FEATURED

മഞ്ഞുമ്മൽ ബോയ്സ് നിർമാതാക്കൾക്കെതിരേ ഇഡി; സൗബിനെ ചോദ്യം ചെയ്യും

കൊച്ചി:കള്ളപ്പണ ഇടപാടു നടന്നോ എന്ന സംശയത്തെത്തുടർന്ന് മഞ്ഞുമ്മൽ ബോയ്സിന്‍റെ നിർമാതാക്കളെ ചോദ്യം ചെയ്യാനൊരുങ്ങി ഇഡി. നടൻ സൗബിൻ ഷാഹിറിന്‍റെ ഉടമസ്ഥതയിലുള്ള പറവ ഫിലിംസാണ് ചിത്രം നിർമിച്ചിരിക്കുന്നത്. സൗബിൻ ഷാഹിറിനെ ഉൾപ്പെടെയുള്ളവരെ ഇഡി ചോദ്യം ചെയ്യും. സൗബിൻ, പിതാവ് ബാബു ഷാഹിർ, ഷോൺ ആന്‍റണി എന്നിവർക്ക് ചോദ്യം ചെയ്യലിനായി നോട്ടീസ് നൽകിയിരുന്നെങ്കിലും ഹാജരായില്ലെന്നാണ് സൂചന. ഇവർക്കു വീണ്ടും നോട്ടീസ് നൽകിയേക്കും. ലാഭവിഹിതം വാഗ്ദാനം ചെയ്ത് പണം തട്ടിച്ചുവെന്ന കേസിൽ മഞ്ഞുമ്മൽ ബോയ്സ് നിർമാതാക്കൾക്കെതിരേ അന്വേഷണം നടക്കുന്നുണ്ട്. അരൂർ സ്വദേശി […]

FEATURED

വയറ്റിൽ കത്രിക കുടുങ്ങിയ കേസ്; മൂന്ന് പ്രതികൾക്ക് ജാമ്യം

കോഴിക്കോട്: പ്രസവ ശസ്ത്രക്രിയക്കിടെ കോഴിക്കോട് സ്വദേശിയായ ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയ കേസിൽ പ്രതികൾക്ക് ജാമ്യം. കുന്നമം​ഗലം ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് പ്രതികൾക്ക് ജാമ്യം അനുവദിച്ചത്. ഒന്നാംപ്രതി തളിപ്പറമ്പ് സൗപർണികയിലെ ഡോ. സി.കെ. രമേശൻ (42), മൂന്നും നാലും പ്രതികളും മെഡിക്കൽ കോളജിലെ സ്റ്റാഫ് നഴ്സുമാരുമായ പെരുമണ്ണ പാലത്തുംകുഴി എം.രഹന (33) ദേവഗിര ഖളപ്പുരയിൽ കെ.ജി. മാഞ്ചു(43) എന്നിവർക്കാണ് കോടതി ജാമ്യം അനുവദിച്ചത്. രണ്ടാം പ്രതിയായ ഡോ. ഷഹന കോടതിയിൽ ഹാജരായിരുന്നില്ല. രണ്ടാം പ്രതി എവിടെയെന്ന് ചോദിച്ച കോടതി […]

FEATURED

അഗതി മന്ദിരത്തിലെ അന്തേവാസിയുടെ മൃതദേഹം തോട്ടിൽ

കണ്ണൂർ: അഗതി മന്ദിരത്തിലെ അന്തേവാസിയുടെ മൃതദേഹം തോട്ടിൽ നിന്ന് കണ്ടെത്തി. കണ്ണൂർ ചെറുപുഴ തിരുമേനിയിലെ തോട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. പനച്ചിക്കൽ സ്വദേശി ചന്ദ്രനാണ് മരിച്ചത്. ചട്ടിവയലിലെ അഗതി മന്ദിരമായ സ്നേഹ ഭവനിലെ അന്തേവാസിയാണ് ചന്ദ്രൻ. കുളിക്കാൻ ഇറങ്ങിയപ്പോൾ അബദ്ധത്തിൽ കാൽ വഴുതി വീണതാകാം എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. കഴിഞ്ഞ വെള്ളിയാഴ്ച മുതലാണ് ചന്ദ്രനെ കാണാതായത്. തുടർന്ന് അഗതി മന്ദിരത്തിലെ അധികൃതർ പൊലീസിൽ പരാതി നൽകിയിരുന്നു.

FEATURED

സ്വർണവില കൂടി; പവന് 120 രൂപയുടെ വർധന

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വർധന. ഗ്രാമിന് 15 രൂപ വർധിച്ച് 6585 രൂപയാണ് ഇന്ന് ഒരു ഗ്രാം സ്വർണത്തിന്‍റെ വില. പവന് 120 രൂപ വർധിച്ച് 52,680 രൂപയിലെത്തി. വെള്ളിയാഴ്ച സ്വർണവില 54,080 രൂപയായി ഉയർന്നിരുന്നു. ശനിയാഴ്ചയിത് 1500 രൂപ കുറഞ്ഞ് 52,560 ൽ എത്തിയിരുന്നു.

FEATURED

സംസ്ഥാനത്ത് ബുധനാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴ

തിരുവനന്തപുരം: സംസ്ഥാനത്ത് പന്ത്രണ്ടാം തീയതി വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. ശക്തമായ ഇടിമിന്നലിന് സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതേസമയം, കേരള തീരത്തും തമിഴ്നാട് തീരത്തും ബുധനാഴ്ച രാത്രി 11.30 വരെ കള്ളക്കടൽ പ്രതിഭാസത്തിനും, ഉയർന്ന തിരമാലയ്ക്കും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രവും അറിയിച്ചു. തീരപ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിയ്ക്കണമെന്നാണ് മുന്നറിയിപ്പ്. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം […]

FEATURED

സഹമന്ത്രിസ്ഥാനം ഏറ്റെടുത്ത് സുരേഷ് ഗോപി; പെട്രോളിയം മന്ത്രാലയത്തിലെത്തി ചുമതലയേറ്റു

ന്യൂഡൽഹി: മൂന്നാം നരേന്ദ്ര മോദി സർക്കാരിന്‍റെ വകുപ്പ് വിഭജനം പൂർത്തിയായതിനു പിന്നാലെ സുരേഷ് ഗോപി ശാസ്ത്രി ഭവനിലെ പെട്രോളിയം മന്ത്രാലയത്തിലെത്തി ചുമതലയേറ്റു. പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയം മന്ത്രി ഹർദീപ് സിങ് പുരി അദ്ദേഹത്തെ സ്വീകരിച്ച് കസേരയിലേക്ക് ആനയിച്ചു. സ്ഥാനം ഏറ്റെടുത്ത ശേഷം യുകെജിയിൽ ക‍യറിയ അനുഭവമായിരുന്നു എന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. ശരിക്കും താൻ യുകെജി വിദ്യാർഥിയാണെന്നും തീർത്തും പുതിയ സംരംഭമാണ് താൻ ഏറ്റെടുത്തത്. തികച്ചും സീറോയിൽ നിന്നാണ് തുടങ്ങുന്നതെന്നും അദ്ദേഹം പ്രതികരിച്ചു. കേരള ടൂറിസം രംഗം ഭാരതത്തിന്‍റെ തിലകക്കുറിയാവുമെന്നും […]

FEATURED

വയോധികന്‍റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി; മകൻ കൊലപ്പെടുത്തിയതാണെന്ന് സൂചന

തൊടുപുഴ: ഇടുക്കി മാങ്കുളം അമ്പതാംമൈലിൽ കത്തിക്കരിഞ്ഞ നിലയിൽ വയോധികന്‍റെ മൃതദേഹം കണ്ടെത്തി. അമ്പതാമൈല്‍ പാറേക്കുടി തങ്കച്ചന്‍ (60) ആണ് മരിച്ചത്. കൊലപാതകമെന്ന സംശയത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെ രാത്രി എട്ടുമണിയോടെയാണ് തങ്കച്ചനെ മരിച്ചനിലയിൽ കണ്ടെത്തിയത്. മൃതദേഹം കത്തിക്കരിഞ്ഞ നിലിയിലായിരുന്നു. മകനുമായി തങ്കച്ചന് ചില പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. മകന്‍ ഇന്നലെ വൈകീട്ടോടെ വീട്ടില്‍ വരികയും അച്ഛനുമായി ചില പ്രശ്‌നങ്ങള്‍ ഉണ്ടായതായുമാണ് നാട്ടുകാര്‍ പറയുന്നത്. സംഭവസ്ഥലത്ത് എത്തിയ പൊലീസ് തെളിവ് ശേഖരണം നടത്തി. സംഭവത്തിനു പിന്നാലെ ഫോൺ സ്വീച്ച് ഓഫ് […]

FEATURED

ബാർകോഴ വിവാദത്തില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍റെ മകന് ക്രൈംബ്രാഞ്ച് നോട്ടീസ്

തിരുവനന്തപുരം: ബാർകോഴ വിവാദത്തില്‍ കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍റെ മകന് ക്രൈംബ്രാഞ്ച് നോട്ടീസ്. വെള്ളിയാഴ്ച ക്രൈംബ്രാഞ്ചിന്‍റെ ജവഹർ നഗർ ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാൻ അര്‍ജുന്‍ രാധാകൃഷ്ണന് നല്‍കിയ നോട്ടീസില്‍ വ്യക്തമാക്കുന്നു. വിവാദ ശബ്ദരേഖ വന്ന ബാറുടമകളുടെ വാട്സ്ആപ്പ് ഗ്രൂപ്പിന്‍റെ അഡ്മിനായിരുന്നു അർജുൻ രാധാകൃഷ്ണനെന്ന് അന്വേഷണ സംഘം പറയുന്നു. തിങ്കളാഴ്ച തിരുവനന്തപുരത്തെ വീട്ടിലെത്തി നോട്ടീസ് നൽകാൻ ക്രൈംബ്രാഞ്ച് ശ്രമിച്ചെങ്കിലും അർജുൻ വാങ്ങാൻ തായാറായില്ല. കൈപ്പറ്റാത്തതിനാല്‍ ഇ-മെയില്‍ വഴിയാണ് നോട്ടീസ് അയച്ചത്. അര്‍ജുന്‍ നിലവില്‍ ഗ്രൂപ്പ് അഡ്മിന്‍ അല്ല. എന്നാല്‍ […]

FEATURED

സംസ്ഥാനത്ത് മത്സ്യ വില കുതിക്കുന്നു; 300 കടന്ന് മത്തിവില

തിരുവനന്തപുരം: സംസ്ഥാനത്ത് ട്രോളിങ് നിരോധനം ആരംഭിച്ചതോടെ മത്സ്യ വില കുതിക്കുകയാണ്. കൊല്ലം നീണ്ടകര ഹാര്‍ബറില്‍ ഇന്ന് ഒരു കിലോ മത്തിയുടെ വില 280 മുതല്‍ 300 രൂപയ്ക്ക് മുകളിൽ വരെയെത്തി. ട്രോളിങ് നിരോധനത്തിനു പുറമേ മത്സ്യ ലഭ്യതയിലെ കുറവുമാണ് വില ഇങ്ങനെ കുതിക്കാൻ കാരണമെന്നാണ് വിവരം. വരും ദിവസങ്ങളിൽ വില ഇനിയും ഉയർന്നേക്കുമെന്നാണ് വിവരം. 52 ദിവസം നീണ്ടു നില്‍ക്കുന്ന ട്രോളിംഗ് നിരോധനം ജൂലൈ 31 ന് അവസാനിക്കും. ട്രോളിംഗ് നിരോധന കാലയളവില്‍ ഇളവ് വേണമെന്നാണ് മത്സ്യബന്ധന […]

FEATURED

മുൻകൂർ ജാമ്യത്തിനായി മഞ്ഞുമ്മൽ ബോയ്സ് നിർമാതാക്കൾ

കൊച്ചി: സാമ്പത്തിക തട്ടിപ്പ് കേസിൽ മുൻകൂർജാമ്യം തേടി മഞ്ഞുമ്മൽ ബോയ്സ് നിർമാതാക്കൾ. സൗബിൻ അടക്കമുള്ളവരുടെ ഹർജി ഇന്ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും. ലാഭവിഹിതം നൽകിയില്ലെന്ന മരട് സ്വദേശിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. കേസിൽ മുൻകൂർ ജാമ്യത്തിനായി നിർമാതാക്കൾ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. നേരത്തെ, കേസിൽ മഞ്ഞുമ്മൽ ബോയ്സ് സിനിമ നിർമാതാക്കൾക്കെതിരെ പൊലീസ് അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. നിർമാതാക്കൾ നടത്തിയത് നേരത്തെ അസൂത്രണം ചെയ്തുള്ള തട്ടിപ്പാണെന്നും ഷൂട്ടിങ് തുടങ്ങുന്നതിന് മുൻപേ ആദ്യ ഷെഡ്യൂൾ പൂർത്തിയായെന്ന് പരാതിക്കാരനെ വിശ്വസിപ്പിച്ചുവെന്നും പൊലീസ് പറയുന്നു. […]

FEATURED

സ്റ്റിയറിംഗിൽ നായയെ ഇരുത്തി കാറോടിച്ച ആൾതിരെ മോട്ടോർ വാഹന വകുപ്പ് കേസെടുത്തു

ആലപ്പുഴ: സ്റ്റിയറിംഗിൽ നായയെ ഇരുത്തി കാറോടിച്ച ആൾതിരെ മോട്ടോർ വാഹന വകുപ്പ് കേസെടുത്തു. കൊല്ലം പേരയം മിനി ഭവനിൽ ബൈജു വിൻസന്റിനെതിരെയാണ് ആലപ്പുഴ എൻഫോഴ്സ്മെന്റ് ആർടിഒ കേസെടുത്തത്. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സംഭവം. ചാരുംമൂട്ടിൽ നിന്ന് പടനിലത്തേക്ക് യാത്ര ചെയ്ത ഇദ്ദേഹം തന്റെ നായയെ സ്റ്റിയറിംഗ് വീലിരിരുത്തിയാണ് കാറോടിച്ചത്. ഇതിന്റെ ചിത്രം ചിലർ ആർടിഒ ക്ക് കൈമാറിയിരുന്നു. തുടർന്നു നടത്തിയ അന്വേഷണത്തിന് ശേഷം ഇദ്ദേഹത്തിൽ നിന്ന് വിശദീകരണം തേടിയതായി ആർടിഒ രമണൻ പറഞ്ഞു. മോട്ടോർ വാഹന നിയമപ്രകാരം ഇത് […]

FEATURED

പന്തീരങ്കാവ് പീഡന കേസ്; താൻ പറഞ്ഞതെല്ലാം കള്ളമെന്ന് യുവതി, പരാതിയിൽ നിന്നും പിന്മാറി

കോഴിക്കോട്: പന്തീരങ്കാവ് ഗാർഹിക പീഡനക്കേസിൽ വൻ ട്വിസ്റ്റ്. പരാതിക്കാരിയായ വധു കേസിൽ നിന്നും പിന്മാറി. തന്നെ ആരും തല്ലിയിട്ടില്ലെന്നും ആരോപണങ്ങളിൽ കുറ്റബോധമുണ്ടെന്നും പറഞ്ഞ യുവതി രാഹുലിനെതിരെ ഉന്നയിച്ച ആരോപണങ്ങളിൽ ക്ഷമാപണം നടത്തി. നേരത്തെ വിവാഹം രജിസ്റ്റർ ചെയ്തിരുന്ന കാര്യം രാഹുൽ പറഞ്ഞിരുന്നതായും മാധ്യമങ്ങളോടും പൊലീസിനോടും പറഞ്ഞതെല്ലാം കള്ളമാണെന്നും യുവതി വീഡിയോയിൽ പറയുന്നു. കേസിൽ കുറ്റാരോപിതനായ രാഹുലിനെ നാട്ടിലെത്തിക്കാൻ സിബിഐ അടക്കം ശ്രമങ്ങൾ തുടരുന്നതിനിടെയാണ് യുവതിയുടെമൊഴിമാറ്റം. സമൂഹമാധ്യമത്തിലൂടെയാണ് ക്ഷമാപണം നടത്തിക്കൊണ്ട് യുവതി വീഡിയോ പങ്കുവച്ചത്.

FEATURED

നടി നൂർ മാളബിക ദാസിനെ മുംബൈയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

മുംബൈ: വെബ് ഷോകളിലൂടെ ശ്രദ്ധേയയായ നടി നൂർ മാളബിക ദാസിനെ മുംബൈയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ഫ്ലാറ്റിൽ നിന്ന് ദുർഗന്ധം വമിക്കുന്നതായി അയൽവാസികൾ പോലീസിനെ വിവരമറിയിച്ചതിനെ തുടർന്ന് പരിശോധിച്ചപ്പോഴാണ് നടിയുടെ മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തിയത്. ഖത്തർ എയർവേയ്‌സിലെ മുൻ എയർ ഹോസ്റ്റസായിരുന്ന മാളബിക അസം സ്വദേശിനിയാണ് . മുംബൈയിലെ ലോഖണ്ഡ്‌വാലയിലാണ് 37കാരിയായ താരം താമസിച്ചിരുന്നത്. കാജോൾ നായികയായ ‘ദി ട്രയൽ’ എന്ന ചിത്രത്തിൽ സഹതാരമായിരുന്നു മാളബിക. ഫ്ലാറ്റിൽ നിന്ന് മരുന്നുകളും […]

FEATURED

സ്ഥാനാർഥിത്വം പ്രഖ്യാപിച്ച് സിപിഐ; പി.പി. സുനീർ രാജ്യസഭയിലേക്ക്

തിരുവനന്തപുരം: പി.പി. സുനീറിലെ രാജ്യസഭാ സ്ഥാനാർഥിയായി പ്രഖ്യാപിച്ച് സിപിഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വമാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. സിപിഐ സംസ്ഥാന അസിസ്റ്റന്‍റ് സെക്രട്ടറിയായ സുനീർ ഇപ്പോൾ ഹൗസിങ് ബോർഡ് ചെയർമാനാണ്. 2019ലെ ലോക്സഭാ തെരഞ്ഞടുപ്പിൽ വയനാട് മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർഥിയായിരുന്നു പൊന്നാനി സ്വദേശിയായ സുനീർ. സിപിഎം സീറ്റ് വിട്ടുകൊടുത്തതോടെയാണ് ഇരുപാർട്ടികൾക്കും രാജ്യസഭാ സീറ്റ് ലഭിച്ചത്. സിപിഐയും കേരള കോൺഗ്രസും സീറ്റു വിട്ടുകൊടുക്കാൻ തയാറല്ലെന്ന നിലപാടിൽ ഉറച്ചുനിന്നതോടെ സീറ്റ് വിട്ടുകൊടുക്കാൻ സിപിഎം തീരുമാനിക്കുകയായിരുന്നു

FEATURED

ആലുവയിൽ വൻ കഞ്ചാവ് വേട്ട; 12 കിലോ കഞ്ചാവുമായി ഒ‍ഡിഷ സ്വദേശികൾ പിടിയില്‍

കൊച്ചി:  ആലുവയിൽ 12 കിലോ കഞ്ചാവുമായി ഒ‍ഡിഷ സ്വദേശികൾ പിടിയിലായി. എക്സൈസ് സ്പെഷൽ സ്വാഡാണ് ഇവരെ അറസ്റ്റ് ചെയ്തത്. ട്രെയിനിൽ കൊണ്ടുവന്ന ക‌ഞ്ചാവ് ഇടനിലക്കാർക്ക് കൈമാറുന്നതിനായി ആലുവ ദേശീയപാതയിൽ കാത്തുനിൽക്കുമ്പോഴാണ് പ്രതികള്‍ പിടിയിലായത്. ഒഡിഷ സ്വദേശികളായ രാജാസാഹിബ് നായിക്, സൂരജ് ചിഞ്ചാനി എന്നിവരാണ് അറസ്റ്റിലായത്.

FEATURED

ബസ് തലയിലൂടെ കയറിയറങ്ങി കെഎസ്എഫ്ഇ ജീവനക്കാരി മരിച്ചു

കൊല്ലം: ചിന്നക്കട മേൽപ്പാലത്തിൽവെച്ചുണ്ടായ വാഹനാപകടത്തിൽ പരുക്കേറ്റ് കെഎസ്എഫ്ഇ ജീവനക്കാരി മരിച്ചു. കൊല്ലം അമ്മൻകട മൈത്രിനഗർ വിജയമന്ദിരത്തിൽ സ്മിത (48) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ ഒമ്പതരയോടെയായിരുന്നു അപകടം. കൂട്ടിയിടിക്കാതിരിക്കായി വെട്ടിച്ച രണ്ട് ബൈക്കുകളിലൊന്ന് സ്മിത സഞ്ചരിച്ച സ്കൂട്ടറിൽ തട്ടുകയായിരുന്നു. തുടർന്ന് സ്കൂട്ടർ ബസ്നടിയിൽ അകപ്പെട്ടാണ് അപകടമുണ്ടാകുന്നത്.

FEATURED

”കേന്ദ്ര സഹമന്ത്രി സ്ഥാനത്ത് തുടരും, മോദി മന്ത്രിസഭയുടെ ഭാഗമാകുന്നത്തിൽ അഭിമാനിക്കുന്നു”, സുരേഷ് ഗോപി

ന്യൂഡൽഹി: കേന്ദ്ര സഹമന്ത്രി സ്ഥാനത്ത് തുടരുമെന്ന് എംപി സുരേഷ് ഗോപി. മറിച്ചുള്ള മാധ്യമ വാർത്തകൾ തെറ്റെന്ന് സുരേഷ് ഗോപി വ്യക്തമാക്കി. കേരളത്തിലെ ജനങ്ങളെ പ്രതിനിധീകരിക്കരിച്ച് മോദി സർക്കാരിന്‍റെ മന്ത്രിസഭയിൽ അംഗമാകാൻ സാധിച്ചത് അഭിമാനകരമായ കാര്യമാണെന്നും സുരേഷ് ഗോപി ഫെയ്സ് ബുക്കിൽ കുറിച്ചു. ”മോദി സർക്കാരിന്‍റെ മന്ത്രി സഭയിൽ നിന്ന് ഞാൻ രാജിവെക്കാൻ പോകുന്നു എന്ന തെറ്റായ വാർത്ത ചില മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നുണ്ട്. എന്നാൽ ഇത് തീർത്തും തെറ്റാണ്. കേരളത്തിലെ ജനങ്ങളെ പ്രതിനിധീകരിക്കരിച്ച് മോദി സർക്കാരിന്‍റെ മന്ത്രിസഭയിൽ അംഗമാകാൻ […]

FEATURED

ജാതീയ അധിക്ഷേപം; കലാമണ്ഡലം സത്യഭാമയോട് കീഴടങ്ങാൻ ഹൈക്കോടതി നിർദേശം

കൊച്ചി: നൽത്തകൻ രാമകൃഷ്ണനെ ജാതീയമായി അധിക്ഷേപിച്ച കേസിൽ നർത്തകി സത്യഭാമയോട് കീഴങ്ങാൻ ഹൈക്കോടതിയുടെ നിർദേശം. ഒരാഴ്ചക്കുള്ളിൽ കേസ് പരിഗണിക്കുന്ന തിരുവനന്തപുരത്തെ കോടതിയിൽ ഹാജരാകാനാണ് നിർദേശം. അന്നേദിവസം തന്നെ കീഴ്ക്കോടതി ജാമ്യാപേക്ഷ പരിഗണിച്ച് ഉചിതമായ തീരുമാനം എടുക്കണമെന്നും സിംഗിൾ ബെഞ്ച് നിർദേശിച്ചു. സത്യഭാമ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ തീർപ്പാക്കിയാണ് ഹൈക്കോടതിയുടെ നിർദേശം. മോഹിനിയാട്ടം കലാകാരൻ ആർഎൽവി രാമകൃഷ്ണനെതിരേയാ അധിക്ഷേപ പരാമർശത്തിലാണ് കലാമണ്ഡലം സത്യഭാമക്കെതിരേ പൊലീസ് കേസെടുത്തത്. യൂട്യൂബ് പരാമർശത്തിലൂടെ തന്നെ വ്യക്തിപരമായി അപമാനിച്ചെന്നാണ് കലാമണ്ഡലം സത്യഭാമക്കെതിരായ പരാതി. ചാലക്കുടി […]

FEATURED

ബാർ കോഴ ആരോപണത്തിൽ സ്തംഭിച്ച് നിയമസഭ

തിരുവനന്തപുരം : ബാര്‍ കോഴ ആരോപണത്തിൽ പ്രതിപക്ഷപ്രതിഷേധത്തിൽ സ്തംഭിച്ച് നിയമസഭ. അടിയന്തര പ്രമേയത്തിന് അവതരണ അനുമതി നിഷേധിച്ചതിലും അഴിമതി നിരോധന നിയമപ്രകാരം കേസെടുത്ത് അന്വേഷിക്കണമെന്നാവശ്യം തള്ളിയതിലും പ്രതിഷേധിച്ചാണ് പ്രതിപക്ഷം നടുത്തളത്തിലിറങ്ങിയത്. സ്പീക്കറുടെ ഇരിപ്പിടം മറച്ച് പ്രതിപക്ഷം പ്രതിഷേധം തുടര്‍ന്നതോടെ നടപടികള്‍ വേഗത്തിലാക്കി. സഭ ഇന്നത്തേയ്ക്ക് പിരിഞ്ഞു. എക്സൈസ് വകുപ്പിനെ ടൂറിസം വകുപ്പ് ഹൈജാക്ക് ചെയ്തെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. ഇല്ലാത്ത കാര്യം കെട്ടിച്ചമച്ച് ഇവിടെ എന്തോ സംഭവമുണ്ടെന്ന്  പ്രതീതിയുണ്ടാക്കുന്നുവെന്ന് മുഖ്യമന്ത്രിയും തിരിച്ചടിച്ചു. മന്ത്രി നൽകിയ പരാതിയിൽ ക്രൈംബ്രാഞ്ച് അന്വേഷണം […]

FEATURED

സുപ്രീം കോടതി അഭിഭാഷകൻ ഹാരിസ് ബീരാൻ മുസ്ലിം ലീഗിന്റെ രാജ്യസഭാ സ്ഥാനാർത്ഥി

കോഴിക്കോട്: മുസ്ലിം ലീഗിന്റെ രാജ്യസഭാ സ്ഥാനാർത്ഥിയായി അഡ്വ ഹാരിസ് ബീരാനെ തെരഞ്ഞെടുത്തതായി നേതാക്കൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.  രാജ്യസഭാ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് വിശദമായ ചർച്ച നടന്നുവെന്ന് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. എല്ലാ കാര്യങ്ങളും പരിഗണിച്ചാണ് ഹാരിസ് ബീരാനെ തെരഞ്ഞെടുത്തതെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും പരാമർശിച്ചു. എറണാകുളം ആലുവ സ്വദേശിയായ ഹാരിസ് ബീരാന്‍ സുപ്രീംകോടതി അഭിഭാഷകനാണ്. 2011 മുതല്‍ ദില്ലി കെഎംസിസിയുടെ പ്രസിഡന്റ്, ലോയേഴ്‌സ് ഫോറം ദേശീയ കണ്‍വീനർ, മുസ്ലിം ലീഗ് ഭരണഘടനാ സമിതി അംഗം കൂടിയാണ്. […]