FEATURED

സഹപാഠികള്‍ ലൈംഗികമായി പീഡിപ്പിച്ചു; പ്രായപൂർത്തിയാകാത്ത രണ്ട് പെണ്‍കുട്ടികള്‍ ജീവനൊടുക്കി

ജയ്പൂർ: രാജസ്ഥാനിൽ സഹപാഠികള്‍ ലൈംഗികമായി പീഡിപ്പിച്ചതിനെത്തുടർന്ന് പ്രായപൂർത്തിയാകാത്ത രണ്ട് പെണ്‍കുട്ടികള്‍ ജീവനൊടുക്കി.  പ്രതാപ്ഗഡ് ജില്ലയിലെ ഘണ്ടാലി മേഖലയിലാണ് ദാരുണമായ സംഭവം നടന്നത്.  പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിനികളും ബന്ധുക്കളുമായ 16 വയസുള്ള പെൺകുട്ടികളാണ് വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്. കഴിഞ്ഞ ദിവസം വൈകിട്ടാണ് സംഭവം നടന്നത്. ബന്ധുക്കളായ പെണ്‍കുട്ടികള്‍ ഒരേ ക്ലാസിലായിരുന്നു പഠിച്ചിരുന്നത്. ഇവരെ ഇതേ ക്ലാസിലെ  നാല് ആൺകുട്ടികള്‍ ചേർന്ന് ബലാത്സംഗം ചെയ്യുകയായിരുന്നു. പീഡിപ്പിക്കപ്പെട്ടതിലും പ്രതികളുടെ ഭീഷണിയിലും മനം നൊന്താണ് പെൺകുട്ടികള്‍ ജീവനൊടുക്കിയതെന്ന് ഘണ്ടാലി പൊലീസ് എസ്എച്ച്ഒ സോഹൻ […]

FEATURED

റോഡ് മുറിച്ച് കടക്കുന്നതിനിടെ വാഹനമിടിച്ച് വിദ്യാർത്ഥി മരിച്ചു; മൃതദേഹവുമായി നാട്ടുകാരുടെ പ്രതിഷേധം

കാസര്‍കോട്: റോഡ് മുറിച്ച് കടക്കുന്നതിനിടെ വാഹനമിടിച്ച് മരിച്ച പ്ലസ് ടു വിദ്യാർത്ഥിയുടെ മൃതദേഹവുമായി കാസർകോട് ഉദ്യാവറിൽ പ്രതിഷേധം. റോഡ് മുറിച്ച് കടക്കാൻ സംവിധാനമില്ലാത്തതാണ് അപകടത്തിന് കാരണമെന്നാണ് നാട്ടുകാരുടെ ആരോപണം. അടിപ്പാത വേണമെന്ന ആവശ്യവുമായി നാട്ടുകാർ ദേശീയപാത ഉപരോധിച്ചു. വെള്ളിയാഴ്ച വൈകീട്ട് റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് ഉദ്യാവർ സ്വദേശി രഘുനാഥിന്റെ മകൻ സുമന്ത് ആൾവയെ കാർ ഇടിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ 17 വയസുകാരൻ മംഗലാപുരത്ത് ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയാണ് മരിച്ചത്. ഇതോടെയാണ് നാട്ടുകാർ രോഷാകുലരായത്. ദേശീയ പാത […]

FEATURED

അനാഥമന്ദിരത്തിലെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

ഇടുക്കി: അനാഥമന്ദിരത്തിലെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. കൊല്ലം കാരക്കോട് സ്വദേശി സിജുകുമാറാണ് ഇടുക്കിയില്‍ അറസ്റ്റിലായത്. വര്‍ക്കല ബീച്ചിനോട് ചേര്‍ന്നുള്ള ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ചാണ് സിജു പെണ്‍കുട്ടിയെ പീഡിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. പഠിക്കുന്ന സ്ഥാപനത്തിലെ കൗണ്‍സിലിങ്ങിനിടെയാണ് പീഡനവിവരം പെണ്‍കുട്ടി തുറന്നു പറഞ്ഞത്. പോക്‌സോ വകുപ്പുപ്രകാരം അറസ്റ്റിലായ പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.

FEATURED

വിവാഹ വാഗ്ദാനം നൽകി തട്ടിയത് ലക്ഷങ്ങള്‍; 11 ആടുകളെയും കൈക്കലാക്കി

ആലപ്പുഴ:വിവാഹ വാഗ്ദാനം നൽകി സാധാരണക്കാരായ സ്ത്രീകളില്‍ നിന്ന് പണവും വസ്തുവകകളും തട്ടിയെടുക്കുന്നയാള്‍ പിടിയില്‍. പത്തനംതിട്ട റാന്നി സ്വദേശി സെബാസ്റ്റ്യനെയാണ് ചെങ്ങന്നൂര്‍ പൊലീസ് പിടികൂടിയത്. അഞ്ച് ലക്ഷം രൂപയും വീട്ടില്‍ വളര്‍ത്തിയിരുന്ന 11 ആടുകളെ അടക്കം കൊണ്ടുപോയി വഞ്ചിച്ചെന്ന പരാതിയിലായിരുന്നു അറസ്റ്റ്. ചെങ്ങന്നൂർ സ്വദേശിനി നല്‍കിയ പരാതിയിലാണ് സെബാസ്റ്റ്യനെ പൊലീസ് പിടികൂടിയത്. പത്രത്തിൽ നൽകിയ വിവാഹ പരസ്യത്തിലൂടെയാണ് സെബാസ്റ്റ്യൻ ഇവരുമായി സൗഹൃദം സ്ഥാപിച്ചത്. വിവാഹം കഴിക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചു.  സർക്കാർ ഉദ്യോഗസ്ഥന്‍ എന്നാണ് പരിചയപ്പെടുത്തിയത്. പിന്നീട് പലതവണയായി 5 […]

FEATURED

ആദിശങ്കരയിൽ റോബോട്ടിക്‌സ് ബൂട്ട് ക്യാമ്പും, ഹാക്കത്തോണും

കാലടി: ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയറിങ് ആന്റ് ടെക്‌നോളജിയിൽ റോബോട്ടിക്‌സ് ആന്റ് ഓട്ടോമേഷൻ ഡിപ്പാർട്ട്‌മെന്റിന്റെ ആഭിമുഖ്യത്തിൽ റോബോട്ടിക്‌സ് ബൂട്ട് ക്യാമ്പും, ഹാക്കത്തോണും സംഘടിപ്പിച്ചു. അന്താരാഷ്ട്ര ഓട്ടോമേഷൻ സൊസൈറ്റിയുടെയും ഇന്ത്യൻ റോബോട്ടിക് സൊസൈറ്റിയുടെയും സഹായത്തോടെയാണ് റോബോട്ടിക്‌സ് ബൂട്ട് ക്യാമ്പും, ഹാക്കത്തോണും നടന്നത്. 3 ദിവസങ്ങളിലായിരുന്നു പരിപാടി. പ്രിൻസിപ്പാൾ ഡോ. എസ്. ശ്രീപ്രിയ ഉദ്ഘാടനം ചെയ്തു. വിവിധ റോബോട്ട് കമ്പനികളിലെ പ്രഗൽഭർ വിദ്യർത്ഥികൾക്ക് ക്ലാസുകളെടുത്തു. ഡ്രോൺ നിർമാണവും, പൈലറ്റിങ്ങും പരിശീലിപ്പിക്കുന്ന വർക്‌ഷോപ്പ്, റോബോട്ടിക് ഓപ്പറേറ്റിങ്ങ് സിസ്റ്റം പരിശീലനം, ഫുട്‌ബോൾ കളിക്കുന്ന […]

FEATURED

തട്ടിയത് 12 ലക്ഷവും 14 പവനും; വ്യാജ സിദ്ധനും സുഹൃത്തായ അധ്യാപികയും അറസ്റ്റിൽ

കോഴിക്കോട്:  പൂജ നടത്തിയാൽ കുടുംബത്തിന് ഐശ്വര്യവും രോഗശാന്തിയും ലഭിക്കുമെന്നു പറഞ്ഞ് വിശ്വസിപ്പിച്ചു സ്വർണ്ണവും പണവും തട്ടിയ കേസിൽ വ്യാജ സിദ്ധനും സുഹൃത്തായ അധ്യാപികയും അറസ്റ്റിലായി. മേപ്പയൂർ കുലുപ്പമലോൽ ശിവദാസൻ (47), നടുവണ്ണൂർ ജിഷ നിവാസിൽ ജിഷ (46) എന്നിവരെയാണ് ഫറോക്ക് പൊലീസ് അറസ്റ്റ് ചെയ്തത്. വടകര കരിമ്പനപ്പാലം സ്വദേശിയുടെ ഭാര്യ നൽകിയ പരാതിയിലാണ് അറസ്റ്റ്. അറസ്റ്റിലായ ശിവദാസനും ജിഷയും ചേർന്ന് ഇവരുടെ 12 ലക്ഷം രൂപയും 14 പവൻ സ്വർണ്ണവും തട്ടിയെടുത്തെന്നാണ് പരാതി. പ്രത്യേക പൂജകൾ നടത്തിയാൽ […]

FEATURED

പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിൽ സെക്യൂരിറ്റി ജീവനക്കാരെ ആക്രമിച്ചു. ഡോക്ടറുടെ ജോലി തടസ്സപ്പെടുത്തി; രണ്ട് പേർ അറസ്റ്റിൽ

പെരുമ്പാവൂർ: പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിലെ ഡോക്ടറോട് കയർത്ത് സംസാരിക്കുകയും തടയാൻ ചെന്ന സെക്യൂരിറ്റി ജീവനക്കാരെ മർദ്ദിക്കുകയും, ഡോക്ടറുടെ ജോലി തടസ്സപ്പെടുത്തുകയും ചെയ്ത കേസിൽ രണ്ട് പേർ അറസ്റ്റിൽ. വെങ്ങോല അല്ലപ്ര കുളങ്ങരിയിൽ വീട്ടിൽ ബിബിൻ ബിജു (28), തോട്ടപ്പാടൻ കവലയ്ക്ക് സമീപം പാത്തിക്കമാലിൽ വീട്ടിൽ അബി രാഹുൽ (33) എന്നിവരെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. 6 ന് രാത്രി പന്ത്രണ്ട് മണിയോടെയാണ് സംഭവം. ആശുപത്രിയിൽ ചീട്ട് എടുക്കണമെന്ന് ആവശ്യപ്പെട്ടതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണം. ഇൻസ്പെക്ടർ ആർ.രഞ്ജിത്ത്, […]

FEATURED

മധ്യവയസ്ക്കനെ കൊലപ്പെടുത്തിയ കേസിൽ രണ്ട് പേർ അറസ്റ്റിൽ

പെരുമ്പാവൂർ: കോടനാട് കല്ലുമലഭാഗത്ത് മധ്യവയസ്ക്കനെ കൊലപ്പെടുത്തിയ കേസിൽ രണ്ട് പേർ അറസ്റ്റിൽ. നിരവധി കേസുകളിൽ പ്രതിയായ കൊമ്പനാട് പാണിയേലി മാനാംകുഴി ലിന്‍റൊ (26), ഓലിപ്പാറ ഈസ്റ്റ് ഐമുറി പുളിയാമ്പിള്ളി സഞ്ജു (22) എന്നിവരെയാണ് കോടനാട് പോലീസ് അറസ്റ്റ് ചെയ്തത്. മുടക്കുഴ സ്വദേശി വേലായുധനെയാണ് കൊലപ്പെടുത്തിയത്. ഒരു വർഷം മുമ്പ് നടന്ന കേസിലെ വ്യക്തി വൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചത്. സംഭവത്തിനു ശേഷം ഒളിവിൽ പോയ പ്രതികളെ ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന്‍റെ നിർദ്ദേശപ്രകാരം രൂപീകരിച്ച പ്രത്യേക അന്വേഷണ […]

FEATURED

ലൈംഗികപീഡനം നടന്നിട്ടില്ല. പരസ്പരസമ്മതത്തോടെയാണ് ലൈംഗികബന്ധത്തിലേര്‍പ്പെട്ടത്; ഷിയാസ് കരീം

കാസര്‍കോട്: പരാതിക്കാരിയായ യുവതിക്ക് വിവാഹവാഗ്ദാനം നല്‍കിയിരുന്നതായി റിയാലിറ്റി ഷോ താരം ഷിയാസ് കരീമിന്റെ മൊഴി. എന്നാല്‍, വിവാഹിതയാണെന്നും ഒരുകുട്ടിയുടെ മാതാവാണെന്നുമുള്ള വിവരം മറച്ചുവെച്ചാണ് പരാതിക്കാരി അടുപ്പം സ്ഥാപിച്ചതെന്നും ഷിയാസ് കരീം പോലീസിനോട് പറഞ്ഞു. ലൈംഗികപീഡനം നടന്നിട്ടില്ല. പരസ്പരസമ്മതത്തോടെയാണ് പരാതിക്കാരിയുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ടത്. മൂന്നുവര്‍ഷത്തോളം യുവതിയുമായി നല്ല ബന്ധത്തിലായിരുന്നു. എന്നാല്‍, വിവാഹിതയാണെന്നും മകനുണ്ടെന്നും യുവതി വെളിപ്പെടുത്തിയിരുന്നില്ല. ഇക്കാര്യങ്ങളെല്ലാം മറച്ചുവെച്ചു. മാത്രമല്ല, സഹോദരനാണെന്ന് പറഞ്ഞാണ് പരാതിക്കാരി മകനെ തനിക്ക് പരിചയപ്പെടുത്തിയതെന്നും ഷിയാസ് കരീം പോലീസിനോട് പറഞ്ഞിട്ടുണ്ട്. പോലീസിന്റെ ചോദ്യംചെയ്യലില്‍ പരാതിക്കാരി ഉന്നയിച്ച […]

FEATURED

ഞായറാഴ്ച്ച കാലടിയിൽ അതിഥി തൊഴിലാളികളുടെ വിവര ശേഖരണം നടത്തും

കാലടി: കാലടി പഞ്ചായത്ത് അതിർത്തിയിൽ താമസിച്ച് തൊഴിൽ ചെയ്തു വരുന്ന അതിഥി തൊഴിലാളികളുടെ വിവര ശേഖരണാർത്ഥം ഞായറാഴ്ച്ച (08-10-2023) രാവിലെ 7 മുതൽ വൈകിട്ട് 5 വരെ കാലടി പോലീസ് സ്റ്റേഷനിൽ വച്ച് അതിഥി തൊഴിലാളികളുടെ വിവര ശേഖരണം നടത്തും. കാലടി പഞ്ചായത്ത് അതിർത്തിയിൽ താമസിച്ച് തൊഴിൽ ചെയ്തു വരുന്ന അതിഥി തൊഴിലാളികളും, അതിഥി തൊഴിലാളികളെ താമസിപ്പിച്ചിരിക്കുന്നവരും സ്ഥാപന ഉടമസ്ഥരും ഞായറാഴ്ച്ച ഈ അവസരം ഉപയോഗിച്ച് അതിഥി തൊഴിലാളികളുടെ വിവരങ്ങൾ പൂർണ്ണമായും നൽകേണ്ടതാണ്. അതിഥി തൊഴിലാളികൾ ആധാർ […]

FEATURED

എംഡിഎംഎയുമായി യുവാവ് പിടിയിൽ; തൂക്കം കൂട്ടാൻ ചില്ലും ബൾബും അരച്ച് ചേർക്കും

തൃശൂർ: തൃശൂർ ജില്ലയിലെ ചേർപ്പ് വല്ലച്ചിറയിൽ നിന്നും എംഡിഎംഎയുമായി യുവാവ് പിടിയിൽ. വല്ലച്ചിറ കാരമുക്ക് സ്വദേശി  അഭിരാഗ് (20) നെയാണ്  4.5ഗ്രാം എംഡിഎംഎയുമായി ചേർപ്പ് എക്‌സൈസ് ഇൻസ്‌പെക്ടർ മുരുകദാസും സംഘവും പിടികൂടിയത്. ടെലഗ്രാം ആപ്പ് ഉപയോഗിച്ചു ലഹരി വില്പന നടത്തിയിരുന്ന പ്രതി സ്വന്തം അക്കൗണ്ട് വഴി പണം വാങ്ങാതെ മറ്റു പല അക്കൗണ്ടുകളിലൂടെ ആണ് പണമിടപാട് നടത്തിയിരുന്നത്. മയക്കുമരുന്നിൽ തൂക്കം കൂട്ടുന്നതിനായി ചില്ലുകൾ, ബൾബ് എന്നിവ അരച്ച് ചേർത്തിരുന്നുന്നെന്നും പ്രതി മൊഴി നൽകി. ലഹരി വിറ്റു കിട്ടുന്ന പണം […]

FEATURED

പി.ടി പോളിന്റെ മരണ കാരണം ഹൃദയാഘാതം

അങ്കമാലി: പി.ടി പോളിന്റെ മരണകാരണം ഹൃദയാഘാതം. പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിലാണ് മരണകാരണം ഹൃദയാഘാതമെന്ന് മനസിലായത്. ഇദ്ദേഹത്തിന് ആരോഗ്യ പ്രശ്നങ്ങൾ ഉള്ളതായി കുടുംബാംഗങ്ങൾക്ക് അറിയില്ലായിരുന്നു. എന്നാൽ മൂന്ന് തവണ സൈലന്റ് അറ്റാക്ക് ഉണ്ടായെന്ന് പോസ്റ്റ്‌മോർട്ടത്തിൽ കണ്ടെത്തി. ഇദ്ദേഹത്തിന് പ്രമേഹവും രക്തസമ്മർദ്ദവും ഉള്ളത് വീട്ടുകാർ സ്ഥിരീകരിച്ചു. ആലുവയിൽ ഹോട്ടൽ മുറിയിൽ ഇന്നലെയാണ് കോൺഗ്രസ് നേതാവ് പി.ടി. പോളിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ ഉച്ചയ്ക്ക് 12.30നു ഹോട്ടലിൽ മുറിയെടുത്ത അദ്ദേഹത്തെ കാണാൻ 3.15ന് അങ്കമാലിയിൽ നിന്ന് ഒരാൾ എത്തിയിരുന്നു. പോൾ […]

FEATURED

മദ്യപിക്കാന്‍ വിളിച്ചിട്ട് പോകാത്തതിന് സുഹൃത്തിനെ മര്‍ദിച്ചു; രണ്ട് യുവാക്കള്‍ അറസ്റ്റില്‍

തിരുവനന്തപുരം: മദ്യപിക്കാൻ വിളിച്ചിട്ട് പോകാത്തതിന്റെ പേരിൽ യുവാവിനെ മർദ്ദിച്ച് പരിക്കേൽപ്പിച്ച കേസിലെ പ്രതികളെ അറസ്റ്റ് ചെയ്തു. യുവാവിന്റെ സുഹൃത്തുക്കളായ വെള്ളാർ വാർഡിൽ കൈതവിള ഹരിജൻ കോളനിയിൽ രതീഷ് (39 ), ജിത്തുലാൽ (23 ) എന്നിവരെയാണ് കോവളം പോലീസ് അറസ്റ്റ് ചെയ്തത്. വെങ്ങാനൂർ നെല്ലിവിള മേലെ തട്ടുവീട്ടിൽ സുഗതരാജിന്റെ മകൻ സ്വരാജിനെ യാണ്(24) അറസ്റ്റിലായ പ്രതികൾ മർദ്ദിച്ച് പരിക്കേല്പിച്ചത്. സ്വരാജിന് നട്ടെല്ലിനും കാലിനും പൊട്ടലുണ്ടെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ മാസം ഒന്‍പതാം തീയ്യതി വെള്ളാർ ഭാഗത്ത് വെച്ചാണ് […]

FEATURED

പി.ടി. പോളിന്റെ പോസ്റ്റ്‌മോർട്ടം ഇന്ന് നടക്കും

അങ്കമാലി: ആലുവയിൽ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ കോൺഗ്രസ് നേതാവ് പി.ടി. പോളിന്റെ പോസ്റ്റ്‌മോർട്ടം ഇന്ന് നടക്കും. എറണാകുളം ഗവ. മെഡിക്കൽ കോളജിൽ രാവിലെ പൊലീസ് സർജൻ പോസ്റ്റ്‌മോർട്ടം നടത്തും. പോസ്റ്റ്‌മോർട്ടത്തിന് ശേഷമാണ് മരണ കാരണം വ്യക്ത്തമാകു. ഇന്നലെ ഉച്ചയ്ക്ക് 12.30നു ഹോട്ടലിൽ മുറിയെടുത്ത അദ്ദേഹത്തെ കാണാൻ 3.15ന് അങ്കമാലിയിൽ നിന്ന് ഒരാൾ എത്തിയിരുന്നു. പോൾ മുറിയിൽ ചലനമറ്റു കിടക്കുന്നതു കണ്ട സന്ദർശകൻ സ്വന്തം വാഹനത്തിൽ കാരോത്തുകുഴി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. തന്നെ കാണാൻ ഒരാൾ […]

FEATURED

പ്രായപൂര്‍ത്തായാകാത്ത കുട്ടിയെ പീഡിപ്പിച്ച യുവാവിന് 20 വര്‍ഷം തടവ്

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിക്ക് 20 വർഷം കഠിനതടവും അമ്പതിനായിരം രൂപ പിഴയും. മാറനല്ലൂർ കരിങ്കുളം പൊഴിയൂർ കോണം ചിറയിൽ വീട്ടിൽ മഹേഷിനെയാണ്(30) കാട്ടാക്കട അതിവേഗ പോക്സോ കോടതി ജഡ്ജി എസ് രമേഷ് കുമാർ ശിക്ഷിച്ചത്. ബലാത്സംഗ കുറ്റത്തിന് 10 വർഷം കഠിന തടവും പോക്സോ നിയമപ്രകാരം പത്തുവർഷ കഠിനതടവിനും പ്രതി അനുഭവിക്കണം. ഇതിനു പുറമേ 50,000 രൂപ പിഴ ഒടുക്കണമെന്നും ഈ തുക അതിജീവിതയ്ക്ക് നൽകണം എന്നും കോടതി ഉത്തരവിട്ടു. പിഴ തുക […]

FEATURED

അറുപത്തഞ്ചുകാരനെ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

പെരുമ്പാവൂർ: അറുപത്തഞ്ചുകാരനെ വെട്ടിക്കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. പെരുമ്പാവൂർ കിഴക്കേ ഐമുറി തേരോത്തുമല വീട്ടിൽ വേലായുധൻ (65 )ആണ് കൊല്ലപ്പെട്ടത്. പെട്ടമലയിലെ ഒഴിഞ്ഞ പ്രദേശത്ത് നിന്നും ചോരവാർന്ന നിലയിൽ വൈകിട്ട് ആറ് മണിയോടെ കണ്ടെത്തിയ വേലായുധനെ നാട്ടുകാർ പെരുമ്പാവൂർ സാൻജോ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. പ്രതിയെന്ന് സംശയിക്കുന്ന പാണിയേലി സ്വദേശി ലിന്റോ ഒളിവിലാണ്. മാസങ്ങൾക്ക് മുൻപ് ലിന്റോയും വേലായുധനും തമ്മിൽ വാക്ക് തർക്കം ഉണ്ടായിരുന്നുവെന്ന് കോടനാട് പൊലിസ് പറഞ്ഞു. വേലായുധൻ ഇറച്ചി വെട്ടുന്ന കത്തി ഉപയോഗിച്ച് നേരത്തേ ലിന്റോയെ […]

FEATURED

മലദ്വാരത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച എംഡിഎംഎയുമായി രണ്ട് യുവാക്കള്‍ അറസ്റ്റില്‍

കോട്ടയം: മലദ്വാരത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച എംഡിഎംഎയുമായി കോട്ടയം വൈക്കത്ത് രണ്ട് യുവാക്കള്‍ അറസ്റ്റില്‍. 32 ഗ്രാം എംഡിഎംഎയാണ് യുവാക്കളില്‍ നിന്ന് പൊലീസ് പിടിച്ചെടുത്തത്. ഈരാറ്റുപേട്ട പത്താഴപ്പടി സ്വദേശി മുഹമ്മദ് മുനീറും, തലനാട് സ്വദേശി അക്ഷയ് സോണിയുമാണ് അറസ്റ്റിലായത്. 25 വയസ് മാത്രമാണ് ഇരുവരുടെയും പ്രായം. ഇരുവരും ഏറെ നാളായി നിരീക്ഷണത്തിലായിരുന്നെന്ന് പൊലീസ് പറയുന്നു. വൈക്കം തോട്ട് വാക്കം ഭാഗത്ത് ഇരുവരും എത്തിയെന്ന് മനസിലാക്കിയാണ് പൊലീസ് സംഘം ഇരുവരെയും വളഞ്ഞത്. പ്രാഥമിക പരിശോധനയില്‍ ഇരുവരില്‍ നിന്നും ലഹരി […]

FEATURED

നിരന്തര കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു

അങ്കമാലി: നിരന്തര കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു. കറുകുറ്റി പുത്തൻപുരയ്ക്കൽ വീട്ടിൽ റിധിൻ ബേബി (25) യെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്. ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്‍റെ ഭാഗമായി ജില്ല പോലീസ് മേധാവി വിവേക് കുമാർ സമർപ്പിച്ച റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. അങ്കമാലി, ചെങ്ങമനാട്, ഫോർട്ട്കൊച്ചി, കൊരട്ടി എന്നീ പോലീസ് സ്റ്റേഷൻ പരിധികളിൽ കൊലപാതകശ്രമം, ദേഹോപദ്രവം, ഭീഷണിപ്പെടുത്തൽ മോഷണം, തുടങ്ങിയ കേസുകളിൽ പ്രതിയാണ്. അങ്കമാലി എക്സൈസ് റേഞ്ച് പരിധിയിൽ മയക്ക്മരുന്ന് കൈവശം വച്ചതിന് കേസുണ്ട്. കഴിഞ്ഞ […]

FEATURED

പരിക്ക് പറ്റി ചികിത്സയിൽ കഴിയുന്ന യുവാവിന്റെ വീട്ടിൽ പോലീസ് പരിശോധന; കണ്ടെത്തിയത് എംഡിഎംഎ

ആലുവ: അപകടത്തിൽ പരിക്ക് പറ്റി ചികിത്സയിൽ കഴിയുന്ന യുവാവിൻറെ വീട്ടിൽ പോലീസ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് തൊണ്ണൂറ്റിയേഴ് ഗ്രാം എം.ഡി.എം.എ. വെളിയത്ത് നാട് പൊയ്യപ്പറമ്പിൽ സബിൻനാഥ് (28) ൻറെ മുറിയിൽ ഇയാളുടെ ഷൂസിനുള്ളിൽ ഒളിപ്പിച്ച നിലയിലാണ് രാസലഹരി ആലുവ വെസ്റ്റ് പോലീസ് കണ്ടെടുത്തത്. പോലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നായിരുന്നു പരിശോധന. കുറച്ചു ദിവസങ്ങളായി ഇയാൾ പോലീസ് നിരീക്ഷണത്തിലായിരുന്നു. ഇൻസ്‌പെക്ടർ എസ്.സനൂജ്, എസ്.ഐ എം.വി.അരുൺ ദേവ്, എ.എസ്.ഐമാരായ സി.ജി.ബനഡിക്ട്, മനോജ് കുമാർ, സി.പി.പ്രദീഷ്, സി.പി ഒ മാരായ ഫിലോമിന […]

FEATURED

രണ്ട് നിരന്തര മോഷ്ടാക്കളെ കാപ്പ ചുമത്തി നാട് കടത്തി

കോതമംഗലം: കോതമംഗലത്ത് രണ്ട് നിരന്തര മോഷ്ടാക്കളെ കാപ്പ ചുമത്തി നാട് കടത്തി. കോതമംഗലം കോഴിപ്പിള്ളിയിൽ വാടകയ്ക്ക് താമസിക്കുന്ന തൃക്കാരിയൂർ, കരിങ്ങഴ തേർത്തനാക്കുടി വീട്ടിൽ രമേശൻ (പപ്പാലു 56) , ഇരമല്ലൂർ നെല്ലിക്കുഴി ഇടപ്പാറ ഇബ്രാഹിം (ഊറായി 48) എന്നിവരെയാണ് കാപ്പ ചുമത്തി ഒരു വർഷത്തേക്ക് നാട് കടത്തിയത്. ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്‍റെ ഭാഗമായി ജില്ല പോലീസ് മേധാവി വിവേക് കുമാർ സമർപ്പിച്ച റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ എറണാകുളം റേഞ്ച് ഡി ഐ ജി പുട്ട വിമലാദിത്യയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. […]