FEATURED

നിരന്തര കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു

അങ്കമാലി: നിരന്തര കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു. കറുകുറ്റി പുത്തൻപുരയ്ക്കൽ വീട്ടിൽ റിധിൻ ബേബി (25) യെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്. ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്‍റെ ഭാഗമായി ജില്ല പോലീസ് മേധാവി വിവേക് കുമാർ സമർപ്പിച്ച റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. അങ്കമാലി, ചെങ്ങമനാട്, ഫോർട്ട്കൊച്ചി, കൊരട്ടി എന്നീ പോലീസ് സ്റ്റേഷൻ പരിധികളിൽ കൊലപാതകശ്രമം, ദേഹോപദ്രവം, ഭീഷണിപ്പെടുത്തൽ മോഷണം, തുടങ്ങിയ കേസുകളിൽ പ്രതിയാണ്. അങ്കമാലി എക്സൈസ് റേഞ്ച് പരിധിയിൽ മയക്ക്മരുന്ന് കൈവശം വച്ചതിന് കേസുണ്ട്. കഴിഞ്ഞ […]

FEATURED

പരിക്ക് പറ്റി ചികിത്സയിൽ കഴിയുന്ന യുവാവിന്റെ വീട്ടിൽ പോലീസ് പരിശോധന; കണ്ടെത്തിയത് എംഡിഎംഎ

ആലുവ: അപകടത്തിൽ പരിക്ക് പറ്റി ചികിത്സയിൽ കഴിയുന്ന യുവാവിൻറെ വീട്ടിൽ പോലീസ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് തൊണ്ണൂറ്റിയേഴ് ഗ്രാം എം.ഡി.എം.എ. വെളിയത്ത് നാട് പൊയ്യപ്പറമ്പിൽ സബിൻനാഥ് (28) ൻറെ മുറിയിൽ ഇയാളുടെ ഷൂസിനുള്ളിൽ ഒളിപ്പിച്ച നിലയിലാണ് രാസലഹരി ആലുവ വെസ്റ്റ് പോലീസ് കണ്ടെടുത്തത്. പോലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നായിരുന്നു പരിശോധന. കുറച്ചു ദിവസങ്ങളായി ഇയാൾ പോലീസ് നിരീക്ഷണത്തിലായിരുന്നു. ഇൻസ്‌പെക്ടർ എസ്.സനൂജ്, എസ്.ഐ എം.വി.അരുൺ ദേവ്, എ.എസ്.ഐമാരായ സി.ജി.ബനഡിക്ട്, മനോജ് കുമാർ, സി.പി.പ്രദീഷ്, സി.പി ഒ മാരായ ഫിലോമിന […]

FEATURED

രണ്ട് നിരന്തര മോഷ്ടാക്കളെ കാപ്പ ചുമത്തി നാട് കടത്തി

കോതമംഗലം: കോതമംഗലത്ത് രണ്ട് നിരന്തര മോഷ്ടാക്കളെ കാപ്പ ചുമത്തി നാട് കടത്തി. കോതമംഗലം കോഴിപ്പിള്ളിയിൽ വാടകയ്ക്ക് താമസിക്കുന്ന തൃക്കാരിയൂർ, കരിങ്ങഴ തേർത്തനാക്കുടി വീട്ടിൽ രമേശൻ (പപ്പാലു 56) , ഇരമല്ലൂർ നെല്ലിക്കുഴി ഇടപ്പാറ ഇബ്രാഹിം (ഊറായി 48) എന്നിവരെയാണ് കാപ്പ ചുമത്തി ഒരു വർഷത്തേക്ക് നാട് കടത്തിയത്. ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്‍റെ ഭാഗമായി ജില്ല പോലീസ് മേധാവി വിവേക് കുമാർ സമർപ്പിച്ച റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ എറണാകുളം റേഞ്ച് ഡി ഐ ജി പുട്ട വിമലാദിത്യയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. […]

FEATURED

പി.ടി പോളിനെ മരിച്ച നിലയിൽ കണ്ടെത്തി

അങ്കമാലി:  കോൺഗ്രസ്  നേതാവും, അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റുമായ പി.ടി. പോളിനെ മരിച്ച നിലയിൽ കണ്ടെത്തി. ആലുവ മഹനാമി ഹോട്ടലിലെ മുറിയിലാണ് മൃതദേഹം കണ്ടത്. ഉച്ചയ്ക്ക് 12.30 നാണ് പി.ടി പോൾ മുറി എടുത്തത്. വൈകിട്ട് ഇയാളെ അന്വേഷിച്ച് എത്തിയ സുഹൃത്താണ് മുറിയിൽ ചലനമറ്റു കിടക്കുന്ന നിലയിൽ കണ്ടത്. പോലീസെത്തി മുറി പരിശോധിച്ചു. ബാഗും മൊബെലും കണ്ടെത്തി. മരണകാരണം സ്ഥിരീകരിച്ചിട്ടില്ല. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

FEATURED

ബിവറേജസ് ഔട്ട്ലെറ്റിനു മുന്നില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

പെരുമ്പാവൂര്‍: പെരുമ്പാവൂര്‍ ബിവറേജസ് ഔട്ട്ലെറ്റിനു മുന്നില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. ആളെ തിരിച്ചറിഞ്ഞിട്ടില്ല. ഇതര സംസ്ഥാന തൊഴിലാളിയാണ് മരിച്ചതെന്നാണ് സംശയം. ലഹരിയുടേയും മദ്യത്തിന്‍റെയും അമിത ഉപയോഗമാവാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. പാടശേഖരത്ത് നിന്നും മൃതദേഹം പൊലീസ് എത്തി പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. മരിച്ചയാളെ കണ്ടെത്തേണ്ടതുണ്ടെന്നും അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു.

FEATURED

ദുർമന്ത്രവാദം അന്വേഷിച്ച പൊലീസിനെ ആക്രമിച്ചു; അമ്മയും മകളുമടക്കം 3 പേർക്ക് 13 വർഷം കഠിനതടവ്

മാവേലിക്കര ∙ നൂറനാട്ട് വീട് കേന്ദ്രീകരിച്ചു ദുർമന്ത്രവാദം നടക്കുന്നുവെന്ന പരാതി അന്വേഷിക്കാനെത്തിയ വനിത സ്റ്റേഷൻ ഹൗസ് ഓഫിസറെയും വനിത സിവിൽ പൊലീസിനെയും ഇരുമ്പു വടി കൊണ്ട് ആക്രമിച്ച കേസിൽ അമ്മയും മകളും ഉൾപ്പെടെ 3 പേരെ 13 വർഷം കഠിനതടവിനും അര ലക്ഷം രൂപ വീതം പിഴയടയ്ക്കാനും ശിക്ഷിച്ചു. നൂറനാട് ഉളവുക്കാട് വന്മേലിത്തറയിൽ ആതിര (ചിന്നു–26), അമ്മ ശോഭന(50), ഇവരുടെ സഹോദരി രോഹിണി (48) എന്നിവർക്കാണ് അഡിഷനൽ ജില്ലാ സെഷൻസ് കോടതി-3 ജഡ്ജി എസ്.എസ്. സീന ശിക്ഷ […]

FEATURED

ലൈസന്‍സില്ലാതെ വാഹനം ഓടിച്ച് അപകടം; ഉടമയ്ക്കും ഡ്രൈവറിനും ലക്ഷങ്ങള്‍ പിഴയിട്ട് കോടതി

പാലാ: ഡ്രൈവിങ് ലൈസന്‍സില്ലാതെ വാഹനമോടിച്ച് അപകടമുണ്ടാക്കിയ സംഭവത്തില്‍ ഡ്രൈവര്‍, വാഹന ഉടമ എന്നിവരില്‍നിന്ന് 3.31 ലക്ഷം രൂപ നഷ്ടപരിഹാരം ഈടാക്കാന്‍ കോടതിവിധി. ഡ്രൈവിങ് ലൈസന്‍സില്ലാതെ വാഹനമോടിച്ച തിരുമാറാടി സ്വദേശി കുളക്കാട്ടുമറ്റത്തില്‍ ഷിന്റോ ജെയിംസ്, വാഹന ഉടമ വേങ്ങല്ലൂര്‍ ചിറകണ്ടത്തില്‍ ജബ്ബാര്‍ എന്നിവരില്‍നിന്നുമായി 3.32 ലക്ഷം രൂപയാണ് യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനി റവന്യൂ റിക്കവറി നിയമപ്രകാരം ഈടാക്കിയത്. 2015 നവംബര്‍ മൂന്നിനായിരുന്നു കേസിനാസ്പദമായ സംഭവം. കേസിലെ ഹര്‍ജിക്കാരന്‍ കൂവപ്പള്ളി മരുതുങ്കല്‍ അജ്മല്‍ ബഡാറുദ്ദീന്‍ ഈരാറ്റുപേട്ട കാഞ്ഞിരപ്പള്ളി റോഡിലൂടെ […]

FEATURED

പതിനെട്ടുകാരനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച ഒറീസ സ്വദേശി പിടിയിൽ

മൂവാറ്റുപുഴ: പതിനെട്ടുകാരനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി പിടിയിൽ. കറുകുറ്റിയിൽ താമസിക്കുന്ന ഒറീസ സ്വദേശി ആകാശ് (43) നെയാണ് മൂവാറ്റുപുഴ ഇൻസ്പെക്ടർ പി.എം.ബൈജുവിന്‍റെ നേതൃത്വത്തിൽ പോലീസ് അറസ്റ്റ് ചെയ്തത്. വാഴപ്പിള്ളിയിലെ കഫേ മനാറ റസ്‌റ്റോറൻറിൽ ജീവനക്കാരനായ ആസാം സ്വദേശിയായ സാബിർ അഹമ്മദിനെയാണ് കത്തികൊണ്ട് കഴുത്തിന് കുത്തി കൊലപ്പെടുത്താൻ ശ്രമിച്ചത്. ഇതേ സ്ഥാപനത്തിലെ ജീവനക്കാരനാണ് പ്രതി. ഇയാൾ റസ്‌റ്റോറൻറിലെ സെക്യൂരിറ്റി ജീവനക്കാരനെ മർദ്ദിച്ചിരുന്നു. ഇത് സാബിർ ഉടമയാട് പറഞ്ഞതിലുള്ള വൈരാഗ്യത്തിലാണ് കൊലപ്പെടുത്താൻ ശ്രമിച്ചത്. എസ്.ഐമാരായ മാഹിൻ സലിം, വിഷ്ണു […]

FEATURED

അതിദരിദ്ര കുടുംബത്തിലെ വിദ്യാർഥികൾക്ക് എല്ലാ ബസുകളിലും സൗജന്യ യാത്ര; നവംബർ 1 മുതൽ ഉത്തരവ് പ്രാബല്യത്തിൽ

തിരുവനന്തപുരം: സംസ്ഥാനത്തെ അതിദരിദ്ര വിഭാഗത്തിൽപ്പെട്ട കുടുംബങ്ങളിലെ വിദ്യാർഥികൾക്ക് കെഎസ്ആർടിസി – പ്രൈവറ്റ് ബസുകളിൽ സൗജന്യ യാത്ര അനുവദിച്ചുകൊണ്ടുള്ള സർക്കാർ ഉത്തരവിറങ്ങി. നവംബർ ഒന്നു മുതൽ നിർദേശം പ്രാബല്യത്തിൽവരും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഓഗസ്റ്റ് 18 ചേർന്ന യോഗത്തിലെടുത്ത തീരുമാനത്തിന്‍റെ അടിസ്ഥാനത്തിലാണ് ഉത്തരവ്. സംസ്ഥാനത്തെ അതിദരിദ്രരെ കണ്ടെത്താൻ പരിശോധനയിൽ 64,006 കുടുംബങ്ങളുണ്ടെന്നാണു കണ്ടെത്തിയത്.മൊത്തം അതിദാരിദ്ര്യത്തിന്‍റെ 13.4% മലപ്പുറത്തും 11.4% തിരുവനന്തപുരത്തുമാണ്. കുറവ് കോട്ടയത്താണ്. പ്രധാനമായും 4 ക്ലേശ ഘടകങ്ങളാണ് അതിദാരിദ്ര്യ നിർണയത്തിലുള്ളത്. ഭക്ഷണം, ആരോ​ഗ്യം, വരുമാനം, വാസസ്ഥലം എന്നിവയാണവ. ഭക്ഷണം […]

FEATURED

അപൂര്‍വ രോഗം ബാധിച്ച് ഒരുവയസുകാരി; ജീവന്‍ നിലനിര്‍ത്താന്‍ ആവശ്യം രണ്ടര കോടി

ആലപ്പുഴ: അപൂര്‍വ ജനിതക രോഗം ബാധിച്ച ഒരു വയസുകാരിയുടെ ചികിത്സയ്ക്ക് വേണ്ടി മാതാപിതാക്കള്‍ സഹായം തേടുന്നു. ആലപ്പുഴ സ്വദേശികളായ കാഞ്ഞിരംചിറ പുളിമൂട്ട്പറമ്പില്‍ മൈക്കിള്‍ ആന്‍ഡ്രൂസിന്റെയും ട്രീസയുടെയും ഏക മകളായ സെറ നൈലിന് വേണ്ടിയാണ് ധനസഹായം തേടുന്നത്. അപൂര്‍വ ജനിതക രോഗമായ ‘ഇന്‍ഫന്റൈല്‍ ഹൈപ്പോഫോസ്ഫാറ്റാസിയ’യാണ് സെറയ്ക്ക്. ജനിച്ച് അഞ്ചാം മാസമാണ് സെറയ്ക്ക് ഈ അപൂര്‍വ്വ രോഗം കണ്ടെത്തിയത്. ഇന്ത്യയില്‍ രോഗം റിപ്പോര്‍ട്ട് ചെയ്യുന്ന രണ്ടാമത്തെ കുട്ടിയായാണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നതെന്ന് കുടുംബം പറഞ്ഞു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു കുട്ടിക്ക് ഇത്തരത്തില്‍ […]

FEATURED

ജീവപര്യന്തം ശിക്ഷിക്കപ്പെട്ട പ്രതിക്ക് ഐവിഎഫ് ചികിത്സയ്ക്ക് പരോൾ

കൊച്ചി: ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട പ്രതിക്ക് ഐവിഎഫ് ചികിത്സക്കായി പരോൾ അനുവദിച്ച് ഹൈക്കോടതി. രണ്ടാഴ്ചത്തേക്ക് പരോള്‍ നൽകാൻ ജയിൽ ഡിജിപിയോടാണ് ഹൈക്കോടതിയുടെ നിർദേശം. പ്രതിയുടെ ഭാര്യ സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ ഇടപെടൽ. പരാതിക്കാരിയുടെ ആവശ്യം ന്യായമെങ്കിൽ കണ്ണടയ്‌ക്കാനാകില്ലെന്ന് നിരീക്ഷിച്ചായിരുന്നു കോടതി നടപടി. യ്യുർ സെൻട്രൽ ജയിലിൽ ഏഴുവർഷമായി കഴിയുന്ന പ്രതിക്കാണ് പരോൾ.

FEATURED

മലയാറ്റൂർ കൊലപാതകം; പ്രതിയെ റിമാൻഡ് ചെയ്തു

കാലടി: മലയാറ്റൂരിൽ നടന്ന കൊലപാതകക്കേസിലെ പ്രതിയെ റിമാൻഡ് ചെയ്തു. മലയാറ്റൂർ പയ്യപ്പിള്ളി ടോമി (46) യെയാണ് റിമാൻഡ് ചെയ്തത്. ബന്ധുവായ ടിന്റോയാണ് കുത്തേറ്റ് മരിച്ചത്. പ്രതിയെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. ടോമിയുടെ സഹോദരിയുടെ മകനാണ് ടിന്റോ. മലയാറ്റൂർ-കോടനാട് പാലത്തിനു സമീപം റോഡരികിലെ മുട്ട ബജി കടയ്ക്കു മുന്നിൽ ചൊവ്വാഴ്ച്ച വൈകിട്ട് 4.45ന് ആണ് ഇവർ തമ്മിൽ തർക്കം ഉണ്ടായത്. ഈ കടയിലെ ജീവനക്കാരനാണ് ടോമി. കട തുറക്കുന്നതിനു ടോമി ഒരുക്കം നടത്തുമ്പോൾ ടിന്റോ അവിടെയെത്തി. ഇരുവരും തമ്മിൽ […]

FEATURED

വൃദ്ധയെ കാൺമാനില്ല

പാറക്കടവ് ഗ്രാമപഞ്ചായത്തിൽ വാർഡ് 15-ൽ എളവൂർ വരാപ്പുഴ വീട്ടിൽ ജനാർദ്ദനൻ ഭാര്യ ജയ കാൺമാനില്ല. ഇവരെ കണ്ടു കിട്ടുകയോ, എന്തെങ്കിലും വിവരം ലഭിക്കുകയോ ചെയ്താൽ 9446211626 എന്ന നമ്പറിൽ ബന്ധപെടുക  

FEATURED

മലയാറ്റൂർ കൊലപാതകം; പ്രതിയെ റിമാൻഡ് ചെയ്തു

കാലടി: മലയാറ്റൂരിൽ നടന്ന കൊലപാതകക്കേസിലെ പ്രതിയെ റിമാൻഡ് ചെയ്തു. മലയാറ്റൂർ പയ്യപ്പിള്ളി ടോമി (46) യെയാണ് റിമാൻഡ് ചെയ്തത്. ബന്ധുവായ ടിന്റോയാണ് കുത്തേറ്റ് മരിച്ചത്. പ്രതിയെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. ടോമിയുടെ സഹോദരിയുടെ മകനാണ് ടിന്റോ. മലയാറ്റൂർ-കോടനാട് പാലത്തിനു സമീപം റോഡരികിലെ മുട്ട ബജി കടയ്ക്കു മുന്നിൽ ചൊവ്വാഴ്ച്ച വൈകിട്ട് 4.45ന് ആണ് ഇവർ തമ്മിൽ തർക്കം ഉണ്ടായത്. ഈ കടയിലെ ജീവനക്കാരനാണ് ടോമി. കട തുറക്കുന്നതിനു ടോമി ഒരുക്കം നടത്തുമ്പോൾ ടിന്റോ അവിടെയെത്തി. ഇരുവരും തമ്മിൽ […]

FEATURED

യുവജ്യോത്സ്യനെ മയക്കി 13 പവൻ കവർന്നു; യുവതി അറസ്റ്റിൽ‌

കൊച്ചി: യുവജോത്സ്യനെ ഹോട്ടൽ മുറിയിലേക്കു വിളിച്ചു വരുത്തി ശീതളപാനീയം നൽകി മയക്കി സ്വർണാഭരണങ്ങളും ഫോണും കവർന്ന സംഭവത്തിൽ പ്രതി പിടിയിലായി. തൃശൂർ മണ്ണൂത്തി സ്വദേശി അൻസി (26) ആണ് അറസ്റ്റിലായത്. ഇതുമായി ബന്ധപ്പെട്ടു മറ്റൊരാൾകൂടി പിടിയിലാകാനുണ്ട്. ഫെയ്സ്‌ബുക് വഴി പരിചയപ്പെട്ട് യുവജോത്സ്യനെ കൊച്ചിയിലേക്കു വിളിച്ചുവരുത്തിയാണു 13 പവൻ ആഭരണങ്ങളും ഫോണും കവർന്നത്. കഴിഞ്ഞ 24ന് ഇടപ്പള്ളിയിലെ ഹോട്ടൽ മുറിയിലായിരുന്നു സംഭവം. ‘ആതിര’ എന്ന ഫെയ്‌സ്‌ബുക് അക്കൗണ്ടിൽനിന്നു വന്ന അപരിചിതയായ യുവതിയുടെ ഫ്രണ്ട് റിക്വസ്റ്റ് സ്വീകരിച്ച ജോത്സ്യനായ യുവാവിനോടു […]

FEATURED

പൊലീസുകാരന്റെ ആത്മഹത്യ; കേസെടുത്തു

  മൂവാറ്റുപുഴ: സീനിയര്‍ സിവില്‍ പൊലീസ് ഓഫീസർ ജോ​ബി ദാസിന്റെ മരണത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്തുവെന്ന് തൊടുപുഴ ഡിവൈഎസ്പി. ആത്മഹത്യക്ക് കാരണം മാനസിക സമ്മർദ്ദമാണോ എന്നത് അന്വേഷിച്ചാലെ മനസ്സിലാകൂവെന്ന് ഡിവൈഎസ്പി പറഞ്ഞു. വീട്ടിനുള്ളിലാണ് ജോബി ദാസിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. മുവാറ്റുപുഴ റാക്കാട് ശക്തിപുരം സ്വദേശിയാണ് മരിച്ച ജോബി ദാസ്. കളമശേരി എ ആര്‍ ക്യാമ്പിലെ ഡ്രൈവറായിരുന്നു. സംഭവ സ്ഥലത്തുനിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിരുന്നു. ഇത് വലിയ രീതിയിൽ വിമർശനങ്ങൾക്ക് വഴിവെച്ചതോടെയാണ് ഡിവൈഎസ്പി […]

FEATURED

കോളേജ് വിദ്യാർത്ഥിനി നമിതയെ ബൈക്ക് ഇടിപ്പിച്ച് കൊലപ്പെടുത്തിയ പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു

മൂവാറ്റുപുഴ: മൂവാറ്റുപുഴ നിർമ്മല കോളേജ് വിദ്യാർത്ഥിനി നമിതയെ ബൈക്ക് ഇടിപ്പിച്ച് കൊലപ്പെടുത്തിയ പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു. ഏനാനല്ലൂർ കുഴുമ്പിത്താഴം ഭാഗത്ത്, കിഴക്കെമുട്ടത്ത് വീട്ടിൽ ആൻസൺ റോയ് (23) യെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിൽ അടച്ചത്. ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്‍റെ ഭാഗമായി ജില്ലാ പോലീസ് മേധാവി വിവേക് കുമാർ സമർപ്പിച്ച റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. മൂവാറ്റുപുഴ, വാഴക്കുളം എന്നീ പോലീസ് സ്റ്റേഷൻ പരിധികളിൽ കൊലപാതകശ്രമം, ദേഹോപദ്രവം, അതിക്രമിച്ച് കടന്ന് നാശനഷ്ടമുണ്ടാക്കുക തുടങ്ങിയ കേസുകളിലും പ്രതിയാണ് […]

FEATURED

മുക്കുപണ്ടം പണയം വച്ച് ലക്ഷങ്ങൾ തട്ടിയ കേസിൽ പ്രതി അറസ്റ്റിൽ

മുനമ്പം: മുക്കുപണ്ടം പണയം വച്ച് ലക്ഷങ്ങൾ തട്ടിയ കേസിൽ പ്രതി അറസ്റ്റിൽ. നായരമ്പലം നെടുങ്ങാട് ഗോസായി വീട്ടിൽ ഷിജു (41) നെയാണ് മുനമ്പം പോലീസ് അറസ്റ്റ് ചെയ്തത്. കുഴുപ്പുള്ളി സർവ്വീസ് സഹകരണ ബാങ്കിന്‍റെ ചെറുവൈപ്പ് ഹെഡ് ഓഫീസിലും, പള്ളത്താംകുളങ്ങര ബ്രാഞ്ചിലുമായി ഇരുപത്തിനാല് പവൻ തൂക്കം വരുന്ന മുക്കുപണ്ടം പണയം വച്ച് ഏഴു ലക്ഷത്തി മുപ്പത്തി ഒന്നായിരം രൂപയാണ് തട്ടിയത്. നാല് മാസത്തിനിടയിൽ പല തവണകളായിട്ടാണ് പണയം വച്ചിട്ടുള്ളത്. നോർത്ത് പറവൂരിലെ ഗോൾഡ് കവറിംഗ് സ്ഥാപനത്തിൽ നിന്നാണ് ഇയാൾ […]

FEATURED

സിവില്‍ പൊലീസ് ഓഫീസറെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

മൂവാറ്റുപുഴ: സീനിയര്‍ സിവില്‍ പൊലീസ് ഓഫീസറെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മുവാറ്റുപുഴ റാക്കാട് ശക്തിപുരം സ്വദേശി ജോബി ദാസാണ് മരിച്ചത്. കളമശേരി എ ആര്‍ ക്യാമ്പിലെ ഡ്രൈവറാണ് ജോബി ദാസ്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. സംഭവ സ്ഥലത്തുനിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. കടുത്ത മാനസിക സമ്മര്‍ദ്ദമാണ് മരണത്തിന് കാരണമെന്ന് ആത്മഹത്യാ കുറിപ്പിൽ പറയുന്നു. കൂടാതെ കുറിപ്പിൽ രണ്ട് പൊലീസുദ്യോഗസ്ഥരുടെ പേരുകളും ഉണ്ട്. മരണത്തിന് കാരണക്കാര്‍ അഷറഫ്, ഗോപി എന്നീ രണ്ട് പൊലീസുകാരാണെന്നും ഇവർ ബോധപൂര്‍വ്വം ഇന്‍ക്രിമെന്‍റ് […]

FEATURED

ക്ഷേത്രത്തില്‍ 101 കുപ്പി വിദേശമദ്യം കാണിക്കയര്‍പ്പിച്ച് ഭക്തന്‍

കൊല്ലത്ത് മലനട ക്ഷേത്രത്തിൽ 101 കുപ്പി വിദേശ മദ്യം കാണിക്കയർപ്പിച്ച് ഭക്തൻ. കഴിഞ്ഞ ഞായറാഴ്ചയാണ് കാര്യസിദ്ധിക്കായി മദ്യക്കുപ്പികൾ ക്ഷേത്രനടയിൽ കാണിക്കയായി സമർപ്പിച്ചത്. ചെറുതും വലുതുമായ വിവിധ ബ്രാൻഡുകളിലുള്ള മദ്യ കുപ്പികളാണ് കാണിക്കയർപ്പിച്ചത്. ദക്ഷിണ കേരളത്തിലെ ഏക ദുര്യോധന ക്ഷേത്രമാണ് കൊല്ലത്ത് പെരുവിരുത്തി മലനട ദുര്യോധന ക്ഷേത്രം. ഇവിടെ ആചാര അനുഷ്ടാനങ്ങൾ എന്നും വ്യസ്തമാണ്. മദ്യക്കുപ്പികൾ കാണാൻ നിരവധി ആളുകളാണ് ക്ഷേത്രത്തിലെത്തിയത്. ദ്രാവിഡാചാരം ഇപ്പോഴും നിലനിൽക്കുന്ന ക്ഷേത്രത്തിൽ കള്ള്, മുറുക്കാൻ, കോഴി തുടങ്ങിയവയാണ് വഴിപാടുകൾ. ഉദ്ദിഷ്ഠ കാര്യ ലബ്ദിയ്ക്കായി […]