FEATURED

ഓണത്തിന്റെ വരവരിയിച്ച് പൂ വസന്തം

പെരുമ്പാവൂർ: രായമംഗലം കൂട്ടുമഠം ക്ഷേത്ര മുറ്റത്ത് ചെണ്ടുമല്ലി പൂത്തു നിൽക്കുന്നത് ഭക്തജനങ്ങൾക്ക് കൗതുകം ആകുന്നു. ക്ഷേത്രത്തിന്റെ മുൻവശത്തുള്ള പാടശേഖരത്തിൽ ആണ് ചെണ്ടുമല്ലി പൂക്കളുടെ ഈ കാഴ്ച വസന്തം. ഓണത്തിന് ഒരു മുറം പൂവ് എന്ന ആശയത്തെ പിൻപറ്റിയാണ് ക്ഷേത്ര ഭരണസമിതി ചെണ്ടുമല്ലി പൂക്കൾ കൃഷി ചെയ്തത്. മഞ്ഞ ഓറഞ്ച് എന്നീ രണ്ട് നിറങ്ങളിലുള്ള പൂക്കൾ ഇവിടെയുണ്ട്. രായമംഗലം കൃഷിഭവൻ, ഇരിങ്ങാലക്കുട സൊസൈറ്റി എന്നിവിടങ്ങളിൽ നിന്ന് ലഭിച്ച രണ്ടായിരത്തോളം ചെണ്ടുമല്ലി തൈകൾ ആണ് നട്ട് പരിപാലിച്ചത്. ഈ ചണ്ട്മല്ലി […]

FEATURED

കണ്ണില്ലാത്ത ക്രൂരത; കാഴ്ച്ചയില്ലാത്ത ലോട്ടറി വിൽപനക്കാരന്റെ ടിക്കറ്റുകൾ കവർന്നു

കാലടി: കാലടി മറ്റൂരിൽ അന്ധനായ ലോട്ടറി വിൽപനക്കാരന്റെ കയ്യിൽ നിന്നും ലോട്ടറിടിക്കറ്റുകൾ മോഷ്ട്ടിച്ചു. കാലടി പിരാരൂർ സ്വദേശി അപ്പുവിന്റെ ലോട്ടറികളാണ് സൈക്കിളിലെത്തിയ ആൾ മോഷ്ട്ടിച്ചത്. ഇന്നലെ രാവിലെ 6 മണിയോടെ മറ്റൂർ ജംഗ്ഷനിൽ വച്ചായിരുന്നു സംഭവം. മറ്റൂരിലാണ് സ്ഥിരമായി അപ്പു ലോട്ടറി വിൽക്കുന്നത്. അപ്പുവിന്റെ ഭാര്യ രമയ്ക്ക് ഒപ്പമാണ് വിൽപ്പന നടത്താറ്. രമയും അന്ധയാണ്. ഇന്ന് അപ്പുമാത്രമാണ് വിൽപ്പനക്കെത്തിയിുരന്നത്. ലോട്ടറി വാങ്ങാനെന്ന പേരിൽ എത്തിയ ആളാണ് ലോട്ടറികളുമായി കടന്ന് കളഞ്ഞത്. 24 ലോട്ടറികളാണ് നഷ്ട്ടമായത്. സംഭവമറിഞ്ഞ് സമീപത്ത് […]

FEATURED

പുതുപ്പള്ളിയിൽ ജെയ്ക് സി തോമസ് എൽഡിഎഫ് സ്ഥാനാർത്ഥി

കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ജെയ്ക് സി തോമസിനെ എൽഡിഎഫ് സ്ഥാനാർത്ഥിയായി  ഔദ്യോ​ഗികമായി പ്രഖ്യാപിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദനാണ് ഔദ്യോ​ഗിക പ്രഖ്യാപനം നടത്തിയത്. ഉപതെരഞ്ഞെടുപ്പിൽ ചാണ്ടി ഉമ്മനെ ജെയ്ക് സി തോമസ് നേരിടും. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ജെയ്ക് സി തോമസിനെ മൂന്നാം അങ്കത്തിന് ഇറക്കാനുള്ള തീരുമാനത്തിലാണ് സിപിഎം. ജില്ലാ സെക്രട്ടേറിയറ്റ് നൽകിയ ഒറ്റപേര് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകരിക്കുകയായിരുന്നു. ഉമ്മൻ ചാണ്ടിയെന്ന വികാരം പരമാവധി മുതലെടുത്ത് ഉപതെരഞ്ഞെടുപ്പിന് ഇറങ്ങുന്ന കോൺഗ്രസിനെ നേരിടാൻ 2021 ലെ തെരഞ്ഞടുപ്പിൽ […]

FEATURED

സിദ്ദിഖിന്റെ മരണം: അംഗീകൃത യൂനാനി ഡോക്ടർമാർ ചികിത്സിച്ചിട്ടില്ലെന്ന് കെയുഎംഎ

കൊച്ചി ∙ സംവിധായകൻ സിദ്ദിഖിന്റെ മരണത്തിൽ, അദ്ദേഹത്തിനു നൽകിയ ചികിത്സയുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരണവുമായി കേരള യൂനാനി മെഡിക്കൽ അസോസിയേഷൻ (കെയുഎംഎ) രംഗത്ത്. കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിലിൽ റജിസ്റ്റർ ചെയ്ത അംഗീകൃത യൂനാനി ഡോക്ടർമാർ സിദ്ദിഖിനെ ചികിത്സിച്ചിട്ടില്ലെന്ന് അസോസിയേഷൻ വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് യൂനാനി വൈദ്യശാഖയെ പ്രതിക്കൂട്ടിൽ നിർത്തിയ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റിനെതിരെ നിയമ നടപടിയെടുക്കുമെന്നും കേരള യൂനാനി മെഡിക്കൽ അസോസിയേഷൻ വ്യക്തമാക്കി. സിദ്ദിഖിന്റെ മരണകാരണം ശാസ്ത്രീയമായി അറിയുന്നതിനു മുൻപേ യൂനാനി വൈദ്യശാഖയെ […]

FEATURED

‘ഭാര്യക്ക് മറ്റൊരാളുമായി അടുപ്പം, ഗൾഫിൽ നിന്നയച്ച 1 കോടിയിലധികം രൂപ കാണാനില്ല’; കൊലപാതകത്തിലേക്ക് നയിച്ചത്

തൃശൂർ: ചേറൂരിൽ ഭാര്യയെ കമ്പിപ്പാരകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയ സംഭവത്തിലേക്ക് പ്രതിയെ നയിച്ചത് സാമ്പത്തിക ഇടപാടുകളിലെ തർക്കവും മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയവുമാണെന്ന് പൊലീസ്. കല്ലടിമൂല സ്വദേശി സുലി (46)യെ ഭർത്താവ് ഉണ്ണികൃഷ്ണൻ (50) ആണ് തലക്കടിച്ച് കൊലപ്പെടുത്തിയത്. ഗൾഫിൽ ജോലി ചെയ്തിരുന്ന ഉണ്ണികൃഷ്ണൻ ജോലി അവസാനിപ്പിച്ച് നാട്ടിലെത്തിയിട്ട് മൂന്നു ദിവസങ്ങളെയായിട്ടുള്ളൂ. ശേഷം ഭാര്യയുമായി തർക്കം പതിവായിരുന്നെന്ന് പൊലീസ് പറയുന്നു. വിദേശത്തു നിന്നു താൻ ഭാര്യയുടെ അക്കൗണ്ടിലേക്ക് അയച്ച ഒരുകോടിയിലധികം രൂപ കാണാനില്ലെന്നും ഭാര്യക്ക് മൂന്നുലക്ഷം രൂപ കടമുണ്ടെന്നും പ്രതി പൊലീസിനോട് […]

FEATURED

പുതുപ്പള്ളിയിൽ മൂന്നാമങ്കത്തിന് ജെയ്ക്

കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ജെയ്ക് സി. തോമസ് എൽഡിഎഫ് സ്ഥാനാർഥി. ജില്ലാ കമ്മിറ്റിയുടെ ശുപാർശയിൽ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകരിക്കുകയായിരുന്നു. പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിക്കെതിരേ 2016, 2021 നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ജെയ്ക് മത്സരിച്ചിരുന്നു. ഇപ്പോൾ മൂന്നാം തവണ ഉമ്മൻ ചാണ്ടിയുടെ വിയോഗത്തെ തുടർന്നുണ്ടായ ഉപതെരഞ്ഞെടുപ്പിലും സിപിഎം സ്ഥാനാർഥിയായി ജെയ്ക് ഇറങ്ങുകയാണ്. 2021ലെ തെരഞ്ഞെടുപ്പിൽ ശക്തമായ മത്സരം കാഴ്ചവയ്ക്കാനായത് ജെയ്ക്കിന് അനുകൂല ഘടകമായി മാറി. അന്ന് ഉമ്മൻ ചാണ്ടിയുടെ ഭൂരിപകം ഒമ്പതിനായിരത്തിലേക്ക് താഴ്ത്താൻ സാധിച്ചത് വലിയ നേട്ടമായാണ് വിലയിരുത്തപ്പെട്ടത്. നിലവിൽ […]

FEATURED

ചലച്ചിത്ര അവാർഡ് പ്രഖ്യാപനം റദ്ദാക്കണമെന്ന ആവശ്യം തള്ളി

കൊച്ചി: സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണയത്തിൽ പക്ഷഭേദമുണ്ടെന്നും റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് സംവിധായകൻ ലിജീഷ് മുല്ലേഴത്ത് നൽകിയ ഹർജി ഹൈക്കോടതി തള്ളി. കേട്ടുകേൾവിയുടെ മാത്രം അടിസ്ഥാനത്തിൽ നൽകിയ ഹർജിയാണെന്നും വ്യക്തമായ തെളിവുകളില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഹർജി തള്ളിയത്. പുരസ്ക്കാര നിർണയത്തിൽ സംവിധായകൻ രഞ്ജിത്ത് അനധികൃതമായി ഇടപെട്ടെന്നാരോപിച്ചായിരുന്നു ഹർജി. സ്വജനപക്ഷപാതവും ക്രമരഹിതമായ ഇടപെടലുകളും അവാർഡ് നിർണയത്തിൽ അക്കാദമി ചെയർമാന്‍റെ ഭാഗത്തു നിന്നും ഉണ്ടായി, ഇതിന്‍റെ തെളിവുകളടക്കം പുറത്തു വന്നിട്ടുണ്ട്. ഈ സാഹചര്യത്തിൽ അവാർഡ് പ്രഖ്യാപനം റദ്ദാക്കണം എന്നാണ് ഹർജിയിൽ ആവശ്യപ്പെട്ടിരുന്നത്. പത്തൊൻപതാം നൂറ്റാണ്ടിന്‍റെ […]

FEATURED

ഭാര്യയെ കമ്പിപാര കൊണ്ട് തലയ്ക്കടിച്ച് കൊന്നു ഭർത്താവ് കീഴടങ്ങി

തൃശൂർ: തൃശൂർ ചേറൂർ കല്ലടിമൂലയിൽ ഭാര്യയെ കമ്പിപാര കൊണ്ട് തലയ്ക്കടിച്ച് കൊന്നു ഭർത്താവ് കീഴടങ്ങി. കല്ലടിമൂല സ്വദേശിനി സുലി (46) ആണ് കൊല്ലപ്പെട്ടത്. ഭർത്താവ് ഉണ്ണികൃഷ്ണൻ (50) വിയ്യൂർ സ്റ്റേഷനിൽ കീഴടങ്ങി. പ്രവാസിയായ ഉണ്ണികൃഷ്ണൻ മൂന്നു ദിവസം മുമ്പാണ് നാട്ടിൽ എത്തിയത്.  ഭാര്യയ്ക്ക് മറ്റൊരാളുമായി അടുപ്പമുണ്ടെന്ന സംശയമാണ് കൊലയ്ക്കു കാരണം. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. ഒരു കോടിയോളം രൂപ ഇയാൾ അയച്ചു കൊടുത്തിരുന്നു. ഈ തുക അവരുടെ കയ്യിലുണ്ടായിരുന്നില്ല. മാത്രമല്ല, കടവും ഉണ്ടായിരുന്നു. ഒറ്റപ്പെട്ട പ്രദേശത്താണ് […]

FEATURED

പ്രസവത്തെ തുടർന്ന് യുവതി മരിച്ചതിൽ എസ്.എ.ടി ആശുപത്രിക്കെതിരെ കുടുംബം

കൊല്ലം: ചടയമംഗലത്ത് പ്രസവത്തെ തുടർന്ന് യുവതി മരിച്ചതിൽ എസ്.എ.ടി ആശുപത്രിക്കെതിരെ കുടുംബം. പ്രസവ ശസ്ത്രക്രിയയ്ക്ക് ശേഷം മറ്റൊരു ശസ്ത്രക്രിയ കൂടി ചെയ്തതാണ് മരണ കാരണമെന്ന് കുടുംബത്തിന്റെ പരാതി. പൊലീസ് അന്വേഷണം നടക്കുന്നതിനാൽ പ്രതികരിക്കാൻ ഇല്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. ജൂലൈ 24നാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ നിന്ന് തിരുവനന്തപുരത്തെ ആശുപത്രിയിൽ അശ്വതിയെ പ്രവേശിപ്പിച്ചത്. ഈ മാസം നാലിന് ശസ്ത്രക്രിയയിലൂടെ കുഞ്ഞിനെ പുറത്തെടുത്തു. തുടർന്ന് ബന്ധുക്കൾ അശ്വതിയെ കണ്ടിരുന്നു. എന്നാൽ മണിക്കൂറുകൾ കഴിഞ്ഞപ്പോൾ യുവതിക്ക് അസഹനീയമായ വയറുവേദന ഉണ്ടായെന്ന് […]

FEATURED

ദമ്പതിമാരെ മരിച്ച നിലയിൽ കണ്ടെത്തി

കൊച്ചി: എറണാകുളം പള്ളുരുത്തിയിൽ ദമ്പതിമാരെ മരിച്ച നിലയിൽ കണ്ടെത്തി. ആൻ്റണി, ഭാര്യ ഷീബ എന്നിവരെയാണ് വീടിനു പുറത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടത്. സമീപത്തു നിന്ന് ആത്മഹത്യാകുറിപ്പ് കണ്ടെത്തി. രോഗവും സാമ്പത്തിക പ്രതിസന്ധിയുമാണ് മരണത്തിന് കാരണമെന്ന് ആത്മഹത്യാക്കുറിപ്പിൽ പറയുന്നു. പൊലീസ് സ്ഥലത്തെത്തി. പരിശോധിച്ചു വരികയാണ്

FEATURED

ഓണ വിപണി: അവശ്യസാധനങ്ങളുടെ വില നിയന്ത്രിക്കാന്‍ നടപടികള്‍

ഇടുക്കി: ഓണത്തോടനുബന്ധിച്ച് പഴം, പച്ചക്കറി, നിത്യോപയോഗ സാധനങ്ങളുടെ വില നിയന്ത്രണത്തിന് ഇടുക്കി ജില്ലാ ഭരണകൂടം തയ്യാറെടുക്കുന്നു. ഇതിന്റെ ഭാഗമായി ജില്ലയിലെ മൊത്തവ്യാപാരികളുടെയും വ്യവസായ പ്രതിനിധികളുടെയും യോഗം ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ് വിളിച്ചു ചേര്‍ത്തു. പൊതുജനങ്ങള്‍ക്ക് സഹായകരമാകുന്ന തരത്തില്‍  വ്യാപാരികളുടെ ഭാഗത്ത് നിന്ന് നടപടികളുണ്ടാകണമെന്ന് കളക്ടര്‍ അഭ്യര്‍ത്ഥിച്ചു. വിലവിവര പട്ടിക എല്ലാവരും നിര്‍ബന്ധമായി പ്രദര്‍ശിപ്പിക്കണം. മികച്ച ഉത്പന്നങ്ങള്‍ കുറഞ്ഞ വിലയ്ക്ക് ജനങ്ങള്‍ക്ക് ലഭ്യമാക്കുവാന്‍ വ്യാപാരികള്‍ പരമാവധി ശ്രമിക്കണം. മികച്ച സേവനം നല്‍കുന്നത് ബിസിനസ് വര്‍ധിക്കാന്‍ ഇടയാക്കും. മികച്ച […]

FEATURED

നാല് ജില്ലകളിൽ വരും മണിക്കൂറിൽ മഴ സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്തെ നാല് ജില്ലകളിൽ വരും മണിക്കൂറിൽ മഴ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഏഴ് മണിക്ക് ശേഷം പുറത്തിറക്കിയ അറിയിപ്പ് പ്രകാരം അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ പത്തനംതിട്ട, ഇടുക്കി, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് മഴ സാധ്യത ശക്തം. ഈ നാല് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും  മണിക്കൂറിൽ 40 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.

FEATURED

രണ്ടു കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍

ആലപ്പുഴ: വീട്ടില്‍ വില്‍പ്പനയ്ക്കായി സൂക്ഷിച്ച രണ്ടു കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍. മണ്ണഞ്ചേരി കുമ്പളത്ത് വെളി വീട്ടില്‍ ബഷീറിന്റെ മകന്‍ റിയാസിനെയാണ് (23) കഞ്ചാവുമായി എക്‌സൈസ് പിടികൂടിയത്. ആന്ധ്രാപ്രദേശില്‍ നിന്ന് ട്രെയിന്‍ മാര്‍ഗം കഞ്ചാവ് കടത്തിക്കൊണ്ട് വന്നതായി എക്‌സൈസിന് വിവരം ലഭിച്ചതിനെ തുടര്‍ന്നായിരുന്നു വീട്ടില്‍ പരിശോധന നടത്തിയത്. കേസില്‍ കൂടുതല്‍ അന്വേഷണങ്ങള്‍ നടന്നു വരികയാണ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. ആലപ്പുഴ എക്‌സൈസ് റേഞ്ച് ഇന്‍സ്പക്ടര്‍ എസ് സതീഷിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. സംഘത്തില്‍ പ്രിവന്റീവ് ഓഫീസര്‍മാരായ ഇ […]

FEATURED

ബിനീഷ് കോടിയേരിക്ക് ആശ്വാസം; ഇഡി കേസിൽ വിചാരണക്കോടതിയുടെ നടപടികൾക്ക് സ്റ്റേ

ബംഗ്ലൂരു: കള്ളപ്പണം വെളുപ്പിക്കൽ കേസില്‍ ബിനീഷ് കോടിയേരിക്ക് ആശ്വാസം. വിചാരണക്കോടതിയുടെ നടപടികൾ കർണാടക ഹൈക്കോടതി സ്റ്റേ ചെയ്തു. ബിനീഷിനെതിരായ ഇഡിയുടെ കേസ് നിലനിൽക്കില്ലെന്നാണ് കർണാടക ഹൈക്കോടതിയുടെ നിരീക്ഷണം.  ലഹരിക്കടത്ത് കേസിൽ പ്രതിയല്ലാത്തതിനാൽ പ്രഥമദൃഷ്ട്യാ കള്ളപ്പണം വെളുപ്പിക്കൽ കേസ് ബിനീഷിനെതിരെ നിലനിൽക്കില്ലെന്ന് കർണാടക ഹൈക്കോടതി നിരീക്ഷിച്ചു. ബിനീഷിനെതിരായ കേസ് സ്റ്റേ ചെയ്തതോടെ ഹൈക്കോടതി വാദം അവസാനിക്കുന്നത് വരെ ബിനീഷിന് വിചാരണക്കോടതിയിൽ ഹാജരാകേണ്ടതില്ല. നേരത്തേ കേസിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ബിനീഷ് നൽകിയ വിടുതൽ ഹർജി വിചാരണക്കോടതി തള്ളിയിരുന്നു. ഇതേത്തുടർന്നാണ് ബിനീഷ് ഹർജിയുമായി […]