FEATURED

പ്ലാസ്റ്റിക് കസേര നിർമ്മാണ കമ്പനിയിൽ വൻ തീപിടുത്തം

പെരുമ്പാവൂർ: പെരുമ്പാവൂർ ചേലാമറ്റം ഫ്രണ്ട്സ് പോളി പ്ലാസ്റ്റ് (ചെയർമാൻ) എന്ന പ്ലാസ്റ്റിക് കസേര നിർമ്മാണ കമ്പനിയിൽ വൻ തീപിടുത്തം . കസേരകൾ സൂക്ഷിക്കുന്ന ഗോഡൗണിലാണ് അഗ്നിബാധ ഉണ്ടായത്. വെളുപ്പിന് നാലുമണിക്കാണ് സംഭവം ഉണ്ടായത്. ഗോഡൗണിൽ സൂക്ഷിച്ചിരുന്ന ലക്ഷക്കണക്കിന് രൂപയുടെ കസേരകൾ പൂർണമായും കത്തി നശിച്ചു. ഇവിടെ ഉണ്ടായിരുന്ന മൂന്ന് വാഹനങ്ങളും അഗ്നിക്കിരയായി. പെരുമ്പാവൂർ, അങ്കമാലി, കോതമംഗലം, പട്ടിമറ്റം, ആലുവ , മൂവാറ്റുപുഴ എന്നീ നിലയങ്ങളിൽ നിന്ന് 8 യൂണിറ്റുകൾ ചേർന്ന് തീ അണച്ചു. ചുറ്റുമുണ്ടായിരുന്ന 3 ഗോഡൗണിലേക്കും […]

FEATURED

യശ്വന്ത്പൂര്‍-കണ്ണൂര്‍ എക്‌സ്പ്രസില്‍ വന്‍കവര്‍ച്ച; ഫോണുകളും പണവും ആഭരണങ്ങളും നഷ്ടപ്പെട്ടു

കോഴിക്കോട്: യശ്വന്ത്പൂര്‍-കണ്ണൂര്‍ എക്‌സ്പ്രസ് ട്രെയിനില്‍ വന്‍ കവര്‍ച്ച. യാത്രക്കാരുടെ ഫോണുകളും ആഭരണങ്ങളും ഫോണും ഉള്‍പ്പടെ മോഷണം പോയി. ഇന്ന് പുലര്‍ച്ചെ സേലത്തിനും ധര്‍മ്മപുരിക്കും മധ്യേയായിരുന്നു സംഭവം. ട്രെയിനിന്റെ എസി കോച്ചുകളിലെ ഇരുപതോളം യാത്രക്കാരാണ് കവര്‍ച്ചയ്ക്ക് ഇരയായത്. ഹാന്‍ഡ് ബാഗുകളും യാത്രക്കാര്‍ പാന്റ്‌സിന്റെയും മറ്റും പോക്കറ്റില്‍ സൂക്ഷിച്ചിരുന്ന ഫോണും ആഭരണങ്ങളുമാണ് നഷ്ടപ്പെട്ടത്. പണമുള്‍പ്പടെ കവര്‍ന്ന് ബാഗുകള്‍ ട്രെയിനിലെ ശുചിമുറിയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. യാത്രക്കാര്‍ ഉറക്കമുണര്‍ന്നപ്പോഴാണ് കവര്‍ച്ചയ്ക്ക് ഇരയായ വിവരം അറിഞ്ഞത്. തുടര്‍ന്ന് ഇവര്‍ പരാതി നല്‍കാന്‍ സേലം […]

FEATURED

‘ദ കേരള സ്റ്റോറി’ പ്രദർശിപ്പിക്കാൻ താമരശേരി രൂപതയും

വയനാട്: വിവാദ സിനിമയായ ‘ദ കേരള സ്റ്റോറി’ പ്രദർശിപ്പിക്കാനൊരുങ്ങി താമരശേരി രൂപതയും. രൂപതയിലെ എല്ലാ കെസിവൈഎം യൂണിറ്റുകളിലും ചിത്രം പ്രദർശിപ്പിക്കും. ശനിയാഴ്ച ആണ് പ്രദർശനം. സഭയുടെ മക്കളെ പ്രതിരോധത്തിന്റെ പരിശീലകരാക്കുകയെന്ന കാലഘട്ടത്തിന്റെ ആവശ്യകതയെ തിരിച്ചറിഞ്ഞ ഇടുക്കി രൂപതയ്ക്ക് അഭിനന്ദനങ്ങൾ അറിയിക്കുന്നുവെന്നും താമരശേരി കെസിവൈഎം അറിയിച്ചു. ഈ മാസം 4 ന് ഇടുക്കി രൂപത ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു. ദൂരദര്‍ശന്‍ കഴിഞ്ഞ ദിവസം സിനിമ സംപ്രേക്ഷണം ചെയ്യുന്നതിന് തൊട്ടുതലേന്നായിരുന്നു ഇടുക്കി രൂപത വിവാദ സിനിമ പ്രദര്‍ശിപ്പിച്ചത്. കുട്ടികളുടെ വേദപഠന ക്ലാസുകള്‍ നടക്കുന്ന […]

FEATURED

പാനൂർ സ്ഫോടനം; ഷെറിന്‍റെ വീട്ടിൽ സിപിഎം നേതാക്കളെത്തിയത് മനുഷ്യത്വപരമെന്ന് മുഖ്യമന്ത്രി

പത്തനംതിട്ട: പാനൂരിൽ ബോംബ് നിർമ്മാണത്തിനിടെയുണ്ടായ സ്ഫോടനത്തിൽ മരിച്ച ഷെറിന്‍റെ സംസ്ക്കാര ചടങ്ങുകളിൽ സിപിഎം നേതാക്കൾ പങ്കെടുത്തതിനെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ക്കാര ചടങ്ങുകളിൽ പങ്കെടുത്തത് മനുഷത്വ പരമായ സമീപനത്തിന്‍റെ ഭാഗമാണ്, എന്നാൽ കുറ്റകൃത്യത്തെ മൃദുസമീപനത്തോടെയല്ല കാണുന്നതെന്നും അടൂരിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കി. ”നാട്ടിൽ ഒരു മരണം നടന്നാൽ ആ വീട്ടിൽ ഒരുകൂട്ടർ പോവുന്നത് നിഷിദ്ധമായ കാര്യമല്ല. കുറ്റത്തോട് മൃദുവായ സമീപനം കാണിക്കുന്നുണ്ടോ എന്നാണ് പ്രശ്നം. കുറ്റത്തോട് മൃദുവായ സമീപനം കാണിക്കാൻ പാടില്ല. കുറ്റവാളികളോടു മൃദുവായ […]

FEATURED

‘പ്രണയ ബോധവത്ക്കരണം’; ‘ദ കേരള സ്റ്റോറി’ കുട്ടികൾക്കു മുന്നിൽ പ്രദർശിപ്പിച്ച് ഇടുക്കി രൂപത

അടിമാലി: വിവാദ സിനിമ ദ കേരള സ്റ്റോറി കുട്ടികൾക്കു മുന്നിൽ പ്രദർശിപ്പിച്ച് ഇടുക്കി രൂപത. ഈ വിശ്വാസോത്സവത്തിന്‍റെ ഭാഗമായി ഈ മാസം 4-ാം തീയതിയാണ് രൂപത സിനിമ പ്രദർശിപ്പിച്ചത്. രൂപതയിലെ പത്ത് മുതല്‍ പ്ലസ്ടു വരെയുള്ള വിദ്യാര്‍ഥികള്‍ക്കായാണ് പ്രദര്‍ശനം നടത്തിയത്. പ്രണയത്തെക്കുറിച്ചുള്ള ബോധവത്ക്കരണത്തിന്‍റെ ഭാഗമായിട്ടാണ് കുട്ടികളുടെ മുന്നില്‍ സിനിമ പ്രദര്‍ശിപ്പിച്ചതെന്നാണ് രൂപത അധികൃതര്‍ പറയുന്നത്. സംസ്ഥാനത്ത് ലൗ ജിഹാദ് നിലനില്‍ക്കുന്നതായും അദ്ദേഹം പറഞ്ഞു. കുട്ടികളെ പ്രണയത്തില്‍ അകപ്പെടുത്തി തീവ്രവാദത്തിലേക്ക് നയിക്കുന്നു. ഇതില്‍ അവബോധം നല്‍കി കുട്ടികളെ രക്ഷിക്കേണ്ടത് അത്യാവശ്യമാണെന്നും […]

FEATURED

കരുനാ​ഗപ്പള്ളിയിൽ അമ്മ തീകൊളുത്തിയ 7 വയസുകാരി മരിച്ചു

കൊല്ലം: കൊല്ലം കരുനാ​ഗപ്പള്ളി തൊടിയൂരിൽ തീപ്പൊളളലേറ്റ് ചികിത്സയിലിരുന്ന ഏഴുവയസുകാരി മരിച്ചു. അനാമികയാണ് മരിച്ചത്. മാർച്ച് 5 നാണ് ഏഴും രണ്ടും വയസുള്ള മക്കളെ തീ കൊളുത്തിയ ശേഷം അമ്മ അർച്ചന ജീവനൊടുക്കിയത്. കുടുംബ പ്രശ്നങ്ങളായിരുന്നു ആത്മഹത്യയ്ക്ക് കാരണം. ​ഗുരുതരമായി പൊള്ളലേറ്റതിനെ തുടർന്ന് മക്കളായ അനാമിക (7) ആരവ് (2) എന്നിവർ ആലപ്പുഴ മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുകയായിരുന്നു. തുടർന്നാണ് ഇപ്പോൾ പെൺകുട്ടിയുടെ മരണവാർത്ത പുറത്തുവന്നിരിക്കുന്നത്. അന്നേ ദിവസം രാവിലെ പത്ത് മണിയോടെ കുട്ടികളുടെ നിലവിളി കേട്ട് അടുത്ത് […]

FEATURED

സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച് സ്വര്‍ണവില; ആറുദിവസത്തിനിടെ വര്‍ധിച്ചത് 2,000 രൂപ

കൊച്ചി: സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച് സ്വര്‍ണവില. ഇന്ന് 240 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില 52,520 രൂപയായി. ഗ്രാമിന് 30 രൂപയാണ് കൂടിയത്. 6565 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ വില. രണ്ടുദിവസത്തിനിടെ ആയിരം രൂപ വര്‍ധിച്ച ശേഷം തുടര്‍ന്നുള്ള ദിവസങ്ങളിലും വില ഉയരുന്നത് തുടരുകയാണ്. ആറുദിവസത്തിനിടെ രണ്ടായിരത്തോളം രൂപയാണ് വര്‍ധിച്ചത്.

FEATURED

പാനൂർ സ്ഫോടനത്തിന്‍റെ മുഖ്യ ആസൂത്രകൻ ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറിയെന്ന് പൊലീസ്

കണ്ണൂർ: പാനൂർ സ്ഫോടനത്തിന്‍റെ മുഖ്യ ആസൂത്രകൻ ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറിയെന്ന് പൊലീസ്. കുന്നത്തുപറമ്പിൽ യൂണിറ്റ് സെക്രട്ടറി ഷിജാലിനായി പൊലീസ് തെരച്ചിൽ ശക്തമാക്കി. നേരത്തെ അറസ്റ്റിലായ അമൽ ബാബുവും ഡിവൈഎഫ്ഐ പ്രവർത്തകനാണ്. ബോംബ് നിർമ്മാണത്തിൽ സിപിഎമ്മിന് പങ്കില്ലെന്ന് സ്ഫോടനത്തിൽ പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന വിനീഷിന്‍റെ പിതാവ് വൃക്തമാക്കി. എന്തിനാണ് ബോംബ് നിർമിച്ചതെന്ന് വിനീഷിനും സുഹൃത്തുകൾക്കും മാത്രമേ അറിയാവൂ എന്നും ബോംബ് നിർമ്മിക്കാൻ വിനീഷിനെ പാർട്ടി ചുമതലപ്പെടുത്തിയിട്ടില്ലെന്നും പിതാവ് പറഞ്ഞു. ബോംബ് നിർമാണത്തിനിടെ സ്ഫോടനം ഉണ്ടായി മൂന്ന് ദിവസം കഴിഞ്ഞിട്ടും പ്രതികൾ […]

FEATURED

സംസ്ഥാനത്ത് വേനൽ ചൂട് ഇനിയും കൂടുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽ ചൂട് ഇനിയും കൂടുമെന്ന് കേന്ദ്ര കാലാവസ്ഥ വിഭാഗം മുന്നറിയിപ്പ്. 2019ന് ശേഷം സംസ്ഥാനത്തെ റെക്കോർഡ് ചൂടാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. ഔദ്യോഗികമായി സംസ്ഥാനത്തെ ഈ വർഷത്തെ ഏറ്റവും ഉയർന്ന ചൂട് പാലക്കാട്‌ ആണ് രേഖപെടുത്തിയത്. 41.5 ഡിഗ്രി സെൽഷ്യസ് ആണ് രേഖപ്പെടുത്തിയത്. 2019 ന് ശേഷം ആദ്യമായാണ് ഔദ്യോഗികമായി സംസ്ഥാനത്ത് 41 ഡിഗ്രി സെൽഷ്യന് മുകളിൽ താപനില രേഖപ്പെടുത്തുന്നത്. കാലാവസ്ഥ വകുപ്പിന്‍റെ തന്നെ പാലക്കാട്‌ ജില്ലയിലെ മുഴുവൻ ഓട്ടോമാറ്റിക് സ്റ്റേഷനുകളിലും 40 ഡിഗ്രി […]

FEATURED

സംസ്ഥാനത്ത് ക്ഷേമ പെൻഷന്‍റെ 2 ഗഡുക്കൾ കൂടി ചൊവ്വാഴ്ച മുതൽ വിതരണം ചെയ്യും

തിരുവനന്തപുരം: സംസ്ഥാനത്ത് സാമൂഹിക സുരക്ഷാ, ക്ഷേമനിധി പെൻഷൻ 2 ഗഡുക്കൾ കൂടി ചൊവ്വാഴ്ച മുതൽ വിതരണം ചെയ്യും. 3200 രൂപ വീതമാണ് ലഭിക്കുക. കഴിഞ്ഞ മാസം ഒരു മാസത്തെ ഗഡു ലഭിച്ചിരുന്നു. 62 ലക്ഷം ക്ഷേമപെൻഷൻ ഗുണഭോക്താക്കൾക്കാണ് തുക ലഭിക്കുക. പതിവുപോലെ ബാങ്ക്‌ അക്കൗണ്ട്‌ നമ്പർ നൽകിയിട്ടുള്ളവർക്ക്‌ അക്കൗണ്ട് വഴിയും, മറ്റുള്ളവർക്ക്‌ സഹകരണ സംഘങ്ങൾ വഴിയും പെൻഷൻ തുക എത്തിക്കും.

FEATURED

നവീന്‍റെ കാറില്‍ നിന്ന് പ്രത്യേകതരം കല്ലുകളും ചിത്രങ്ങളും കണ്ടെടുത്തു; ബ്ലാക് മാജിക്കിന് കൂടുതൽ തെളിവുകൾ

തിരുവനന്തപുരം: അരുണാചൽ പ്രദേശിൽ മല‍യാളികൾ മരിച്ച സംഭവത്തിൽ ബ്ലാക് മാജിക്കുമായി ബന്ധപ്പെട്ട കൂടുതൽ തെളിവുകൾ പുറത്ത്. മരിച്ച നവീന്‍റെ കാറിൽ നിന്നും ഒരു പ്രത്യേകതരത്തിലുള്ള കല്ലുകളും ചിത്രങ്ങളും പൊലീസ് കണ്ടെടുത്തു. ഇത് ഇവരുടെ പക്കല്‍ നിന്ന് കണ്ടെത്തിയ ഇ-മെയിലില്‍ സൂചിപ്പിച്ചിട്ടുള്ള കല്ലുകളാണെന്നാണ് കരുതപ്പെടുന്നത്. ‘ഡോൺബോസ്കോ’ എന്ന വിലാസത്തില്‍ നിന്ന് ആര്യക്ക് വന്ന മെയിലിലാണ് ഇവയെ കുറിച്ച് പ്രതിപാദിച്ചിട്ടുള്ളത്. ഈ മെയില്‍ ഐഡിയുമായി ബന്ധപ്പെട്ടും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. യാത്രാച്ചെലവിന് പണം ആവശ്യം വന്നപ്പോള്‍ ആര്യയുടെ ആഭരണങ്ങള്‍ വിറ്റതായും പൊലീസിന് […]

FEATURED

അമ്പലപ്പുഴയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് അച്ഛനും മകനും മരിച്ചു; അമ്മ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ

ആലപ്പുഴ: ആലപ്പുഴ പുറക്കാട് വാഹനാപകടത്തിൽ അച്ഛനും മകനും മരിച്ചു. പുറക്കാട് പുന്തല കളത്തിൽപ്പറമ്പിൽ സുദേവ് ( 45 ), മകൻ ആദി ദേവ് (12) എന്നിവരാണ് മരിച്ചത്. അപകടത്തിൽ സുദേവിന്റെ ഭാര്യ വിനീതക്ക് ​ഗുരുതരമായി പരിക്കേറ്റു. ഇവരെ ആലപ്പുഴ മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയാണ് സംഭവം. ക്ഷേത്ര ദർശനത്തിന് പോകുന്നതിനിടെയാണ് സംഭവം . ദേശീയ പാതയിൽ പുറക്കാട് ജംഗ്ഷന് സമീപമായിരുന്നു അപകടം.പുന്നപ്ര സ്വദേശിയായ മത്സ്യ വിൽപ്പനക്കാരനായ പ്രകാശന്റെ സൈക്കിളിൽത്തട്ടി ബൈക്ക് റോഡിലേക്ക് വീണപ്പോൾ എതിരെ വന്ന […]

FEATURED

ആൾക്കൂട്ട ആക്രമണത്തിൽ അതിഥി തൊഴിലാളി കൊല്ലപ്പെട്ട സംഭവത്തിൽ പത്ത് പേർ അറസ്റ്റിൽ

മൂവാറ്റുപുഴ: മൂവാറ്റുപുഴ വാളകത്ത് ആൾക്കൂട്ട ആക്രമണത്തിൽ അതിഥി തൊഴിലാളി അരുണാചൽ പ്രദേശ് സ്വദേശി അശോക് ദാസിനെ കൊലപ്പെടുത്തിയ കേസ്സിൽ പത്ത് പേർ അറസ്റ്റിൽ. വാളകം പടിഞ്ഞാറെ കുടിയിൽ വീട്ടിൽ ബിജീഷ് (44), പടിഞ്ഞാറെ കുടിയിൽ വീട്ടിൽ അമൽ (39), എള്ളും വാരിയത്തിൽ വീട്ടിൽ സനൽ (38), കരോട്ടെ വാളകം കൊല്ലമ്മാങ്കുടിയിൽ വീട്ടിൽ ഏലിയാസ് കെ പോൾ (55), പടിഞ്ഞാറെ കുടിയിൽ വീട്ടിൽ അനീഷ് (40), പടിഞ്ഞാറെക്കുടിയിൽ വീട്ടിൽ സത്യകുമാർ(56), മക്കളായ കേശവ് സത്യൻ(20), സൂരജ് സത്യൻ (26). […]

FEATURED

ക്യാൻസർ രോഗിയായ സ്ത്രീയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ച ആൾ പിടിയിൽ

കൊച്ചി: മധ്യവയസ്കയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ച ആൾ പിടിയിൽ. ഞാറക്കൽ ആറാട്ട് വഴി ഭാഗത്ത് മണപ്പുറത്തു വീട്ടിൽ ആനന്ദൻ (49) ആണ് ഞാറക്കൽ പോലീസിന്റെ പിടിയിലായത്. ക്യാൻസർ രോഗിയായ സ്ത്രീക്ക് സാമ്പത്തിക സഹായം വാങ്ങി തരാം എന്ന് പറഞ്ഞ് സ്കൂട്ടറിൽ കയറ്റി കൊണ്ടുപോകുകയായിരുന്നു. തന്നെ കബളിപ്പിക്കുകയാണെന്ന് മനസ്സിലായ സ്ത്രീ, വീട്ടിൽ പോകണമെന്ന് ആവശ്യപ്പെട്ടപ്പോൾ സ്കൂട്ടർ നിറുത്തി കൈയ്യിൽ കയറി പിടിക്കുകയും അപമര്യാദയായി പെരുമാറുകയുമായിരുന്നു. സമാനമായ കേസിൽ അപ്പീൽ ജാമ്യത്തിലും, മറ്റു രണ്ടു കേസുകളിൽ ജാമ്യത്തിലും ആണ് ഇയാളെന്ന് […]

FEATURED

ഒടുവിൽ അനിതയ്ക്ക് നീതി; കോഴിക്കോട് മെഡിക്കൽ കോളെജിൽ‌ തന്നെ നിയമനം നൽകും

കോഴിക്കോട്: മെഡിക്കൽ കോളെജ് ആശുപത്രിയിൽ പീഡിപ്പിക്കപ്പെട്ട യുവതിക്ക് അനുകൂല നിലപാട് എടുത്തതിന്‍റെ പേരിൽ സ്ഥലം മാറ്റിയ സീനിയർ നഴ്സിംഗ് ഓഫീസർ പിബി അനിതക്ക് കോഴിക്കോട് മെഡിക്കൽ കോളെജിൽ തന്നെ നിയമനം നൽകും. ഇതുസംബന്ധിച്ച് ഉടൻതന്നെ ഉത്തരവിറക്കും. അനിതയ്ക്ക് പുനർനിയമനം സംബന്ധിച്ച് ഹൈക്കോടതി ഉത്തരവുണ്ടായിട്ടും ജോലിയിൽ പ്രവേശിപ്പിക്കാത്തത് ഏറെ വിവാദമായിരുന്നു. ഇതിനെതിരെ അനിത മെഡിക്കൽ കോളെജിൽ നടത്തിവരുന്ന സമരം ആറാംദിവസത്തിലേക്ക് കടന്നസാഹചര്യത്തിലാണ് സർക്കാരിൽ നിന്ന് അനുകൂല നിലപാടുണ്ടാകുന്നത്. മെഡിക്കൽ കോളെജ് ആശുപത്രിയിൽ പീഡിപ്പിക്കപ്പെട്ട യുവതിക്ക് അനുകൂല നിലപാട് എടുത്തതിന്‍റെ പേരിൽ […]

FEATURED

തെരഞ്ഞെടുപ്പിൽ സിപിഎമ്മിന് പറ്റിയ ചിഹ്നം ബോംബാണെന്ന് കെ.എം ഷാജി

കോഴിക്കോട്: തെരഞ്ഞെടുപ്പിന് സിപിഎമ്മിന് പറ്റിയ ചിഹ്നം ബോംബാണെന്ന് മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജി. പച്ച കാണുമ്പോൾ ഭ്രാന്ത് പിടിക്കുന്ന പാർട്ടിയാണ് സിപിഎം. തെരഞ്ഞെടുപ്പ് കാലത്ത് ഉപയോഗിക്കാനാണ് സിപിഎം ബോംബുണ്ടാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ബോംബുണ്ടാക്കി കൈ പോകാനും കാലു പോകാനുമുള്ള പണിക്കൊന്നും ഒരു സിപിഎം നേതാവിന്‍റെ മക്കളും പോകുന്നില്ല. അതുകൊണ്ട് അവരെയൊന്നും തള്ളിപ്പറയേണ്ട ഗതികേട് സിപിഎമ്മിനില്ല. ഗതികേട് എന്തെന്നു വച്ചാൽ അഴിമതിക്കേസിലൊന്നും തള്ളിപ്പറയില്ല. ഈ കേസിൽ തള്ളി പറയും. കാരണം കൈയും കലും പോയവനെ പാർട്ടിക്കാവശ്യമില്ലല്ലോയെന്നും ഷാജി […]

FEATURED

സഹപ്രവർത്തകനെ നടുറോഡിലിട്ട് ക്രൂരമായി മർദിച്ചു; വാടകഗുണ്ടകളടക്കം 5 പേർ അറസ്റ്റിൽ

ബംഗളൂരു: വാടകഗുണ്ടകളുടെ സഹായത്തോടെ സഹപ്രവർത്തകനെ നടുറോഡിലിട്ട് ക്രൂരമായി മർദിച്ച സ്വകാര്യ സ്ഥാനപനത്തിലെ ജീവനക്കാരൻ അറസ്റ്റിൽ. സഹപ്രവർത്തകൻ‌ സുരേഷിനെ മർദിച്ച കേസിൽ ബംഗളൂരുവിലെ പാലുൽപ്പന്ന നിർമാണ കമ്പിനിയിലെ ജീവനക്കാരനായ ഉമാശങ്കർ, വിനേഷ് എന്നിവരും മൂന്നു വാടക ഗുണ്ടകളുമാണ് അറസ്റ്റിലായത്. ക്രൂരമായി മർദിക്കുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നു. പാലുൽപ്പന്ന നിർമാണ കമ്പനിയിലെ ഓഡിറ്ററാണ് മർദനമേറ്റ സുരേഷ്. ഓഫീസിൽ സുരേഷുമായുള്ള അഭിപ്രായവ്യത്യാസമാണ് വാടകഗുണ്ടകളെ ഒപ്പംകൂട്ടി അക്രമം നടത്താൻ പ്രേരകമായതെന്ന് പൊലീസ് പറയുന്നു. ജോലിയുമായി ബന്ധപ്പെട്ട് സുരേഷ് തങ്ങൾക്കുമേൽ വലിയ സമ്മർദം ചെലുത്താറുണ്ടെന്ന് ചോദ്യം ചെയ്യലിനിടെ […]

FEATURED

അരുണാചലിൽ മലയാളികൾ മരിച്ച സംഭവം: നിഗൂഢതയുടെ ചുരുളഴിയുന്നു

തിരുവനന്തപുരം: അരുണാചൽ പ്രദേശിൽ ഹോട്ടല്‍ മുറിയില്‍ മലയാളികളായ ദമ്പതികളെയും സുഹൃത്തായ യുവതിയെയും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിന്‍റെ ചുരുളഴിയുന്നു. മൂവരും വിചിത്ര വിശ്വാസത്തിന് ഉടമകളായിരുന്നെന്നും അതിലേക്ക് വിരൽചൂണ്ടുന്ന ഡിജിറ്റൽ തെളിവുകൾ പ്രത്യേക അന്വേഷണ സംഘത്തിന് ലഭിച്ചു എന്നുമാണ് വിവരം. തിരുവനന്തപുരം കന്‍റോണ്‍മെന്‍റ് എസ്പിയുടെ നേതൃത്വത്തിലുള്ള ആറംഗ സംഘമാണ് ഈ ഡിജിറ്റൽ തെളിവുകൾ ശേഖരിച്ചതെന്ന് സൂചന. മരിച്ച മൂവരും ഈ വിചിത്രവിശ്വാസത്തിലേക്ക് എത്തിയത് എങ്ങനെയെന്ന് സംഘം പരിശോധിക്കും. ദമ്പതികളായ നവീനും ദേവിയും നേരത്തെയും അരുണാചലില്‍ പോയിട്ടുണ്ട്. മരണത്തിന് അരുണാചല്‍ […]

FEATURED

ജൈവ മദ്യം ആദ്യമായി വിപണിയില്‍

തിരുവനന്തപുരം: ബയോ വിസ്കി, ബയോ റം, ബയോ ബ്രാൻഡി എന്നിവ ഉള്‍ക്കൊള്ളുന്ന ജൈവ മദ്യ ഉത്പന്നങ്ങളുടെ പ്രീമിയം ശ്രേണി ബയോ ഇന്ത്യ ഔദ്യോഗികമായി അവതരിപ്പിച്ചു. വിവിധതരം അപൂര്‍വ സസ്യശാസ്ത്രങ്ങള്‍ ഉപയോഗിച്ചാണ് ബയോ ലിക്വറുകള്‍ നിർമിക്കുന്നത്. ഇന്ത്യ, യുഎസ്എ, നേപ്പാള്‍ എന്നിവിടങ്ങളില്‍ നിർമിക്കുന്ന ബയോ വിസ്കി, ടുഡേയ്സ് സ്പെഷ്യല്‍ ഗോള്‍ഡ് ബയോ വിസ്കി, ഡെയ്‌ലി സ്പെഷ്യല്‍ ബ്രാൻഡി, വൈല്‍ഡ് ഫോക്സ് വിസ്കി, എന്‍-സൈന്‍ ബയോ ബ്രാൻഡി എന്നിവ തെരഞ്ഞെടുത്ത സംസ്ഥാനങ്ങളില്‍ വിതരണം ആരംഭിച്ചു. ഗവേഷണം, വികസനം, വിപണനം എന്നിവയില്‍ […]

FEATURED

പാനൂരിൽ കൂടുതൽ ബോംബുകൾ കണ്ടെത്തി; അന്വേഷണം ഊർജിതമാക്കി പൊലീസ്

കണ്ണൂർ: പാനൂർ സ്ഫോടനം നടന്ന സ്ഥലത്തു നിന്ന് കൂടുതൽ ബോംബുകൾ കണ്ടെത്തി. ഏഴ് സ്റ്റീൽ ബോംബുകളാണ് കണ്ടെത്തിയത്. അറസ്റ്റിലായവരിൽ ഷാബിൻ ലാലാണ് ചോദ്യം ചെയ്യുന്നതിനിടെ ബോംബിനെക്കുറിച്ച് വെളുപ്പെടുത്തിയത്. കൂടുതൽ ബോംബ് കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ പാനൂരിലും പരിസരപ്രദേശങ്ങളിലും അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്. തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ സിആർപിഎഫിന്‍റെ സഹായവും തേടി.