FEATURED

വൃത്തിഹീനമായ സാഹചര്യത്തിൽ ഭക്ഷണം പാചകം ചെയ്യ്തു; മറ്റൂരിലെ അമ്മ ലൈവ് ഫുഡ് താത്കാലികമായി അടച്ചുപൂട്ടി

കാലടി: കാലടിയിൽ വയറിളക്കവും ചർദ്ധിയും കൂടുതലായിറിപ്പോർട്ട് ചെയ്തതിനെ തുടർന്നും മഴക്കാല പൂർവ്വ പകർച്ചവ്യാധി നിയന്ത്രണ പ്രവർത്തനങ്ങളുടെ ഭാഗമായും ആരോഗ്യ വകുപ്പ് കാലടിയിൽ ഹോട്ടലുകൾ കൂൾബാറുകൾ മറ്റ് ഭഷ്യ ഉത്പാദന വിതരണ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ പരിശോധന നടത്തി. പഴകിയ ഇറച്ചിയും പാചകം ചെയ്ത ഭക്ഷ്യസാധനങ്ങളും ഫ്രിഡ്ജിൽ ഒരുമിച്ച് സൂക്ഷിക്കുകയും, വൃത്തിഹീനമായ സാഹചര്യത്തിലും ഭക്ഷണം പാചകം ചെയ്യുകയും വിൽക്കുകയും ചെയ്ത മറ്റൂരിലെ അമ്മ ലൈവ് ഫുഡ് താത്കാലികമായി അടച്ചുപൂട്ടി. വൃത്തിഹീനമായ സാഹചര്യത്തിലും, ആരോഗ്യ മാനദണ്ഡങ്ങൾ പാലിക്കാതെയും, മാലിന്യങ്ങൾ ഓടയിലേക്ക് ഒഴുക്കുകയും […]

FEATURED

കാഞ്ഞൂർ പഞ്ചായത്തിൽ അടിയന്തിരമായി ശുചീകരണ പ്രവർത്തനങ്ങൾ നടത്തും

കാഞ്ഞൂർ: കാഞ്ഞൂർ ഗ്രാമപഞ്ചായത്തിൽ മഴക്കാലപൂർവ്വ ശുചീകരണ അവലോകനയോഗം നടന്നു. പഞ്ചായത്ത് പ്രസിഡൻറ് വിജി ബിജു അധ്യക്ഷത വഹിച്ചു. പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങൾ അടിയന്തിരമായി നടത്താൻ യോഗത്തിൽ തീരുമാനമായി. പുതിയിടം ജംഗ്ഷനിൽ വെള്ളക്കെട്ട് പരിഹരിക്കുന്നതിനായി കാനകൾ അടിയന്തിരമായിക്ലീൻ ചെയ്യും. 15 വാർഡുകളിലും കൊതുക് നശീകരണ പ്രവർത്തനങ്ങളും ക്ലോറിനേഷൻ ഡ്രൈ ഡേഎന്നിവ നടത്തുന്നതിന് തീരുമാനിച്ചു. 18 ന് പഞ്ചായത്തിലെ എല്ലാ സ്ഥാപനങ്ങളും ശുചീകരണ പ്രവർത്തനങ്ങൾ നടത്തും. 19 ന് വാർഡുകളിൽ ജനകീയ പങ്കാളിത്തത്തോടെ ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിനും […]

FEATURED

ആലപ്പുഴയിലും പത്തനംതിട്ടയിലും വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു

ആലപ്പുഴ: ആലപ്പുഴ ജില്ലയിൽ മൂന്നിടത്തു കൂടി പക്ഷിപ്പനി സ്ഥിരീകരിച്ചു. മാവേലിക്കര തഴക്കര, എടത്വ ആനപ്രാമ്പാൽ, ചമ്പക്കുളം എന്നിവിടങ്ങളിലാണു പക്ഷിപ്പനി സ്ഥിരീകരിച്ചത്. കുറച്ചു ദിവസങ്ങളായി പ്രദേശത്ത് താറാവുകൾ ചത്തു വീഴുന്നുണ്ടായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. തിരുവല്ലയിലും പക്ഷിപ്പനി സ്ഥിരീകരിച്ചു. ഇതിനു പിന്നാലെ പത്തനംതിട്ട കലക്ടർ യോഗം വിളിച്ചു ചേർത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം നിരണം താറാവു വളർത്തൽ കേന്ദ്രത്തിൽ പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നു.

FEATURED

ജല അതോറിറ്റി പൈപ്പിടാൻ കുഴിച്ച കുഴിയിൽ വീണ് ബൈക്ക് യാത്രികൻ മരിച്ചു

പാലക്കാട്: റോഡരികിലെ കുഴിയിൽ വീണ് ഇരുചക്രവാഹനയാത്രക്കാരന് ദാരുണാന്ത്യം. പാലക്കാട് ഗവൺമെന്‍റ് വിക്‌ടോറിയ കോളെജിനു സമീപം പറക്കുന്നത്ത് പടക്കന്തറ മനയക്കൽത്തൊടി സുധാകരൻ (65) ആണ് മരിച്ചത്. ഇന്നലെ രാത്രിയായിരുന്നു അപകടം. ഭക്ഷണം വാങ്ങാൻ ഇരകുചക്രവാഹത്തിൽ വരുന്നതിനിടെ റോഡരികിലെ കുഴിയിൽപെട്ട് തെറിച്ചു വീഴുകയായിരുന്നു. ഉടൻ തന്നെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിനിടയാക്കിയ കുഴി, പൈപ്പിടാനായി ജല അതോറിറ്റി കുഴിച്ചതാണെന്നാണ് സൂചന. പൊലീസ് അന്വേഷണം ആരംഭിച്ചു.

FEATURED

വരും ദിവസങ്ങളില്‍ അതിശക്ത മഴ മുന്നറിയിപ്പ്; 9 ജില്ലകളിൽ യെലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. ഇന്നു ഉച്ചയ്ക്കിറക്കിയ പുതിയ അറിയിപ്പ് പ്രകാരം വരും ദിവസങ്ങളില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ മഴ കൂടുതൽ ശക്തമാകുമെന്നാണ് അറിയിപ്പ്. അടുത്ത 5 ദിവസത്തേക്കുള്ള മഴ മുന്നറിയിപ്പും പുറത്തിറക്കി. ഇതനുസരിച്ച് ശനി, ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മെയ് 20 വരെ വിവിധ ജില്ലകളില്‍ യെലോ അലര്‍ട്ടും ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.  

FEATURED

രുക്മയുടെ വിജയത്തിന് പത്തരമാറ്റ് തിളക്കം

കാലടി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ കാലടി ശ്രീ ശാരദ വിദ്യാലയത്തിലെ രുക്മ ബി മാന്നാമ്പിള്ളി നേടിയ വിജയത്തിന് പത്തരമാറ്റ് തിളക്കം. ചെറുപ്പത്തിലെ അമ്മയേയും, അച്ചനേയും നഷ്ടപ്പെട്ട രുക്മ ജീവിതത്തോട് പടവെട്ടി നേടിയത് 91.60 ശതമാനം മാർക്ക്. കാഞ്ഞൂർ ചെങ്ങൽ സ്വദേശി ബൈജു എം കുമാറിന്റെയും, മിനി ബൈജുവിന്റെയും രണ്ടാമത്തെ മകളാണ് രുക്മ. ആറാം ക്ലാസിൽ പഠിക്കുമ്പോൾ ന്യുമോണിയ ബാധിച്ച് അമ്മയും, 12 ക്ലാസിൽ വച്ച് ഹൃദയാഘാതത്തെ തുടർന്ന് അച്ചനും മരിച്ചു. പിന്നീട് എറണാകുളത്ത് ചിറ്റയുടെ സംരക്ഷണത്തിലായിരുന്നു […]

FEATURED

ട്രെയിൻ തട്ടി യുവതിയും യുവാവും മരിച്ചു

കൊല്ലം: കൊല്ലത്ത് ട്രെയിൻ തട്ടി യുവാവും യുവതിയും മരിച്ചു. കൊല്ലത്ത് നിന്ന് എറണാകുളം ഭാ​ഗത്തേക്ക് പോകുകയായിരുന്ന ​ഗാന്ധിധാം എക്സ്പ്രസ് ഇടിച്ചാണ് ഇരുവരും മരിച്ചത്. റെയിൽവെ ട്രാക്കിലൂടെ നടക്കുകയായിരുന്ന യുവതിയും യുവാവും ട്രെയിൻ വരുന്നത് കണ്ടപ്പോൾ കെട്ടിപ്പിടിച്ച് നിൽക്കുകയായിരുന്നുവെന്നും ഇവരെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നുവെന്നും ദൃക്സാക്ഷികൾ പറഞ്ഞു. കല്ലുംതാഴം റെയിൽവേ ഗേറ്റിനു സമീപം പാൽക്കുളങ്ങര തെങ്ങയ്യത്ത് ക്ഷേത്രത്തിനും ഈഴവപാലത്തിനും ഇടയിലിൽവെച്ച് വൈകുന്നേരം 5.30നായിരുന്നു അപകടം ഉണ്ടായത്. റെയിൽ ട്രാക്കിന് സമീപത്തുണ്ടായിരുന്നവർ വിവരം അറിയിച്ചതിനെ തുടർന്ന് കിളികൊല്ലൂർ പൊലീസ് സംഭസ്ഥലത്തെത്തി. മൃതദേഹങ്ങൾ മോർച്ചറിയിലേക്ക് […]

FEATURED

വേനൽ മഴ ഒരാഴ്ചകൂടി തുടർന്നേക്കും; 3 ജില്ലകളിൽ യെലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ വേനൽ മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ ഇന്ന് യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ശക്തമായ മഴ മുന്നറിയിപ്പുള്ളതിനാൽ അധികൃതരുടെ നിർദേശങ്ങൾ പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. പത്തനംതിട്ട, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ വ്യാഴാഴ്ചയും യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത ഒരാഴ്ച മഴ തുടരാനാണ് സാധ്യത. കള്ളക്കടൽ പ്രതിഭാസത്തിന്‍റെ ഭാഗമായി കേരള തീരത്ത് ഉയർന്ന തിരമാലകൾക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. കടൽക്രമണത്തിന് സാധ്യത […]

FEATURED

10 വയസുകാരിയെ തട്ടിക്കൊണ്ടുപോയി; കമ്മൽ മോഷ്ടിച്ച് ഉപേക്ഷിച്ചു

കാസര്‍കോട്: കാസർകോട് ഉറങ്ങി കിടക്കുകയായിരുന്നു പത്ത് വയസുകാരിയെ  തട്ടിക്കൊണ്ടു പോയി കവർച്ച. പടന്നക്കാട് ഒഴിഞ്ഞവളപ്പിൽ ഇന്ന് പുലർച്ചെ രണ്ടരയോടെയാണ് സംഭവം. മുത്തശ്ശൻ പശുവിനെ കറക്കാൻ പോയപ്പോഴാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. അടുക്കള ഭാഗത്തെ കതക് തുറന്നാണ് കുട്ടിയെ കൊണ്ടുപോയതെന്നാണ് വിവരം. കുട്ടിയെ കാണാതായ വിവരം അറിഞ്ഞ് നാട്ടുകാര്‍ തിരച്ചിൽ നടത്തിയപ്പോഴാണ് ഉപേക്ഷിച്ച നിലയിൽ വീടിന് അധികം ദൂരെയല്ലാതെ കുട്ടിയെ കണ്ടെത്തിയത്. കുട്ടിയുടെ കാതിലുണ്ടായിരുന്ന സ്വര്‍ണക്കമ്മൽ മോഷണം പോയി. കുട്ടിക്ക് കണ്ണിനും കഴുത്തിനും പരിക്കേറ്റിട്ടുണ്ട്.  കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ കുട്ടിയെ […]

FEATURED

മുബൈയിൽ പരസ്യബോര്‍ഡ് തകര്‍ന്ന് അപകടം; മരണം 14 ആ‍യി

മുംബൈ: മുബൈയിലെ ഘാട്കോപ്പറിലെ പെട്രൊൾ പമ്പിന് മുകളിലേക്ക് പരസ്യ ബോർഡ് തകർന്നു വീണുണ്ടായ അപകടത്തിൽ മരണം 14 ആ‍യി ഉയർന്നു. 60 ഓളം പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. ദേശീയ ദുരന്ത നിവാരണ സേനയും പൊലീസും രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്. കനത്ത പൊടിക്കാറ്റിലും മഴയിലുമാണ് അപകടമുണ്ടായത്. പെട്രോള്‍ പമ്പിന് എതിര്‍ വശത്തുളള നൂറ് അടി ഉയരമുളള കൂറ്റന്‍ പരസ്യബോര്‍ഡാണ് തകര്‍ന്നു വീണത്. ഇന്ധനം നിറയ്ക്കുന്നതിനും മറ്റുമായി എത്തിയ വാഹനങ്ങള്‍ക്കു മുകളിലേക്കാണ് പരസ്യബോര്‍ഡ് വീണത്. അപകടത്തില്‍ മഹാരാഷ്ട്ര […]

FEATURED

ആംബുലൻസ് ട്രാൻസ്ഫോർമറിൽ ഇടിച്ച് കത്തി; രോഗി വെന്തു മരിച്ചു

കോഴിക്കോട്: കോഴിക്കോട് ആംബുലൻസ് ട്രാൻസ്ഫോർമറിൽ ഇടിച്ച് കത്തി. മിംസ് ഹോസ്പിറ്റലിന് തൊട്ടു മുൻപാണ് അപകടം നടന്നത്. ആംബുലൻസിൽ ഉണ്ടായിരുന്ന രോഗി വെന്തു മരിച്ചു. നാദാപുരം സ്വദേശി സുലോചന ആണ് മരിച്ചത്. ആംബുലൻസിൽ ഉണ്ടായിരുന്ന മറ്റുള്ളവർക്കും പരുക്കേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് പുലർച്ചെ മൂന്നരയോടെയാണ് അപകടം നടന്നത്. അപകടം നടക്കുമ്പോൾ ഏഴ് പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. സുലോചനയ്ക്ക് പുറമെ, സുലോചനയുടെ ഭർത്താവ് ചന്ദ്രൻ, അയൽവാസി പ്രസീത, രണ്ട് നഴ്സുമാർ, ഒരു ഡോക്ടർ, ആംബുലൻസ് ഡ്രൈവർ എന്നിവരാണ് അപകടസമയം […]

FEATURED

സിബിഎസ്ഇ; നൂറ് ശതമാനം വിജയം നേടി മലയാറ്റൂർ ടോളിൻസ് വേൾഡ് സ്‌കൂൾ

കാലടി: സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസ് പരീക്ഷകളിൽ നൂറ് ശതമാനം വിജയം നേടി മലയാറ്റൂർ ടോളിൻസ് വേൾഡ് സ്‌കൂൾ. പത്താം ക്ലാസ് പരീക്ഷയിൽ ആരോൺ എബ്രഹാം സോണി, കെ.എസ് പാർവതി, സ്‌നേഹ എലിസബത്ത് സിബി, ഹേറാൻ സീമോൻ എന്നിവർ 90 ശതമാനത്തിന് മുകളിൽ മാർക്ക് നേടി. പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ പവൻ ഷിജു റാം, സ്റ്റാൻലിൻ ബേബി, സ്റ്റിയ കോളിൻസ് എന്നിവർ മുഴുവൻ വിഷയങ്ങളിലും എ വൺ കരസ്ഥമാക്കി. പത്ത്, പന്ത്രണ്ട് ക്ലാസ് പരീക്ഷകളിൽ മുഴുവൻ വിദ്യാർത്ഥികളും […]

FEATURED

ആശുപത്രി ശുചിമുറിയിൽ കുളിക്കാൻ കയറിയ 10വയസ്സുകാരിയെ കയറിപിടിച്ചു; യുവാവ് അറസ്റ്റിൽ

ആലപ്പുഴ: ആശുപത്രി ശുചിമുറിയിൽ കുളിക്കാൻ കയറിയ പത്ത് വയസ്സുകാരിയെ കയറിപ്പിടിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. പുന്നപ്ര കപ്പക്കട പൊള്ളിയിൽ അരുണി (24)നെയാണ് അമ്പലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്. ആലപ്പുഴ മെഡിക്കൽ കോളേജാശുപത്രിയിലായിരുന്നു സംഭവം. കുട്ടിയുടെ അമ്മ ആലപ്പുഴ മെഡിക്കൽ കോളേജാശുപത്രിയിൽ ചികിത്സയിലാണ്. കുട്ടി കുളിക്കാനായി കയറിയ സമയം യുവാവ് കയറിപ്പിടിക്കുകയായിരുന്നു. കുട്ടി ഉറക്കെ നിലവിളിച്ചതോടെ ആളുകൾ ഓടിയെത്തുകയും യുവാവിനെ പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു. യുവാവിനെ ചൊവ്വാഴ്ച കോടതിയിൽ ഹാജരാക്കും.

FEATURED

ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ ബിജു വട്ടപ്പാറ അന്തരിച്ചു

കൊച്ചി: ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ ബിജു വട്ടപ്പാറ അന്തരിച്ചു. സ്വന്തം ഭാര്യ സിന്ദാബാദ്,രാമ രാവണൻ എന്നിവയാണ് സംവിധാനം ചെയ്ത ചിത്രങ്ങൾ. മൈ ഡിയർ മമ്മി, കളഭം, കനക സിംഹാസനം, ലോകനാഥൻ ഐഎഎസ് തുടങ്ങി ഏഴോളം ചിത്രങ്ങൾക്ക് തിരക്കഥ എഴുതിയിട്ടുണ്ട്. കാലടി ഒക്കൽ സ്വദേശിയാണ്. കുഴഞ്ഞ് വീണാണ് മരണം സംഭവിച്ചത്.    

FEATURED

സ്പെഷൽ ഡ്രൈവ്; പെരുമ്പാവൂരിൽ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി

പെരുമ്പാവൂർ: സ്പെഷൽ ഡ്രൈവ്, പെരുമ്പാവൂരിൽ പതിനായിരങ്ങൾ വില വരുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി. ജില്ലാ പോലീസ് മേധാവി ഡോ വൈഭവ് സക്സേനയുടെ മേൽനോട്ടത്തിലുള്ള പ്രത്യേക ടീമാണ് പരിശോധന നടത്തിയത്. പ്രൈവറ്റ് ബസ് സ്റ്റാന്റ് പരിസരത്ത് നിന്നാണ് വൻ നിരോധിത പുകയില ശേഖരം കണ്ടെത്തിയത്. ഇതുമായി ബന്ധപ്പെട്ട് ആസാം നൗഗാവ് സ്വദേശി നാക്കിബുർ റഹ്മാൻ (22) നെ പോലീസ് അറസ്റ്റ് ചെയ്തു. ആസാമിൽ നിന്ന് കൊണ്ടുവന്ന് രഹസ്യമായി വിൽപ്പന നടത്തിവരികയായിരുന്നു. വൻ തുകയ്ക്ക് അതിഥിത്തൊഴിലികൾക്കിടയിലായിരുന്നു വിൽപ്പന. മഞ്ഞപ്പെട്ടി […]

FEATURED

മൂവാറ്റുപുഴയിൽ 9 പേരെ കടിച്ച നായയ്ക്ക് പേവിഷബാധ

മൂവാറ്റുപുഴ: വാറ്റുപുഴയിൽ 9 പേരെ കടിച്ച നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. നായ ഇന്നലെ ചത്തിരുന്നു. ഇതിനുപിന്നാലെ നടത്തിയ പോസ്റ്റ്‍മോര്‍ട്ടത്തിലാണ് നായക്ക് പേവിഷബാധ സ്ഥിരീകരിച്ചത്. ഇതോടെ മൂവാറ്റുപുഴ നഗരസഭ അടിയന്തര കൗൺസിൽ യോഗം ചേർന്നു. നായയുടെ കടിയേറ്റവര്‍ക്ക് ഇതിനോടകം 2 തവണ വാക്സിനേഷൻ നല്‍കിയെന്നും അതിനാൽ സുരക്ഷിതരാണെന്നും ആശങ്ക വേണ്ടെന്നും നഗരസഭാ അധികൃതര്‍ അറിയിച്ചു. പേ വിഷബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ മൂവാറ്റുപുഴ മേഖലയിലെ തെരുവ് നായകൾക്കും നാളെയും മറ്റന്നാളുമായി വാക്‌സിനേഷൻ നൽകും. മുഴുവൻ നായകളേയും പിടികൂടി നിരീക്ഷിക്കാൻ സംവിധാനം […]

FEATURED

പോലീസിനെ കണ്ട് ഓടിയ കൊലക്കേസ് പ്രതി കിണറ്റിൽ വീണു

തൃശ്ശൂര്‍: പോലീസിനെ കണ്ട് ഓടിയ പ്രതി കിണറ്റിൽ വീണു. മൂർക്കനാട് ഇരട്ടക്കൊലക്കേസിലെ പ്രതി ആഷിഖ് ആണ് കിണറ്റിൽ വീണത്. പോലീസും നാട്ടുകാരും ചേര്‍ന്ന് കയറിട്ട് ആഷിഖിനെ കരയ്ക്ക് കയറ്റി. വീഴ്ചയിൽ ഇയാൾക്ക് കാര്യമായി പരിക്കേറ്റിട്ടില്ലെന്നാണ് വിവരം. തൃശൂർ അവിണിശേരിയിൽ ഇന്നലെയാണ് സംഭവം നടന്നത്. പ്രതിയെ ഇരിഞ്ഞാലക്കുട പോലീസ് അറസ്റ്റ് ചെയ്തു. പിന്നീട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

FEATURED

പോലീസിനെ കണ്ട് ഓടിയ പ്രതി കിണറ്റിൽ വീണു

തൃശ്ശൂര്‍: പോലീസിനെ കണ്ട് ഓടിയ പ്രതി കിണറ്റിൽ വീണു. മൂർക്കനാട് ഇരട്ടക്കൊലക്കേസിലെ പ്രതി ആഷിഖ് ആണ് കിണറ്റിൽ വീണത്. പോലീസും നാട്ടുകാരും ചേര്‍ന്ന് കയറിട്ട് ആഷിഖിനെ കരയ്ക്ക് കയറ്റി. വീഴ്ചയിൽ ഇയാൾക്ക് കാര്യമായി പരിക്കേറ്റിട്ടില്ലെന്നാണ് വിവരം. തൃശൂർ അവിണിശേരിയിൽ ഇന്നലെയാണ് സംഭവം നടന്നത്. പ്രതിയെ ഇരിഞ്ഞാലക്കുട പോലീസ് അറസ്റ്റ് ചെയ്തു. പിന്നീട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

FEATURED

സിബിഎസ്ഇ; മികച്ച വിജയം നേടി കാലടി ശ്രീ ശാരദ വിദ്യാലയം

കാലടി: സിബിഎസ്ഇ പത്ത് പന്ത്രണ്ട് ക്ലാസ് പരീക്ഷകളിൽ മികച്ച വിജയം നേടി കാലടി ശ്രീ ശാരദ വിദ്യാലയം. 100 ശതമാനം വിജയമാണ് സ്‌കൂൾ നേടിയത്. പത്താം ക്ലാസ് പരീക്ഷയിൽ 103 വിദ്യാർത്ഥികളിൽ 83 പേർ ഡിസ്റ്റിംക്ഷൻ നേടി. 10 പേർ മുഴുവൻ വിഷയങ്ങളിലും എ വൺ കരസ്ഥമാക്കി. സ്‌നേഹ സിജോയ്, ഭദ്ര കാശിനാഥ്,ശിവാനി ബാബു കെ, ആനന്ദ് നാരായണൻ, ശ്രീനന്ദ കെ.എ, മേഘനാ നായർ, രോഹൻ രതീഷ് കുമാർ, അരുണ അനിൽ, അർജുൻ എ.ആർ, ജാസ്ലിൻ ടി.ജെ […]

FEATURED

മാധ്യമപ്രവർത്തകയുടെ വീട്ടിൽ ആക്രമണം നടത്തിയ കേസിൽ നാല് പേർ അറസ്റ്റിൽ

ആലുവ: മാധ്യമപ്രവർത്തകയുടെ വീട്ടിൽ അതിക്രമിച്ചു കയറി ആക്രമണം നടത്തിയ കേസിൽ നാല് പേർ അറസ്റ്റിൽ. ആലുവ നസ്രത്ത് റോഡിൽ രാജേഷ് നിവാസിൽ രാജേഷ് (കൊച്ചമ്മാവൻ രാജേഷ് 44 ), പൈപ്പ് ലൈൻ റോഡിൽ മാധവപുരം കോളനിയ്ക്ക് സമീപം പീടിക പറമ്പിൽ വീട്ടിൽ ജ്യോതിഷ് (36), പൈപ്പ് ലൈൻ റോഡിൽ മേയ്ക്കാട് വീട്ടിൽ രഞ്ജിത്ത് (36), മാധവപുരം കോളനി ഭാഗത്ത് മെൽബിൻ (43) എന്നിവരെയാണ് ആലുവ പോലീസ് അറസ്റ്റ് ചെയ്തത്. എസ്.എൻ പുരം ഭാഗത്ത് മാധ്യമപ്രവർത്തക ജിഷയുടെ വീടാണ് […]