FEATURED

ലൈംഗികാതിക്രമ പരാതി; ജയസൂര്യക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

തിരുവനന്തപുരം: ലൈംഗികാതിക്രമ പരാതിയില്‍ നടന്‍ ജയസൂര്യക്കെതിരെ പൊലീസ് കേസെടുത്തു. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഐപിസി 354A, 509 തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. തിരുവനന്തപുരം സെക്രട്ടറിയേറ്റിലെ ഷൂട്ടിങ്ങ് സെറ്റിലെ ശുചിമുറിയില്‍ വച്ച് തന്നോട് ജയസൂര്യ ലൈംഗിക അതിക്രമം കാട്ടിയെന്നായിരുന്നു കൊച്ചിയിലെ നടിയുടെ പരാതി. കന്റോണ്‍മെന്റ് പൊലീസാണ് കേസ് എടുത്തിരിക്കുന്നത്. പ്രത്യേക അന്വേഷണസംഘം കഴിഞ്ഞ ദിവസം നടിയുടെ വിശദമായ മൊഴി രേഖപ്പെടുത്തിയിരുന്നു.

FEATURED

അമ്മയിൽ അംഗത്വം നൽകാം എന്ന് പറഞ്ഞു പീഡിപ്പിച്ചു: ഇടവേള ബാബുവിനെതിരെ കേസ് എടുത്തു

കൊച്ചി: നടിയുടെ പരാതിയില്‍ നടന്‍ ഇടവേള ബാബുവിനെതിരെ പൊലീസ് കേസെടുത്തു. ലൈംഗികാതിക്രമ പരാതിയില്‍ ഐപിസി 376 വകുപ്പ് പ്രകാരമാണ് ഇടവേള ബാബുവിനെതിരെ കൊച്ചി നോര്‍ത്ത് പൊലീസ് കേസെടുത്തിരിക്കുന്നത്. താരസംഘടനയായ അമ്മയില്‍ അംഗത്വം നല്‍കാമെന്ന് പറഞ്ഞ് ഇടവേള ബാബു ഫ്‌ളാറ്റിലേക്ക് വിളിച്ചുവരുത്തി ഉപദ്രവിക്കാന്‍ ശ്രമിച്ചെന്നായിരുന്നു നടിയുടെ പരാതി. ഇതുമായി ബന്ധപ്പെട്ട് നടി പ്രത്യേക അന്വേഷണ സംഘത്തിന് മൊഴി നല്‍കിയതിന് പിന്നാലെയാണ് കേസെടുത്തിരിക്കുന്നത്.

FEATURED

നടിയുടെ പരാതി; മുകേഷിനെതിരെ കേസെടുത്ത് പൊലീസ്

കൊച്ചി : കൊച്ചിയിലെ നടി നൽകിയ ലൈംഗിക പീഡന പരാതിയിൽ മുകേഷ് എംഎൽഎക്കെതിരെ പൊലീസ് കേസെടുത്തു. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കൊച്ചി മരട് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. അമ്മയിൽ അംഗത്വവും ചാൻസും വാഗ്ദാനം ചെയ്ത് നടിയെ പീഡിപ്പിച്ചെന്നാണ് പരാതി. മുകേഷ് എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന ആവശ്യം ഉയരുന്നതിനിടെയാണ് കേസെടുത്തത്. മുകേഷിന് പുറമേ ജയസൂര്യ, മണിയൻപിള്ള രാജു , ഇടവേള ബാബു എന്നിവർക്കെതിരെയും രണ്ട് പ്രൊഡക്ഷൻ കൺട്രോളർമാർക്കെതിരെയും ലോയേഴ്സ് കോൺഗ്രസ് നേതാവ് ചന്ദ്രശേഖരനെതിരെയും നടി പരാതി നൽകിയിട്ടുണ്ട്. ഇതിൽ ജയസൂര്യക്കെതിരെ തിരുവനന്തപുരം കെന്ർറോൺമെന്‍റ് […]

FEATURED

അങ്കമാലി റെയിൽവേ ലൈനിൽ അറ്റകുറ്റപ്പണി; സെപ്റ്റംബർ ഒന്നിന് 2 സർവീസുകൾ പൂർണമായും 4 സർവീസുകൾ ഭാഗികമായും റദ്ദാക്കി

കൊച്ചി: അങ്കമാലി റെയിൽവേ ലൈനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ സെപ്റ്റംബർ ഒന്നിന് 2 സർവീസുകൾ പൂർണമായും 4 സർവീസുകൾ ഭാഗികമായും റദ്ദാക്കി. റദ്ദാക്കിയ ട്രെയിനുകൾ ഏതു സ്റ്റേഷനിലാണോ യാത്ര അവസാനിപ്പിച്ചത് അവിടെ നിന്ന് തിരികെ യാത്ര പുറപ്പെടുമെന്ന് റെയിൽവേ അറിയിച്ചു. പാലക്കാട് – എറണാകുളം മെമു (06797), എറണാകുളം – പാലക്കാട് മെമു (06798) എന്നിവയാണ് പൂർണമായും റദ്ദാക്കിയ രണ്ടു ട്രെയിനുകൾ. തൂത്തുക്കുടി – പാലക്കാട് പാലരുവി എക്സ്പ്രസ് (16791) ഭാ​ഗികമായി റദ്ദാക്കും.  

FEATURED

‘അമ്മ’യിലെ കൂട്ടരാജിയിൽ ഭിന്നത; രാജിവച്ചിട്ടില്ലെന്ന് സരയുവും അനന്യയും

കൊച്ചി: അമ്മയിലെ കൂട്ടരാജിയിൽ ഭിന്നത. സംഘടനയുടെ എക്സിക്യൂട്ടിവിൽ നിന്ന് തങ്ങൾ രാജിവച്ചിട്ടില്ലെന്ന് വ്യക്തമാക്കി നടിമാരായ സരയുവും അനന്യയും രംഗത്തെത്തി. ഭരണ സമിത പിരിച്ചുവിട്ട സാഹചര്യത്തിൽ എങ്ങനെ സ്ഥാനത്തു തുടരാനാകുമെന്നാണ് മുൻ നേതൃത്വത്തിന്‍റെ പ്രതികരണം. നിയമോപദേശം ലഭിച്ചതിനുശേഷമാണ് ഭരണസമിതി പിരിച്ചുവ വിട്ടതെന്നും മുൻ നേതൃത്വം പറഞ്ഞു. നടിമാരുടേത് അവരുടെ അഭിപ്രായം മാത്രമാണ്. നടിമാർ വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നെങ്കിലും ഭൂരിപക്ഷത്തിന്‍റെ അഭിപ്രായം കണക്കിലെടുത്താണ് അമ്മ ഭരണ സമിതി പ്രസിഡന്‍റ് മോഹൻലാൽ പിരിച്ചു വിട്ടത്.

FEATURED

കാലടിയിൽ തിയേറ്റർ മാനേജർക്ക് മർദനമേറ്റു

കാലടി : സിനിമകാണാനെത്തിയ യുവാക്കളുടെ സംഘം തിയേറ്ററിൽ ബഹളം വെച്ചത് ചോദ്യംചെയ്ത തിയേറ്റർ മാനേജർക്ക് മർദനമേറ്റു. ജവഹർ തിയേറ്റർ മാനേജർ മാണിക്യമംഗലം സ്വദേശി ലാലുവിനാണ് മർദനമേറ്റത്. ലാലുവിനെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കണ്ണിനാണ് പരിക്ക്. ചൊവ്വാഴ്ച ഉച്ചയ്ക്കാണ് സംഭവം. കാലടി പോലീസ് കേസെടുത്തു.    

FEATURED

സഹ സംവിധായകൻ അനിൽ സേവ്യർ അന്തരിച്ചു

അങ്കമാലി : ശില്പിയും ജാൻ എ മൻ, തല്ലുമാല, മഞ്ഞുമ്മൽ ബോയ്സ്, തെക്ക് വടക്ക് സിനിമകളുടെ സഹ സംവിധായകനുമായ അനിൽ സേവ്യർ (39) അന്തരിച്ചു. ഫുട്ബോൾ കളിക്കിടയിലുണ്ടായ ഹൃദയസ്തംഭനത്തെ തുടർന്ന് ചികിത്സയിലായിരുന്നു. അങ്കമാലി കിടങ്ങൂർ പുളിയേൽപ്പടി വീട്ടിൽ പി.എ. സേവ്യറിന്റെയും അൽഫോൺസയുടെയും മകനാണ്. ഭാര്യയും ചിത്രകാരിയുമായ അനുപമ ഏലിയാസുമൊത്ത് അങ്കമാലി കേന്ദ്രീകരിച്ച് കലാപരിശീലനം നടത്തിവരുകയായിരുന്നു.തൃപ്പൂണിത്തുറ ആർ.എൽ.വി. കോളേജിൽനിന്ന് ബി.എഫ്.എ. പൂർത്തിയാക്കിയ ശേഷം ഹൈദരാബാദ് കേന്ദ്ര സർവകലാശാലയിൽനിന്ന് ശില്പകലയിൽ എം.എഫ്.എ. ചെയ്തു. കൊച്ചി മുസിരിസ് ബിനാലെയുടെ ഭാഗമായും പ്രവർത്തിച്ചിരുന്നു. സഹോദരൻ: […]

FEATURED

നടൻ സിദ്ദിഖിനെതിരെ കേസെടുത്തു

തിരുവനന്തപുരം: യുവ നടിയുടെ പരാതിയിൽ നടൻ സിദ്ദിഖിനെതിരെ കേസെടുത്തു. മ്യൂസിയം പൊലിസാണ് കേസെടുത്തിരിക്കുന്നത്. ബലാത്സംഗത്തിനും ഭീഷണിപ്പെടുത്തിയതിനുമാണ് കേസ്. മാസ്കറ്റ് ഹോട്ടലിൽ വച്ച് പരാതിക്കാരിയെ 2016ൽ നടൻ സിദ്ദിഖ് ബലാത്സംഗം ചെയ്തുവെന്നാണ് കേസ്. ഡിജിപിക്ക് ഇമെയിൽ മുഖേനെയാണ് നടി പരാതി നൽകിയത്. സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് വിളിച്ച് വരുത്തി 2016 ൽ തിരുവനന്തപുരത്തെ ഹോട്ടലിൽ വെച്ച് ബലാത്സംഗം ചെയ്തെന്നായിരുന്നു നടിയുടെ വെളിപ്പെടുത്തൽ. പിന്നാലെ സിദ്ദിഖ് അമ്മ ജനറൽ സെക്രട്ടറി സ്ഥാനം രാജി വെച്ചിരുന്നു. പരാതി പ്രത്യേക സംഘത്തിന് […]

FEATURED

‘അമ്മ’യിൽ കൂട്ടരാജി; മോഹൻലാൽ ഉൾപ്പെടെ എല്ലാവരും രാജിവച്ചു

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ സിനിമയിലുണ്ടായ വെളിപ്പെടുത്തലിൽ താരസംഘടന അമ്മയിൽ പൊട്ടിത്തെറി. മോഹൻലാൽ ഉൾപ്പെടെ എല്ലാവരും രാജിവെച്ചു. നിലവിലെ അമ്മ ഭരണസമിതി പിരിച്ചുവിട്ടു. ഹേമ കമ്മിറ്റി റിപ്പോർട്ടറിനെ തുടർന്ന് സിനിമ രംഗത്തെ അതിക്രമങ്ങളിൽ പരാതിയുമായി കൂടുതൽപ്പേർ രംഗത്ത് എത്തിയതിന് പിന്നാലെ  താര സംഘടനയായ അമ്മയിൽ കടുത്ത ഭിന്നതയുണ്ടായിരുന്നു. ആരോപണവിധേയനായ ജോയിൻ സെക്രട്ടറി ബാബു രാജ് മാറണം എന്ന് ഒരു വിഭാഗം അംഗങ്ങൾ ആവശ്യപ്പെടുന്നത് എന്നാണ് വിവരം. ലൈംഗിക ആരോപണത്തിൽ ഉൾപ്പെട്ട അമ്മയിലെ അംഗങ്ങളായ താരങ്ങളോട് വിശദീകരണം […]

FEATURED

തൃശൂരില്‍ മാധ്യമപ്രവര്‍ത്തകരെ പിടിച്ചുതള്ളി സുരേഷ് ഗോപി,

തൃശ്ശൂര്‍: ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിനെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് വീണ്ടും ക്ഷോഭിച്ച് നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി. തൃശ്ശൂരില്‍ പ്രതികരണം ആരാഞ്ഞ മാധ്യമ പ്രവര്‍ത്തകരെ തള്ളിമാറ്റി അദ്ദേഹം കാറില്‍ കയറി പോയി. എന്റെ വഴി എന്റെ അവകാശം എന്ന് പറഞ്ഞ് മാധ്യമങ്ങളുടെ മൈക്ക് തട്ടിമാറ്റി ക്ഷോഭിച്ചായിരുന്നു മന്ത്രി പോയത്. ചൊവ്വാഴ്ച രാവിലെ ഒല്ലൂരില്‍ വിശുദ്ധ എവുപ്രാസ്യാമ്മയുടെ കബറിടം സന്ദര്‍ശിച്ച് മടങ്ങുമ്പോള്‍ വിഷയത്തില്‍ അഭിപ്രായം ചോദിച്ച മാധ്യമ പ്രവര്‍ത്തകരോട് മന്ത്രി തട്ടിക്കയറിയിരുന്നു. അമ്മയുടെ യോഗത്തില്‍നിന്ന് ഇറങ്ങി വരുമ്പോള്‍ ഈ ചോദ്യം ചോദിക്കണമെന്നും […]

FEATURED

സംവിധായകൻ മോഹൻ അന്തരിച്ചു

കൊച്ചി: പ്രശസ്ത സംവിധായകൻ മോഹൻ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഇസബെല്ല, ശാലിനി എന്റെ കൂട്ടുകാരി, മുഖം, പക്ഷെ തുടങ്ങി നിരവധി സിനിമകൾ സംവിധാനം ചെയ്ത മോഹൻ ദീർഘനാളായി സിനിമയിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു. നിരവധി സിനിമകൾക്ക് തിരക്കഥ രചിച്ചിട്ടുണ്ട്. നർത്തകിയും അഭിനേത്രിയുമായ അനുപമയാണ് ഭാര്യ.

FEATURED

ബാബുരാജിനും ശ്രീകുമാർ മേനോനുമെതിരായ ആരോപണത്തിലുറച്ച് ജൂനിയര്‍ ആര്‍ടിസ്റ്റ്, ഇ മെയില്‍ വഴി പരാതി നല്‍കി

കൊച്ചി: നടൻ ബാബുരാജിനെതിരെയും സംവിധായകൻ ശ്രീകുമാർ മേനോനെതിരെയും ആരോപണം ഉന്നയിച്ച  ജൂനിയർ ആർടിസ്റ്റ് ഇ മെയിൽ വഴി പൊലീസിന് പരാതി നൽകി. പ്രത്യേക അന്വേഷണ സംഘത്തിനാണ് പരാതി നൽകിയത്. അന്വേഷണ ഉദ്യോഗസ്ഥർ നടിയെ ഫോണിൽ ബന്ധപെട്ടു. നിലവിൽ കേരളത്തിന്‌ പുറത്താണ്. നാട്ടിലെത്തി ഉടൻ മൊഴി നൽകും. ഗൂഢാലോചന എന്ന ബാബുരാജിന്‍റെ  വാദം അവര്‍ തള്ളി. ആരുടേയും സമ്മര്‍ദ്ദത്തില്‍ അല്ല പരാതി നല്‍കിയതെന്നും ഇവര്‍ വ്യക്തമാക്കി. മലയാള സിനിമാ താരങ്ങൾക്കെതിരെ ഒന്നിന് പിന്നാലെ ഒന്നായി ആരോപണങ്ങൾ വരുന്നത് താരസംഘടന അമ്മയക്ക് വലിയ […]

FEATURED

മാധ്യമങ്ങൾക്കുള്ള ഒരു തീറ്റയാണ് ഉയർന്നുവരുന്ന ആരോപണങ്ങൾ; ക്ഷുഭിതനായി സുരേഷ് ഗോപി

തിരുവനന്തപുരം: മലയാള സിനിമയിൽ ഉയർന്നുവരുന്ന മീടൂ ആരോപണങ്ങളെ സംബന്ധിച്ചുള്ള ചോദ്യങ്ങളോട് ക്ഷുഭിതനായി കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. പുതിയ ആരോപണങ്ങൾ ഉയർന്നുവരുന്നുണ്ടല്ലോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് എല്ലാത്തിനും കോടതി ഉത്തരം പറയുമെന്ന് സുരേഷ് ഗോപി പ്രതികരിച്ചു. ‘‘മാധ്യമങ്ങൾക്കുള്ള ഒരു തീറ്റയാണ് ഉയർന്നുവരുന്ന ആരോപണങ്ങൾ. നിങ്ങൾ അതുവച്ച് കാശുണ്ടാക്കിക്കോളൂ. ഒരു വലിയ സംവിധാനത്തെ നിങ്ങൾ തകിടം മറിക്കുകയാണ്. ആടിനെ തമ്മിൽ തല്ലിച്ച് ചോര കുടിക്കുകയാണ് നിങ്ങൾ. മാധ്യമങ്ങൾ സമൂഹത്തിന്റെ മാനസികാവസ്ഥയെ വഴി തെറ്റിക്കുകയാണ്.’’ – സുരേഷ് ഗോപി പറഞ്ഞു. […]

FEATURED

കോടികളുടെ തട്ടിപ്പ് നടത്തിയ കാലടിയിലെ സ്വാമി മുങ്ങി.

കൊച്ചി: കോടികളുടെ തട്ടിപ്പ് നടത്തിയ സ്വാമി മുങ്ങി. കാലടി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഹിന്ദു ആചാര്യ സഭ ചാരിറ്റബിൾ ട്രസ്റ്റ് സ്ഥാപകൻ സൗപർണിക വിജേന്ദ്ര പുരി സ്വാമിയാണ് പണവുമായി സ്ഥലം വിട്ടത്. വ്യവസായത്തിനായി കോടികൾ വായ്പ ശരിയാക്കി നൽകാമെന്നു വിശ്വസിപ്പിച്ചാണ് ഇയാൾ പലരിൽ നിന്നായി കോടിക്കണക്കിന് രൂപ തട്ടിയെടുത്തത്. തൃപ്പൂണിത്തുറ സ്വദേശിയായ വ്യവസായി നൽകിയ പരാതിയെ തുടർന്ന് വിജേന്ദ്ര പുരി സ്വാമി, സെക്രട്ടറി പെരുമ്പാവൂർ വെങ്ങോല ഗ്രീൻലാൻഡ് വില്ല നമ്പർ 64-ൽ രാഹുൽ ആദിത്യ എന്നിവർക്കെതിരെ ഹിൽപ്പാലസ് പോലീസ് […]

FEATURED

ബന്ധുവെന്ന് അഭിനയിച്ച് മരണ വീട്ടിൽ മോഷണം നടത്തിയ യുവതി പിടിയിൽ

പെരുമ്പാവൂർ: മരണ വീട്ടിൽ മോഷണം യുവതി പിടിയിൽ. കൊല്ലം പള്ളിത്തോട്ടം ഡോൺബോസ്ക്കോ നഗറിൽ ‘ റിൻസി ഡേവിഡ് (30) നെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഒക്കൽ ആൻ്റോപുരം കുന്നത്താൻ വീട്ടിൽ പൗലോസിൻ്റെ മതാവിൻ്റെ മരണാനന്തര ചടങ്ങുകൾക്കിടയിലാണ് മോഷണം നടത്തിയത്. മുറിയിൽ നിന്ന് 45 ഗ്രാം സ്വർണ്ണവും, 90 കുവൈറ്റ് ദിനാറും ആണ് മോഷണം പോയത്. അടുത്ത ബന്ധുവായി മരണവീട്ടിൽ അഭിനയിക്കുകയായിരുന്നു. വീട്ടുകാരെല്ലാവരും സംസ്കാര ചടങ്ങുകൾക്കായി പള്ളിയിലായിരുന്നു. വീട്ടിൽ ജോലിക്കാരി മാത്രമാണുണ്ടായിരുന്നത്. മോഷണം നടത്തിയ ഉടനെ ഓട്ടോറിക്ഷയിൽ […]

FEATURED

ഒൺലൈൻ ലോൺ ആപ്പുകൾ ജീവിതം തകർക്കും. ജാഗ്രത പാലിക്കുക; മുന്നറിപ്പുമായി പോലീസ്

ആലുവ: അപകടം വിതയ്ക്കുന്ന ഒൺലൈൻ ലോൺ ആപ്പുകളെ കരുതിയിരിക്കുക. ജാഗ്രത കാണിച്ചില്ലെങ്കിൽ ജീവിതം തന്നെ തകരും. മുന്നറിയിപ്പുമായി എറണാകുളം റൂറൽ ജില്ലാ പോലീസ്. ചെറിയ കാലയളവിലേക്ക് ഉയർന്ന പലിശ ഈടാക്കി ജീവിതത്തെ പ്രതിസന്ധിയിലാക്കുന്ന ലോൺ ആപ്പുകൾക്കെതിരെ കർശന നടപടിയുമായി മുന്നോട്ട് പോവുകയാണ് പോലീസ്. അയ്യായിരം മുതൽ പതിനായിരം രൂപ വരെയുള്ള ലോണുകൾക്ക് വേണ്ടിയാണ് തട്ടിപ്പു സംഘത്തെ ബന്ധപ്പെടുന്നത്. ആദ്യം തട്ടിപ്പ് സംഘം ചെയ്യുന്നത് ഒരു ആപ്പോ, ലിങ്കോ അയച്ചുനൽകും. ഈ ആപ്പിലൂടെ മൊബൈൽ ഫോണിലുള്ള കോൺടാക്റ്റ്സ് കവരുകയാണ് […]

FEATURED

വധശ്രമക്കേസിലെ പ്രതിയെ കാപ്പ ചുമത്തി നാട് കടത്തി

കാലടി: വധശ്രമക്കേസിലെ പ്രതിയെ കാപ്പ ചുമത്തി നാട് കടത്തി. മലയാറ്റൂർ സെബിയൂർ ചെങ്ങാട്ട് വീട്ടിൽ ശംഭു (30) വിനെയാണ് 9 മാസത്തേക്ക് നാട് കടത്തിയത്. ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ എറണാകുളം റേഞ്ച് ഡിഐജി പുട്ട വിമലാദിത്യയാണ് ഉത്തരവിട്ടത്. കാലടി, കോടനാട് പോലീസ് സ്റ്റേഷൻ പരിധികളിൽ വധശ്രമം, കഠിന ദേഹോപദ്രവം, ഭീഷണിപ്പെടുത്തൽ, അതിക്രമിച്ച് കയറൽ, തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ്. കഴിഞ്ഞ ഏപ്രിലിൽ കോടനാട് പോലീസ് രജിസ്റ്റർ ചെയ്ത കഠിന ദേഹോപദ്രവ […]

FEATURED

മികച്ച നടൻ പൃഥ്വിരാജ്, മികച്ച ചിത്രം കാതൽ ദി കോർ; മികച്ച നടി ഉര്‍വശി, ബീന ആര്‍ ചന്ദ്രൻ

തിരുവനന്തപുരം: 44-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനത്തിൽ മികച്ച നടനായി പൃഥ്വിരാജിനെ പ്രഖ്യാപിച്ചു. ആടുജീവിതം എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് അവാർഡ്. മികച്ച ചിത്രം: കാതൽ മികച്ച രണ്ടാമത്തെ ചിത്രം: ഇരട്ട (സംവിധാനം രോഹിത്) മികച്ച സംവിധായകൻ: ബ്ലസ്സി (ആടുജീവിതം) മികച്ച നടൻ പൃഥ്വിരാജ്: (ആടുജീവിതം) മികച്ച നടി: ഉര്‍വശി (ഉള്ളൊഴുത്ത്, ബീന ആര്‍ ചന്ദ്രൻ (തടവ്) മികച്ച നടി: ഉര്‍വശി (ഉള്ളൊഴുത്ത്, ബീന ആര്‍ ചന്ദ്രൻ (തടവ്) മികച്ച സ്വഭാവ നടൻ: വിജയരാഘവൻ (പൂക്കാലം) മികച്ച സ്വഭാവ […]

FEATURED

അമിത വേഗതയിലെത്തിയ കാർ ഇടിച്ച് തെറിപ്പിച്ചു; അഞ്ച് വയസുകാരിക്ക് ദാരുണാന്ത്യം

ആലുവ: കുഞ്ഞു മാലാഖ യാത്രയായി, വേദനകളില്ലാത്ത ലോകത്തേക്ക്. വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന അഞ്ച് വയസുകാരി ഐഫ സെയ്ന് ദാരുണാന്ത്യം. കഴിഞ്ഞ പതിനൊന്നിനാണ് ആലുവ നാലാംമൈലിൽ അമിത വേഗതയിൽ വന്ന കാർ എടത്തല പോലീസ് സ്റ്റേഷനിൽ ജോലി ചെയ്യുന്ന സി പി ഒ ഷെബിൻ ഓടിച്ച ബൈക്കിനെ ഇടിച്ചു തെറിപ്പിച്ചത്. ബൈക്കിൽ ഷെബിനൊപ്പം രണ്ടു കുട്ടികളും ഭാര്യയുമാണുണ്ടായിരുന്നത്. ഗുരുതരമായി പരിക്കേറ്റ 4 പേരെയും അലുവയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു.ഇളയ മകൾ അഞ്ചു വയസുകാരി ഐഫ സെയ്ൻ കഴിഞ്ഞ രാത്രി മരണമടഞ്ഞു. ഷെബിൻ്റെ […]

FEATURED

വയനാടിന് വേണ്ടി പിരിച്ച പണം വകമാറ്റി ചെലവഴിച്ചു; യൂത്ത് കോണ്‍ഗ്രസില്‍ വിവാദം

കൽപ്പറ്റ : വയനാട് ദുരന്തത്തിന്‍റെ പേരിൽ കോഴിക്കോട് യൂത്ത് കോൺഗ്രസിൽ പോര്. ‌കെഎസ്‍‍യു സംസ്ഥാന നേതാവിന്‍റെ പേരില്‍ പണം പിരിച്ച ശേഷം യൂത്ത് കോണ്‍ഗ്രസ് ചേളന്നൂര്‍ മണ്ഡലം വൈസ് പ്രസിഡന്‍റ് അത് വകമാറ്റി ചെലവഴിച്ചെന്ന് കാട്ടി മണ്ഡലം പ്രസിഡന്‍റ് സംസ്ഥാന നേതൃത്വത്തിന് പരാതി നല്‍കി. സംഭവം വിവാദമായതോടെ ഇത്തരമൊരു സംഭവമേ ഉണ്ടായിട്ടില്ലെന്ന് വിശദീകരണവുമായി മണ്ഡലം കമ്മറ്റി നേതൃത്വം രംഗത്തെത്തി. യൂത്ത് കോണ്‍ഗ്രസ് ചേളന്നൂര്‍ മണ്ഡലം വൈസ് പ്രസിഡന്‍റ് അശ്വിന്‍ എടവലത്ത്, പ്രവര്‍ത്തകനായ അനസ് എന്നിവര്‍ വയനാട് ദുരിതാശ്വാസത്തിന്‍റെ പേരില്‍ […]