FEATURED

റിയാസ് മൗലവി വധക്കേസിൽ മൂന്ന് പ്രതികളെയും കോടതി വെറുതെ വിട്ടു

കാസര്‍കോട്: കാസർകോട്ടെ പ്രമാദമായ റിയാസ് മൗലവി വധക്കേസിൽ മൂന്ന് പ്രതികളെയും കോടതി വെറുതെ വിട്ടു. കാസര്‍കോട് ജില്ലാ പ്രിൻസിപ്പല്‍ സഷൻസ് കോടതിയുടേതാണ് വിധി. കേളുഗുഡെ സ്വദേശികളായ അജേഷ്, നിതിന്‍ കുമാര്‍, അഖിലേഷ് എന്നീ ആര്‍എസ്എസ് പ്രവര്‍ത്തകരാണ് പ്രതികള്‍. മൂന്ന് പേരും ആര്‍എസ്എസ് പ്രവര്‍ത്തകരാണ്. 2017 മാര്‍ച്ച് 20 നാണ് കാസര്‍കോട് ചൂരി മദ്രസയിലെ അധ്യാപകനായ റിയാസ് മൗലവി കൊല്ലപ്പെടുന്നത്. ചൂരി പള്ളിയില്‍ അതിക്രമിച്ച് കയറിയ പ്രതികള്‍ 27 വയസുള്ള റിയാസ് മൗലവിയെ വെട്ടിക്കൊല്ലുകയായിരുന്നു. കുടക് സ്വദേശിയാണ് റിയാസ് […]

FEATURED

മലയാറ്റൂർ തീർത്ഥാടനത്തിന് എത്തിയ യുവാവ് മുങ്ങി മരിച്ചു

കാലടി: മലയാറ്റൂർ ഇല്ലിത്തോട് പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. വൈപ്പിൽ ഓച്ചൻതുരുത്ത് സ്വദേശി സിജോ (19) ആണ് മരിച്ചത്. മലയാറ്റൂർ തീർത്ഥാടനത്തിന് എത്തിയതായിരുന്നു. ഇല്ലിത്തോട് കല്ലടിക്കടവിലായിരുന്നു സംഭവം. മലയിറങ്ങിയതിന് ശേഷം കുട്ടുകാരോത്ത് കുളിക്കാൻ പോയതായിരുന്നു. രാവിലെ 8.30 ഓടെയായിരുന്നു അപകടം നടന്നത്‌

FEATURED

മലയാറ്റൂർ തീർത്ഥാടനത്തിന് എത്തിയ യുവാവ് മുങ്ങി മരിച്ചു

കാലടി: മലയാറ്റൂർ ഇല്ലിത്തോട് പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. വൈപ്പിൽ ഓച്ചൻതുരുത്ത് സ്വദേശി സിജോ (19) ആണ് മരിച്ചത്. മലയാറ്റൂർ തീർത്ഥാടനത്തിന് എത്തിയതിയിരുന്നു. ഇല്ലിത്തോട് കല്ലടിക്കടവിലായിരുന്നു സംഭവം. മലയിറങ്ങിയതിന് ശേഷം കുട്ടുകാരോത്ത് കുളിക്കാൻ പോയതായിരുന്നു. രാവിലെ 8.30 ഓടെയായിരുന്നു അപകടം നടന്നത്‌

FEATURED

മദ്രസ അധ്യാപകൻ റിയാസ് മൗലവി വധക്കേസിൽ വിധി ഇന്ന്

കാസർകോട്: കാസർകോട് മദ്രസ അധ്യാപകൻ റിയാസ് മൗലവി വധക്കേസിൽ വിധി ഇന്ന്. കാസർകോട് പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജ് കെ. കെ ബാലകൃഷ്ണനാണ് കേസിൽ വിധി പറയുക. കാസർകോട് ചൂരി മദ്രസയിലെ അധ്യാപകനായിരുന്ന കുടക് സ്വദേശി റിയാസ് മൗലവി 2017 മാർച്ച്‌ 20നാണ് കൊല്ലപ്പെട്ടത്. മദ്രസയ്ക്ക് സമീപത്തെ താമസസ്ഥലത്തുവച്ച് മൗലവിയെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. കാസർകോട് കേളുഗുഡ്‌ഡെ സ്വദേശികളായ അജേഷ്, നിതിൻ, കേളുഗുഡ്‌ഡെ ഗംഗെ നഗറിലെ അഖിലേഷ് എന്നിവരാണ് കേസിലെ പ്രതികൾ. കണ്ണൂർ ക്രൈംബ്രാഞ്ച് എസ്‌പി ആയിരുന്ന ഡോ.എ ശ്രീനിവാസിന്‍റെ […]

FEATURED

കാട്ടുപന്നികളെ വെടിവച്ചു കൊന്നു

പാലക്കാട്: കുഴൽമന്ദത്ത് രണ്ടു കാട്ടുപന്നികളെ വെടിവച്ചു കൊന്നു. വനം വകുപ്പ് ഉദ്യോഗസ്ഥരെത്തിയാണ് വെടിവച്ചത്. ഇന്നലെ കുഴൽമന്ദത്ത് സ്ത്രീയുടെ കാൽ കാട്ടുപന്നി കടിച്ചുമുറിച്ചിരുന്നു. ഇതിനുപിന്നാലെയാണ് വനം വകുപ്പ് നടപടി. ഗുരുതരമായി പരുക്കേറ്റ തത്ത എന്ന സ്ത്രീ നിലവില്‍ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. പതിവായി കാട്ടുപന്നി ആക്രമണം നടക്കുന്ന പ്രദേശമാണിത്. പലതവണ ഈ പ്രശ്നമുന്നയിച്ച് നാട്ടുകാര്‍ പരാതിപ്പെട്ടിട്ടുണ്ടെങ്കിലും ഫലമുണ്ടായിരുന്നില്ല. ഇന്നലെ വീട്ടുപരിസരത്ത് വച്ചാണ് തത്തയ്ക്ക് നേരെ ക്രൂരമായ ആക്രമണമുണ്ടായത്. വീടിനു പിന്നിൽ കരിയിലകള്‍ അടിച്ചുകൂട്ടുകയായിരുന്നു തത്ത. ഇതിനിടെ കാട്ടുപന്നി […]

FEATURED

കോൺഗ്രസിനും സിപിഐയ്ക്കും തൃണമൂൽ കോൺഗ്രസിനും പിന്നാലെ സിപിഎമ്മിനും ആദായ നികുതി വകുപ്പിന്റെ നോട്ടീസ്

ദില്ലി : കോൺഗ്രസിനും സിപിഐയ്ക്കും തൃണമൂൽ കോൺഗ്രസിനും പിന്നാലെ സിപിഎമ്മിനും ആദായ നികുതി വകുപ്പിന്റെ നോട്ടീസ്. 15 കോടി അടയ്ക്കാനാവശ്യപ്പെട്ടാണ് ആദായ നികുതി വകുപ്പ് നോട്ടീസ് നൽകിയത്. ഒരു ബാങ്ക് അക്കൗണ്ടിൻ്റെ വിവരങ്ങൾ രേഖപ്പെടുത്തിയില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. 22 കോടി രൂപയുടെ വരുമാനം കണക്കാക്കി 15.59 കോടി രൂപ പിഴയിട്ടു. ആദായനികുതി വകുപ്പ് നടപടിക്കെതിരെ ദില്ലി ഹൈക്കോടതിയെ സമീപിച്ചതായി സിപിഎം അറിയിച്ചു. തെരഞ്ഞെടുപ്പ് പടിവാതിലില്‍ നില്കുമ്പോള്‍ 1823.08 കോടി രൂപ ഉടൻ  അടയ്ക്കണം എന്നാവശ്യപ്പെട്ടാണ് ആദായനികുതി വകുപ്പ് കോണ്‍ഗ്രസിന് നോട്ടീസ് നൽകിയത്. […]

FEATURED

മൊബൈൽ ബാർ നടത്തിപ്പുകാരൻ ഹണി അലി എക്സൈസ് പിടിയിൽ

പെരുമ്പാവൂർ: ഫോൺ വിളിച്ചാൽ ബൈക്കിൽ ആവശ്യക്കാർക്ക് മദ്യം എത്തിച്ചുകൊടുക്കുന്ന ഹണി അലി എന്ന് വിളിപേരിൽ അറിയപ്പെടുന്ന അലി ഹൈദ്രോസ് വളയഞ്ചിറങ്ങര കാരിക്കോട് വച്ച് കുന്നത്തുനാട് എക്‌സൈസിന്റെ പിടിയിലായി. ഇയാൾ വില്പനയ്ക്കായി സൂക്ഷിച്ചിരുന്ന 13.5 ലിറ്റർ വിദേശ മദ്യവും എക്സൈസ് പിടികൂടി. പ്രതിയുടെ സ്കൂട്ടറും, മദ്യം വിറ്റ് ലഭിച്ച 3000 രൂപയും എക്സൈസ് കസ്റ്റഡിയിൽ എടുത്തു. കൂടുതലും ഹണീബി ബ്രാണ്ടി ഇനത്തിൽപ്പെടുന്ന മദ്യം വിൽക്കുന്നത് കൊണ്ടാണ് ഹണി അലി എന്ന് വിളിപ്പേര് ഉണ്ടായത്. പലവട്ടം എക്സൈസ് പിന്തുടർന്നെങ്കിലും ഇയാളെ […]

FEATURED

ട്രെയിനിൽ ഓടിക്കയറുന്നതിനിടെ വീണ് യുവാവ് മരിച്ചു

കാസർകോട് : കാസർകോട്ട് ട്രെയിനിൽ ഓടിക്കയറുന്നതിനിടെ വീണ് യുവാവ് മരിച്ചു. ഒഡീഷ സ്വദേശിയും മംഗ്ളൂറിൽ പെട്രോൾ പമ്പിൽ ജോലിക്കാരനുമായ സുശാന്ത് (41) ആണ് മരിച്ചത്. ഉച്ചക്ക് രണ്ടരയോടെ കാസർകോട് റെയിൽവേ സ്‌റ്റേഷനിലാണ് അപകടം. മംഗലാപുരത്ത് നിന്നും ചെന്നൈയിലേക്കുളള ട്രെയിനിലായിരുന്നു സുശാന്ത് ഉണ്ടായിരുന്നത്. കാസ‍ര്‍കോട് വെച്ച് വെളളം വാങ്ങാനായി ഇറങ്ങി. ട്രെയിൻ നീങ്ങുന്നത് കണ്ട് ഓടിക്കയറാൻ ശ്രമിച്ചപ്പോൾ ട്രെയിനിനും പ്ലാറ്റ്ഫോമിനുമിടയിലേക്ക് വീഴുകയായിരുന്നു. യാത്രക്കാര്‍ ട്രെയിൻ ചങ്ങല വലിച്ച് നിര്‍ത്തിയെങ്കിലും മരിച്ചു.

FEATURED

ലൈസൻസില്ല; കാലടിയിലെ ജവഹർ തിയ്യേറ്ററിന് പഞ്ചായത്ത് സ്‌റ്റോപ്പ് മെമ്മോ നൽകി

കാലടി: ലൈസൻസ് ഇല്ലാത്തതിനെ തുടന്ന് കാലടിയിലെ ജവഹർ തിയ്യേറ്ററിന് പഞ്ചായത്ത് സ്‌റ്റോപ്പ് മെമ്മോ നൽകി.  നിലവിൽ തിയ്യേറ്റർ ലൈസൻസ് ഇല്ലാതെയാണ് പ്രവർത്തിച്ചിരുന്നത്. ലൈസൻസിനുളള അപേക്ഷ പഞ്ചായത്തിൽ നൽകിയിരുന്നുവെങ്കിലും അതിനുളള രേഖകർ സമർപ്പിച്ചിരുന്നില്ല. ഫയർ ആന്റ് സേഫ്റ്റി അടക്കമുളള രേഖകളാണ് നൽകാതിരുന്നത്. കഴിഞ്ഞ ദിവസം ഇവിടെ കുഴി കുത്തിയിരുന്നു. ഇതിനെതിരെ പരാതി ഉയർന്ന് വന്നു. പരാതിയെ തുടർന്ന് പഞ്ചായത്ത് അധികൃതർ സ്ഥലം സന്ദർശിക്കുകയും, നിർമാണ പ്രവർത്തികൾ നിർത്തിവയ്പ്പിക്കുകയും ചെയ്തു. മാസങ്ങളോളം അടഞ്ഞുകിടന്ന തിയ്യേറ്റർ കഴിഞ്ഞ ഒക്‌റ്റോബറിലാണ് വീണ്ടും പ്രവർത്തനമാരംഭിച്ചത്. […]

FEATURED

2 പെൺമക്കള്‍ വീടിനുള്ളില്‍ മരിച്ച നിലയിൽ, അച്ഛൻ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

കോഴിക്കോട്: കോഴിക്കോട് പയ്യോളിയിൽ അച്ഛനും രണ്ടു മക്കളും മരിച്ച നിലയിൽ. 15ഉം 12ഉം വയസുള്ള പെണ്‍മക്കളെ വീടിനുള്ളിലും അച്ഛനെ റെയില്‍വെ ട്രാക്കിലുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അയനിക്കാട് സ്വദേശി സുമേഷിനെ (42) ആണ് വീടിന് അടുത്തുള്ള റെയില്‍വെ ട്രാക്കില്‍ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്. സുമേഷിന്‍റെ മക്കളായ മക്കളായ ഗോപിക (15), ജ്യോതിക (12) എന്നിവർ വീട്ടിനുള്ളിലുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വിഷം ഉള്ളിൽ ചെന്നാണ് കുട്ടികള്‍ മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. സുമേഷിന്‍റെ ഭാര്യ നാലു […]

FEATURED

വനത്തിൽ തേൻ ശേഖരിക്കാൻ പോയ ആദിവാസി സ്ത്രീ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടു

കല്‍പ്പറ്റ: മേപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ ആദിവാസി സ്ത്രീ കൊല്ലപ്പെട്ടു. മേപ്പാടിയില്‍ നിന്നും പത്ത് കിലോമീറ്റര്‍ മാറി വനത്തിനുള്ളിലാണ് കാട്ടാന ആക്രമണം ഉണ്ടായിരിക്കുന്നത്. മേപ്പാടി പരപ്പന്‍പാറ കോളനിയിലെ സുരേഷിന്റെ ഭാര്യ മിനിയാണ് മരിച്ചത്. ആക്രമണത്തില്‍ സുരേഷിന് പരിക്കേറ്റിട്ടുണ്ട്. ഇരുവരും കാടിനുള്ളില്‍ തേന്‍ ശേഖരിക്കാന്‍ പോയപ്പോഴായിരുന്നു ആനയുടെ മുന്നില്‍ അകപ്പെട്ടത്. മേപ്പാടിയില്‍ നിന്നും നിലമ്പൂരില്‍ നിന്നും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പ്രദേശത്തേക്ക് തിരിച്ചിട്ടുണ്ടെന്നാണ് വിവരം.

FEATURED

ഇന്ന് പെസഹാ: യേശുവിന്റെ അന്ത്യ അത്താഴത്തിന്റെ ഓര്‍മ്മയിൽ ക്രൈസ്‌തവര്‍

കൊച്ചി:: ഇന്ന് പെസഹാ വ്യാഴം. കുരിശുമരണത്തിന് മുൻപ് യേശു തൻറെ ശിഷ്യന്മാരുടെ കാലുകൾ കഴുകിയതിൻറെയും അവർക്കൊപ്പം അന്ത്യ അത്താഴം കഴിച്ചതിൻറെയും ഓർമ പുതുക്കുന്ന ദിവസമാണ് ഇന്ന്. പെസഹാ ദിനത്തിൻറെ ഭാഗമായി ക്രൈസ്തവ ദേവാലയങ്ങളിൽ ഇന്ന് കാൽകഴുകൽ ശുശ്രൂഷയും പ്രത്യേക പ്രാർഥനാ ചടങ്ങുകളും നടന്നു. മലയാറ്റൂർ സെന്റ്. തോമസ് പളളിയിൽ വികാരി ഫാ: ജോസ് ഒഴലക്കാട്ട് കാർമികത്വം വഹിച്ചു.  

FEATURED

കെജ്‍രിവാളിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

ന്യൂഡൽഹി: ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിനെ ഇന്ന് റൗസ് അവന്യു കോടതിയില്‍ ഹാജരാക്കും. ഇഡിയുടെ കസ്റ്റഡി കാലാവധി അവസാനിക്കുന്നതിനാലാണ് കെജ്‍രിവാളിനെ കോടതിയിൽ ഹാജരാക്കുന്നത്. മദ്യനയ കേസിലെ സത്യം കെജ്‍രിവാൾ കോടതിയിൽ വ്യക്തമാക്കും എന്നാണ് ഭാര്യ സുനിത ഇന്നലെ പറഞ്ഞത്. കെജ്‍രിവാളിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നീക്കണമെന്ന പൊതുതാല്‍പര്യ ഹർജി ദില്ലി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഉച്ചയ്ക്ക് 2 മണിയോടെ കെജ്‍രിവാളിനെ ഇഡി കോടതിയില്‍ ഹാജരാക്കും. കസ്റ്റഡി കാലാവധി ഇഡി വീണ്ടും നീട്ടി ചോദിക്കാനാണ് സാധ്യത. ഒരു തെളിവും ഇല്ലാതെയാണ് […]

FEATURED

കേരളത്തില്‍ നാമനിർദേശ പത്രിക സമർപ്പണം ഇന്ന് മുതല്‍

തിരുവനന്തപുരം:കേരളം ഉൾപ്പടെ രണ്ടാംഘട്ട ലോക്സഭ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലേക്കുള്ള ഇലക്ഷന്‍ വിജ്ഞാപനം ഇന്ന് പുറത്തിറങ്ങാനിരിക്കുകയാണ്. പൊതു അവധി ദിവസങ്ങള്‍ വരാനിരിക്കേ രാഷ്ട്രീയ പാർട്ടികളും സ്ഥാനാർഥികളും പ്രത്യേകം ശ്രദ്ധിക്കേണ്ട തിയതികള്‍ കുറിച്ചുവെച്ചോളൂ. കേരളത്തില്‍ ലോക്സഭ തെരഞ്ഞെടുപ്പ് 2024നുള്ള നോമിനേഷനുകള്‍ ഇന്ന് മുതല്‍ (മാർച്ച് 28) സമർപ്പിച്ചു തുടങ്ങാം. ബന്ധപ്പെട്ട റിട്ടേണിംഗ് ഓഫീസർമാർക്ക് മുമ്പാകെ രാവിലെ 11 മുതൽ വൈകിട്ട് മൂന്നു വരെയാണ് പത്രിക സമർപ്പിക്കേണ്ട സമയം. ഏപ്രില്‍ നാലാം തിയതിയാണ് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തിയതി. പൊതു […]

FEATURED

വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച അധ്യാപകരേയും, വിദ്യാർത്ഥികളെയും ആദരിച്ചു

കാലടി: ശ്രീശങ്കര കോളേജിലെ പിടിഎയുടെ നേതൃത്വത്തിൽ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച അധ്യാപകരേയും, വിദ്യാർത്ഥികളെയും ആദരിച്ചു. ആദിശങ്കര മാനേജിങ്ങ് ട്രസ്റ്റി കെ. ആനന്ദ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ ഡോ. പ്രീതി നായർ അധ്യക്ഷത വഹിച്ചു. പിടിഎ വൈസ് പ്രസിഡന്റ് പി.ആർ മോഹനൻ, സെക്രട്ടറി ഡോ. കെ ഡി മിനി,എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ കെ.പി സുനി, ഡോ. രതീഷ് സി നായർ, എസ് കെ ജയദേവൻ, സിൽവി ബൈജു, ടോം വർഗീസ്, അലൂമിനി അസോസിയേഷൻ സെക്രട്ടറി ഡോ. കെ.എ […]

FEATURED

വ്യക്തിപരമായി അപമാനിച്ചു; സത്യഭാമക്കെതിരേ പൊലീസിൽ പരാതി നൽകി ആർഎൽവി രാമകൃഷ്ണൻ

തൃശൂർ: യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിലെ വിവാദ പരാമർശത്തിനെതിരേ കലാമണ്ഡലം സത്യഭാമക്കെതിരേ പൊലീസിൽ പരാതി നൽകി ആർഎൽവി രാമകൃഷ്ണൻ. ചാലക്കുടി ഡിവൈഎസ്പിക്കാണ് പരാതി നൽകിയത്. വ്യക്തിപരമായി അപമാനിച്ചെന്നാണ് പരാതി. അഭിമുഖം നൽകിയത് വഞ്ചിയൂരിലായതിനാൽ പരാതി കൈമാറുമെന്ന് ചാലക്കുടി പൊലീസ് വ്യക്തമാക്കി. ‘മോഹിനിയായിരിക്കണം എപ്പോഴും മോഹിനിയാട്ടം കളിക്കേണ്ടത്. ഇയാളെ കണ്ട് കഴിഞ്ഞാല്‍ കാക്കയുടെ നിറം. എല്ലാം കൊണ്ടും കാല് ഇങ്ങനെ അകത്തി വെച്ച് കളിക്കുന്ന കലാരൂപമാണ് മോഹിനിയാട്ടം. ഒരു പുരുഷൻ ഇങ്ങനെ കാല് കവച്ചുവെച്ച് മോഹിനിയാട്ടം കളിക്കുകയെന്ന് പറഞ്ഞാല്‍ ഇതുപോലെയൊരു […]

FEATURED

ജീവിതം മടുത്തതുകൊണ്ട് പോകുന്നു; അഭിരാമിയുടെ ആത്മഹത്യക്കുറിപ്പ് പുറത്ത്

തിരുവനന്തപുരം: തിരുവനന്തപുരത്ത് ആത്മഹത്യ ചെയ്ത ഡോക്ടർ അഭിരാമിയുടെ ആത്മഹത്യക്കുറിപ്പ് പുറത്ത്. മരണത്തിന് ആരും ഉത്തരവാദികളല്ലെന്നും ജീവിതം മടുത്തത് കൊണ്ട് പോകുന്നു എന്നുമാണ് ആത്മഹത്യക്കുറിപ്പിലുള്ളത്. അഭിരാമി താമസിച്ചിരുന്ന മെ‍ഡിക്കൽ കോളേജിന് അടുത്തുള്ള വീട്ടിൽ നിന്നാണ് പൊലീസ് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിരിക്കുന്നത്. പൊലീസ് സംഭവത്തിൽ അന്വേഷണം തുടരുകയാണ്. വെള്ളനാട് സ്വദേശിനിയാണ് ഡോ. അഭിരാമി. ഇന്നലെ വൈകിട്ടാണ് മരണവാർത്ത ഇവരുടെ വീട്ടിലേക്ക് എത്തുന്നത്. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹം ഉടൻ തന്നെ വീട്ടിലേക്ക് എത്തിക്കും. എന്തെങ്കിലും തരത്തിലുള്ള പ്രശ്നങ്ങൾ അഭിരാമിക്കുള്ളതായി അറിയില്ലെന്ന് വീട്ടുകാർ […]

FEATURED

സബ് ഇൻസ്പെക്ടർ തൂങ്ങി മരിച്ചനിലയിൽ

ആലുവ: സബ് ഇൻസ്പെക്ടർ തൂങ്ങി മരിച്ചനിലയിൽ. ആലുവ സ്റ്റേഷനിൽ ജോലി ചെയ്യുന്ന ബാബുരാജ് (49) ആണ് പുളിയനത്തെ വീടിനടുത്തുള്ള പറമ്പിൽ രാവിലെ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടത്. മരണകാരണം വെളിവായട്ടില്ല.

FEATURED

കാറിടിച്ച് മരിച്ചയാളുടെ മൃതദേഹം ഡിക്കിയിലാക്കി പാടത്ത് തള്ളി; സ്വർണവ്യാപാരി പിടിയിൽ

തൃശൂർ: കുറ്റുമുക്ക് പാടത്ത് പാലക്കാട് സ്വദേശിയെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ തൃശൂരിലെ സ്വർണവ്യാപാരി അറസ്റ്റിൽ.പാലക്കാട് സ്വദേശി രവി (55) യുടെ മൃതദേഹമാണ് കഴിഞ്ഞ ഞായറാഴ്ച പാടത്ത് കിടക്കുന്നതായി കണ്ടത്. സംഭവത്തിൽ കാറുടമയായ തൃശൂരിലെ സ്വർണ വ്യാപാരി  വിശാൽ (40) അറസ്റ്റിലായിട്ടുണ്ട്. കഴിഞ്ഞ ഞായറാഴ്ച നടക്കാനിറങ്ങിയ ആളുകളാണ് കുറ്റുമുക്ക് പാടത്ത് മൃതദേഹം കിടക്കുന്നതായി കണ്ടതും പൊലീസിൽ വിവരമറിയിച്ചതും. മൃതദേഹത്തിന്റെ ഇടുപ്പിന് സമീപം മാംസം അടർന്നുപോയതായി കാണപ്പെട്ടിരുന്നു. കുത്തേറ്റു മരിച്ചു എന്നായിരുന്നു ആദ്യം പുറത്തു വന്ന വിവരം. മൃതദേഹം മെഡിക്കല്‍ […]

FEATURED

കാഞ്ഞൂർ പഞ്ചായത്ത്; സ്റ്റാന്റിങ്ങ് കമ്മറ്റി സ്ഥാനം പോളച്ചൻ രാജിവച്ചു

കാഞ്ഞൂർ: കാഞ്ഞൂർ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മറ്റി സ്ഥാനം പോളച്ചൻ രാജിവച്ചു. ഇന്നലെ ഉച്ചയ്ക്കാണ് രാജിക്കത്ത് നൽകിയത്. പഞ്ചായത്തിൽ നടന്ന വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ പങ്കെടുത്തതിന് ശേഷമാണ് രാജി. യുഡിഎഫാണ് പഞ്ചായത്ത് ഭരിക്കുന്നത്. മന്നാം വാർഡ് മെമ്പറാണ്. കോൺഗ്രസ് പ്രതിനിധിയായാണ് മത്‌സരിച്ചത്. കോൺഗ്രസിൽ ആലോചിക്കാതെയായിരുന്നു പോളച്ചന്റെ രാജി. രാജി നൽകിയതിന് ശേഷമാണ് പാർട്ടി രാജിക്കാര്യം അറിയുന്നതും. കോൺഗ്രസിലെ ധാരണ പ്രകാരം പഞ്ചയത്ത് പ്രസിഡന്റും, വൈസ് പ്രസിഡന്റും രാജിവച്ചിരുന്നു. തുടർന്ന് വിജി ബിജുവിനെ പ്രസിഡന്റായും, സിമി ടിജോയെ വൈസ് […]