടുള്ള സൈക്കിൾ റാലി രാവിലെ 7 ന് ആലുവ ട്രാഫിക്ക് സ്റ്റേഷന് മുമ്പിൽ നിന്നും ആരംഭിച്ച് നെടുമ്പാശേരി പോലീസ് സ്റ്റേഷനിൽ സമാപിക്കും. സമാപന ചടങ്ങിൽ വിദ്യാർത്ഥികൾക്ക് സൈക്കിൾ സമ്മാനിക്കും. വൈകീട്ട് 4 ന് തുരുത്ത് ഗോട്ട് ക്ലബ്ബ് […]

FEATURED

അഖിലേന്ത്യ പ്രൊഫസേഴ്‌സ് ക്രിക്കറ്റ് ടൂർണമെന്റ്; ആദിശങ്കര ജേതാക്കൾ

കാലടി: അങ്കമാലി ഫിസാറ്റ് എൻജിനിയറിങ്ങ് കോളേജിൽ നടന്ന അഖിലേന്ത്യ പ്രൊഫസേഴ്‌സ് ക്രിക്കറ്റ് ടൂർണമെന്റിൽ കാലടി ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയറിങ്ങ് ആന്റ് ടെക്‌നോളജി ജേതാക്കളായി. 20000 രൂപയും ട്രോഫിയുമായിരുന്നു ആദിശങ്കരയ്ക്ക് ലഭിച്ചത്. ഫൈനലിൽ ആലപ്പുഴ മഹാഗുരു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയെയാണ് ആദിശങ്കര പരാജയപ്പെടുത്തിയത്. ആദിശങ്കരയിലെ എബിൻ ജോയ് ടൂർണമെന്റിലെ മികച്ച ബൗളറും, ഫൈനലിലെ മികച്ചകളിക്കാരനായും, മൂന്നാർ കോളേജ് ഓഫ് എഞ്ചിനീയറിംഗിലെ അമൽ ടൂർണമെന്റിലെ മികച്ച ബാറ്റ്‌സ്മാനായും തെരഞ്ഞെടുത്തു.

FEATURED

മുറ്റത്ത് കളിക്കുന്നതിനിടെ രണ്ട് വയസുകാരൻ പാമ്പ് കടിയേറ്റ് മരിച്ചു

മലപ്പുറം : മലപ്പുറത്ത് രണ്ട് വയസുകാരൻ പാമ്പ് കടിയേറ്റ് മരിച്ചു. കൊണ്ടോട്ടി പുളിക്കലിലാണ് സംഭവം. പെരിന്തൽമണ്ണ തൂത സ്വദേശി സുഹൈൽ – ജംഷിയ ദമ്പതികളുടെ മകൻ മുഹമ്മദ് ഉമർ ആണ് മരിച്ചത്. വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ ഇന്നലെ രാവിലെയാണ് പാമ്പ് കടിയേറ്റത്. കുട്ടിയുടെ കരച്ചിൽ കേട്ടാണ് രക്ഷിതാക്കൾ പരിശോധിച്ചത്. കാലിൽ പാമ്പു കടിച്ച പാടുകളുണ്ടായിരുന്നു. ഉടൻ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരിച്ചു.

FEATURED

കൊടകരയിൽ ബസും ലോറിയും കുട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്

തൃശൂർ: കൊടകരയിൽ ബസും ലോറിയും കുട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്. വേളാങ്കണ്ണി – ചങ്ങനാശ്ശേരി കെഎസ്ആർടിസി ബസാണ് അപകടത്തിൽപെട്ടത്. ഇന്ന് രാവിലെ 4 മണിയോടെയാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ കൊടകര ശാന്തി, ചാലക്കുടി സെൻ്റ് ജെയിംസ്, അപ്പോളോ എന്നി ആശുപത്രികളിൽ എത്തിച്ചു. 4 പേരുടെ പരിക്ക് ഗുരുതരമാണ്. ഇവരെ അപ്പോളോ ആശുപത്രിയിൽ പ്രവേശിച്ചു. 8 പേർ കൊടകര ശാന്തി ആശുപത്രിയിൽ ചികിത്സയിലുണ്ട്. ദേശീയപാതയിൽ നിന്നും കൊടകര സെന്ററിലേക്ക് ഇറങ്ങുകയായിരുന്നു ബസ്. ബസിന്റെ മുൻഭാഗം ആദ്യം ഒരു ലോറിയിൽ തട്ടി. പിന്നിൽ […]

FEATURED

നെട്ടിനംപിള്ളിയിൽ ഇഷ്ടികനിർമാണ യൂണിറ്റ്എതിർപ്പുമായി നാട്ടുകാർ

കാലടി : കാലടി ഗ്രാമപ്പഞ്ചായത്തിലെ നെട്ടിനംപിള്ളി പ്രദേശത്ത് ഇഷ്ടികനിർമാണ യൂണിറ്റ് ആരംഭിക്കുന്നതിനെതിരേ നാട്ടുകാർ രംഗത്ത്. യൂണിറ്റ് തുടങ്ങാൻ പ്രദേശവാസിയായ ഒരാൾ വ്യവസായവകുപ്പിൽ നിന്ന് അനുമതി നേടിയതോടെയാണ് ജനകീയ പ്രതിഷേധം ഉയർന്നത്. മുൻപ് ഇവിടെ ഇഷ്ടികനിർമാണം നടന്നിരുന്നു. അന്ന് വ്യാപകമായി മണ്ണെടുത്തതിനേത്തുടർന്ന് കാലടി ലിഫ്റ്റ് ഇറിഗേഷന്റെ പമ്പ് ഹൗസിന് ഭീഷണിയായി. ജനങ്ങളുടെ പരാതിയേത്തുടർന്ന് 2005-ൽ ഫോർട്ട്‌കൊച്ചി ആർ.ഡി.ഒ.യും മൈനിങ് ആൻഡ് ജിയോളജി ഉദ്യോഗസ്ഥരും സ്ഥലം പരിശോധന നടത്തി നിരോധനമേർപ്പെടുത്തിയിരുന്നു. പുറമേനിന്ന് മണ്ണ് കൊണ്ടുവന്ന് ഇഷ്ടിക നിർമിക്കുന്നതിനുപകരം ഇവിടെത്തന്നെ ഭൂമി കുഴിച്ചാണ് […]

FEATURED

ബിസിനസിൽ പങ്കാളിയാക്കാമെന്നു പറഞ്ഞ് കോടികൾ തട്ടി; പ്രതി പിടിയിൽ

നെടുമ്പാശ്ശേരി: ബിസിനസിൽ പങ്കാളിയാക്കാമെന്നു പറഞ്ഞ് കോടികൾ തട്ടിയ കേസിൽ ഒരാൾ പിടിയിൽ. പെരുമ്പാവൂർ കോടനാട് കുറിച്ചിലക്കോട് ഗീതാഗോവിന്ദത്തിൽ രാജേഷ് ബി മേനോൻ (48) നെയാണ് നെടുമ്പാശേരി പോലീസ് പിടികൂടിയത്. നെടുമ്പാശേരി സ്വദേശിയെ ബിസിനസിൽ പങ്കാളിയാക്കാമെന്ന് 35 ലക്ഷം രൂപ ഇയാൾ കൈക്കലാക്കുകയായിരുന്നു. കോടനാട് സ്വദേശി ചാർളിയെ കബളിപ്പിച്ച് 9 ലക്ഷം രൂപ തട്ടിയെടുത്ത കേസിലും, കാലടി സ്വദേശി പോളിനെ പറ്റിച്ച് 11ലക്ഷം രൂപ കൈക്കലാക്കിയ കേസിലും, ജെയ്ബി കുര്യൻ എന്നയാളിൽ നിന്ന് 44 ലക്ഷം രൂപ തടിയെടുത്ത […]