കോട്ടയം: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഉന്നയിച്ച ചോദ്യങ്ങൾക്കു മറുപടിയുമായി മാത്യു കുഴൽനാടൻ എംഎൽഎ. താൻ നിയമവിരുദ്ധമായ നിർമാണപ്രവർത്തനങ്ങളൊന്നും നടത്തിയിട്ടില്ലെന്നും, എന്നാൽ, സിപിഎമ്മിന്‍റെ സംസ്ഥാന ആസ്ഥാനമായ എകെജി സെന്‍റർ പട്ടയ ഭൂമിയിൽ നിയമവിരുദ്ധമായി നിർമിച്ചതാണെന്നുമാണ് കുഴൽനാടന്‍റെ പുതിയ ആക്ഷേപം. മൂന്നാർ താൻ ഭൂനിയമം ലംഘിച്ചിട്ടില്ല. പട്ടയഭൂമിയിൽ വ്യാവസായിക ആവശ്യത്തിനുള്ള കെട്ടിടം നിർമിക്കുമ്പോഴാണ് നിയമവിരുദ്ധമാകുന്നത്. എന്നാൽ, റെസിഡൻഷ്യൽ പെർമിറ്റുള്ള കെട്ടിടമാണ് താൻ ചിന്നക്കനാലിൽ പണിതത്. അതിനാലാണ് റിസോർട്ട് സ്വകാര്യ കെട്ടിടമാണെന്നു പറഞ്ഞത്. അവിടെ ഭൂമി വാങ്ങിയതിലും നികുതി […]