FEATURED

അങ്കമാലിയിൽ വൻ മയക്ക്മരുന്ന് വേട്ട

അങ്കമാലി: അങ്കമാലിയിൽ വൻ മയക്ക്മരുന്ന് വേട്ട. 50 ഗ്രാം എം.ഡി.എം.എ യുമായ് രണ്ടു പേർ പോലീസ് പിടിയിൽ . നോർത്ത് പറവൂർ സ്വദേശികളായ സിയ രാജീവ്, സജിത്ത് എന്നിവരാണ് പിടിയിലായത്. ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ബാംഗ്ലൂരിൽ നിന്ന് എറണാകുളത്തേക്ക് വന്ന ടൂറിസ്റ്റ് ബസിൽ നടത്തിയ പരിശോധനയിലാണ് രാസലഹരി കണ്ടെടുത്തത്.

FEATURED

അങ്കമാലിയിൽ വൻ മയക്ക്മരുന്ന് വേട്ട

അങ്കമാലി: അങ്കമാലിയിൽ വൻ മയക്ക്മരുന്ന് വേട്ട. 50 ഗ്രാം എം.ഡി.എം.എ യുമായ് രണ്ടു പേർ പോലീസ് പിടിയിൽ . നോർത്ത് പറവൂർ സ്വദേശികളായ സിയ രാജീവ്, സജിത്ത് എന്നിവരാണ് പിടിയിലായത്. ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ബാംഗ്ലൂരിൽ നിന്ന് എറണാകുളത്തേക്ക് വന്ന ടൂറിസ്റ്റ് ബസിൽ നടത്തിയ പരിശോധനയിലാണ് രാസലഹരി കണ്ടെടുത്തത്.

FEATURED

ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

പാലക്കാട്: പാലക്കാട് നല്ലേപ്പിള്ളിയിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു. 32 വയസുള്ള ഊർമിളയാണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. ഊർമിളയും ഭർത്താവ് സജേഷ് ഏറെ കാലമായി പ്രശ്നങ്ങളെ തുടർന്ന് മാറി താമസിക്കുകയായിരുന്നു. ഇതിനിടയിൽ ഇന്ന് രാവിലെ ഭർത്താവ് ഊർമിളയുടെ വീട്ടിലെത്തുകയും തർക്കങ്ങളുണ്ടാവുകയുമായിരുന്നു. തുടർന്ന് ഊർമിള ജോലി സ്ഥലത്തേക്ക് പോവുകയായിരുന്നു. വഴിയിൽ പാടത്ത് വെച്ച് ഭർത്താവ് ഊർമിളയെ ആക്രമിച്ചു. സംഭവം കണ്ട പ്രദേശവാസികൾ ഉടൻ തന്നെ യുവതിയെ ചിറ്റൂർ താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും മരണത്തിന് കീഴടങ്ങി. ഭർത്താവ് സംഭവ സ്ഥലത്ത് നിന്ന് […]

FEATURED

തൃശൂർ നഗരത്തിൽ യുവാവ് കുത്തേറ്റ് മരിച്ചു

തൃശൂർ: തൃശൂർ നഗരത്തിൽ യുവാവ് കുത്തേറ്റ് മരിച്ചു. ഒളരിക്കര സ്വദേശി ശ്രീരാഗ് (26) ആണ് മരിച്ചത്. ഇയാളുടെ സഹോദരനും കുത്തേറ്റു. രണ്ട് സംഘങ്ങൾ തമ്മിലുള്ള സംഘട്ടനമാണ് കൊലപാതകത്തിലേക്കെത്തിയതെന്നാണ് വിവരം. ഇന്നലെ രാത്രി 11.30 തോടെയാണ് സംഭവങ്ങളുണ്ടായത്. ദിവാൻജിമൂല പാസ്പോർട്ട് ഓഫിസിന് സമീപത്ത് വെച്ചായിരുന്നു സംഘട്ടനം. മരിച്ച ശ്രീരാഗിന്റെ സഹോദരങ്ങളായ ശ്രീരാജ് , ശ്രീനേഗ്, പ്രതിയായ അൽത്താഫ് എന്നവരാണ് പരിക്കേറ്റ് ചികിത്സയിലുള്ളത്. ഇതിൽ ശ്രീനേഗിന് കുത്തേറ്റിട്ടുണ്ട്. മറ്റ് രണ്ട് പേർക്ക് അടി പിടിയിലുള്ള പരിക്കാണ്. പരിക്കുകൾ ഗുരുതരമല്ല. ശ്രീരാഗും […]

FEATURED

11 കെ വി ലൈനിൽ നിന്നും ഷോക്കേറ്റു, കെഎസ്ഇബി ജീവനക്കാരന് ദാരുണാന്ത്യം

തൃശൂർ: കൈപമംഗലത്ത് 11 കെ വി ലൈനിൽ നിന്നും ഷോക്കേറ്റ് കെഎസ്ഇബി ജീവനക്കാരൻ മരിച്ചു. കെഎസ്ഇബി കയ്പമംഗലം സെക്ഷനിലെ ജീവനക്കാരൻ അഴീക്കോട് പേബസാർ സ്വദേശി തമ്പി (45) ആണ് മരിച്ചത്. ചെന്ത്രാപ്പിന്നി ചിറക്കൽ പള്ളിക്കടുത്ത് ഉച്ചക്ക് പന്ത്രണ്ടരയോടെ ആയിരുന്നു അപകടം. ഏരിയൽ ട്രോളി വാഹനത്തിൽ കയറി 11 കെ.വി ലൈനിലെ ഇൻസുലേറ്റർ മാറാനായി ശ്രമിക്കുമ്പോഴാണ് ഷോക്കേറ്റത്. ലൈൻ ഓഫ് ചെയ്ത ശേഷമാണ് ജോലിക്ക് കയറിയതെന്ന് ഉദ്യോഗസ്ഥർ പറയുന്നു. എന്നാല് എങ്ങിനെയാണ് വൈദ്യുതി പ്രവഹിച്ചതെന്ന് വ്യക്തമല്ല. ഉടൻ തന്നെ […]

FEATURED

ക്ലാസ് മുറിക്കുളളിൽ കയറി തെരുവുനായ വിദ്യാർത്ഥിയെ കടിച്ചു

പാലക്കാട്: പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് ക്ലാസ്മുറിക്കുള്ളിൽ തെരുവുനായ ആക്രമണം. ആറാം ക്ലാസ് വിദ്യാർത്ഥിക്കാണ് ക്ലാസ് നടക്കുന്ന സമയത്ത് കടിയേറ്റത്. രാവിലെ പത്തരക്കാണ് സംഭവം. ഒന്നാമത്തെ പീരിയഡ് നടക്കുന്ന സമയത്താണ് വാതിലിന് സമീപത്ത് ഒന്നാമത്തെ ബെഞ്ചിലിരുന്ന വിദ്യാർത്ഥിനിക്ക് കടിയേറ്റത്. നായ പെട്ടെന്ന് അകത്തേക്ക് പാഞ്ഞുവരികയായിരുന്നു. കുട്ടിയുടെ വലതുഭാ​ഗത്തെ ഇടുപ്പിനാണ് കടിയേറ്റത്. കുട്ടിയെ അവിടെ നിന്ന് മാറ്റി, അധ്യാപകർ ചേർന്നാണ് നായയെ ഓടിച്ചത്. കുട്ടിയെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുത്തിവെപ്പിന് ശേഷം കുട്ടിയെ നിരീക്ഷണത്തിലാക്കിയിരിക്കുകയാണെന്നും പിതാവ് അറിയിച്ചു. രണ്ടാഴ്ചയിലേറെയായി ഇവിടെ […]

FEATURED

ഓര്‍ഡര്‍ ചെയ്ത ബിരിയാണിയില്‍ വേവിക്കാത്ത കോഴിത്തല; ഭക്ഷ്യസുരക്ഷാ വകുപ്പ് ഹോട്ടല്‍ പൂട്ടിച്ചു

മലപ്പുറം: തിരൂരില്‍ വീട്ടിലേക്ക് ഓര്‍ഡര്‍ ചെയ്ത ബിരിയാണിയില്‍ നിന്ന് വേവിക്കാത്ത കോഴിത്തല ലഭിച്ചു. വാങ്ങിയ നാലു ബിരിയാണിയില്‍ ഒന്നിലാണ് കോഴിത്തല കണ്ടെത്തിയത്. സംഭവത്തില്‍ ഹോട്ടല്‍ ഭക്ഷ്യസുരക്ഷ വകുപ്പ് പൂട്ടിച്ചു. തിരൂര്‍ മുത്തൂരിലെ ‘ഓണ്‍ലൈന്‍ പൊറോട്ട സ്റ്റാള്‍’ ഹോട്ടലാണ് പൂട്ടിച്ചത്. ഏഴൂര്‍ പി സി പടിയിലെ കളരിക്കല്‍ പ്രതിഭ എന്ന അധ്യാപികയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. കഴിഞ്ഞ ദിവസം രാത്രി പ്രതിഭ മുത്തൂരിലെ ഹോട്ടലില്‍ നിന്ന് മൂന്ന് ബിരിയാണി ഓർഡർ ചെയ്‌തു. രണ്ട് ബിരിയാണി കുട്ടികള്‍ കഴിച്ച ശേഷം […]

FEATURED

കോൺവെക്‌സ് മിറർ സ്ഥാപിച്ചു

കാലടി: കാഞ്ഞൂർ ജംഗ്ഷനിൽ 4 ാം വാർഡിൽ ബസാർ റോഡിൽ കോൺവെക്‌സ് മിറർ സ്ഥാപിച്ചു. കാഞ്ഞൂർ ഗ്രാമപഞ്ചായത്തിന്റെയും വ്യാപാരി വ്യവസായി ഏകോപനസമിതിയുടെയും ആവശ്യപ്രകാരം കാഞ്ഞൂർ ഫെഡറൽ ബാങ്ക് ആണ് മിറർ സ്ഥാപിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് ഗ്രേസി ദയാനന്ദൻ ഉദ്ഘാടനം ചെയ്തു. ഫെഡറൽ ബാങ്ക് അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് ദർശന വിജയൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എൻ കൃഷ്ണകുമാർ, വ്യാപാരി വ്യവസായി ഏകോപന സമിതി കാഞ്ഞൂർ യൂണിറ്റ് പ്രസിഡന്റ് കെ.കെ ഉണ്ണികൃഷ്ണൻ, കാഞ്ഞൂർ സെന്റ് മേരീസ് ഫൊറോന പള്ളി […]

FEATURED

മറ്റൂർ സാമൂഹ്യാരോഗ്യ കേന്ദ്രത്തിലെ സീലിങ്ങ് അടർന്ന് വീണു

കാലടി: മറ്റൂർ സാമൂഹ്യാരോഗ്യ കേന്ദ്രത്തിലെ സീലിങ്ങ് അടർന്ന് വീണു. പ്ലാസ്റ്റിക് സീലിങ്ങാണ് അടർന്ന് വീണത്. രോഗികൾ കാത്തിരിക്കുന്ന സ്ഥലത്തായിരുന്നു സംഭവം. രോഗികളുടെ ദേഹത്തേക്കാണ് സീലിങ്ങ് വീണത്. ആർക്കും കാര്യമായ പരിക്കുകളില്ല. രാവിലെ 11.30 ഓടെയായിരുന്നു സംഭവം.

FEATURED

കണ്ടക്റ്റർ മദ്യപിച്ച് യാത്രക്കാരോട് അപമര്യാദയായി പെരുമാറി; പോലീസ് കസ്റ്റഡിയിലെടുത്തു

കാലടി: കണ്ടക്റ്റർ മദ്യപിച്ച് യാത്രക്കാരോട് അപമര്യാദയായി പെരുമാറിയതിന് കണ്ടക്റ്ററേയും, ബസും കാലടി പോലീസ് കസ്റ്റഡിയിലെടുത്തു. ആലുവ മലയാറ്റൂർ റൂട്ടിൽ സർവീസ് നടത്തുന്ന സെന്റ്: സെബാസ്റ്റിയൻ ബസും, കണ്ടക്ടർ ശ്രീമൂലനഗരം സ്വദേശി അനിയേയുമാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇന്നലെ വൈകീട്ട് 7.30 ഓടെയായിരുന്നു സംഭവം. യാത്രക്കാരുടെ പരാതിയെ തുടന്നാണ് പോലീസ് കസ്റ്റഡിയലെടുത്തത്.

FEATURED

കളമശ്ശേരി സ്ഫോടനത്തിൽ ഒരു മരണം കൂടി

കൊച്ചി: കളമശ്ശേരി സ്ഫോടനത്തിൽ ഒരു മരണം കൂടി. തൈക്കാട്ടുകാര സ്വദേശിനി മോളി ജോയി ആണ് മരിച്ചത്. 61 വയസായിരുന്നു. എറണാകുളം മെഡിക്കൽ സെന്റർ ആശുപത്രിയിൽ ഇന്ന് പുലർച്ചെ അഞ്ചരയോടെയായിരുന്നു മരണം. മോളിക്ക് സ്ഫോടനത്തിൽ എൺപത് ശതമാനത്തോളം പൊള്ളലേറ്റിരുന്നു. ഇതോടെ മരണം നാലായി. ഒക്ടോബർ 29നാണ് കേരളത്തെ നടുക്കിയ കളമശേരി ബോംബ് സ്ഫോടനം നടക്കുന്നത്. രണ്ടായിരത്തിലധികം പേർ പങ്കെടുത്ത പരിപാടിക്കിടെയാണ് സ്‌ഫോടനമുണ്ടായത്. പ്രാർത്ഥന നടക്കുന്ന സമയത്ത് കൻവെൻഷൻ സെന്ററിനകത്ത് നാലിടങ്ങളിലായാണ് പൊട്ടിത്തെറിയുണ്ടായത്. മൂന്ന് ദിവസത്തെ പ്രാർത്ഥനാ കൻവെൻഷൻ അവസാനിക്കാനിരിക്കെയാണ് […]

FEATURED

കളമശ്ശേരി സ്ഫോടനത്തിൽ ഒരു മരണം കൂടി

കൊച്ചി: കളമശ്ശേരി സ്ഫോടനത്തിൽ ഒരു മരണം കൂടി. തൈക്കാട്ടുകാര സ്വദേശിനി മോളി ജോയി ആണ് മരിച്ചത്. 61 വയസായിരുന്നു. എറണാകുളം മെഡിക്കൽ സെന്റർ ആശുപത്രിയിൽ ഇന്ന് പുലർച്ചെ അഞ്ചരയോടെയായിരുന്നു മരണം. മോളിക്ക് സ്ഫോടനത്തിൽ എൺപത് ശതമാനത്തോളം പൊള്ളലേറ്റിരുന്നു. ഇതോടെ മരണം നാലായി. ഒക്ടോബർ 29നാണ് കേരളത്തെ നടുക്കിയ കളമശേരി ബോംബ് സ്ഫോടനം നടക്കുന്നത്. രണ്ടായിരത്തിലധികം പേർ പങ്കെടുത്ത പരിപാടിക്കിടെയാണ് സ്‌ഫോടനമുണ്ടായത്. പ്രാർത്ഥന നടക്കുന്ന സമയത്ത് കൻവെൻഷൻ സെന്ററിനകത്ത് നാലിടങ്ങളിലായാണ് പൊട്ടിത്തെറിയുണ്ടായത്. മൂന്ന് ദിവസത്തെ പ്രാർത്ഥനാ കൻവെൻഷൻ അവസാനിക്കാനിരിക്കെയാണ് […]

FEATURED

യൂ ട്യൂബ് വഴി മദ്യപാനം പ്രോത്സാഹിപ്പിച്ചു; യുവാവ് അറസ്റ്റിൽ

പാലക്കാട്: യൂ ട്യൂബ് വഴി മദ്യപാനം പ്രോത്സാഹിപ്പിക്കുന്ന തരത്തിൽ വീഡിയോ പ്രചരിപ്പിച്ചതിനും വൈൻ നിർമ്മിച്ചതിനും യൂ ട്യൂബറായ യുവാവ് അറസ്റ്റിൽ. ചെർപ്പുളശ്ശേരി – തൂത നെച്ചിക്കോട്ടിൽ അക്ഷജിനെ(21)യാണ് എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്. യൂ ട്യൂബ് വഴി മദ്യപാനം പ്രോത്സാഹിപ്പിക്കുന്ന തരത്തിൽ വീഡിയോ പ്രചരിപ്പിച്ചതിനും വൈൻ നിർമ്മിച്ചതിനുമാണ് അറസ്റ്റ്. ഇയാൾക്കെതിരെ പാരാതി ലഭിച്ചതിനെ തുടർന്ന് ചെർപ്പുളശ്ശേരി റെയ്ഞ്ചിലെ എക്സൈസ് ഇൻസ്പെക്ടർ എസ്. സമീറിന്റെ നേതൃത്വത്തിൽ അക്ഷജിന്റെ വീട്ടിൽ പരിശോധന നടത്തി. വീഡിയോ റെക്കോർഡ് ചെയ്യുന്നതിന് ഉപയോഗിച്ച ക്യാമറ, […]

FEATURED

മൂവാറ്റുപുഴയിൽ 2 ഇതര സംസ്ഥാന തൊഴിലാളികൾ മരിച്ച നിലയിൽ; കഴുത്തറത്ത് കൊന്നതാവാമെന്ന് കരുതുന്നു

മൂവാറ്റുപുഴ : മൂവാറ്റുപുഴ അടൂപറമ്പില്‍ രണ്ട് അതിഥി തൊഴിലാളികളെ മരിച്ച നിലയില്‍ കണ്ടെത്തി. കഴുത്ത് മുറിഞ്ഞ് രക്തം വാര്‍ന്ന നിലയിലാണ് അടൂപറമ്പിലെ തടിമില്ലിൽ ജോലി ചെയ്യുന്ന അസം സ്വദേശികളായ മോഹന്‍തോ, ദീപങ്കര്‍ ശര്‍മ എന്നിവരെ മരിച്ചനിലയിൽ കണ്ടെത്തിയത്. ഇരുവരും ഏറെക്കാലമായി തടിമില്ലിലെ തൊഴിലാളികളാണ്. കഴുത്തില്‍ ആഴത്തില്‍ മുറിവേറ്റ് രക്തം വാര്‍ന്ന നിലയിലായിരുന്നു മൃതദേഹങ്ങള്‍. കൂട്ടത്തില്‍ ഒരാളുടെ ഭാര്യ നാട്ടില്‍ നിന്ന് ഫോണില്‍ വിളിച്ച് കിട്ടാതായതോടെ മില്ലുടമയെ വിവരം അറിയിക്കുകയായിരുന്നു. എന്തോ സംഭവിച്ചിട്ടുണ്ടെന്ന തോന്നലില്‍ മില്ലുടമ നാട്ടുകാരനായ ഷബാബിനോട് […]

FEATURED

മലയാറ്റൂരിലെ ഓപ്പൺ ഗാലറി ശുചീകരിച്ചു

കാലടി: കാട് കയറി ഉപയോഗ ശൂന്യമായി കിടന്ന മലയാറ്റൂർ മണപ്പാട്ട് ചിറയോട് ചേർന്നുള്ള ഓപ്പൺ ഗാലറിയും പരിസര പ്രദേശങ്ങളും സിപിഐയുടെ നേതൃത്വത്തിൽ ശുചീകരണം നടത്തി. മലയാറ്റൂർ തിരുന്നാളിനോടനുബദ്ധിച്ചും, നക്ഷത്ര തടാകം മെഗാ കാർണ്ണിവല്ലിനോടനുബന്ധിച്ചും പരിപാടികൾ സംഘടിപ്പിക്കുന്നത് ഈ ഓപ്പൺ ഗാലറിയിലാണ്. നാളുകളായി ഗാലറി ഉപയോഗ ശൂന്യമായും ഇതിനോട് ചേർന്നുള്ള പ്രദേശങ്ങൾ കാട് കയറിയും കിടക്കുകയായിരുന്നു. ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം വാർഡ് മെമ്പർ ബിൻസി ജോയി നിർവ്വഹിച്ചു. വിവിധ ബ്രാഞ്ച് സെക്രട്ടിമാരായ കെ.എസ് രഞ്ജിത്ത്, കെ.കെ രജി, നികേഷ് […]

FEATURED

മലയാറ്റൂർ നക്ഷത്ര തടാകം; കൗണ്ട്ഡൗൺ ആരംഭിച്ചു

കാലടി: മലയാറ്റൂർ നക്ഷത്ര തടാകം മെഗാകർണിവെല്ലിന്റെ  കൗണ്ട്ഡൗൺ ആരംഭിച്ചു. കാടപ്പാറയിൽ സ്ഥാപിച്ചിരിക്കുന്ന വലിയ നക്ഷത്രത്തിലാണ് കൗണ്ട്ഡൗൺ. റോജി എം ജോൺ എംഎൽഎ കൗണ്ട്ഡൗൺ ഉദ്ഘാടനം ചെയ്തു. ഡിസംബൽ 25 മുതൽ 31 വരെയാണ് കാർണിവെൽ നടക്കുന്നത്. 120 ഏക്കർ വിസ്തൃതിയുലുളള മണപ്പാട്ടുചിറക്ക് ചുറ്റും നക്ഷത്രമൊരുക്കി അമ്യൂസ്മെന്റ് പാർക്ക്,വ്യാപാര മേളകൾ,കലാപരിപാടികൾ തുടങ്ങിവ ഉൾപ്പെടുന്നതാണ് നക്ഷത്ര തടാകം മെഗാ കാർണിവെൽ. 2015 ലാണ് കാർണിവെലിന് തുടക്കമായത്.5,015 നക്ഷത്രങ്ങളാണ് അന്ന് ചിറയ്ക്ക് ചുറ്റും തെളിയിച്ചത്.2017 ൽ 10,018 നക്ഷത്രങ്ങൾ തെളിയിച്ചു.ഡിസംബർ അവസാന ആഴ്ച്ചയിലാണ് […]

FEATURED

മൂവാറ്റുപുഴയിൽ 2 ഇതര സംസ്ഥാന തൊഴിലാളികൾ മരിച്ച നിലയിൽ

മൂവാറ്റുപുഴ: മൂവാറ്റുപുഴ അടൂപറമ്പിൽ രണ്ട് ഇതര സംസ്ഥാന തൊഴിലാളികളെ മരിച്ച നിലയിൽ കണ്ടെത്തി. തടിമില്ലിലെ തൊഴിലാളികളെയാണ് കഴുത്തിന് മുറിവേറ്റ നിലയിൽ കണ്ടെത്തിയത്. അസം സ്വദേശികളായ മോഹൻതോ, ദീപങ്കർ ബസുമ എന്നിവരാണ് മരിച്ചത്. കൊലപാതകമെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ് സംഘം. ഇവർക്ക് ഒപ്പം താമസിച്ചിരുന്നു അസം സ്വദേശിക്കായി അന്വേഷണം തുടങ്ങി.

FEATURED

അവസാനമായി യാത്ര പറയാൻ ലിബ്‌ന സ്‌കൂളിലെത്തി; നാടാകെ കണ്ണീരോടെ യാത്രയാക്കി

കാലടി: കൂട്ടുകാരോടൊത്ത് കളിച്ചും ചിരിച്ചും നടന്ന സ്‌കൂളിൽ ലിബ്‌നയെത്തി. അവസാനമായി, വിടപറയാൻ. ഇത്തവണ അവൾ വന്നപ്പോൾ ഒരു നാടാകെ കണ്ണീരോടെ ഒപ്പം ചേർന്നു. കളമശേരി സ്‌ഫോടനത്തിൽ മരിച്ച 12 വയസുകാരിയാണ് ലിബ്ന. മലയാറ്റൂർ നീലീശ്വരം എസ്എൻഡിപി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനി. ശനിയാഴ്ച്ച രാവിലെ 10.30 ഓടെയാണ് കളമശേരി മെഡിക്കൽ കോളേജിൽ നിന്നും മൃതദേഹം സ്‌കൂളിൽ എത്തിച്ചത്. അവൾ ഓടിനടന്ന സ്‌കൂൾ മുറ്റത്താണ് മൃതദേഹം നാടിനും അധ്യാപകർക്കും, സഹപാഠികൾക്കും അവസാനമായി ഒരു നോക്ക് കാണാൻ കിടത്തിയത്. അവധി […]

FEATURED

കഞ്ചാവ് കലർന്ന മിഠായിയുമായി അതിഥിത്തൊഴിലാളി പിടിയിൽ

ആലുവ: മുളന്തുരുത്തി കഞ്ചാവ് കലർന്ന മിഠായിയുമായി അതിഥി ത്തൊഴിലാളി പിടിയിൽ. യു.പി സ്വദേശിയായ ലഖാൻ സരോജ് (38) നെയാണ് റൂറൽ ജല്ലാ ആന്റി നാർക്കോട്ടിക്ക് സ്പെഷൽ ആക്ഷൻ ഫോഴ്സും , മുളന്തുരുത്തി പോലീസും ചേർന്ന് പിടികൂടിയത്. ഇയാളുടെ പച്ചക്കറിക്കടയിൽ രഹസ്യമായി വിൽപ്പന നടത്തിയിരുന്ന മൂന്ന് പായ്ക്കറ്റ് ലഹരി മിഠായികൾ പോലീസ് കണ്ടെടുത്തു. രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന. ഇൻസ്പെക്ടർ കെ.പി മനീഷിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.  

FEATURED

നിരന്തര കുറ്റാവാളിയെ കാപ്പ ചുമത്തി നാട് കടത്തി

കാലടി: നിരന്തര കുറ്റാവാളിയെ കാപ്പ ചുമത്തി നാട് കടത്തി. അയ്യമ്പുഴ മുരിങ്ങേടത്തുപാറ കൂട്ടാല വീട്ടിൽ നിഖിൽ (26) നെ യെയാണ് കാപ്പ ചുമത്തി ഒരു വർഷത്തേക്ക് നാട് കടത്തിയത്. ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്റെ ഭാഗമായി ജില്ല പോലീസ് മേധാവി വിവേക് കുമാർ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എറണാകുളം റേഞ്ച് ഡിഐ ജിപുട്ട വിമലാദിത്യയാണ് ഉത്തരവിട്ടത്. അയ്യമ്പുഴ, കാലടി , പീച്ചി പോലീസ് സ്റ്റേഷൻ പരിധികളിൽ കൊലപാതക ശ്രമം, കവർച്ച, കഠിന ദേഹോപദ്രവം, ന്യായ വിരോധമായി സംഘം ചേരൽ […]